എൻകാതലീ: ഭാഗം 48

enkathalee

രചന: ANSIYA SHERY

"ആലിയാ..." ലൈബ്രറിയിലെ ഷെൽഫിൽ നിന്ന് ബുക്ക്‌ എടുക്കുന്നതിനിടയിലാണ് തൊട്ടു പിറകിൽ നിന്നും ആ വിളി കേട്ടത്. ആലിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. ഷെൽഫിൽ വെച്ച കൈകൾ മെല്ലെ വിറക്കാൻ തുടങ്ങി. "ആലിയാ..." വീണ്ടുമാ സ്വരം ഉയർന്നതും ആലി പെട്ടെന്ന് തിരിഞ്ഞതും പിറകിൽ നിന്ന ദിയാനെ ഇടിച്ചു നിന്നു. ആദ്യമായാണ് ഒരു പുരുഷനോട്‌ ഇത്രയും അടുത്ത്... ആലിയുടെ ശ്വാസ ഗതി ഉയർന്നു. പെട്ടെന്നവൾ അവനെ പിറകിലേക്ക് തള്ളി മാറ്റി ചുറ്റും നോക്കി. ഭാഗ്യത്തിന് ലൈബ്രറി ശൂന്യമായിരുന്നു.. "എ.. എന്താ സാർ..?" "താനെന്തിനാ വിറക്കുന്നത്..?" ദിയാൻ സംശയത്തോടെ ചോദിച്ചതും ആലി ഒന്ന് ദീർഘനിശ്വസിച്ചു കൊണ്ട് കൈകൾ കൂട്ടിത്തിരുമ്മി. പിന്നെ തല ഉയർത്തി അവനെ നോക്കി. "അത് ഒന്നുമില്ല.. സാർ എന്തേ വിളിച്ചേ..?" "ഓഹ്.. അതോ.. ഞാൻ തന്നെ കുറേ നേരായി അന്വേഷിച്ച് നടക്കുവായിരുന്നു.. ഇപ്പോഴാ തനിച്ചൊന്ന് കിട്ടിയത്. വരുന്ന സാറ്റർഡേ ഞാനും ഉമ്മയും കൂടെ വീട്ടിലേക്ക് വരുന്നുണ്ട്.. അതൊന്ന് പറയാൻ വേണ്ടിയാ വന്നത്.." "അതിനെന്താ സാർ.. ഞാൻ ഉമ്മയോട് പറയാം.." "ഓക്കെ..." അതും പറഞ്ഞവൻ തിരിഞ്ഞു നടന്നതും ആലി ആശ്വാസത്തോടെ നെറ്റിയിലെ വിയർപ്പ് തുടച്ചു. ***

ബുക്ക്‌ എടുത്തതിൻ ശേഷം ലൈബ്രറിയിൽ നിന്നിറങ്ങി ക്ലാസ്സിലേക്ക് നടക്കവേയാണ് എതിരേ നടന്നു വരുന്ന അലക്സിനെ ആലി കണ്ടത്. അവളുടെ മുഖം വീർത്തു. അവനെ നോക്കാതെ പോകാൻ തുനിഞ്ഞതും അവന്റെ വിളി കേട്ട് നിന്നു. "എന്താ..?" ദേഷ്യത്തോടെ ചോദിച്ചതും അവനൊന്ന് പരുങ്ങി. പിന്നെ എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്നും ഡയറി മിൽക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി. ആലിയുടെ മുഖം വിടർന്നു. അവന്റെ കയ്യിൽ നിന്നും അത് വാങ്ങിക്കൊണ്ട് അവളൊന്ന് ചിരിച്ചു. "മ്മ്.. ഇപ്പൊ തൽക്കാലത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു.." അതും പറഞ്ഞവൾ നടന്നു പോയതും അലക്സിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ------ "നമുക്ക് ഈ വരുന്ന സാറ്റർഡേ പോയാലോ ബീച്ചിലേക്ക്.." പതിവ് പോലെ ചെമ്പകച്ചുവട്ടിൽ സംസാരിച്ച് ഇരിക്കുന്നതിന് ഇടയിലാണ് അനു അത് പറഞ്ഞത്. "ഞാൻ റെഡിയാ.." സാതി പറഞ്ഞതും പിന്നീടവരുടെ നോട്ടം ആലിയിലേക്ക് നീണ്ടു. അവളെന്തോ ചിന്തിച്ച് ഇരിക്കുകയാണെന്ന് കണ്ടതും അനു അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. "എന്താടാ..?"

