എൻകാതലീ: ഭാഗം 47

enkathalee

രചന: ANSIYA SHERY

"ആലീ... നിനക്കെന്താ പറ്റിയേ..?" അനു വന്നപ്പോൾ തന്നെ കണ്ടത് ഡെസ്ക്കിൽ തല വെച്ചു കിടക്കുന്ന ആലിയെ ആണ്. അവളുടെ തല പിടിച്ചുയർത്തിയതും നിറഞ്ഞിരിക്കുന്ന ആ കണ്ണുകൾ കണ്ട് അവൻ ഞെട്ടി. "എന്താടീ.. എന്താ പറ്റിയേ..?" വെപ്രാളത്തോടെ അവൻ ചോദിച്ചതും അവൾ മിഴികൾ അമർത്തിത്തുടച്ചു. "ഒന്നുല്ലെടാ.. കണ്ണിൽ അറിയാതെ കയ്യിട്ട് പോയതാ.." അവനിൽ നിന്നും മുഖം തിരിച്ചവൾ പറഞ്ഞതും അനു അവളുടെ മുഖം തനിക്ക് നേരെ തിരിച്ചു. "നിനക്ക് ഞാൻ ആരും അല്ലെന്ന് മനസ്സിലായി.." അതും പറഞ്ഞവൻ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും ആലി അവന്റെ കയ്യിൽ പിടിച്ചു. "അത് പിന്നേ.. ഇച്ചായൻ എന്നോട് ദേഷ്യപ്പെട്ടു.." "അതെന്തിന്..?" അവന്റെ നെറ്റി ചുളിഞ്ഞു. "എനിക്കറിയില്ല.. ഇച്ചായൻ ഏതെങ്കിലും ഫുട്ബോൾ ടീമിലുണ്ടായിരുന്നോ എന്നെ ഞാൻ ചോദിച്ചുള്ളൂ.. അതിന് എന്നോട് ദേഷ്യപ്പെട്ടിട്ട് ഇറങ്ങിപ്പോയി.." പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി. "അങ്ങേർക്ക് വട്ടാടീ.. എന്തേലും ചോദിച്ചാൽ ചാടിക്കയറാനേ അറിയൂ.."

പെട്ടെന്ന് സാതിയുടെ ശബ്ദം കേട്ടതും രണ്ട് പേരും അങ്ങോട്ട് നോക്കി. എല്ലാം കേട്ട് അടുത്ത് നിൽക്കുന്ന സാതിയെ അപ്പോഴാണ് അവർ കണ്ടത്. "നീ എപ്പോഴാടീ വന്നേ..?" "ദാ.. ഇപ്പൊ വന്നതേ ഉള്ളു.. അപ്പൊ തന്നെ ഇച്ചായൻ പുരാണം കേട്ടു.. നീയത് വിടടീ.. അങ്ങേർക്ക് ഭ്രാന്താ.. നിന്നെ പെങ്ങളായി കണ്ടിട്ടുണ്ടെങ്കിൽ എന്തായാലും ഇനിയും മിണ്ടാൻ വരും.. നോക്കിക്കോ.." അതും പറഞ് സാതി ബെഞ്ചിലേക്കിരുന്നതും ആലിയും അനുവും മുഖാമുഖം നോക്കി. ശേഷം അവളെയും. "അല്ല നീയെന്താ ആലിയെ പെങ്ങളായി കാണുന്നുണ്ടെങ്കിൽ എന്ന് പറഞ്ഞത്. നീയും അവന്റെ പെങ്ങളല്ലേ..?" പെട്ടെന്ന് അനു ചോദിച്ചതും സാതി ഞെട്ടി. നമ്മളെ എന്ന് പറയുന്നതിന് പകരം നിന്നെ എന്ന് പറഞ്ഞതോർത്ത് അവൾ സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. "നി.. നിങ്ങൾ കൂടുതൽ ചിന്തിച്ച് തല പുകക്കണ്ട.. എനിക്ക് അവനോട് ഒന്നുമില്ല. പിന്നെ ആലിയാണ് അവന്റെ പെങ്ങൾ. ഞാനവന്റെ ശത്രു മാത്രമാണ്. ആ അവനെ ഒരു സ്ഥാനത്തും കാണാൻ എനിക്ക് സാധിക്കില്ല."

