എൻകാതലീ: ഭാഗം 53

enkathalee

രചന: ANSIYA SHERY

"അവളുടെ ഒരു അർഹത.. അർഹത നോക്കിയിട്ടല്ലേ അവളിപ്പോ പ്രണയിക്കാൻ പോകുന്നത്.." സാതിയെ പ്രാകിക്കൊണ്ട് ആലി നേരെ ലൈബ്രറിയിൽ ചെന്നിരുന്നു. ടേബിളിൽ കണ്ട ഒരു ബുക്ക്‌ എടുത്ത് മറിച്ചു നോക്കുന്നതിനിടയിലാണ് അടുത്താരോ വന്നിരുന്നത്. അതാരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആലിയുടെ ഹൃദയമിടിപ്പ് ഉയർന്നു. നെഞ്ചിൽ കൈ വെച്ചവൾ അവനിൽ നിന്ന് കുറച്ച് വിട്ടു മാറിയിരുന്നു. "ലിയാ...." കാതുകളിൽ ദിയാന്റെ ആർദ്രമായ സ്വരം വന്നു പതിഞ്ഞതും പകപ്പോടെ അവൾ ചുറ്റും നോക്കി. ആരും തങ്ങളെ ശ്രദ്ധിച്ചിട്ടില്ലെന്നത് ആലിയിൽ ആശ്വാസം പടർത്തി. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങിയതും പെട്ടെന്ന് അവന്റെ പിടി കയ്യിൽ വീണു. ആലിക്ക് എന്തോ വല്ലാത്ത ദേഷ്യം വന്നു. "സാർ കയ്യിൽ നിന്ന് വിട്..." "എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. അതിനുത്തരം പറഞ്ഞിട്ട് പൊക്കോ.." "സാറിനെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.. ഞാൻ സാറിന്റെ സ്റ്റുഡന്റ് ആണ്.. സാർ തന്നെയല്ലേ ഇതൊക്ക പണ്ട് എന്നോട് പറഞ്ഞത്..

പിന്നെ സാറിനെവിടുന്നാ ഈ ഇഷ്ടം വന്നത്.. ഇതൊന്നും നല്ലതിനല്ല സാർ.." ആലി പറഞ്ഞു നിർത്തിയതും ദിയാന്റെ പിടി അവളിൽ നിന്ന് അയഞ്ഞു. ആ നിമിഷം തന്നെ തിരിഞ്ഞു നോക്കാതെ ആലി വേഗത്തിൽ അവിടുന്ന് നടന്നു. *** പോയ അതേ വേഗത്തിൽ ക്ലാസ്സിലേക്ക് തന്നെ കയറി വന്ന ആലിയെ രണ്ട് പേരും മിഴിച്ചു നോക്കി. ബെഞ്ചിൽ വന്നിരുന്നവൾ കണ്ണുകൾ ഇറുകെ അടച്ച് തുറന്നു. "നിനക്കെന്താ പറ്റിയേ..?" "ഇനിയെന്ത് പറ്റാൻ.." പറഞ്ഞു കഴിഞ്ഞതിൻ ശേഷമാണ് അവൾ അവരെ കണ്ടത്. "എന്താ ആലീ.." സാതിയുടെ ചോദ്യം ഉയർന്നതും പതർച്ച മറക്കാൻ എന്ന വണ്ണം ആലി അവളെ ദേഷ്യത്തിൽ നോക്കി. "നീ എന്നോട് മിണ്ടണ്ട.." മുഖം വീർപ്പിച്ചവൾ തിരിഞ്ഞിരുന്നതും എന്തോ പറയാൻ തുനിഞ്ഞ സാതി ക്ലാസ്സിലേക്ക് അഫ്സൽ സാർ കയറി വരുന്നത് കണ്ട് മിണ്ടാതിരുന്നു. സാർ ക്ലാസ്സ്‌ എടുക്കുമ്പോഴും അവളുടെ മിഴികൾ വാതിൽക്കലേക്ക് പാഞ്ഞു. "ഇങ്ങേരെന്താ വരാത്തത്..?" പിറു പിറുത്തത് ആണെങ്കിലും ആലിയത് കേട്ടിരുന്നു. "ആര് വരുന്ന കാര്യമാ.."

