എൻകാതലീ: ഭാഗം 51

enkathalee

രചന: ANSIYA SHERY

"പടച്ചോനെ.. ഇങ്ങേർക്ക് ഇത്തൂനെ ഇഷ്ടാണോ..?" ഇടയ്ക്കിടെ സ്റ്റയറിലേക്ക് നോക്കുന്ന ദിയാനെ കണ്ട് ഞെട്ടലോടെ പൊടി സ്വയം ചോദിച്ചു. പിന്നെ അവന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി ഒന്ന് ചുമച്ചു കാണിച്ചു. ദിയാൻ പെട്ടെന്ന് മിഴികൾ വെട്ടിച്ചു കൊണ്ട് പൊടിയെ നോക്കി ചിരിച്ചു. "സാർ ആരെയാ നോക്കുന്നത്..?" ദിയാൻ പിരികം ചുളിച്ചവളെ നോക്കി. "സാറോ..?" "ഓഹ്.. ഇത്ത അങ്ങനെ അല്ലേ വിളിക്കാർ... കേട്ട് ശീലമായതാ.." "പൊടിയെന്നെ കാക്കൂന്ന് വിളിച്ചാൽ മതി.." അത് കേട്ടതും അവളൊന്ന് ഞെട്ടി. പിന്നെ ഇളിച്ചു. "ഇത്ത എങ്ങനെയാ ക്ലാസ്സിൽ ഒക്കെ.." "വല്യ കുഴപ്പമില്ല.. എന്നാൽ ഇത്തിരി കുഴപ്പവുമാണ്.." "അതെന്താ.. സാറിനെ.. അല്ല.. കാക്കൂനെ അന്ന് പ്രൊപ്പോസ് ചെയ്തത് കൊണ്ടാണോ..?" അവളുടെ ചോദ്യം കേട്ടതും ദിയാൻ ഞെട്ടി അവളെ നോക്കി. ഇത് കേട്ട് കൊണ്ട് മുകളിൽ നിന്നിറങ്ങി വന്ന ആലി പല്ല് കടിച്ചു. എന്നാൽ രണ്ട് പേരും അവളെ കണ്ടിട്ടില്ലായിരുന്നു. "ഇത്ത എന്നോട് പറഞ്ഞായിരുന്നു.. ഡിഗ്രിക്ക് പഠിക്കുമ്പോ കാക്കൂനെ ഇഷ്ടപ്പെട്ട ഒരു കുട്ടി ഇത്താനോട്‌ പറഞ് ഇത്ത സാറിനോട് അത് പറഞ്ഞത്..

സാർ അന്ന് വഴക്ക് പറഞ്ഞതിന് ഇത്ത വീട്ടിൽ വന്നിട്ട് ഫുൾ കലിപ്പായിരുന്നു. ഇടക്ക് ഇങ്ങളെ ചീത്ത വിളിക്കുകയും ചെയ്തു.." "എന്നിട്ട്.." ദിയാൻ ആകാംക്ഷയോടെ അവളെ നോക്കി. "എന്നിട്ടെന്താ.. അതിന്റെ ശേഷം ഇത്താനെ ഇങ്ങടെ പേരും പറഞ് കളിയാക്കി വട്ടാക്കി ഞാൻ.. ആദ്യമൊക്കെ ഇത്ത ദേഷ്യപ്പെട്ടിരുന്നെങ്കിലും പിന്നെ അത് കേൾക്കാൻ വേണ്ടി എന്നോട് വഴക്കിടാൻ തുടങ്ങി. കാക്കൂനറിയോ.. ഇങ്ങൾ പിന്നെയും ഇത്താനെ പഠിപ്പിക്കാൻ കോളേജിൽ വന്നെന്ന് അറിഞ്ഞ അന്ന് ഇത്തു ഫുൾ ഹാപ്പി ആയിരുന്നു.. കാക്കു ഒന്നും വിചാരിക്കരുത്.. ഇത്താക്ക് ഇങ്ങളോട് പ്രേമാണ്..." "പൊടീ..." ആലി ദേഷ്യത്തിൽ അലറിയതും രണ്ട് പേരും ഞെട്ടലോടെ അങ്ങോട്ട് നോക്കി. വിറച്ചു നിൽക്കുന്ന അവളെ കണ്ടതും പൊടി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. "അപ്പൊ നമുക്ക് പിന്നെ കാണാം.. ബൈ.. കാക്കൂ.." ദിയാൻ നേരെ ടാറ്റാ കാണിച്ച ശേഷം പൊടി പുറത്തേക്ക് പറഞ്ഞതും ആലി ദേഷ്യത്തിൽ അവൾക്ക് പിറകെ പാഞ്ഞു. എന്നാൽ പെട്ടെന്ന് കയ്യിൽ പിടിത്തം വീണതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

