എൻകാതലീ: ഭാഗം 45

enkathalee

രചന: ANSIYA SHERY

"നിങ്ങൾക്ക് രണ്ട് പേർക്കും എന്നുമിങ്ങനെ കൂട്ടിയിടിക്കാതെ ഒരു സമാധാനം കിട്ടില്ലേ..?" തലയിൽ കൈ വെച്ച് കൊണ്ട് അർണവ് ചോദിച്ചതും സാതിയും അലക്സും പരസ്പരം നോക്കി പല്ല് കടിച്ചു. "സാതീ.. നീയിങ്‌ വന്നേ.. ഇച്ചായാ ഇച്ചായൻ പൊക്കേ.." ഈ നോട്ടം അവസാനം വഴക്കിലേ അവസാനിക്കൂ എന്ന് മനസ്സിലായ ആലി സാതിയുടെ കയ്യിൽ പിടി മുറുക്കിക്കൊണ്ട് പറഞ്ഞു. "ആലീ.. പറഞ്ഞേക്ക് അവളോട്.. വെറുതെ ചൊറിയാൻ നിൽക്കേണ്ട എന്ന്.. പിന്നെ നേരാവണ്ണം ഇവിടെ നിന്ന് പോകില്ല അവൾ.." അവളോടെന്ന പോലെ ആലിയെ നോക്കി പറഞ്ഞവൻ തിരിഞ്ഞു നടന്നതും സാതി ദേഷ്യത്തോടെ ആലിയുടെ കയ്യിൽ നിന്ന് കൈ വലിച്ചെടുത്തു. "ഡാ... അസുരാ.. തെമ്മാടീ... നീ ആരാന്നാടാ നിന്റെ വിചാരം.. പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം.. അല്ലാതെ ഇച്ചീമുള്ളിയെ പോലെ.." ബാക്കി പറയുന്നതിന് മുന്നേ തനിക്കടുത്തേക്ക് പാഞ്ഞു വരുന്നവനെ കണ്ടതും അവൾ പെട്ടെന്ന് തിരിഞ്ഞോടി. (ലൈക്‌ പട്ടി പിറകെ വരുമ്പോഴുള്ള ഓട്ടം സങ്കല്പിച്ചാൽ മതി..😌) "അവളോട് പറഞ്ഞേക്ക്.. മേലാൽ ഇനി എന്റെ കൺമുന്നിൽ കണ്ടേക്കരുതെന്ന്.. പിന്നെ കൂടെ കൂട്ടാൻ ഫ്രണ്ട് ഇല്ലാത്ത അവസ്ഥയാകും.."

ആലിയേയും അനുവിനേയും മാറി മാറി നോക്കി പറഞ്ഞു കൊണ്ട് അലക്സ് ചവിട്ടിത്തുള്ളി പോയതും അർണവും അവന്റെ പിറകെ പാഞ്ഞു. ഒരു പകപ്പോടെ മുഖാമുഖം നോക്കി നിന്ന ആലിയും അനുവും പെട്ടെന്ന് പൊട്ടിച്ചിരിച്ചു. "എന്റശ്വരാ..ഇച്ചീമുള്ളി എനിക്കിഷ്ടായി..🤣" "എന്നാലും സാതിയുടെ ഓട്ടം കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ലെടാ..🤣🤣" ചിരിച്ച് ചിരിച്ച് അവസാനം ശ്വാസം കിട്ടാതെ ആയതും അനുവും ആലിയും വയറിൽ കൈ അമർത്തിക്കൊണ്ട് മരച്ചുവട്ടിലേക്ക് ചെന്നിരുന്നു. ____ "എന്നാലും നീ ഇത്രക്ക് പേടിത്തൊണ്ടി ആണെന്ന് ഞങ്ങൾ കരുതിയില്ല.. എന്തൊക്കെ ബിൽഡപ്പ് ആയിരുന്നു.." ക്ലാസ്സിലെത്തിയതും സാതിയുടെ ഇരുവശത്ത് ഇരുന്ന് മാറി മാറി കളിയാക്കുവാണ് ആലിയും അനുവും.. "അവനെ പേടിച്ചിട്ടൊന്നുമല്ല.. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് വെച്ചാ ഞാൻ ഓടിയത്.." സാതി പുച്ഛിച്ചു കൊണ്ട് പറഞ്ഞതും ക്ലാസ്സിലേക്ക് കയറി വരുന്ന അലക്സിനെ കണ്ട് പെട്ടെന്ന് ബുക്ക്‌ കൊണ്ട് മുഖം മറച്ചു. അവൻ പോയോ എന്നറിയാൻ വേണ്ടി മെല്ലെ തല താഴ്ത്തി നോക്കിയതും തന്നെ കണ്ണുരുട്ടി നോക്കി മുന്നിൽ നില്കുന്നത് കണ്ട് ഞെട്ടലോടെ വീണ്ടും ബുക്ക്‌ കൊണ്ട് മുഖം മറച്ചു

