എൻകാതലീ: ഭാഗം 49

enkathalee

രചന: ANSIYA SHERY

"ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും കൂടെ നടന്നു പോകുമ്പോഴാണ് സുജിത്തിനെ കണ്ടത്. പക്ഷെ, ഞങ്ങളവനെ മൈൻഡ് ആക്കാതെ നടന്നതായിരുന്നു. പെട്ടെന്നാണ് അവൻ സാതിയുടെ പേര് പറയുന്നത് കേട്ടത്. അന്ന് ഗേറ്റിന് അടുത്ത് വെച്ച് നടന്ന സംഭവമാണ് വിഷയം. ഇടക്ക് നിന്നെക്കുറിച്ച് അവൻ മോശമായി പറഞ്ഞത് കേട്ട് ഞാൻ രണ്ടെണ്ണം കൊടുക്കാൻ നിന്നപ്പോഴാണ് എനിക്ക് മുന്നേ അലക്സ് ചാടിക്കേറി അവനെ ചവിട്ടിയത്.. പിന്നെ ബാക്കിയൊക്കെ നിങ്ങൾ കണ്ടതല്ലേ.." എന്ന് അർണവ് പറഞ്ഞു നിർത്തിയതും സാതി കണ്ണും മിഴിച്ചു നിന്നു. "എനിക്ക് വേണ്ടി അവൻ അടിച്ചെന്നോ..?" അറിയാതെ അവളുടെ സ്വരം ഉയർന്നു. അർണവ് തലയാട്ടിക്കാണിച്ചതും സാതി ഒന്നൂടെ ഞെട്ടി. കിളി പാറിയ കണക്കേ അവൾ അവിടുന്ന് നടന്ന് പോയതും ആലി അർണവിന് നേരെ തിരിഞ്ഞു. "അപ്പൊ ഇച്ചായൻ സാതിയേ ഇഷ്ടമാണോ..?"

"ഇത് തന്നെയാണ് എനിക്കും അറിയാത്തത്.." അർണവ് താടക്ക് കൈ കൊടുത്ത് പറഞ്ഞതും അനുവിന്റെയും ആലിയുടെയും നെറ്റി ചുളിഞ്ഞു. "അന്ന് അത്രയും പേർക്ക് മുന്നിൽ വെച്ച് സാതി അവന്റെ പെണ്ണാണ് എന്ന് പറഞ്ഞപ്പോ ഞാൻ അത് സത്യമാണോ എന്നറിയാൻ വേണ്ടി അവനോട് ചോദിച്ചിരുന്നു. പക്ഷെ അങ്ങനെയൊന്നും ഇല്ലെന്നാണ് അവനെന്നോട് പറഞ്ഞത്. എന്നാൽ സാതിയേ കുറിച്ച് വേണ്ടാത്തത് എന്തെങ്കിലും പറഞ്ഞാൽ അവൻ ചാടി അടിക്കുകയും ചെയ്യും. അതിപ്പോ ആരായാലും. എന്നാൽ ഇഷ്ടമാണോ അല്ലേയെന്ന് പറയത്തും ഇല്ലാ.." പല്ല് കടിച്ച് അവൻ പറഞ്ഞതും ആലിയും അനുവും പരസ്പരം നോക്കി. *** മിഴികൾ പരസ്പരം കോർത്തു. അവന്റെ കരമവളുടെ ഇടുപ്പിൽ പതിഞ്ഞു. അവളുടെ കരമവന്റെ ഷോൾഡറിലും. മിഴികൾ പരസ്പരം കോർത്തു കൊണ്ട് സ്പീക്കറിൽ നിന്ന് ഒഴുകുന്ന ഗാനത്തിൽ ഇരുവരും മതി മറന്ന് ചുവടുകൾ വെച്ചു.

