എൻകാതലീ: ഭാഗം 52

enkathalee

രചന: ANSIYA SHERY

ഉള്ളിലെ ഭയത്തെ പുറമേ പ്രകടിപ്പിക്കാതെ സാതി അവനരികിലേക്ക് ചെന്നു. "മാറി നിൽക്ക്.." മുഖത്ത് നോക്കാതെ പറഞ്ഞവൾ അവനെ മറികടന്ന് പോകാൻ തുനിഞ്ഞതും പെട്ടെന്ന് അലക്സ് അവളുടെ കയ്യിൽ പിടിച്ച് ചുമരോട് ചേർത്തു. സാതി ഒരു പകപ്പോടെ അവനെ നോക്കിയതും അവൾക്കിരുവശവും കൈ വെച്ച അലക്സ് പുച്ഛത്തോടെ ചിരിച്ചു. "എന്താടീ ഇപ്പൊ നിന്റെ നാവിറങ്ങിപ്പോയോ..? അല്ലേൽ കിടന്ന് ചിലക്കുന്നതാണല്ലോ.." "ചിലക്കാൻ ഞാനെന്താ പല്ലിയോ..? 🙄" സാതി സംശയത്തോടെ ചോദിച്ചതും അലക്സ് പല്ല് കടിച്ചവളെ നോക്കി. "പുന്നാര മോളേ.. ഈ അലക്സിനോട് കളിക്കാൻ വരേണ്ടെന്ന് ഞാൻ നിന്നോട് ഒരുപാട് തവണ പറഞ്ഞതാ.. എന്നിട്ട് അത് കേൾക്കാതെ തലയിൽ കയറി നിരങ്ങി. നീയെന്താടീ പറഞ്ഞത്.. ഞാൻ അസുരൻ ആണെന്നോ.. ശെരിക്ക് ഞാൻ ഒരു അസുരൻ ആകട്ടെ.." സാതി ഉമിനീരിറക്കി വേണ്ടെന്ന് തലയാട്ടി അവന്റെ കൈ തട്ടി മാറ്റി. വേഗത്തിൽ പോകാൻ തുനിഞ്ഞതും അലക്സ് അവളുടെ കയ്യിൽ പിടിച്ച് തന്നിലേക്ക് വലിച്ചിട്ടു.

അവന്റെ നെഞ്ചിൽ തട്ടി നിന്ന സാതി പകപ്പോടെ അവനെ നോക്കിയതും അലക്സ് അവളുടെ അരയിലൂടെ കൈ ചുറ്റി അവനിലേക്ക് വലിച്ചിരുന്നു. വിറയലോടെ സാതി അവന്റെ മിഴികളിലേക്ക് നോക്കിയതും ആ മിഴികളിൽ നിറഞ്ഞു നിന്നിരുന്ന ദേഷ്യം മാഞ് മറ്റെന്തോ വികാരം അവിടെ നിറയുന്നത് അവൾ മനസ്സിലാക്കി. മിഴികൾ പരസ്പരം കോർത്തു. ഇടുപ്പിൽ പിടിച്ച അലക്സിന്റെ കൈകൾക്ക് ബലം ഏറി. "ഇച്ചായാ..." അവന്റെ മുഖം അവളിലേക്ക് അടുത്തതും പെട്ടെന്ന് ആലിയുടെ അലർച്ച കേട്ട് സാതി ഞെട്ടലോടെ അവനെ പിറകിലേക്ക് തള്ളി. പകപ്പ് വിട്ട് മാറിയ അലക്സ് ചെയ്യാൻ പോയ കാര്യത്തെ കുറിച്ച് ഓർത്ത് ദേഷ്യത്തിൽ മുടിയിൽ കൊരുത്തു പിടിച്ചു. ശേഷം അവരെ നോക്കാതെ പുറത്തേക്ക് പാഞ്ഞു പോയി. "എന്താടീ ഞാൻ കണ്ടത്.. ഞങ്ങടെ മുന്നിൽ കീരിയും പാമ്പും.. അല്ലാത്തപ്പോൾ അടിയും ചക്കരയും " "ദേ ആലീ വേണ്ടാത്തത് പറയല്ലേ.. അവനാ ആദ്യം ഇങ്ങോട്ട് വന്നത്.. എന്നെ പിടിച്ചു വെച്ചപ്പോ ഒന്നും ചെയ്യാൻ പറ്റിയില്ല അതാ.."