. "ശെരിക്ക് ഇച്ചീമുള്ളി ആരാണെന്ന് ഇപ്പൊ മനസ്സിലായില്ലേ ആലീ നിനക്ക്.." അവളെ ആക്കിക്കൊണ്ട് പറഞ്ഞവൻ പോയതും സാതി കലിപ്പോടെ നിലത്ത് ആഞ്ഞു ചവിട്ടി. പാവം അനുവിന്റെ കാലിൽ ആണ് ചവിട്ട് കിട്ടിയതെന്ന് അവന്റെ അലർച്ച കേട്ടപ്പോഴാണ് മനസ്സിലായത്.. "അല്ല നമ്മുടെ പ്ലാൻ എന്തായി..?" കൂടുതൽ ചമ്മുന്നതിന് മുന്നേ വിഷയം മാറ്റി സാതി ചോദിച്ചതും രണ്ട് പേരും അവളെ നോക്കി ആക്കിച്ചിരിച്ചു. "വിഷയം മാറ്റല്ലേ സാതി മോളെ.." "ഞാ.. ഞാ.. ഞാൻ കാര്യം പറഞ്ഞതാ.." പരുങ്ങിക്കൊണ്ട് അവൾ പറഞ്ഞതും രണ്ട് പേരും ഒന്ന് അമർത്തി മൂളി. "ഞാൻ ഉമ്മയോട് ചോദിച്ചു.. ഉമ്മാക്ക് സമ്മതമാ.." "എന്റെയും..." അനുവും ആലിയും പറഞ്ഞു നിർത്തി സാതിയെ നോക്കി. "ഞാൻ വീട്ടിൽ ചോദിച്ചിട്ടില്ല.. എന്നാലും ഞാൻ വരും.." സംഭവം വേറൊന്നുമല്ല.. മൂന്നും കൂടെ ഇത്രയും ദിവസം പ്ലാൻ ഇട്ടു നടന്നത് ബീച്ചിൽ പോകാനാണ്. അതും കോഴിക്കോട് ബീച്ചിൽ.. രണ്ട് മണിക്കൂർ യാത്രയുണ്ട് എന്നത് കൊണ്ട് തന്നെ അയക്കുമോ എന്ന സംശയത്തിലായിരുന്നു മൂവരും. ഇപ്പോഴാണ് സമാധാനം ആയത്. "എന്നാൽ ഡേറ്റ് ഫിക്സ് ചെയ്തിട്ട് പറ.. ഞാനൊന്ന് ക്യാന്റീനിൽ പോയി വരാം.." അതും പറഞ് അനു ക്യാന്റീനിലേക്ക് നടന്നതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി അവന്റെ പിറകെ പാഞ്ഞു.