ആ ഇരു മിഴികളിലും പ്രണയം നിറഞ്ഞിരുന്നു. ഇടക്ക് എപ്പോഴോ അവൻ അവളുടെ ഇടുപ്പിലെ പിടി മുറുക്കി തന്നിലേക്ക് വലിച്ചിട്ടു. അവന്റെ നെഞ്ചിൽ തട്ടി നിന്ന അവൾ മിഴികൾ ഉയർത്തി നോക്കിയതും അവളുടെ അധരങ്ങളെ അവൻ കവർന്നതും ഒരുമിച്ചായിരുന്നു.! "നോ......." ഒരു ഞെട്ടലോടെ വായ പൊത്തിക്കൊണ്ട് സാതി ബെഡ്ഡിൽ നിന്ന് ചാടി എഴുന്നേറ്റു. അവളാകെ കിതച്ചിരുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. വെപ്രാളത്തോടെ ലൈറ്റ് ഇട്ടു കൊണ്ട് അവൾ ടേബിളിൽ വെച്ച വെള്ളം എടുത്ത് കുടിച്ചു. "എന്റീശ്വരാ.. ഞാനെന്താ കണ്ടത്..?" സാതി മിഴികൾ ഇറുകെ അടച്ചു. തന്നെ ഭ്രാന്തമായി ചുംബിക്കുന്ന ആ പുരുഷന്റെ രൂപത്തിൻ അലക്സിന്റെ മുഖമാണെന്നത് അവളുടെ ഹൃദയമിടിപ്പ് കൂട്ടി. താനിന്ന് വരെ കാണാത്ത ഒരു ഭാവമാണ് സ്വപ്നത്തിലെ ആ മുഖത്തുണ്ടായിരുന്നത് എന്ന് അവൾ ഓർത്തെടുത്തു.

"എന്താ ഇതിന്റെയൊക്കെ അർത്ഥം.. ഇനി ഞാനവനെ.. ഇല്ലാ.. എനിക്കിനി ആരെയും സ്നേഹിക്കാൻ പറ്റില്ല.." വെപ്രാളത്തോടെ അവൾ തലക്ക് കൈ കൊടുത്തിരുന്നു. തല ഉയർത്തി ഒന്ന് ക്ലോക്കിലേക്ക് നോക്കി. സമയം നാൽ കഴിഞ്ഞിരിക്കുന്നു. ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല. എന്നാലും ബെഡ്‌ഡിലേക്ക് കിടന്നു. കണ്ണടച്ചതും മുന്നിൽ തെളിഞ്ഞു വരുന്ന അലക്സിന്റെ രൂപം വീണ്ടുമവളിലെ ഹൃദയമിടിപ്പ് കൂട്ടി. ____ "നിനക്ക് ഇച്ചായനോട്‌ ഇഷ്ടമുണ്ടോ..?" ഡെസ്ക്കിൽ കൈ കുത്തി ആ സ്വപ്നത്തെ കുറിച്ച് ഓർക്കവേയാണ് ആലി അത് ചോദിച്ചത്. സാതി ഞെട്ടലോടെ അവളെ നോക്കി. "എ... എന്ത്..?" "നിനക്ക് ഇച്ചായനോട്‌ ഇഷ്ടമുണ്ടോ എന്ന്..?" "ഓഹ് പിന്നെ.. ഇഷ്ടപ്പെടാൻ പറ്റിയൊരു സാധനം.. ആ കടുവയേ കുറിച്ച് എന്നോടെന്തിനാ ചോദിക്കുന്നത്.." ഉള്ളിലെ വെപ്രാളത്തെ മറച്ചു പിടിച്ചു കൊണ്ട് അവൾ ദേഷ്യപ്പെട്ടതും അനുവും ആലിയും വാ പൊളിച്ചവളെ നോക്കി. "അതിന് നീയെന്തിനാ കലിപ്പ് ആവുന്നേ..?" " അവളുടെ ഒരു ഇഷ്ടം.. ആ അസുരനെ.. "