ദിയാൻ ആണെന്ന് കണ്ടതും അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. പിന്നെ അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. "സാ.. സാർ... വിട്.. ഉമ്മ വരും.." "ലിയേ...." ആർദ്രമായ അവന്റെ സ്വരം കാതിൽ പതിഞ്ഞതും ആലിയൊന്ന് വിറച്ചു. പലപ്പോഴും അവന്റെ ഈ വിളിയിൽ അവൾ തറഞ്ഞു പോകാറുണ്ട്. "എനിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി.. അവളിപ്പോ പറഞ്ഞിട്ട് പോയതൊക്കെ സത്യമാണോ..?" അവളെ തന്നിലേക്ക് ചേർത്തവൻ ചോദിച്ചതും ആലിയാകെ വിറച്ചു. അവളുടെ പുറം അവന്റെ നെഞ്ചിൽ തട്ടി നിന്നു. "അ.. അല്ല..." അവളുടെ മറുപടി കേട്ടതും ദിയാന്റെ പിടിത്തം അയഞ്ഞു. മുഖത്ത് നിരാശ പടർന്നു. ആലി വിറയലോടെ നെഞ്ചിൽ കൈ വെച്ചു. "പിന്നെന്തിനാ നീ എന്നെ കാണുമ്പോ ഇങ്ങനെ കിടന്ന് വിറക്കുന്നത്..?" എന്തോ ഓർത്ത പോലെ ദിയാൻ ചോദിച്ചതും ആലി അവനെ നോക്കി. "അ... അത് സത്യായിട്ടും എനിക്ക് അറിയില്ല സാർ.. സാർ അടുത്ത് വരുമ്പോഴൊക്കെ എന്തോ പോലെയാ.. അത് കൊണ്ട് സാറിനി എന്റെ അടുത്തേക്ക് വരരുത്.."

അതും പറഞ്ഞവൾ പെട്ടെന്ന് പുറത്തേക്ക് പോയതും ദിയാന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. അതേ ചിരിയോടെ അവൻ തിരിഞ്ഞതും മുന്നിൽ കൈ കെട്ടി നിൽക്കുന്ന ഫാത്തിമ്മയെ കണ്ട് ഒന്ന് ഞെട്ടി. പിന്നെ ഒന്ന് ഇളിച്ചു കാണിച്ചു. "സപ്പോർട്ട് ഉണ്ടെന്ന് കരുതി പൊന്ന് മോൻ വേണ്ടാതീനം എന്തെങ്കിലും കാണിച്ചാൽ ചെവി പൊന്നാക്കും ഞാൻ.." "ഹേയ് വേണ്ട ഉമ്മാ.." "മ്മ്.. അല്ലെടാ.. ആലി മോളിപ്പോഴും യെസ് പറഞ്ഞില്ലേ.. നീ പറഞ്ഞത് കൊണ്ടാ ഞാൻ ഹൈറയോട് ഒന്നും പറയാത്തത്.." "അവളിപ്പോ അടുത്തൊന്നും ഇഷ്ടം പറയില്ല ഉമ്മാ.." ചിരിയോടെ തന്നെ അവൻ പറഞ്ഞതും അവരുടെ നെറ്റി ചുളിഞ്ഞു. "അതെന്താ..?" "ഇപ്പൊ അവൾക്കൊരു ലക്ഷ്യമേ ഉള്ളു.. പഠിച്ച് ഒരു നല്ല ജോലി വാങ്ങിച്ച് അവളുടെ ഉമ്മുമ്മാന്റെ മുന്നിൽ നിവർന്നു നില്ക്കുക.. അതിനിടയിൽ ഇനി എന്നോട് ഇഷ്ടം തോന്നിയാലും അവൾ അത് ഉള്ളിൽ തന്നെ കുഴിച്ചു മൂടും.. അവളിപ്പോ പഠിക്കേണ്ട പ്രായമാ.. എന്ന് അവൾക്ക് ഒരു കല്യാണം വേണമെന്ന് തോന്നുന്നോ അന്ന് ഞാനേ അവളെ കെട്ടൂ.."

