എൻകാതലീ: ഭാഗം 50

enkathalee

രചന: ANSIYA SHERY

"ആഹ്.. ഉമ്മാ.." പുറത്ത് അടി വീണതും ആലി അലറിക്കൊണ്ട് ബെഡ്‌ഡിൽ നിന്ന് ചാടി എണീറ്റു. ദേഷ്യത്തോടെ പൊടിയെ വഴക്ക് പറയാൻ നിന്നതും കണ്ണുരുട്ടി തങ്ങളെ നോക്കി നിൽക്കുന്ന ഉമ്മാനെ കണ്ട് ഞെട്ടി. പിന്നെ ഒന്ന് ഇളിച്ചു കാണിച്ചു. "ഉ.. ഉമ്മ എപ്പോ വന്നു.." ആലിയുടെ ചോദ്യം കേട്ടതും പൊടിയും അങ്ങോട്ട്‌ നോക്കി. ഉമ്മയെ കണ്ടതും ആ നിമിഷം തന്നെ അവൾ ആലിയുടെ പിറകിൽ ഒളിച്ചു. "പോത്ത് പോലെ വളർന്നു രണ്ടും.. എന്നിട്ട് ഇപ്പോഴും കുട്ടിക്കളിയാണ്.. രണ്ടെണ്ണം തരാൻ അറിയാഞ്ഞിട്ടല്ല.." അതും പറഞ് ഉമ്മ തിരിഞ്ഞു പുറത്തേക്ക് പോയതും രണ്ട് പേരും മുഖാമുഖം ഒന്ന് നോക്കി. പിന്നെ പുച്ഛിച്ചു കൊണ്ട് ബെഡ്ഡ് ഒതുക്കി വെക്കാൻ തുടങ്ങി. *** "ആലീ നിന്റെ സാറാണ് വരുന്നത്.. അതോർത്തെങ്കിലും അവർക്ക് മുന്നിൽ വെച്ച് തല്ല് കൂടാൻ നിൽക്കരുത്.." ആലിയോടായി ഉമ്മ പറഞ്ഞത് കേട്ടവൾ പൊടിയെ നോക്കി. അവളൊന്ന് ഇളിച്ചു കാണിച്ചതും പല്ലിറുമ്പിക്കൊണ്ട് ഉമ്മയെ നോക്കി തലയാട്ടി. മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ആലിയുടെ ഹൃദയമിടിപ്പ് കൂടി.

പടച്ചോനേ.. ഇതിനിപ്പോ എന്ത് പറ്റി..? ആത്മഗതത്തോടെ അവൾ നെഞ്ചിൽ കൈ വെച്ചു. ഓരോ നിമിഷവും ഹൃദയമിടിപ്പ് വർദ്ധിച്ചു വരുന്നത് അവളറിഞ്ഞു. "അവരായിരിക്കും.. ഞാൻ പോയി നോക്കട്ടെ.." അതും പറഞ് ഉമ്മ ഹാളിലേക്ക് നടന്നു. പൊടി ആലിയെ ഒന്ന് നോക്കി. "കാമുകനെ കാണാൻ പോകുന്നതിന്റെ സന്തോഷം ഇത്താക്ക് ഇല്ലേ..😁" പൊടി ഇളിച്ചു കൊണ്ട് ചോദിച്ചതും ആലി ദേഷ്യത്തോടെ അവളെ അടിക്കാനായി തുനിഞ്ഞു. അതിന് മുന്നേ അവൾ ഉമ്മാക്ക് പിറകെ ഓടിയതും ആലി ഒന്ന് നിശ്വസിച്ചു. വാതിൽ തുറന്നതും പുറത്ത് നിൽക്കുന്നവരെ കണ്ട് ഉമ്മാടെ മുഖം വിടർന്നു. മിഴികൾ നിറഞ്ഞു. "ഫാ.. ഫാത്തീ..." ഇടറിയ വാക്കുകളാലെ പറഞ്ഞൊപ്പിച്ചവർ നിർത്തിയതും പെട്ടെന്ന് ഫാത്തിമ്മ അവരുടെ കൈകളിൽ പിടിച്ചു. "എന്താടീ ഇത്..?" പറയുമ്പോഴേക്കും അവർ കരഞ്ഞു പോയിരുന്നു. പെട്ടെന്ന് ഉമ്മ അവരെ കെട്ടിപ്പിടിച്ചതും തിരിച്ച് അവരും ഉമ്മയെ ഇറുകെ പുണർന്നു. ഇതെല്ലാം കണ്ടു കൊണ്ട് നിന്ന ദിയാൻ ചിരിയോടെ അകത്തേക്ക് മിഴികൾ പായിച്ചു.

