എൻകാതലീ: ഭാഗം 43

enkathalee

രചന: ANSIYA SHERY

എന്നും ക്ലാസ്സ്‌ മാത്രമായാൽ മടുപ്പായിരിക്കും എല്ലാവർക്കും. ഇപ്പോഴും പലരെയും എനിക്ക് അറിയില്ല. അത് കൊണ്ട് ഇന്ന് നമുക്ക് പരസ്പരമൊന്ന് കൂടെ അടുത്ത് പരിചയപ്പെടാം.." എന്നവൻ ചിരിയോടെ പറഞ്ഞതും അനു ചാടി എഴുന്നേറ്റു കൊണ്ട് ഓക്കെ സാർ എന്ന് വിളിച്ചു കൂവി. "അനുരാഗ്...അപ്പൊ നീ തന്നെ ആയിക്കോട്ടെ ആദ്യം.. വാ വന്ന് പരിചയപ്പെടുത്ത്.." "ആ ഇപ്പൊ എങ്ങനെ ഇരിക്കണ്.."ആലിയവന്റെ കാതിൽ പറഞ്ഞതും അനു അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് എഴുന്നേറ്റ് മുന്നിലേക്ക് ചെന്നു. "സാറേ ഇംഗ്ലീഷിൽ തന്നെ പറയണോ..?🤧" "വേണ്ട... ഇന്ന് മാത്രം മലയാളത്തിൽ പറയാം.." അത് കേട്ടതും അനു പേരും സ്ഥലവും വീടും വീട്ടുകാരെയും ഒക്കെ അങ്ങ് പറഞ്ഞു. അവന്റെ സംസാരം കേട്ട് എല്ലാവരും ഇതെപ്പോ കഴിയും എന്ന നിലക്ക് താടക്ക് കയ്യും കൊടുത്തിരുന്നു. "മതി.. മതി.. അനുരാഗിൻ മറ്റു കഴിവുകൾ ഒന്നും ഇല്ലേ..?" "അനു പാട്ട് പാടും സാർ..."വിളിച്ചു പറഞ്ഞത് ആദർശ് ആയിരുന്നു. അനു അവനെ നോക്കി പല്ല് കടിച്ചതും അവനൊന്ന് ഇളിച്ചു കാണിച്ചു. ആലിയും സാതിയും അവന്റെ പാട്ട് എന്ന് കേട്ടതും ചെവിയും പൊത്തി ഇരുന്നു. ദിയാൻ അവനോട് പാടാൻ പറഞ്ഞതും അനു ഒന്ന് ഇളിച്ചു കൊണ്ട് തൊണ്ട ശെരിയാക്കി.

🎶ഏകാന്ത ചന്ദ്രികേ... തേടുന്നതാരെയോ.. കരളിനെയോ കുളിരിനെയോ എന്റെ കരളിന്റെ പാട്ടിനെയോ🎶 ചിരട്ട പാറയിൽ ഉറക്കുമ്പോഴുള്ള മധുര ശബ്ദത്തിൽ അനു നിർത്താതെ പാടിയതും എല്ലാവരും ചെവി പൊത്തി. "മതി.. മതി..."ദിയാൻ അലറിക്കൊണ്ട് പറഞ്ഞതും അനു പാട്ട് നിർത്തി അവനെ നോക്കി. അപ്പോഴാണ് എല്ലാത്തിന്റെയും ശ്വാസം നേരെ വീണത്. ദിയാൻ അവനോട് പോയി ഇരിക്കാൻ പറഞ്ഞതും ചെക്കൻ ഓടിച്ചെന്ന് ആലിക്കരികിൽ ഇരുന്നു. "എങ്ങനെയുണ്ടായിരുന്നു എന്റെ പാട്ട്.." എന്നവൻ ചോദിച്ചതും ആലിയും സാതിയും ഒരുമിച്ച് കൈ കൂപ്പി. അതിനെ പുച്ഛിച്ചു കൊണ്ട് അനു നേരെയിരുന്നു. അങ്ങനെ ഓരോരുത്തരായി വന്ന് അവരെ പരിചയപ്പെടുത്തി. മുഴുവൻ പേരെയും വിളിക്കുന്നതിന്‌ മുന്നേ ബെല്ലടിച്ചതും ദിയാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. "ഇന്ന് എല്ലാവരെയും പരിചയപ്പെടാൻ പറ്റിയിട്ടില്ല. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. എല്ലാവരെയും പരിചയപ്പെടാം. അപ്പൊ സീയൂ സ്റ്റുഡന്റസ്.." എന്ന് പറഞ്ഞവൻ ബുക്ക്‌ എടുത്ത് പുറത്തേക്ക് പോയി.