തലയിൽ ഉഴിഞ്ഞു കൊണ്ട് ആലി പല്ല് കടിച്ചു. "ഇവിടെ സീരിയസ് കാര്യം പറയുമ്പോ നീ എന്ത് ചിന്തിച്ചോണ്ട് ഇരിക്കുവാ.. പറ.. സാറ്റർഡേ സെറ്റല്ലേ.." "അത് പിന്നെ.. അന്ന് വേണ്ട.." "അതെന്താ..?" "അന്നാ സാറും ഫാത്തിമ്മയും വീട്ടിലേക്ക് വരുമെന്ന് പറഞ്ഞത്.. ഞാൻ വീട്ടിൽ ഇല്ലെങ്കിൽ മനപ്പൂർവം മുങ്ങിയത് ആണെന്ന് വിചാരിക്കില്ലേ.." "മ്മ്.. അതും ശെരിയാ.. എന്നാൽ അതിന് ശേഷമുള്ള സാറ്റർഡേ നോക്കാം.. ഇനി അന്ന് പറ്റില്ലെന്ന് ആരും പറഞ്ഞു പോകരുത്.." അനു പറഞ്ഞതും ആലി ഇല്ലെന്ന് തലയാട്ടിക്കാണിച്ചു. "ആഹ്.. പിന്നെ.. ഇന്ന് ഇച്ചായൻ എന്റെ അടുത്തേക്ക് വന്നിരുന്നു.." എന്തോ ഓർത്ത വണ്ണം ആലി പറഞ്ഞതും അനുവും സാതിയും അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. "എന്നിട്ട് നീ മിണ്ടിയോ..?" സാതി പല്ല് കടിച്ച് ചോദിച്ചതും ആലിയൊന്ന് ഇളിച്ചു കാണിച്ചു. "അത് പിന്നെ.. ഡയറി മിൽക്ക് കണ്ടപ്പോ.." "ഓഹ് ഒരു ഡയറി മിൽക്ക് തന്നപ്പോഴേക്കും നീ പോയി മിണ്ടിയേക്കുന്നു. ഇങ്ങനെയാണെങ്കിൽ സാർ പ്രൊപ്പോസ് ചെയ്തപ്പോൾ ഡയറി മിൽക്ക് തന്നിരുന്നെങ്കിൽ നീ തിരിച്ച് ഇഷ്ടമാണെന്ന് പറയുമായിരുന്നല്ലേ.."

"ദേ.. സാതി.. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്ട്ടോ..😬" "ചൊറിയുന്നുണ്ടേൽ ചൊറിഞ്ഞാ പോരേ.. അതെന്തിഇല്ലാതെ പറഞ്ഞു നടക്കുന്നത്..🙄" അനു സംശയത്തോടെ ചോദിച്ചതും സാതിയും ആലിയും പല്ല് കടിച്ചവനെ നോക്കി. *** വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയതും ഗ്രൗണ്ടിൽ കൂടി നിൽക്കുന്ന കൂട്ടത്തേ കണ്ട് മൂന്ന് പേരും അങ്ങോട്ട് ഓടി. എല്ലാവരെയും മറി കടന്ന് മുന്നിലേക്ക് ചെന്നതും അവിടെ ഒരുത്തന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടുന്ന അലക്സിനെ കണ്ട് ഞെട്ടി. ആ പയ്യന്റെ മുഖത്തേക്ക് നോക്കിയതും അന്നൊരിക്കൽ ഇതേ ഗ്രൗണ്ടിലിട്ട് അലക്സ് ഇടിച്ചവൻ ആണ് അവരെന്ന് അവർക്ക് മനസ്സിലായി. "പന്ന @%#&₹ മോനേ.. ഈ അലക്സിനെ ശെരിക്ക് നിനക്കറിയില്ല.. അന്നൊരു തവണ വാണിങ്‌ തന്നതല്ലേ നിനക്ക്.. അന്ന് വെറുതെ വിട്ടതാ എനിക്ക് പറ്റിയ തെറ്റ്.. ഇന്ന് എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞ നിന്റെ ഈ നാക്ക് പിഴുതെടുക്കാൻ അറിയാഞ്ഞിട്ടല്ല.. " അതും പറഞ് അലക്സ് അവന്റെ മൂക്കിലേക്ക് ആഞ്ഞിടിച്ചതും അനു സ്വന്തം മൂക്കിൽ ഒന്ന് കൈ വെച്ചു. "അലക്സ്..." പെട്ടെന്ന് ദിയാന്റെ ശബ്ദം ഉയർന്നതും എല്ലാവരും അവനെ നോക്കി.

