എൻകാതലീ: ഭാഗം 5

enkathalee

രചന: ANSIYA SHERY

"ഏട്ടനെന്തിനാ അയാളോട് സോറി പറയാൻ പോയത്...?" വീട്ടിലേക്ക് പോകും വഴി സാതി ദേഷ്യത്തോടെ ആരവിനോട്‌ ചോദിച്ചതും അവൻ മിററിലൂടെ അവളെ നോക്കി... "പിന്നെ മോന്തക്കിട്ട് ഒന്ന് കൊടുക്കണമായിരുന്നോ ഞാൻ..?" "ആ വേണമായിരുന്നു..."മറ്റെങ്ങോ നോക്കി അവൾ പിറു പിറുത്തതും ആരവ് പെട്ടെന്ന് ബൈക്ക് നിർത്തി... "ഏട്ടന്റെ മോളൊന്ന് ഇറങ്ങിക്കെ.."ന്നവൻ പറഞ്ഞതും സാതി സംശയത്തോടെ അവനെ നോക്കിയതിന് ശേഷം ബൈക്കിൽ നിന്നിറങ്ങി.... "നിനക്കെന്താ അവനോടിത്ര ദേഷ്യം..?" "അത് പിന്നെ... ഇതാ ഞാൻ പറഞ്ഞ അലക്സ്.."ന്നവൾ തല താഴ്ത്തി പറഞ്ഞതും ആരവ് ഞെട്ടി.. പതിയേ ആ ഞെട്ടൽ പൊട്ടിച്ചിരിയിലേക്ക് വഴി മാറി... "ആഹാ അങ്ങനെ പറ...നീ അങ്ങോട്ട് പോയി ഇടിച്ചിട്ടല്ലേ അവൻ നിന്നോട് ചൂടായത്..." "അത് പിന്നെ..രണ്ട് തവണ മാത്രമേ ഞാൻ അങ്ങനെ ഇടിച്ചിട്ടുള്ളൂ...ആ ബോൾ അടിച്ചിട്ട് വഴക്കുണ്ടാക്കി പോയത് അവനാ..." "വെറുതല്ല അവൻ നിന്നോട് ചൂടായത്.." "ദേ ഏട്ടാ..."ന്ന് പറഞ്ഞവൾ അവനെ പിടിക്കാൻ കയ്യോങ്ങിയതും അവൻ ചിരിച്ചു കൊണ്ട് പെട്ടെന്ന് പിറകോട്ട് മാറി...

"എന്നാലും ഞാൻ എവിടെയോ അവനെ കണ്ടിട്ടുണ്ടല്ലോ... എവിടാന്ന് ഒരോർമ്മ കിട്ടുന്നില്ല..." "ഈ ലോകത്ത് ഒരാളെ പോലെ എത്രയോ മനുഷ്യരുണ്ട് എന്റെ ഏട്ടാ..അവരിൽ ആരെങ്കിലും ആകും.." "മ്മ്.. അതും ശെരിയാ... നീ ബൈക്കിൽ കയർ...പോവാം..." _____ "നീ ഇന്ന് നേരത്തെ എത്തിയോ..?" തൊളിൽ നിന്ന് ബാഗ് അഴിച്ച് ഡെസ്കിലേക്ക് വെച്ചു കൊണ്ട് ആലിയ ചോദിച്ചതും സാതി ചിരിച്ചു കൊണ്ട് തലയാട്ടി.... "ഇവരൊക്കെ എന്താ എഴുതുന്നത്..?"ന്നവൾ സാതിയെ നോക്കി ചോദിച്ചതും അവൾ കൈ മലർത്തി... "പടച്ചോനേ... ഹോംവർക്ക്.."പെട്ടെന്ന് എന്തോ ഓർത്ത പോലെ തലക്കടിച്ചു കൊണ്ട് പറഞ് ആലിയ വേഗം ബാഗ് തുറന്ന് ബുക്കെടുത്ത് ബെഞ്ചിലിരുന്നു... "എന്താ എഴുതാൻ...?" "അഫ്‌സൽ സാറിന്റെ നോട്ട്... അങ്ങേര് ഇന്നലെ പറഞ്ഞു പോയത് ഓർമ്മയില്ലേ..?" "അതിന് സാർടെ പിരീഡ് ഇന്ന് ഇല്ലല്ലോ..?" "ഇത് വരെ ആരും വരാത്ത ഒരു സബ്ജെക്റ്റിന്റെ പിരീഡ് അല്ലേ..അതിന് അയാൾ ചിലപ്പോ കയറി വരും.. റബ്ബേ... അതും ഫസ്റ്റ് പിരീഡ്..." വെപ്രാളത്തോടെ ബുക്കെടുത്ത് എഴുതുന്നവളെ കണ്ട് സാതി വാ പൊളിച്ചു...

