എൻകാതലീ: ഭാഗം 44

enkathalee

രചന: ANSIYA SHERY

"കോളേജിൽ നിന്ന് വന്നപ്പോ മുതൽ തുടങ്ങിയതാണല്ലോ നിന്റെ ഈ ഇരിപ്പ്.. ഒന്നുകിൽ ഫോൺ.. അല്ലെങ്കിൽ ടീവി.. എന്നെ മുടിപ്പിക്കാൻ ഉണ്ടായൊരു ജന്മം..ഇതിന് പകരം വല്ല വാഴയും വെച്ചിരുന്നെങ്കിൽ.." "വാഴക്കുലയെങ്കിലും കിട്ടുമായിരുന്നു.. ഇതല്ലേ പറയാൻ വന്നത്.. പറയുന്ന അച്ഛൻ നാണമില്ലെങ്കിലും കേൾക്കുന്ന എനിക്ക് നാണമുണ്ട് അച്ഛാ.." കയ്യിലിരുന്ന പ്ളേറ്റിലെ ചിപ്സ് വായിലേക്കിട്ട് കൊണ്ട് അനു പറഞ്ഞതും അച്ഛൻ പല്ല് കടിച്ചു. "ഏത് നേരത്താണോ ഈശ്വരാ.." "ഇതിനെ ഉണ്ടാക്കാൻ തോന്നിയത് എന്നല്ലേ.. ഇതും കേട്ടു മടുത്ത വാക്കാ.. " അച്ഛനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അനു പറഞ്ഞതും അയാൾ കൈ കൂപ്പിക്കൊണ്ട് എഴുന്നേറ്റു പോയി. അനു വീണ്ടും ടീവിയിൽ നോക്കി ചിപ്സും കഴിച്ചിരിക്കുമ്പോഴാണ് സോഫയിൽ വെച്ച ഫോൺ വൈബ്രേറ്റ് ചെയ്തത്. ഫോൺ എടുത്തു നോക്കിയതും ആലിയാണെന്ന് കണ്ടവൻ ടീവിയുടെ വോളിയം കുറച്ച് കാൾ അറ്റൻഡ് ചെയ്തു. "ആഹ് പറ മുത്തേ.." "മുത്തോ.. ഏത് പെണ്ണിനെയാടാ നീ ഒലിപ്പിച്ചോണ്ട് വിളിക്കുന്നത്.."

അടുക്കളയിൽ നിന്ന് വന്ന അമ്മ അവന്റെ വിളി കേട്ടതും കലിപ്പിൽ ചോദിച്ചു. "ഓഹ് ഈ തള്ള.. " മനസ്സിൽ പ്രാകിക്കൊണ്ടവൻ ഒന്ന് ഇളിച്ചു കാണിച്ചു. തള്ള എന്നെങ്ങാനും ഉച്ചത്തിൽ പറഞ്ഞിരുന്നെങ്കിൽ തന്റെ ബാക്കിന് കേടാണെന്ന് അവൻ അറിയാമായിരുന്നു. "അത് പിന്നെ മമ്മീ.." "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ചെറുക്കാ എന്നെ അമേരിക്കക്കാരെ പോലെ മമ്മീ എന്ന് വിളിക്കരുത്.. നീയേ ഇന്ത്യക്കാരനാ.." "ജയ് ഭാരത്‌.." അമ്മക്ക് കൂട്ടായി പിറകിൽ നിന്ന് അച്ഛൻ കൂടെ വിളിച്ചു പറഞ്ഞതും അവൻ പല്ല് കടിച്ചു. "ഈ രാജ്യ സ്നേഹം വിളമ്പാൻ ആണോ അമ്മ ഇപ്പൊ ഇങ്ങോട്ട് വന്നത്.." "എടാ.. നീയെന്താ പറഞ്ഞത്.. സ്വന്തം രാജ്യത്തെ പുച്ഛിക്കുന്നോ..?" അമ്മ ദേഷ്യത്തിൽ അവൻ നേരെ വന്നതും ഫോൺ സോഫയിലേക്കിട്ട് അനു ഓടി. ---------- വിളിച്ചിട്ട് അനുവിന്റെ റെസ്പോണ്ടൊന്നും ഇല്ലാതായപ്പോൾ ആലി ഫോൺ കട്ട് ചെയ്തു കൊണ്ട് സാതിക്ക് വിളിച്ചു. "ആഹ്.. പറയെടീ..." "എടീ.. നിന്റെ കയ്യിൽ ദിയാൻ സാറിന്റെ നമ്പർ ഉണ്ടോ..?" "ദിയാൻ സാറിന്റെ നമ്പറോ..? എന്താണ് ആലി മോളെ.." സാതി ആക്കിക്കൊണ്ട് ചോദിച്ചതും ആലി പല്ല് കടിച്ചു. "നീ തെറ്റായി കാണണ്ട.. ഉമ്മാടെ ഫ്രണ്ടിന്റെ മോൻ ആണെന്ന് അറിഞ്ഞപ്പോൾ ഉമ്മ നമ്പർ ഉണ്ടോ എന്ന് ചോദിച്ചതാണ്.."