പെട്ടെന്ന് ആലിക്ക് എന്തോ ഓർമ്മ വന്നതും അവൾ സാതിയോടും അനുവിനോടും പറയാതെ ക്ലാസ്സിൽ നിന്നിറങ്ങിയോടി.അവളുടെ ഓട്ടം കണ്ട് എല്ലാവരും കണ്ണും മിഴിച്ച് ഇരുന്നു.! -------- "സാ... സാർ...." നടന്നു പോകുന്ന ദിയാന്റെ അടുത്തെത്തിയതും കിതപ്പോടെ ആലി വിളിച്ചു. ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും ആലിയെ കണ്ട് അവന്റെ മിഴികൾ വിടർന്നു. "സാറിനെങ്ങനെ എന്റെ ഉമ്മയെ പരിചയം..?" മുഖവുരയൊന്നുമില്ലാതെ അവൾ ചോദിച്ചതും ദിയാന്റെ നെറ്റി ചുളിഞ്ഞു. "അന്ന് അറ്റൻഡൻസ് ലിസ്റ്റ് കൊണ്ട് വെക്കാൻ പോയപ്പോൾ സാറിന്റെ മേശയിൽ ഞാൻ ഒരു ഫോട്ടോ കണ്ടിരുന്നു. ആ ഫോട്ടോയിൽ ഉള്ളത് എന്റെ ഉമ്മയാണ്. എന്റെ ഉമ്മാന്റെ ഫോട്ടോ സാറിന്റെ കയ്യിൽ എങ്ങനെയാണ് വന്നത്..? സാറിനെങ്ങനെയാണ് എന്റെ ഉമ്മാനെ പരിചയം..?" അവളുടെ ചോദ്യം കേട്ടതും അവൻ നെറ്റിയിൽ വിരലിനാൽ ഒന്ന് ഉഴിഞ്ഞു. പിന്നെ എന്തോ ഓർത്ത പോലെ അവളെ ഞെട്ടലോടെ നോക്കി. "നീ.. നീ ഹൈറുമ്മാന്റെ മോളാണോ..?" അത്ഭുതത്തോടെ അവൻ ചോദിച്ചതും ആലി ഞെട്ടലോടെ അവനെ നോക്കി. ഉമ്മ എപ്പോഴും പറയുന്ന മശുമോൻ ദിയാൻ സാറാണോ..? ഓർത്തതും ആലിയുടെ ഉള്ളിലൂടെ ഒരു പകപ്പ് കടന്നു പോയി. അവൾ പെട്ടെന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കൈകളിൽ പിടി മുറുകിയത് അറിഞ് ഞെട്ടലോടെ തിരിഞ്ഞു നോക്കി.