പ്രതീക്ഷിച്ച ആളെ കാണാഞ്ഞതിനാൽ തന്നെ നിരാശയോടെ മിഴികൾ പിറകോട്ട് വലിച്ചവൻ നോക്കിയത് തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന പൊടിയെ ആണ്. അവനൊന്ന് ഞെട്ടി. പിന്നെ അവൾക്കൊന്ന് ചിരിച്ചു കൊടുത്തു. എന്നാൽ അവനെ ഒന്ന് നോക്കിയതിൻ ശേഷം സംശയത്തോടെ അവൾ പിറകോട്ട് നോക്കി. "എത്ര നാളായെടി കണ്ടിട്ട്... നീ ആകെ കോലം കെട്ടു പോയല്ലോ.." ഉമ്മാടെ കയ്യിൽ പിടിച്ചു കൊണ്ട് ഫാത്തിമ്മ ചോദിച്ചതും അവരൊന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ നോട്ടം ദിയാനിലേക്ക് നീണ്ടു. "മിശുമോൻ അല്ലേ..?" "ഹൈറുമ്മാക്ക് എന്നെ കണ്ടിട്ട് മനസ്സിലായല്ലേ..?" ദിയാൻ അത്ഭുതത്തോടെ ചോദിച്ചു. "ചെറുപ്പത്തിൽ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതല്ലേ.. ആളാകെ മാറിയെങ്കിലും എനിക്കത് മനസ്സിലാകും.." "അല്ല...ഹൈറു.. നിന്റെ മക്കളെവിടെ..?" അത് ചോദിച്ചതിന് ശേഷമാണ് ഫാത്തിമ്മ അടുത്ത് നിൽക്കുന്ന പൊടിയെ കണ്ടത്. "ആലി മോളാണോ..?" "ഹേയ് അല്ല.. ഞാൻ രണ്ടാമത്തെയാണ്. ആദില.. പക്ഷെ ആർക്കും ഈ പേരങ്ങനെ അറിയില്ലാട്ടോ.. എല്ലാവരും പൊടി എന്നെ വിളിക്കൂ.."

ഒറ്റ ശ്വാസത്തിൽ പൊടി പറഞ്ഞു നിർത്തിയതും ഉമ്മ അവളെ ഒന്ന് കണ്ണുരുട്ടി കാണിച്ചു. "അപ്പൊ ആലി മോളെവിടെ..?" ചിരിയോടെ അവർ ചോദിച്ചതും ദിയാന്റെ മിഴികൾ ആകാംക്ഷയോടെ അകത്തേക്ക് പാഞ്ഞു. "ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു.. എവിടെപ്പോയോ ആവോ ഈ പെണ്ണ്.. ആലീ.." "ആഹ്.. ദാ വരുന്നു ഉമ്മാ..." അകത്ത് നിന്ന് ആലിയുടെ ശബ്ദം ഉയർന്നതും ദിയാന്റെ മിഴികൾ വിടർന്നു. നിമിഷങ്ങൾക്കകം അകത്ത് നിന്ന് വരുന്ന ആലിയെ കണ്ടതും അവന്റെ ഹൃദയമിടിപ്പ് കൂടി. ആലിയെ കണ്ടതും ഫാത്തിമ്മ ദിയാനെ നോക്കി. അവൻ ഒന്ന് ഇളിച്ചു കാണിച്ചതും അവർ തലയാട്ടി ചിരിച്ചു. "നീ എങ്ങോട്ടാ ഇതിനിടക്ക് പോയത്..?" "അത് പിന്നെ.. ഒരു കാൾ വന്നിരുന്നു.." പരുങ്ങിക്കൊണ്ട് പറഞ്ഞവൾ ദിയാനെ നോക്കിയതും അവന്റെ നോട്ടം തന്നിൽ മാത്രമാണെന്നത് ഉള്ളിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. "മോൾക്ക് എന്നെ മനസ്സിലായോ..?" ആലിയുടെ കരം കവർന്നു കൊണ്ട് ഫാത്തിമ്മ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു. "ഫാത്തിമ്മ അല്ലേ..?" "ഇനി സംസാരം ഒക്കെ അകത്ത് ചെന്നിട്ടാകാം.. ഹൈറേ.. നീ ഇവരെ വിളിച്ച് അകത്തേക്ക് ഇരുത്ത്.."