"ചേട്ടാ.. ഒരു പഴം പൊരിയും ചായയും.." ക്യാന്റീനിൽ എത്തിയ അനു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന രണ്ടിനെയും കണ്ട് ഒന്ന് ഇളിച്ചു. "ചേട്ടാ. ഒന്നല്ല.. രണ്ടു മൂന്നെണ്ണം ആയിക്കോട്ടെ.." അനുവിനെ തറപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് സാതിയും ആലിയും സീറ്റിൽ ചെന്നിരുന്നു. "സത്യായിട്ടും എന്റേൽ പൈസ ഇല്ല.. ഞാൻ പറ്റിൽ എഴുതാമെന്ന് വെച്ചതാ..😁" അനു ഇളിച്ചു കൊണ്ട് പറഞ്ഞതും രണ്ട് പേരും തലയാട്ടി കാണിച്ചു. "ഹായ് ഇച്ചായാ.." പെട്ടെന്ന് അങ്ങോട്ട് കയറി വന്ന അലക്സിനെയും അർണവിനെയും കണ്ടതും ആലി കൈ വീശിക്കൊണ്ട് വിളിച്ചു. "അടങ്ങി ഇരിയെടീ.." അലക്സിനെ കണ്ടതും പരുങ്ങിയ സാതി അവന്റെ കൈ പിടിച്ചു താഴ്ത്തിക്കൊണ്ട് പല്ല് കടിച്ചു. അവർക്കടുത്തേക്ക് വന്ന രണ്ട് പേരെയും നോക്കി അനുവും ആലിയും ഒന്ന് ചിരിച്ചു. ഞാനീ ലോകത്തേ അല്ല എന്ന പോലുള്ള സാതിയുടെ ഇരിപ്പ് കണ്ട് അലക്സ് ഒന്ന് പുച്ഛിച്ചു ചിരിച്ചു. "അല്ല അർണവേ. നിങ്ങളെപ്പോഴും ഇങ്ങേരുടെ പിറകെ ഉണ്ടല്ലോ.. ബോഡി ഗാർഡ് വല്ലതും ആണോ..?"

അനുവിന്റെ ചോദ്യം കേട്ടതും അലക്സ് അവനെ കടുപ്പിച്ചു നോക്കി. പക്ഷെ, ചെക്കൻ നോ മൈൻഡ്.. "അല്ല അനുവേ... എന്നും നീ ഇവരുടെ രണ്ട് പേരുടെയും പിറകെ ഉണ്ടല്ലോ.. ബോഡി ഗാർഡ് ആണോ..?" അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് അർണവ് ചോദിച്ചതും അനു എനിക്കെന്തിന്റെ കേടായിരുന്നു എന്ന് ചിന്തിച്ച് ഒന്ന് ഇളിച്ചു കാണിച്ചു. "നിങ്ങളെന്തിനാ ഇവിടെ വന്നേ..?" അലക്സിന്റെ ചോദ്യം കേട്ടതും സാതി പിറുത്തു. "നിന്നെ കെട്ടിക്കാൻ.." പുച്ഛിച്ചു കൊണ്ട് മുഖമുയർത്തിയതും പിരികം ഉയർത്തി നിൽക്കുന്ന അലക്സിനെ കണ്ട് ഒന്ന് വെളുക്കനേ ഇളിച്ചു കാണിച്ചു. ഗതികേട് നോക്കണേ.... **** "ആലിയാ..." ക്ലാസ്സ്‌ കഴിഞ്ഞിറങ്ങവേയാണ് ദിയാന്റെ വിളി കേട്ടത്. മൂന്ന് പേരും തിരിഞ്ഞു നോക്കി. അവർക്കടുത്തേക്ക് വന്ന ദിയാൻ ആലിയെ തന്നെ കണ്ണിമ വെട്ടാതെ നോക്കി. "എന്താ സാർ..?" അവളുടെ ചോദ്യമാണവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്. "നിന്റെ വീടെവിടെയാ..?" കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെ അവളവനെ കണ്ണ് മിഴിച്ചു നോക്കി. അതിന് കാരണം കാതിൽ പെണ്ണ് കാണാൻ ആയിരിക്കുമെന്ന് അനു പറഞ്ഞതായിരുന്നു..!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story