"പറ ലിയാ.. നീ ഹൈറുമ്മാന്റെ മോളാണോ എന്ന്..?" അവൻ ഗൗരവത്തോടെ ചോദിച്ചതും ആലി മെല്ലെ തലയാട്ടി. അവൻ പെട്ടെന്നവളെ കെട്ടിപ്പിടിച്ചതും ആലിയുടെ മുഖം വിളറി. "സാ... സാർ..."അവൾ ഭയത്തോടെ വിളിച്ചതും അവൻ പെട്ടെന്ന് അവളിൽ നിന്ന് വിട്ടു മാറി. "സോറി... ഞാൻ പെട്ടെന്നുണ്ടായ സന്തോഷത്തിൽ കെട്ടിപ്പിടിച്ചതാ.." അവളുടെ കവിളിൽ തലോടിയവൻ അതും പറഞ്ഞു പോയതും ആലിയതേ നിൽപ്പ് തുടർന്നു. ദിയാൻ കെട്ടിപ്പിടിച്ചതിനേക്കാൾ ഏറെ അവളെ ഭയപ്പെടുത്തിയത് മുകളിൽ പതിപ്പിച്ച ക്യാമറ കണ്ടിട്ടായിരുന്നു.! *** പ്രിൻസിപ്പാളിന്റെ മുറിയിൽ തല താഴ്ത്തി നിൽക്കുകയാണ് ആലി. കുറച്ചു വിട്ടു മാറി ദിയാനും നിൽക്കുന്നുണ്ട്. ആലിയുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു. ഒന്നിനെക്കുറിച്ചോർത്തും തനിക്ക് പേടിയില്ല. കോളേജിൽ നിന്ന് പുറത്താക്കിയാലും പ്രശ്നമില്ല. പക്ഷെ, ഉമ്മാക്കത് താങ്ങാൻ പറ്റില്ല. അതോർക്കവേ ആലിയുടെ മിഴികൾ അറിയാതെ ഈറനണിഞ്ഞു. ഉമ്മ മറ്റുള്ളവർക്ക് മുന്നിൽ അപമാനിതയായി നിൽക്കുന്ന അവസ്ഥ ഉണ്ടാക്കരുതേ റബ്ബേ.. ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ടവൾ കൈകൾ കൂട്ടിത്തിരുമ്മി. പുറത്ത് അക്ഷമരായി സാതിയും അനുവും നിൽക്കുന്നുണ്ട്. ആലിയെ തനിച്ചു വിടാൻ അവർക്ക് കഴിയില്ല എന്നത് തന്നെ സത്യം.

"വാട്ട് ഈസ് ദിസ്..? ദിയാൻ താനിവിടുത്തെ സ്റ്റാഫാണ്.. ആലിയ ഇവിടുത്തെ സ്റ്റുഡന്റും.. എന്നിട്ട് ഒരു സ്റ്റുഡന്റിനോട് ഇങ്ങനെയാണോ പെരുമാറുന്നത്.. ആലിയാ.. ഒരു പ്രശ്നം ഒതുങ്ങിയത് അല്ലെ ഉള്ളു.. ഇത് മറ്റാരെങ്കിലും കണ്ടിരുന്നെങ്കിലോ..? ഇതിങ്ങനെ കൊണ്ട് പോകാൻ എനിക്ക് സാധിക്കില്ല..ആലിയക്ക് ഈ കോളേജിൽ നിന്ന് പോകാം.ദിയാനും.." സാതിയും അനുവും ശ്വാസമടക്കി പിടിച്ചു നിന്നു. ആലിയില്ലാത്തൊരു കോളേജിനെ കുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. "സാർ...." ആലി ഒരു പകപ്പോടെ വിളിച്ചതും ദിയാൻ അവളെ നോക്കി. പിന്നെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടി മുറുക്കി. ആലി പകപ്പോടെ അവനേയും പ്രിൻസിപ്പാളിനേയും മാറി മാറി നോക്കി. അയാളുടെ മുഖം ദേഷ്യത്താൽ ചുവക്കുന്നത് കണ്ടവൾ ദിയാന്റെ കയ്യിൽ നിന്ന് പിടി വിടാൻ ശ്രമിച്ചു. "വാട്ട്‌ ദ ഹെൽ..ദിയാൻ..😡" അയാൾ അലറിയതും ദിയാൻ അവളിൽ നിന്നുള്ള പിടി വിട്ടു. "സാർ... സാർ പറഞ്ഞതൊക്കെ ശെരിയായിരിക്കും. ആലിയ എന്റെ സ്റ്റുഡന്റ് ആണ്. അത് പോലെ ഞാൻ അവളെ കാണുന്നുമുണ്ട്. പക്ഷെ, എല്ലായിപ്പോഴും അങ്ങനെ കാണാൻ എനിക്ക് സാധിക്കത്തില്ല. കാരണം ഞാൻ സ്നേഹിച്ച പെണ്ണാ ഇവൾ.. പിന്നെ ഈ പ്രണയം എന്ന് പറയുന്നത് എപ്പോൾ സംഭവിക്കും എന്ന് പറയാൻ സാധിക്കാത്ത ഒരു കാര്യമാണ്.