പെട്ടെന്ന് പിറകിൽ നിന്ന് ഉമ്മുമ്മയുടെ സ്വരം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി. "ഓഹ് അത് ഞാൻ മറന്നു.. വായോ.. വാ മോനെ.." അകത്തേക്ക് ക്ഷണിച്ചു കൊണ്ട് ഉമ്മ പറഞ്ഞതും ഒരു ചിരിയോടെ ചെരുപ്പഴിച്ച് അകത്തേക്ക് കയറി. "ഈ ഉമ്മുമ്മാക്ക് വീട്ടിൽ ഇരുന്നാൽ പോരേ.. എന്തെങ്കിലും ഒക്കെ പറഞ് വെറുതെ ദേഷ്യം പിടിപ്പിക്കും ഈ തള്ള.." പൊടി പല്ല് കടിച്ചു കൊണ്ട് പിറു പിറുത്തതും ആലി സാശനയോടെ അവളെ നോക്കി. --------- "ആലി പഠിക്കുന്ന കോളേജിൽ തന്നെയാണല്ലേ മോൻ പഠിപ്പിക്കുന്നത്..?" കൊണ്ട് വന്ന ജ്യൂസ് കുടിക്കവേ ഉമ്മുമ്മ ചോദിച്ചതും ദിയാൻ ആലിയെ ഒന്ന് നോക്കി. പിന്നെ തലയാട്ടി. "ഉം.. ആലി എന്റെ സ്റ്റുഡന്റാണ്.." "അവൾക്ക് അവിടെ വല്ല പയ്യന്മാരുമായി ബന്ധമുണ്ടോ.. അങ്ങനെ എന്തെങ്കിലും മോശമായി കണ്ടാൽ മോൻ എന്നോട് വന്ന് പറയണം.." എന്ന് ഉമ്മുമ്മ പറഞ്ഞതും ജ്യൂസ് അവന്റെ നെറുകിൽ കയറി. ആലി മിഴികൾ ഇറുകെ അടച്ചു കൊണ്ട് മുഷ്ടി ചുരുട്ടിപ്പിടിച്ചു. "അങ്ങനെയൊന്നും ഇല്ല ഉമ്മുമ്മ.." "ഇല്ലായിരിക്കും.. മോൻ ഒന്ന് ശ്രദ്ധിക്കണം. വല്ലവന്റെയും കൂടെ ഒളിച്ചോടിയാൽ നാണക്കേട് ഞങ്ങൾക്കാണേ.."

ഉമ്മ ആകെ വല്ലാതായി. അവരുടെ മിഴികൾ നിറഞ്ഞു. കയ്യിലിരുന്ന ഗ്ലാസിൽ ദിയാന്റെ പിടി മുറുകി. ആലി ആകെ ദേഷ്യം കൊണ്ട് വിറച്ചു. ഉമ്മയുടെ നിറഞ്ഞ മിഴികൾ കാണെ ഉമ്മുമ്മയോട് അവൾക്ക് ദേഷ്യം തോന്നി. "ഉമ്മുമ്മ അതിനെ കുറിച്ച് പേടിക്കണ്ട.. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഞാനത് ഉമ്മയോടെ ആദ്യം പറയൂ.." അതും പറഞ് ആലി പെട്ടെന്ന് മുകളിലേക്ക് പോയതും ഉമ്മ പെട്ടെന്ന് അടുക്കളയിലേക്ക് കയറിപ്പോയി. ___ "എന്താടീ.. ഇത്.. അവരെന്തെങ്കിലും പറഞ്ഞെന്ന് വെച്ച് ഇങ്ങനെ കരയാൻ നിൽക്കണോ..?" ഉമ്മാടെ കയ്യിൽ പിടിച്ചു കൊണ്ട് ഫാത്തിമ്മ ചോദിച്ചതും പെട്ടെന്നവർ മിഴികൾ തുടച്ചു കൊണ്ട് തിരിഞ്ഞു. "അത്.. ഞാ.. ഞാൻ.. പെട്ടെന്ന്.."

"നിനക്കൊരു മാറ്റവും ഇല്ലല്ലേ..?" എന്ന ചോദ്യത്തിന് ഒന്ന് ചിരിച്ചു കാണിച്ചു. "നീ ഇവിടെ ആയിരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. അത് കൊണ്ടാ ദിയാനോട്‌ സ്ഥലം ചോദിക്കാൻ പറഞ്ഞത്. പക്ഷെ പകുതി ആയപ്പോഴാണ് വന്ന വഴി ആണെന്ന് മനസ്സിലായത്.. നീ ആകെ മാറിപ്പോയി. എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്..?" ഫാത്തിമ്മക്ക് മുന്നിൽ എല്ലാം പറഞ്ഞു നിർത്തുമ്പോൾ ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. "നിന്റെ ഉമ്മയല്ലേ ഇങ്ങനെയൊരു ബന്ധം ഉണ്ടാക്കിയത്.. അന്ന് നീ സ്നേഹിച്ചവനൊപ്പം ഒളിച്ചോടാൻ നിന്നപ്പോഴല്ലേ അവരെല്ലാം അറിഞ്ഞത്. പിന്നെ ഇഷ്ടമില്ലാത്ത കല്യാണം നിർബന്ധിച്ചു കഴിപ്പിച്ചു. ആ കല്യാണം നടന്നില്ലായിരുന്നെങ്കിൽ..." "വേണ്ട.. അതൊന്നും ഞാൻ ഇനി ഓർക്കുന്നില്ല.. നീ വന്ന ദിവസം തന്നെ കരഞ്ഞല്ലേ..." മിഴികൾ തുടച്ചു കൊണ്ട് ഉമ്മ പറഞ്ഞതും അവരൊന്ന് കണ്ണിറുക്കി ചിരിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story