"ഉം.. ഇനി ഞാനൊന്നും പറയണില്ല.." ഒരു ആക്കിച്ചിരിയോടെ അതും പറഞ് ആലി ബെഞ്ചിനരികിലേക്ക് നടന്നതും സാതി പല്ല് കടിച്ചു. ** അന്ന് പിന്നെ അലക്സിനെ കണ്ടതേയില്ല. അത് കൊണ്ട് തന്നെ ആലി രാവിലത്തെ സംഭവം മറന്നിരുന്നു. അതൊരു കണക്കിന് സാതിക്ക് ആശ്വാസമായിരുന്നു. രാത്രി ബെഡ്‌ഡിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ് സാതിക്ക് രാവിലത്തെ സംഭവം ഓർമ്മ വന്നത്. ഇടുപ്പിൽ അവൻ പിടിച്ചത് ഓർക്കവേ അവളുടെ ഉള്ളൊന്ന് വിറച്ചു. വിഷ്ണു തൊടുമ്പോഴൊന്നും ഒന്നും തോന്നിയിരുന്നില്ല. പക്ഷെ, അലക്സിന്റെ സ്പർശനം.. നോട്ടം.. എല്ലാം ഉള്ളിൽ എന്തൊക്കെയോ നിറക്കുന്ന പോലെ.. ഇനി ഞാനവനെ സ്നേഹിക്കുന്നുണ്ടോ..? ഇല്ലാ... " സ്വയം ചോദിച്ചു കൊണ്ടവൾ അവസാനം അലറിക്കൊണ്ട് ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു. മുടിയിൽ കൊരുത്ത് പിടിച്ച് മിഴികൾ അടച്ചതും അവന്റെ മിഴികൾ മാത്രം ഉള്ളിൽ.. അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു. "യെസ്.. ഐ ലവ് ഹിം.." ഒരു ഞെട്ടലോടെ സ്വയം പറഞ്ഞു കൊണ്ട് അവൾ തലക്ക് കൈ കൊടുത്തു.. -------

"എന്താടീ നിനക്ക് പറ്റിയേ..?" വന്നത് മുതലേ എന്തോ ചിന്തയിൽ ഇരിക്കുന്ന സാതിയുടെ കയ്യിനിട്ട് ഒരു തട്ട് കൊടുത്ത് അനു ചോദിച്ചതും അവൾ ഞെട്ടലോടെ അവനെ നോക്കി. "ഹേയ് ഒന്നുല്ല.." അവളുടെ വെപ്രാളത്തോടെയുള്ള സംസാരം രണ്ട് പേരിലും സംശയം നിറച്ചു. "എടീ കാര്യം പറ.. എന്താടീ.. നിനക്കെന്താ പറ്റിയേ..?" ആലി അവളുടെ കയ്യിൽ പിടിച്ച് ചോദിച്ചതും സാതി അവളെയും അനുവിനേയും ഒന്ന് നോക്കി. "അത് പിന്നെ... ഞാൻ പറഞ്ഞാൽ നിങ്ങളെന്തെങ്കിലും വിചാരിക്കോ..?" തല താഴ്ത്തിയുള്ള അവളുടെ ചോദ്യം രണ്ട് പേരുടെയും നെറ്റി ചുളിച്ചു. "നീ ആദ്യം കാര്യം പറയ്.. എന്നിട്ടല്ലേ ബാക്കിയൊക്കെ.." "അത് പിന്നെ.. ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട്.." കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് പറഞ്ഞവൾ രണ്ട് പേരെയും നോക്കി. അവരുടെ മൗനം അവളിൽ പേടി നിറച്ചു. "ആ.. ആലീ.. അനു..."

"എത്ര സന്തോഷമുള്ള കാര്യമാണെന്ന് അറിയോ നീ പറഞ്ഞത്.. ആ കൊഷ്‌ണു ഒഴിവാക്കിപ്പോയത് കൊണ്ട് നീ ഇനി ആരെയും പ്രണയിക്കില്ലേ എന്നോർത്ത് ടെൻഷൻ അടിച്ച് ഇരിക്കുവായിരുന്നു ഞങ്ങൾ.." പെട്ടെന്ന് അനു പറഞ്ഞതും അവൾ ആശ്വാസത്തോടെ ആലിയേ നോക്കി. അവളിലും അതേ ചിരിയാണെന്ന് മനസ്സിലായപ്പോൾ സാതി മടിയോടെ തല താഴ്ത്തി. "അല്ല.. ആരാ കക്ഷി.. ഇച്ചായനാണോ..?" ആലി പിരികമുയർത്തി ചോദിച്ചതും സാതി വെപ്രാളത്തോടെ ചുറ്റും നോക്കി. "അ.. അത് ഞാൻ ഇപ്പൊ പറയില്ല. ആദ്യം ഇത് പ്രണയം തന്നെ ആണോ എന്ന് ഉറപ്പ് വരുത്തട്ടെ.. എന്നിട്ട് പറയാം.." "ഉം. അങ്ങനെയെങ്കിൽ അങ്ങനെ.." "പിന്നെ.. എനിക്ക് അതിനുള്ള അർഹത ഉണ്ടോടാ.." പെട്ടെന്നവൾ നിരാശയോടെ ചോദിച്ചതും രണ്ട് പേരുടെയും മുഖം ചുളിഞ്ഞു. "എന്തിന്..?" "ഒരു തവണ എന്റെ കല്യാണം കഴിഞ്ഞതല്ലേ.. ആ എനിക്ക് ഇനി വേറൊരാളെ സ്നേഹിക്കാൻ ഉള്ള അർഹത ഉണ്ടോ.. അതും അല്ല.. അയാൾക്ക് എന്നെ ഇഷ്ടമാകോ.." ആലിക്ക് ആകെ ദേഷ്യം വന്നു. അവൾ പല്ല് കടിച്ച് ചവിട്ടിത്തുള്ളി എഴുന്നേറ്റ് പോയതും സാതി ദയനീയമായി അനുവിനെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story