എനിക്ക് ആലിയയോട് ഇഷ്ടം തോന്നാൻ അവളെന്റെ സ്റ്റുഡന്റ് ആകണമെന്നില്ല. തിരിച്ച് ഇങ്ങോട്ടായാലും അങ്ങനെ തന്നെ. സത്യത്തിൽ ഞാനീ കോളേജിലേക്ക് വന്നത് തന്നെ എന്റെ പെണ്ണിന് വേണ്ടിയാണ്. ഇവിടെ എത്തുന്നതിൻ മുന്നേ ഞാൻ ഇവളെ സ്നേഹിച്ചു തുടങ്ങിയതാണ് സാർ... സാറിൻ വേണമെങ്കിൽ എന്നെ കോളേജിൽ നിന്ന് പുറത്താക്കാം. പക്ഷെ ലിയയെ പുറത്താക്കരുത്..." അതും പറഞ്ഞവൻ പെട്ടെന്ന് പുറത്തേക്ക് പോയതും അയാൾ ചെയറിലേക്കിരുന്നു. ആലി അവന്റെ വാക്കുകളൊക്കെ കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു. തനിക്ക് വേണ്ടിയാണ് സാർ ഈ കോളേജിൽ വന്നതെന്നോ..? അതിനർത്ഥം സാറെന്നെ ശെരിക്കും പ്രണയിക്കുന്നുണ്ടെന്നാണോ..? ഇത്രയും കാലം വെറും തമാശയാണെന്ന് വിചാരിച്ചാണ് പറഞ്ഞതൊക്കെ കാര്യത്തിൽ എടുക്കാഞ്ഞത്. പക്ഷെ, ഇന്നാ വാക്കുകൾ കേട്ടിട്ട് വെറും തമാശയാണെന്ന് തോന്നുന്നില്ല. ആദ്യമായി തന്നെ ഒരാൾ പ്രണയിക്കുന്നു..! ചിരിക്കണോ കരയണോ എന്നറിയാതെ ആലി നിന്നു. ___ പുറത്തേക്കിറങ്ങിയ ദിയാൻ വാതിലിനരികെ പരുങ്ങി നിൽക്കുന്ന സാതിയേയും അനുവിനേയും കണ്ട് നെറ്റി ചുളിച്ചു. "നിങ്ങൾക്ക് എന്താ ഇവിടെ പണി..?" "അത് പിന്നെ.. സാർ പറഞ്ഞതൊക്കെ കേട്ടു... ആലിയെ കൈ വിടല്ലേ.."