"അ.. അത് പിന്നെ..." "തേർഡ് ബെഞ്ചിലിരിക്കുന്നവർ സ്റ്റാൻഡ് അപ്പ്.." പെട്ടെന്ന് സാറിന്റെ ശബ്ദം ഉയർന്നതും രണ്ട് പേരും ഞെട്ടി എഴുന്നേറ്റു. സ്വപ്നലോകത്ത് ആയിരുന്ന അനുവും കാര്യമറിയാതെ എഴുന്നേറ്റ് നിന്നു. "സംസാരിച്ച് മതിയായില്ല എന്നുണ്ടെങ്കിൽ പുറത്തേക്ക് പോകാം.." "സാർ.. ഞാൻ സംസാരിച്ചിട്ടില്ല.. " അനു ചാടിക്കയറി പറഞ്ഞതും ആലിയും സാതിയും അവനെ പല്ല് കടിച്ച് നോക്കി. "ഓക്കേ.. എങ്കിൽ പറ അനുരാഗ്.. ഞാൻ ഇപ്പൊ പറഞ്ഞു നിർത്തിയത് എന്തിനെ കുറിച്ചാ.." മാറിൽ കൈ പിണച്ചു കെട്ടി സാർ ചോദിച്ചതും അനു ഞെട്ടി. "അത്.. പിന്നെ.." തല ചൊറിഞ്ഞവൻ നിന്നതും സാർ അവനെ കണ്ണുരുട്ടി നോക്കി. "ഇരിക്ക് മൂന്നും.. ഇനി ആവർത്തിച്ചാൽ..😬" മൂന്ന് പേരും ഇല്ലെന്ന് തലയാട്ടി കാണിച്ചു കൊണ്ട് ബെഞ്ചിലേക്ക് ഇരുന്നു. --------- അന്ന് അലക്സിനെ കാണാത്തത് കൊണ്ട് തന്നെ നിരാശയോടെയാണ് സാതി വീട്ടിലേക്ക് ചെന്നത്. അകത്തേക്ക് കയറിയതും അവിടെ ഇരിക്കുന്ന ആരവിന്റെ പെൺവീട്ടുകാരെ കണ്ട് അവളമ്മയെ നോക്കി.

അമ്മ അവളെ തുറിച്ചു നോക്കിയതും കൂടുതൽ അവിടെ നിൽക്കാതെ സാതി പെട്ടെന്ന് മുറിയിലേക്ക് നടന്നു. ഡോർ തുറന്ന് അകത്തേക്ക് കയറിയതും അവിടെ തിരിഞ്ഞ നിൽക്കുന്ന ഒരു പുരുഷനെ കണ്ട് അവൾ ഞെട്ടി. "ഡോ..." ദേഷ്യത്തിൽ അവൾ വിളിച്ചതും തിരിഞ്ഞു നോക്കിയ അവന്റെ മിഴികൾ വിടർന്നു. "ഹേയ്.. ബ്യൂട്ടി ലേഡി... " അതും പറഞ് അവൻ സാതിയേ കെട്ടിപ്പിടിക്കാൻ വന്നതും അവൾ ഒഴിഞ്ഞു മാറി. "ഹായ്.. ഞാൻ മനോജ്‌.. തന്റെ ഏട്ടന്റെ ഭാവി അളിയനാണ്..😁" "സൊ...?" പിരികമുയർത്തി ചോദിച്ചതും അവനൊന്ന് പരുങ്ങി. "ഒരാളുടെ മുറിയിൽ അയാളുടെ പെർമിഷൻ ഇല്ലാതെയാണോ കയറേണ്ടത്..?" "അത് പിന്നെ.. ഞാൻ പിന്നെ വരാം.." അതും പറഞ്ഞവൻ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങിപ്പോയതും സാതി കണ്ണുകൾ ഇറുകെ അടച്ച് തുറന്നു. __ "നീ ആരെയാടീ നോക്കുന്നത്..?" പിറ്റേന്ന് കോളേജിലെത്തിയതും പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നവളോട് അനു ചോദിച്ചതും സാതി ഞെട്ടി അവനെ നോക്കി. "അ.. അത് പിന്നെ..."