"അവൾ സമ്മതിച്ചില്ലെങ്കിലോ..?" "നിർബന്ധിക്കില്ല.. പക്ഷെ, അവളെ വേറെ കെട്ടാൻ ഞാൻ സമ്മതിക്കില്ല.." എന്നവൻ പറഞ്ഞതും ഫാത്തിമ്മ അവനെ വാ പൊളിച്ചു നോക്കി. *** "പൊടീ ഇറങ്.. നിന്നോട് ഇറങ്ങാനാ പറഞ്ഞത്.." മരത്തിൻ മുകളിലിരിക്കുന്ന പൊടിക്ക് നേരെ ദേഷ്യത്തിൽ ആലി അലറിയതും പൊടി അവളെ നോക്കി കൊഞ്ഞനം കുത്തി. "ഒന്ന് പോ ഇത്തു.. ഞാൻ ഇറങ്ങിയിട്ട് വേണം ഇത്താക്ക് എന്നെ തല്ലാൻ.. അതെനിക്ക് അറിയാം.. അത് കൊണ്ട് ഞാൻ ഇറങ്ങത്തില്ല.." അതും പറഞ്ഞവൾ വീണ്ടും കൊഞ്ഞനം കുത്തിക്കാണിച്ചു. ആലിക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി. മരത്തിനിട്ട് ആഞ്ഞൊരു ചവിട്ട് കൊടുത്തതും അവളുടെ കാൽ പോയത് മിച്ചം.. "നീ വീട്ടിലേക്ക് തന്നെ വരുവല്ലോ.. കാണിച്ചു തരാം ഞാൻ.." കാൽ ഉഴിഞ്ഞു കൊണ്ടവൾ ദേഷ്യത്തിൽ തിരിഞ്ഞു പോയി. വീട്ടിലേക്ക് കയറാൻ നിൽകുമ്പോഴാണ് അകത്ത് നിന്ന് മൂന്ന് പേരും വന്നത്. ദിയാനെ കണ്ടതും അവൾ വീണ്ടും വിറച്ചു. "ഹാ നീ എവിടേ പോയതായിരുന്നെടീ.. ഇവർ പോകാൻ ഇറങ്ങുവാണെന്ന്.. പൊടിയെവിടെ..?"

അതിന് അവൾ അറിയില്ലെന്ന് ചുമൽ കൂച്ചിക്കാണിച്ചു. "എന്തായാലും മോൾ വന്നാൽ പറഞ്ഞാൽ മതി.. ഞങ്ങൾ ഇറങ്ങുവാ.." ആലിയുടെ കയ്യിൽ പിടിച്ചവർ കവിളിൽ ഒന്ന് തലോടി. പിന്നെ നെറുകയിൽ ഒന്ന് ചുംബിച്ചതും ആലി ഞെട്ടലോടെ ദിയാനെ നോക്കി. അവന്റെ മുഖത്തെ ചിരി കണ്ടതും ഫാത്തിമ്മക്കും എല്ലാം അറിയാമെന്ന് അവൾക്ക് മനസ്സിലായി. ആലിയൊന്ന് ചിരിച്ചെന്ന് വരുത്തി. "ഇനി നിങ്ങളെല്ലാവരും കൂടെ അങ്ങോട്ട് ഒരു ദിവസം വന്നേക്കണം. ഉമ്മാനോട് പറഞ്ഞേക്ക്ട്ടോ ഞങ്ങൾ പോയെന്ന്.." ആലീടെ ഉമ്മയോടായി പറഞ്ഞതും അവർ ചിരിച്ചു കൊണ്ട് തലയാട്ടി. ഫാത്തിമ്മ അവർക്കടുത്ത് ചെന്ന് ഒന്ന് കെട്ടിപ്പിടിച്ചു. പിന്നെ വിട്ട് മാറി ദിയാനെ നോക്കി. "പോകാം..." അവൻ ചോദിച്ചതും അവർ തലയാട്ടി ആലിയെ നോക്കി. "മോളും അങ്ങോട്ട് വന്നേക്കണം കേട്ടോ.. പിന്നെ ഇവൻ മോളെ വഴക്ക് വല്ലതും പറഞ്ഞാൽ എന്നോട് പറയാൻ മടിക്കണ്ട.. രണ്ട് പെട ഞാൻ കൊടുത്തോളാം.." എന്നവർ പറഞ്ഞതും ആലിക്ക് ചിരി പൊട്ടി.