സാതി പറഞ്ഞതും മുഖത്തെ ഗൗരവം മാറിയവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു. "അയാൾ എന്തെങ്കിലും അവളെ പറഞ്ഞാൽ എന്നോട് പറയാൻ മറക്കണ്ട.." അതും പറഞ്ഞവൻ പോയതും സാതിയും അനുവും പരസ്പരം നോക്കി ചിരിയോടെ കയ്യടിച്ചു. ---------- അനുവിനോടും സാതിയോടും എല്ലാം പറഞ്ഞു നിർത്തിയതും രണ്ട് പേരും വായും പൊളിച്ചിരുന്നു. "അന്ന് സ്റ്റാഫ് റൂമിൽ പോയി വന്നത് മുതലേ മൂഡ് ഓഫ് ആയിരുന്നത് ഇത് കൊണ്ടായിരുന്നല്ലെടീ.. എന്നിട്ട് ഇന്നാണോടീ ഞങ്ങളോട് പറയുന്നത്.." "മനപ്പൂർവം അല്ലെടാ.. എന്റെ സംശയം തീർത്തിട്ട് നിങ്ങളോട് പറയാം എന്ന് കരുതി.. അതിനിടയിൽ സാർ എന്നെ കെട്ടിപ്പിടിക്കുമെന്ന് ഞാൻ കരുതിയോ..?" ആ നിമിഷത്തെ കുറിച്ച് ഓർക്കവേ ആലിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർപ്പ് പാഞ്ഞു. "എന്നാലും സാർ എന്തൊക്കെയാ പറഞ്ഞത്..നിനക്ക് വേണ്ടിയാണ് കോളേജിലേക്ക് വന്നത് എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്നു പോയി. ഇത് വരെ സാർ പറഞ്ഞതൊക്കെ ഒരു തമാശയായിട്ടേ ഞാനും കരുതിയിട്ടുള്ളു. പക്ഷെ, ഇന്ന് മനസ്സിലായി അങ്ങനെ അല്ലെന്ന്.. സാറിന്റെ ആ വാക്കിൽ നിന്ന് തന്നെ എനിക്കൊരു കാര്യം. നീയില്ലാതെ അങ്ങേർക്ക് പറ്റില്ലെടീ.. ചുരുക്കം ചില മനുഷ്യർക്ക് മാത്രമേ ഇങ്ങനെ പ്രണയിക്കുന്ന ഒരു മനുഷ്യനെ കിട്ടുവൊള്ളു ആലീ.. വിട്ടു കളയരുത്.."

അത് പറയുമ്പോൾ സാതിയുടെ മിഴി നിറഞ്ഞത് രണ്ട് പേരും ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ, വിഷ്ണുവിനെ കുറിച്ച് അവൾ ഓർത്തു കാണാം..! "എനിക്ക് സാറിനോട് അങ്ങനെയൊന്നും ഇല്ലെടീ.." "അത് നിനക്ക് തോന്നുന്നതാ.. അല്ലെങ്കിൽ സാറാണെന്നുള്ള ചിന്ത നിന്റെ ഉള്ളിലെ പ്രണയത്തെ ഇല്ലാതാക്കുവാണ്. നീ സാറിനെ പ്രണയിക്കുന്നില്ലെന്നത് ശെരി തന്നെ. സാറിനെ കാണുമ്പോ കാണുമ്പോ നീ എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നത്..?" "അത് പിന്നെ.. അന്നത്തെ കാര്യം..?" "ഏത് കാര്യം.. ആ പ്രൊപ്പോസലോ..?" അനു പിരികമുയർത്തിക്കൊണ്ട് ചോദിച്ചതും അതേ എന്ന് പറഞ്ഞു കൊണ്ട് ആലി തല താഴ്ത്തി. "പിന്നെ പ്രണയിക്കുന്ന പെണ്ണ് വന്നിട്ട് എന്റെ കൂട്ടുകാരിക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് പറയുമ്പോൾ സാർ ചിരിച്ചു കൊണ്ട് യെസ് പറയണമായിരുന്നോ..?" അനു പല്ല് കടിച്ച് ചോദിച്ചതും ആലി വേണമെന്നും വേണ്ടെന്നും തലയാട്ടി. "അതൊക്കെ വിട്..ബാക്കിയൊക്കെ വരുന്ന വഴിക്ക് കാണാം.. എന്തായാലും പ്രിൻസി ഡിസ്മിസ് ആക്കിയില്ലല്ലോ.. അത് തന്നെ വല്യ കാര്യം.." "ശെരിയാ..എന്തൊക്കെ പറഞ്ഞാലും പ്രിൻസിക്ക് കുറച്ച് സ്നേഹമൊക്കെ നമ്മളോടുണ്ട്..എന്തായാലും സൂക്ഷിച്ചോ ആലി.. ഇനി മുതൽ അങ്ങേരുടെ നോട്ടപ്പുള്ളി നീ ആയിരിക്കും..😁😁"