അതും പറഞ് അവൾ നേരെ നോക്കിയത് ആലിക്ക് പിറകിൽ കൈ കെട്ടി നിൽക്കുന്ന അലക്സിനെയാണ്. സാതിയുടെ മുഖത്തെ ഭാവം പെട്ടെന്ന് മാറിയത് അറിഞ്ഞ രണ്ട് പേരും അവളുടെ നോട്ടം പോയിടത്തേക്ക് നോക്കി. ഗൗരവത്തിൽ നിൽക്കുന്ന അലക്സിനെ കണ്ടതും ഞെട്ടിക്കൊണ്ട് സാതിയെ നോക്കി. "ബാക്കി പറയുന്നില്ലേ..?" പിരികമുയർത്തി അവൻ ചോദിച്ചതും സാതി അറിയാതെ ഒന്ന് ഉമിനീർ ഇറക്കിപ്പോയി. "എ... എന്ത്..?" "എന്തോ ഒന്ന് പറയാൻ വന്നായിരുന്നല്ലോ.. അസുരൻ എന്നേ കേട്ടുള്ളു.. ബാക്കി കൂടെ പറ മോളേ.." അവസാനം കടുപ്പിച്ചവൻ പറഞ്ഞതും സാതി ഒന്ന് പകച്ചു. എങ്കിലും ഉള്ളിലെ ഭയം പ്രകടിപ്പിക്കാതെ അവൾ അവനെ ദേഷ്യത്തിൽ നോക്കി. "ആ അസുരനെ കണ്ടാലും മതി.. ഇഷ്ടപ്പെടാൻ പറ്റിയൊരു സാധനം.. വേറെ ആരെ സ്നേഹിച്ചാലും അവനെ ഞാൻ സ്നേഹിക്കില്ല.. ഇതാ പറയാൻ വന്നത്.. എന്തേ കേട്ടില്ലേ.. ഇനി പൊക്കോ..😏"

എന്നവൾ പറഞ്ഞു നിർത്തിയതും അലക്സിന്റെ മുഖം ചുവന്നു. ഒന്നും പറയാതെ അവൻ ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി. "ഇത്രയുള്ളു അവൻ.. തുഫ്ഫ്...." ചുണ്ട് കോട്ടിക്കൊണ്ട് സാതി പറഞ്ഞതും ആലി തലക്ക് കൈ കൊടുത്തു. "വടി കൊടുത്തില്ലേ.. ഇനി അടി വാങ്ങിക്കാൻ തയ്യാറായിക്കോ.." അനു പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി. അതിന് അവൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിക്കാണിച്ചതും അവൾ ചുണ്ട് കോട്ടിച്ചിരിച്ചു. --------- #ആ അസുരനെ കണ്ടാലും മതി.. ഇഷ്ടപ്പെടാൻ പറ്റിയൊരു സാധനം.. വേറെ ആരെ സ്നേഹിച്ചാലും അവനെ ഞാൻ സ്നേഹിക്കില്ല.. ഇതാ പറയാൻ വന്നത്.. എന്തേ കേട്ടില്ലേ.. ഇനി പൊക്കോ..# വീണ്ടും വീണ്ടും അവളുടെ വാക്കുകൾ കാതിൽ വന്നു പതിഞ്ഞതും അലക്സ് ദേഷ്യത്തോടെ ബൈക്കിൽ കയറി. സ്റ്റാർട്ട്‌ ചെയ്യാൻ നിന്നതും ആ കയ്യിൽ പിടിത്തം വീണു. "വാട്ട് ദ ഫ**.. പന്ന..." ബാക്കി പറയാതെ മുടിയിൽ കൈ കൊരുത്ത ശേഷം തല ചെരിച്ചു നോക്കിയതും വാ പൊളിച്ചു നിൽക്കുന്ന അർണവിനെ കണ്ട് പല്ല് കടിച്ചു. "നിനക്കെന്താടാ ഭ്രാന്തായോ..?"