അവൾ തലയാട്ടിക്കാണിച്ചു കൊണ്ട് ദിയാനെ നോക്കിയതും വീർത്തു നിൽക്കുന്ന അവന്റെ മുഖം കണ്ട് ചിരി പൊട്ടി. "ഉമ്മാ.. പോവാം.." പല്ല് കടിച്ചവൻ പറഞ്ഞതും ഒന്നൂടെ യാത്ര പറഞ്ഞവർ പുറത്തേക്ക് ഇറങ്ങി. കാറിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവനൊന്ന് പുറത്തേക്ക് നോക്കി. അവിടെ തന്നെ നിൽക്കുന്നവളെ കണ്ട് ഒന്ന് കണ്ണിറുക്കിക്കാണിച്ചു. ആലി പകപ്പോടെ ഉമ്മയെ നോക്കി. അവരൊന്നും കണ്ടിട്ടില്ലെന്നത് അവളിൽ ആശ്വാസം നിറച്ചു. ദിയാനെ ദേഷ്യത്തിൽ നോക്കിയവൾ അകത്തേക്ക് പോയതും ദിയാൻ ഒരു ചിരിയോടെ നേരെയിരുന്നു. ____ "എന്നിട്ട് നീ പൊടിയെ അടിച്ചോ..?" രാത്രി കോൺഫറൻസ് കാളിൽ ഇന്ന് നടന്നതൊക്കെ പറഞ്ഞു കൊടുക്കവേയാണ് ഇടക്ക് കയറി സാതി അത് ചോദിച്ചത്. "കൊടുത്തു.. തിരിച്ച് എന്നെ അടിക്കുകയും ചെയ്തു.. ഇപ്പൊ ഞാൻ അവളോട് തെറ്റി ഇരിക്കുവാ..

ഇനി ഡയറി മിൽക്ക് കൊണ്ട് വരട്ടെ.. എന്നിട്ടേ ഞാൻ അവളോട് മിണ്ടത്തുള്ളു.." "ഓഹ് ഇങ്ങനൊരു ഡയറി മിൽക്ക് ഭ്രാന്തി.." അനു പല്ല് കടിച്ച് പറഞ്ഞതും ആലിയുടെ മുഖം വീർത്തു. "എന്താടാ.. നിങ്ങക്കൊന്നും ഡയറി മിൽക്ക് ഇഷ്ടം അല്ലെന്ന് വെച്ച് അതിനെ കുറ്റം പറയാൻ പാടില്ല. ഇനി പറഞ്ഞാൽ ഞാൻ ശാലിനിയെ കുറിച്ച് എല്ലാവരോടും പറയും.." "ഓഹ് അവളും അവളുടെ ഒരു ശാലിനിയും.. ആ തേപ്പ് പെട്ടിയെ എനിക്ക് വേണ്ട.." അതും പറഞ് അനു കലിപ്പിൽ ഫോൺ വെച്ചു പോയി. "എടീ.. അവൻ പിണങ്ങിപ്പോയി.." "Monday ശെരിയാക്കാം.." ____ പതിവിലും നേരത്തെയാണ് സാതി അന്ന് കോളേജിലേക്ക് വന്നത്. ആലിയും അനുവും ഇപ്പൊ ഇറങ്ങിയതേ ഉള്ളു എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അവൾ നേരെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിലേക്ക് കയറിയവൾ ബാഗ് ബെഞ്ചിൽ വെച്ച് തിരിഞ്ഞതും ഡോറിനരികിൽ കൈ കെട്ടി നിൽക്കുന്ന അലക്സിനെ കണ്ട് ഞെട്ടലോടെ ചുറ്റും നോക്കി. ക്ലാസ്സിൽ താനും അവനും മാത്രമേയുള്ളു എന്ന് അവൾ ഞെട്ടലോടെ മനസ്സിലാക്കി. ശേഷം ഒരു പകപ്പോടെ അവനെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story