പരുങ്ങിക്കൊണ്ടവൾ അവനിൽ നിന്ന് മുഖം തിരിച്ചതും ആലിക്കൊപ്പം ക്ലാസ്സിലേക്ക് കയറി വരുന്ന അലക്സിനെയാണ് കണ്ടത്. അവളുടെ മിഴികൾ വിടർന്നു. "അപ്പൊ ശെരി ഇച്ചായാ..." അലക്സിനോട്‌ പറഞ്ഞു കൊണ്ട് ആലി അവർക്കടുത്ത് ചെന്നിരുന്നു. സാതി അവന്റെ മുഖത്തേക്ക് നോക്കി. അവനാരെയും നോക്കാതെ സീറ്റിൽ ചെന്നിരുന്നതും അവളുടെ മുഖം വീർത്തു. "ജാഡത്തെണ്ടി.." "ആര്.. ഞാനോ..?" അനു ചോദിച്ചതും സാതിയവനെ പല്ല് കടിച്ച് നോക്കി. "ചെവി കൂർപ്പിച്ച് ഇരുന്നോളും..😬" അതിന് മറുപടിയായി അനു ഇളിച്ച് കാണിച്ചു. ദിയാൻ വരുന്നത് കണ്ടതും മൂന്നും ഡീസന്റ് ആയി ഇരുന്നു. പ്രത്യേകിച്ച് ഒന്നും പറയാതെ വന്ന മുതലേ തന്നെ അവൾ ടെക്സ്റ്റ് തുറന്ന് പഠിപ്പിക്കാൻ തുടങ്ങിയതും അനുവും സാതിയും ആലിയെ നോക്കി. "നിങ്ങളെന്തിനാ എന്നെ നോക്കുന്നത്..?" ഒരു പതർച്ചയോടെ അവൾ ചോദിച്ചു. "നിന്റെ മുഖത്തേക്ക് ഒന്ന് നോക്കാതെ ക്ലാസ്സ്‌ എടുക്കാത്ത സാറായിരുന്നു. ഇന്നെന്ത്‌ പറ്റി.. ഉടക്കിയോ..?" അനു സംശയത്തോടെ ചോദിച്ചതും ആലി ദിയാനെ നോക്കി.

"അനുരാഗ്..." ദിയാന്റെ ശബ്ദം ഉയർന്നതും അനു ഞെട്ടി എഴുന്നേറ്റു. "പുറത്ത് പോകണോ നിനക്ക്.." "പോണ.. പോണ്ട.." പോണം എന്ന് പറയാൻ തുടങ്ങിയ അനുവിന്റെ കാലിനിട്ട് ആലി ചവിട്ടിയതും അവൻ വേണ്ടെന്ന് അറിയാതെ പറഞ്ഞു പോയി. "മ്മ്.. സിറ്റ്.." ആലി പിന്നെ ബുക്കിൽ നിന്ന് തലയിൽ ഉയർത്തിയതേ ഇല്ല. അവനെ നോക്കാതെ ക്ലാസ്സ്‌ എടുക്കുന്നതെല്ലാം അവൾ ശ്രദ്ധിച്ചു കേട്ടു. "സാർ... " പെട്ടെന്ന് ആരുടെയോ വിളി കേട്ടതും അവൾ തല ഉയർത്തി നോക്കി. മുൻ ബെഞ്ചിലെ മിൻഹയാണ്. "എന്താ മിൻഹ..." അതും ചോദിച്ച് അവൻ അവൾക്കടുത്തേക്ക് ചെന്നതും ആലിയുടെ മുഖം വീർത്തു. "അങ്ങേർക്ക് അവിടെ നിന്ന് ചോദിച്ചാൽ പോരേ.." "എന്താ മോളേ പ്രേമം തുടങ്ങിയാ..😁" ഇളിച്ചു കൊണ്ട് അനു ചോദിച്ചതും അവളവനെ പതർച്ചയോടെ നോക്കി. "നോ വേ... എനിക്ക് പ്രേമമൊന്നുമില്ല." അതിന് മറുപടിയായി അനു ഒന്ന് ആക്കി മൂളിയതും ആലി പല്ല് കടിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story