സാതി പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അനുവും ആലിയും കാണാം എന്ന നിലക്ക് തലയാട്ടി. ---------- നിർത്താതെ പോസ്റ്റിലേക്ക് ബോൾ പല തവണ ആഞ്ഞടിക്കുന്നവനെ കണ്ടാണ് അർണവ് അങ്ങോട്ട് പാഞ്ഞു ചെന്നു. "നീയെന്താടാ കാണിക്കുന്നത്..? നിനക്ക് വട്ടായോ.?" അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അർണവ് പറഞ്ഞതും അലക്സ് കൈ കുടഞ്ഞു കൊണ്ട് അർണവിനെ തള്ളി മാറ്റി. "മാറി നിക്കെടാ..@#&#" ദേഷ്യത്താൽ അവൻ വീണ്ടും പോസ്റ്റിലേക്ക് ബോൾ ആഞ്ഞടിച്ചു. അർണവ് ഇവനിതെന്താ പറ്റിയേ എന്നും ചിന്തിച്ച് നിലത്ത് നിന്ന് എഴുന്നേറ്റു. ചുറ്റും നോക്കിയതും കാഴ്ചക്കാരായി നിൽക്കുന്ന കുറേ എണ്ണത്തിനെ കണ്ട് അലക്സിന്റെ അടുത്തേക്ക് ചെന്നു. ശേഷം അവന്റെ മുന്നിലേക്ക് കയറി നിന്ന് അവന്റെ കവിളിലേക്ക് ആഞ്ഞടിച്ചതും അലക്സ് അവന്റെ കവിളിലേക്ക് തിരിച്ചും അടിച്ചു. എനിക്കെന്തിന്റെ കേടായിരിന്നു.. പുല്ല്.. എന്ന എക്സ്പ്രഷനും ഇട്ട് അർണവ് കവിളിൽ കൈ വെച്ചു കൊണ്ട് സ്റ്റെപ്പിൽ ചെന്നിരുന്നു. ദേഷ്യമൊന്നടങ്ങിയതും അലക്സ് കിതച്ചു കൊണ്ട് അലക്സ് ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റി സ്റ്റെപ്പിൽ അർണവിനടുത്ത് ചെന്നിരുന്നു. വിയർത്തൊട്ടിയ അവന്റെ ശരീരത്തോട് ഇട്ടിരുന്ന ബനിയൻ മുറുകി കിടന്നു. കഴുത്തിലെ കൊന്ത നെഞ്ചിലെ വിയർപ്പിൽ തട്ടി തിളങ്ങി.

സ്റ്റെപ്പിൽ വെച്ചിരുന്ന ബോട്ടിൽ എടുത്തവൻ വായിലേക്ക് കമിഴ്ത്തി. ബാക്കിയുള്ളത് തല വഴിയൊഴിച്ച് കൊണ്ട് എഴുന്നേറ്റു. "നിന്റെ ആരെ കെട്ടിക്കാനാടാ ഈ ഇരിപ്പ് ഇരിക്കുന്നത്..?" അർണവിനോട് ദേഷ്യത്തിൽ അവൻ ചോദിച്ചതും ഞെട്ടിയ അർണവ് ചാടി എഴുന്നേറ്റു. ശേഷം അവനെ നോക്കി പുച്ഛിച്ചു. "ഓഹ്.. നമ്മളൊക്കെ ആര്.. ബാക്കിയുള്ളവരുടെ തല്ല് വാങ്ങിക്കാൻ മാത്രമായിട്ട് വരുന്നവർ.." അർണവ് സങ്കടത്തോടെ പറഞ്ഞതും അലക്സ് അവന്റെ കവിളിൽ ഒന്ന് വേദനിക്കാത്ത വിധം ഒന്ന് കുത്തി. "ദേഷ്യത്തിൽ നിൽകുമ്പോൾ എന്റെ അടുത്തേക്ക് വരരുതെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതല്ലേടാ.." "ഇനിയത് വിട്.. അല്ല ഇപ്പൊ ദേഷ്യപ്പെടാൻ മാത്രം എന്താ ഉണ്ടായേ.?" അർണവ് പിരികമുയർത്തി ചോദിച്ചതും അലക്സിന്റെ മുഖം വീണ്ടും മാറി. സ്റ്റെപ്പിലേക്ക് ഇരുന്നവൻ കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു തുറന്നു. ആലി പറഞ്ഞത് അർണവിനോട് പറയുമ്പോൾ അലക്സിന്റെ മിഴികൾ ഒന്ന് കണ്ണൊന്ന് നിറഞ്ഞിരുന്നു.

"മറവിക്ക് വിട്ടു കൊടുക്കാൻ ശ്രമിക്കുന്നവയൊക്കെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുമ്പോൾ തകർന്നു പോകുവാടാ.." അലക്സ് അത് പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു. അർണവ് അവന്റെ തോളിൽ മുറുകെ പിടിച്ചു. അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. "അവൾക്ക് അറിയാഞ്ഞിട്ട് അല്ലേടാ.. " അർണവ് പറഞ്ഞതും അലക്സ് ഒന്ന് മൂളുക മാത്രം ചെയ്തു. -------- അലക്സ് ക്ലാസ്സിലേക്ക് കയറി വരുന്നത് കണ്ടതും മൂന്ന് പേരും അവനെ ശ്രദ്ധിക്കാതെ ഇരുന്നു. മൂന്നിനേയും ഒന്ന് പാളി നോക്കിയതിന് ശേഷം അലക്സ് തന്റെ സീറ്റിൽ ചെന്നിരുന്നു. ക്ലാസ്സ്‌ തുടങ്ങിയപ്പോഴും അവന്റെ ശ്രദ്ധ അവരുടെ ബെഞ്ചിലായിരുന്നു. സാധാരണ വെറുതെ ചൊറിയാൻ വേണ്ടി യെങ്കിലും തിരിഞ്ഞു നോക്കുന്നതാണ്. പ്രത്യേകിച്ച് അനു. ഇന്നിപ്പോ അറിയാതെ പോലും നോക്കുന്നില്ല. അലക്സിനാകെ ദേഷ്യം വന്നു. ഇരുന്നിടത്ത് നിന്നും എഴുന്നേറ്റവൻ പുറത്തേക്ക് പാഞ്ഞു. പോകുന്നതിന് മുന്നേ മൂന്നിനെയും ദേഷ്യത്തിൽ നോക്കാനും മറന്നിരുന്നില്ല. എന്നാൽ അവന്റെ ഈ പെരുമാറ്റം കണ്ട് ക്ലാസ്സ്‌ എടുക്കുന്ന മിസ്സ്‌ അടക്കം എല്ലാവരും വായും പൊളിച്ച് ഇരിക്കുവായിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story