"പേടിപ്പിക്കല്ലേടാ തെണ്ടി.." അനുവിന്റെ കയ്യിൽ അടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവനൊന്നൂടെ ഇളിച്ചു കാണിച്ചു. _____ "നീയെന്താടീ മാനത്തും നോക്കി ചിരിക്കുന്നത്..?" ഷോൾഡറിൽ അടിച്ചു കൊണ്ട് ഉമ്മ ചോദിച്ചതും ആലി ഒരു ഞെട്ടലോടെ ഉമ്മയെ നോക്കി. ഇത്രയും നേരം ഞാൻ ചിരിക്കുവായിരുന്നോ പടച്ചോനേ..? "ഞാനോ.. ഞാൻ ചിരിച്ചില്ലല്ലോ.. ഉമ്മാക്ക് തോന്നുന്നത് ആയിരിക്കും.." വെപ്രാളം പുറത്ത് കാണിക്കാതെ അവൾ പറഞ്ഞതും ഉമ്മയൊന്ന് തലയാട്ടി ചിരിച്ചു. "ആ പിന്നെ ഉമ്മാ ഞാനില്ലേ... നിങ്ങടെ മശുമോനെ കണ്ടു... എന്റെ കോളേജിലെ ദിയാൻ സാറില്ലേ.. സാർ ആണത്." "എന്റെ ഫാത്തിമേടെ മോനോ..?" ഉമ്മ ഞെട്ടലോടെ ചോദിച്ചതും ആലി യൊന്ന് തലയാട്ടി. "ആഹ്..ഫാത്തിമ്മാടെ മോൻ തന്നെ.. മുമ്പൊരു ദിവസം സാറിന്റെ കയ്യിൽ ഉമ്മാടെ ഫോട്ടോ കണ്ടിരുന്നു. ചോദിക്കാൻ അവസരം ലഭിച്ചത് ഇന്നാണ്. അപ്പോഴാ മനസ്സിലായത് അങ്ങേരാണ് ഉമ്മീടെ മശുമോൻ എന്ന്.." കണ്ണ് നിറഞ്ഞിരിക്കുന്ന ഉമ്മയെ കണ്ടതും ആലി ഞെട്ടി എഴുന്നേറ്റു. "എന്താ ഉമ്മാ.. എന്തിനാ കരയുന്നത്..?" "അവരെയൊക്കെ കണ്ടിട്ട് എത്രയായി എന്ന് അറിയോടീ നിനക്ക്.. നിനക്ക് രണ്ട് വയസ്സുള്ള അന്നാ ഞാനവളെ അവസാനമായി കണ്ടത്.. പിന്നെ ഒരു കോൺടാക്ട് പോലുമില്ലായിരുന്നു. നിന്റെ കയ്യിൽ അവന്റെ നമ്പർ ഉണ്ടോ..?" അത് കേട്ടതും ആലി ഇല്ലെന്ന് തലയാട്ടി. "ഞാൻ ആരോടെങ്കിലും ചോദിച്ച് നോക്കട്ടെ.." ഉമ്മയുടെ മുഖത്തെ വെപ്രാളം കണ്ടതും അതും പറഞ് അവൾ ഫോൺ എടുക്കാനായി അകത്തേക്ക് നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story