"വാട്ട് ദ നോൺസൻസ്.. ഒരു കോളേജിൽ ഇങ്ങനെയാണോ പെരുമാറേണ്ടത്.. " അവൻ ദേഷ്യത്തിൽ അലറിയതും അലക്സ് ഒന്ന് പുച്ഛിച്ചു കൊണ്ട് നിലത്ത് കിടന്നവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു. "എടുത്തോണ്ട് പോടാ ഇവനെ.." വിറച്ചു നിൽക്കുന്ന അവന്റെ കൂട്ടുകാരോടായി അലറി പറഞ്ഞതും പകച്ച അവർ ഓടി വന്ന് നിലത്തു കിടന്നവനെ എടുത്തോണ്ട് പോയി. "ഇനി നിങ്ങളൊക്കെ എന്ത് കാണാൻ നിൽക്കുവാ." കൂടി നിൽക്കുന്നവരോടായി ദിയാൻ ചോദിച്ചതും എല്ലാവരും അവരവരുടെ പാട്ടിൻ പോയി. എല്ലാവരും പോയിട്ടും ആലിയും സാതിയും അനുവും അർണവും അവിടെ തന്നെ നിന്നു. അലക്സ് നടന്ന് ദിയാന്റെ അടുത്തേക്ക് ചെന്നതും ദിയാൻ അവനെ ദേഷ്യത്തോടെ നോക്കി. "എന്താ അലക്സ് ഇതൊക്കെ.. ആ പയ്യൻ എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..?" "സാർ സ്നേഹിക്കുന്ന കുട്ടിയെ ഏതേലും ഒരുത്തൻ മോശമായി പറഞ്ഞാൽ സാർ അവനെ വെറുതെ വിടുമോ.?" "ഇല്ല... അവൻ വെറും കയ്യോടെ പിന്നെ പോകില്ല.." തെല്ലൊന്ന് ആലോചിക്കാതെ ദിയാൻ പറഞ്ഞതും അലക്സ് ഒന്ന് ചിരിച്ചു.

"ദാറ്റ്സ് ഇറ്റ്... അതേ ഞാനും ചെയ്തുള്ളു.." ഒരു കൂസലുമില്ലാതെ അവൻ പറഞ്ഞതും ദിയാന്റെ നെറ്റി ചുളിഞ്ഞു. പിന്നെ എന്തോ ഓർത്തെന്ന വണ്ണം അവനെ നോക്കി. "എന്നാ നിനക്ക് കുറച്ചൂടെ അവനിട്ട് കൊടുത്തൂടായിരുന്നോ. ഇതാണ് കാരണം എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ തടയില്ലായിരുന്നു.." അതിന് മറുപടിയൊന്നും പറയാതെ അവൻ പോയതും ദിയാൻ മുന്നിൽ നിൽക്കുന്ന മൂന്നെണ്ണത്തിനെയും നോക്കി. "മൂന്നിനും വീട്ടിൽ പോകാൻ പ്ലാനില്ലേ..? ഗൗരവത്തിൽ ചോദിച്ചതും മൂന്നും തലയാട്ടി തിരിഞ്ഞു നടന്നു. പിന്നെ ഒന്ന് നിന്നതിനു ശേഷം തിരിഞ്ഞു നോക്കി. ദിയാൻ പോയെന്ന് കണ്ടതും അവിടെ നിൽക്കുന്ന അർണവിന്റെ അടുത്തേക്ക് മൂന്നും പാഞ്ഞു ചെന്നു. "അർണവേട്ടാ... ഇച്ചായൻ എന്തിനാ അവനെ ഇടിച്ചത്..." ആലി ചോദിച്ചതും അവൻ സാതിക്ക് നേരെ വിരൽ ചൂണ്ടി. "ഇവൾക്ക് വേണ്ടി...."....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story