"ഓഹ് അങ്ങനെ.. എന്റേൽ ഇല്ലെടീ.. നീ അനുവിനോട് ചോദിച്ചു നോക്ക്" "അവൻ ഞാൻ വിളിച്ചതാ.. ആദ്യം മാത്രം ഒരു വിളി കേട്ടു.. പിന്നെ ഒരു റെസ്പോണ്ടും ഇല്ല.. അതാ നിന്നോട് ചോദിച്ചത്.." "ഇനിയിപ്പോ എന്ത് ചെയ്യും." കുറച്ചു നിമിഷം അവർക്കിടയിൽ മൗനം തങ്ങി നിന്നു. "നമ്മുടെ ക്ലാസ്സ്‌ ഗ്രൂപ്പ് ഇല്ലേ.. അതിൽ ഉണ്ടാകുമല്ലോ.. നോക്കിയോ നീ.." പെട്ടെന്ന് സാതി അത് ചോദിച്ചപ്പോഴാണ് ആലിക്ക് അങ്ങനെയൊരു കാര്യം ഓർമ്മ വന്നത് തന്നെ. "ഓഹ്.. ഞാൻ ആ കാര്യം മറന്നു പോയതാ.. നീ വെക്ക്.. ഞാനൊന്ന് നോക്കട്ടെ.." "മ്മ്.. സീയൂ.. ബൈ.. ബൈ.. ഉമ്മ.." സാതി ഫോൺ വെച്ച് പോയതും ആലിയൊന്ന് ചിരിച്ചു. പിന്നെ വാട്സ്ആപ്പ് തുറന്ന് ഗ്രൂപ്പ് എടുത്തു നോക്കി. മെമ്പേഴ്സ് ലിസ്റ്റ് എടുത്തതും അതിൽ ആദ്യം തന്നെ അഡ്മിൻ സ്ഥാനത്ത് കിടക്കുന്ന നമ്പർ കണ്ട് അവളാ dp യൊന്ന് എടുത്തു നോക്കി. ചിരിച്ചു കൊണ്ട് നിൽക്കുന്ന ദിയാന്റെ ഫോട്ടോ കണ്ടതും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം ആലിക്കുള്ളിൽ നിറഞ്ഞു. അധരങ്ങളിൽ ചെറു പുഞ്ചിരി വിരിഞ്ഞു. പെട്ടെന്ന് തന്നെ എന്തോ ഓർത്ത പോലെ ആലി സ്വയം തലക്ക് ഒരു മേട്ടം കൊടുത്തു.