പെട്ടെന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും ആലിയ ഞെട്ടി സാതിയെ നോക്കി... "തീർന്നു..."ന്ന് പറഞ്ഞവൾ പെട്ടെന്ന് സ്പീഡിൽ എഴുതാൻ തുടങ്ങിയതും സാതി അവളുടെ വെപ്രാളം കണ്ട് ചിരിച്ചു... "Good morning sir..."ക്ലാസ്സ്‌ ഒന്നടങ്ങം ഉച്ചത്തിൽ പറഞ്ഞത് കേട്ട് ആലിയ പെട്ടെന്ന് എഴുത്ത് നിർത്തി ചാടി എഴുനേറ്റു.... "എടി... തീർന്നു... എനിക്ക് പേടിയാവുന്നു..."ന്ന് പറഞ്ഞു കൊണ്ടവൾ സാതിയുടെ കയ്യിൽ പിടിച്ചമർത്തിയതും വിറക്കുന്ന അവളുടെ കൈകൾ കണ്ട് സാതി ആശ്വസിപ്പിച്ചു... "Sit down..."പരിചയമില്ലാത്ത സ്വരം കേട്ടതും ആലിയ സംശയത്തോടെ മുന്നോട്ട് നോക്കിയതിന് ശേഷം സീറ്റിലേക്ക് ഇരുന്നു.... ടേബിളിൽ വെച്ച ബുക്കെടുത്ത് തിരിഞ്ഞ ആളെ കണ്ടതും ഞെട്ടലോടെ സാതിയുടെ കയ്യിൽ നിന്നും ആലിയയുടെ കൈ അയഞ്ഞു... ശ്വാസം പോലും വിടാതെയുള്ള അവളുടെ ഇരിപ്പ് കണ്ട് സാതി സംശയത്തോടെ അവളെ നോക്കി... "എന്ത് പറ്റി ആലി..?" "ഇ... ഇത്..." "See Students... I am your new tutor..I am going to teach your main subject.." "ഇതിനേക്കാൾ ബേധം അഫ്സൽ സാർ ആയിരുന്നു..

."ന്ന് പിറു പിറുത്ത് ആലിയ പറഞ്ഞത് കേട്ട് സാതി ഒന്നും മനസ്സിലാകാതെ അവളെ നോക്കി... സാറിന്റെ Name..?"മുന്നിലെ ബെഞ്ചിലിരുന്ന ഒരു പെൺകുട്ടി ചോദിച്ചത് കേട്ട് ആലിയ അവളെ നോക്കി... "ഇവൾക്ക് അങ്ങേരെ പേര് അറിഞ്ഞിട്ട് എന്തിനാടി...?"ന്ന് ആലിയ സാതിയെ നോക്കി ചോദിച്ചത് കേട്ട് സാതി വാ പൊളിച്ചു... "Oh.. Sorry...i am diyan mashhood..നമ്മുടെ ഫസ്റ്റ് ക്ലാസ്സ്‌ ആയത് കൊണ്ട് ഇന്നൊന്നും എടുക്കുന്നില്ല.. പക്ഷെ നാളെ മുതൽ ഈ കൺസ്ട്രക്ഷൻ പ്രതീക്ഷിക്കരുത്...എന്നാൽ നമുക്ക് ഓരോരുത്തരെ ആയി പരിചയപ്പെടാം.. First one please stand up..." ഓരോ ബെഞ്ചിനടുത്ത് ചെന്ന് പേര് ചോദിക്കുന്ന സാറിനെ തന്നെ നോക്കി കൈ തിരുമ്മുന്ന ആലിയയെ സാതി കണ്ണും മിഴിച്ച് നോക്കി നിന്നു.... തങ്ങളുടെ ബെഞ്ചിനടുത്ത് എത്തിയതും ആലിയ വേഗം സാതിയുടെ കയ്യിൽ മുറുകെ പിടിച്ചു...! ...കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story