ഞെട്ടൽ വിട്ടു മാറിയതും അർണവ് ദേഷ്യത്തോടെ ചോദിച്ചത് കേട്ട് അലക്സ് അവന്റെ കൈ തട്ടി മാറ്റി. "ആഹ്ടാ.. ഭ്രാന്തായി.. നിങ്ങളെല്ലാവരും കൂടെ എന്നെ ഭ്രാന്തനാക്കി. അവളുടെ ഒരു അസുരൻ.. ആ പന്ന മോൾ പറഞ്ഞതെന്താണെന്നറിയോ നിനക്ക്.. വേറെ ആരെ സ്നേഹിച്ചാലും എന്നെ സ്നേഹിക്കില്ലെന്ന്.. എടുത്ത് ചുമരിൽ തേക്കാൻ അറിയാഞ്ഞിട്ടല്ല.." ദേഷ്യത്തോടെ കീ പോക്കറ്റിലേക്കിട്ട് ബൈക്കിൽ നിന്നിറങ്ങിയവൻ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് നടന്നു. "എന്റീശ്വരാ.. ഇവനെ മനസ്സിലാക്കാനേ പറ്റുന്നില്ലല്ലോ.." മുകളിലേക്ക് നോക്കി തലയൊന്ന് കുടഞ്ഞു പറഞ്ഞു കൊണ്ടവൻ അലക്സിന്റെ പിറകെയോടി. *** "ആലീ... മുറിയൊന്ന് അടുക്കി വെച്ചേക്കണേ.. അവരുടെ മുമ്പിൽ എന്നെ നാണം കെടുത്തരുത്.. പോത്ത് പോലെ വളർന്നിട്ടും ഇപ്പോഴും അടുക്കും ചിട്ടയും ഇല്ലെന്ന് അറിഞ്ഞാൽ നാണക്കേട് എനിക്കാ.." രാവിലെ തന്നെ തുടങ്ങിയതാണ് ഉമ്മ.. ഇന്ന് സാറും ഫാത്തിമ്മയും വരുന്നത് കൊണ്ട് ഉമ്മ എഴുന്നേറ്റത് മുതലേ അടുക്കളയിലാണ്.

എന്തൊക്കെയാണാവോ ഉണ്ടാക്കുന്നത്. ചിന്തയോടെ ആലി ബെഡ്ഷീറ്റും തലയിണയും ഒതുക്കി വെച്ചു. "അങ്ങനെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഞാനെന്റെ ഇത്ത പ്രൊപ്പോസ് ചെയ്ത സാറിനെ കാണാൻ പോകുന്നു.. ഈഹാ.. ഞാനിന്ന് ഒരു പൊടി പൊടിക്കും.." ബാത്‌റൂമിൽ നിന്നിറങ്ങിയ പൊടി ചാടിക്കൂവിക്കൊണ്ട് വിളിച്ചു പറഞ്ഞതും ആലി അവളെ പല്ല് കടിച്ചു നോക്കി. "ദേ. പൊടീ.. നീ അവരുടെ മുന്നിൽ വെച്ചെങ്ങാനും ഇതിനെ കുറിച്ച് മിണ്ടിയാൽ തല്ലും ഞാൻ.." "ആഹാ. ഇങ്ങോട്ട് വാ... എന്റെ കയ്യെന്താ മാങ്ങ പറിക്കാൻ പോയിരിക്കുവാണോ.. തിരിച്ച് ഞാനും തല്ലും.." "ഇങ്ങോട്ട് വാടീ തല്ലാൻ.." ബെഡ്‌ഡിലിരുന്ന തലയിണ അവൾക്ക് നേരെ എറിഞ്ഞു കൊണ്ട് ആലി പറഞ്ഞതും പൊടി ദേഷ്യത്തോടെ ആ തലയിണ തിരിച്ച് അവൾക്ക് നേരെ തന്നെ എറിഞ്ഞു. "ഉമ്മാ..." അലർച്ച കേട്ട് ഓടിപ്പാഞ്ഞെത്തിയ ഉമ്മ ബെഡ്‌ഡിൽ കിടന്ന് തല്ല് കൂടുന്ന രണ്ടിനെയും കണ്ട് തലക്ക് കൈ കൊടുത്തു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story