എനിക്കെന്താ പടച്ചോനേ പറ്റിയത്..? ദിയാന്റെ ചാറ്റിങ്ങ് സെക്ഷൻ തുറന്നു നോക്കിയതും ആൾ ഓൺലൈനിൽ ഉണ്ടെന്ന് കണ്ട് ആലി വിളിക്കണോ വേണ്ടയോ എന്നോർത്ത് ശങ്കിച്ചിരുന്നു. പിന്നെ മെസ്സേജ് അയക്കാമെന്ന് തീരുമാനിച്ച് കീബോർഡിൽ ടൈപ്പ് ചെയ്തതും പെട്ടെന്ന് തന്നെ അത് മായ്ച്ചു കളഞ്ഞു. പിന്നെ ആ നമ്പർ സേവ് ചെയ്ത് വെച്ചതിൻ ശേഷം ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റ് ഉമ്മാക്ക് അടുത്തേക്ക് ചെന്നു. "ഉമ്മാ സാറിന്റെ നമ്പർ കിട്ടിയിട്ടുണ്ട്.. ഞാൻ കാൾ ചെയ്ത് തരാം." കേട്ടതും ഉമ്മയുടെ മുഖം തിളങ്ങി. കോൺടാക്ട് ലിസ്റ്റിൽ ചെന്ന് ദിയാൻ സാർ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു കൊണ്ട് ഉമ്മാക്ക് നേരെ നീട്ടി. "വിശേഷങ്ങളൊക്കെ പറഞ്ഞു തീർത്തിട്ട് എന്നെ വിളിച്ചാൽ മതി. ഞാൻ പൊടിയുടെ അടുത്ത് ഉണ്ടാകും" അതും പറഞ് ആലി എഴുന്നേറ്റ് പോയതും മറു പുറം കാൾ കണക്ട് ആയതും ഒരുമിച്ചായിരുന്നു. "ഹലോ...ആരാണ്..?" "മിശുമോനെ..." വിളി കേട്ടതും ദിയാനൊന്ന് ഞെട്ടി. "ഹൈറുമ്മാ..." അത്ഭുതത്തോടെ അവൻ വിളിച്ചതും അവരുടെ മിഴികൾ വിടർന്നു. "മറന്നിട്ടില്ലല്ലേ..?"

"അങ്ങനെ മറക്കാൻ പറ്റുമോ ഹൈറുമ്മാനെ.. നമ്പർ എവിടുന്നാ കിട്ടിയേ..?" "ആലി തന്നതാ.. നിനക്കറിയില്ലേ അവളെ.." "അറിയാം.. ഞാൻ ഉമ്മാടെ കയ്യിൽ കൊടുക്കാം.. ആൾ ഒന്നും അറിഞ്ഞിട്ടില്ല.." അതും പറഞ് ചിരിച്ചു കൊണ്ടവൻ ഉമ്മാക്ക് നേരെ ഫോൺ നീട്ടി. നിമിഷങ്ങൾക്കുള്ളിൽ രണ്ട് പേരും പരസ്പരം കരഞ്ഞു കൊണ്ട് ഓരോന്ന് പറയുന്നതവൻ ചിരിയോടെ കേട്ടു നിന്നു. വർഷങ്ങൾക്ക് ശേഷമാണ് ആ ശബ്ദം കേൾക്കുന്നത് തന്നെ. കരഞ്ഞെങ്കിൽ അത്ഭുതം ഒന്നുമില്ല. അവരുടെ സംഭാഷണം ഇപ്പോഴൊന്നും തീരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു. പെട്ടെന്ന് ആലിയെ ഓർമ്മ വന്നതും അധരങ്ങളിൽ ചിരി വിടർന്നു. "വർഷങ്ങൾക്ക് മുന്നേ നമ്മുടെ ബന്ധം ഉറപ്പിച്ചതായിരുന്നു. അല്ലേ ലിയാ..?" അവളോടെന്ന പോലെ അവൻ ചോദിച്ചതും അവളുടെ ചിരി കാതിൽ മുഴങ്ങി കേൾക്കുന്ന പോലെ.. കണ്ണുകൾ അടച്ചവൻ അവളെ മനസ്സിൽ ആവാഹിച്ചു കൊണ്ട് ബെഡ്‌ഡിലേക്ക് കിടന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story