എൻകാതലീ: ഭാഗം 54

enkathalee

രചന: ANSIYA SHERY

"ഡോ.. അസുരാ.. " ഫോണിൽ നോക്കി ഇരിക്കുമ്പോഴാണ് അലക്സിന്റെ കാതിൽ ആ വിളി വന്നു പതിച്ചത്. അവന്റെ മുഖം വീർത്തു. ദേഷ്യത്തിൽ തല ഉയർത്തി നോക്കിയതും സാതിയാണെന്ന് കണ്ട് അവൻ ചാടി എഴുന്നേറ്റു. "ഹാ കിടന്ന് തിളക്കാതെ ഇടക്കൊക്കെ ഒന്ന് ചിരിച്ചൂടെ അസുരാ.." അവൾ കളിയാക്കി ചോദിച്ചതും അലക്സ് അവളുടെ കൈ പിടിച്ച് പിറകോട്ട് മടക്കി തന്നിലേക്ക് വലിച്ചിട്ടു. അത്രയും നേരം കൂട്ടി വെച്ച സാതിയുടെ ധൈര്യം അതോടെ പമ്പ കടന്നു. ഉമിനീരിറക്കി അവളവനെ നോക്കി. "എന്താടീ നാവിറങ്ങിപ്പോയോ നിന്റെ.. നിന്ന് ചിലക്കുവായിരുന്നല്ലോ ഇത്രയും നേരം.." ദേഷ്യത്തിൽ പറഞ്ഞവന്റെ മുഖം സാതിക്ക് പിറകിലേക്ക് നീണ്ടു. അവിടെ കണ്ണ് മിഴിച്ച് നിൽക്കുന്ന രണ്ടെണ്ണത്തെ കണ്ടതും അവളിലെ പിടി വിട്ടവൻ പുറത്തേക്ക് പോയി. കണ്ണും മിഴിച്ച് നിൽക്കുന്ന ക്ലാസ്സിലെ മറ്റുള്ളവർക്ക് ഒന്ന് ഇളിച്ചു കൊടുത്തതിൻ ശേഷം തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആലിയേയും അനുവിനേയും കണ്ട് ഞെട്ടി. "ഈശ്വരാ.. ഇവരപ്പോഴേക്കും ക്യാന്റീനിൽ പോയി വന്നോ.."

ചിന്തയോടെ അവളവർക്കും ഇളിച്ചു കൊടുത്തു. "ന്റെ പടച്ചോനെ.. ഞാനീ കണ്ടത് എന്താ..?" "അവിഹിതം.." ആലി ചോദിച്ചതിന് മറുപടി ആയി അനു പറഞ്ഞതും അവൾ പല്ല് കടിച്ചു. "സത്യം പറയെടീ.. ഇച്ചായൻ തന്നെ അല്ലേ നിനക്ക് ഇഷ്ടമുള്ള ആൾ.." ആലി ദേഷ്യത്തോടെ അവൾക്കടുത്തേക്ക് പാഞ്ഞതും സാതി പിരികമുയർത്തി. "ആണെങ്കിൽ.." അവളുടെ പെട്ടെന്നുള്ള മറുപടി കേട്ടതും ആലി എന്ത് പറയണമെന്നറിയാതെ നിന്ന് വിക്കി. അത് കണ്ട് ഇളിച്ച അനുവിനിട്ട് രണ്ട് കൊടുക്കാൻ അവസാനം മറന്നില്ല..! --------- "നീ എന്താ ഇറങ്ങാത്തത്..?" വിട്ട് മാറി നിൽക്കുന്ന ആലിയോടായി സാതി ചോദിച്ചതും അവൾ ഇളിച്ചു കാട്ടി. "എനിക്ക് പേടിയാ.." "നിന്റെ പേടി ഞങ്ങൾ മാറ്റിത്തരാം.." അതും പറഞ് അനുവും സാതിയും കൂടെ ആലിയുടെ കയ്യിൽ പിടിച്ച് കടലിലേക്ക് വലിച്ചിട്ടു. ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് അത് മാറി. കുറച്ചു നേരം കളിച്ച് ക്ഷീണിച്ചതും മൂന്ന് പേരും മണലിൽ വന്നിരുന്നു. കിതച്ചു കൊണ്ട് പരസ്പരം നോക്കിയൊന്ന് ചിരിച്ചു. അനു ചെന്ന് മൂന്ന് ഐസ്ക്രീം വാങ്ങി വന്നതും അത് കഴിച്ചു കൊണ്ട് അവർ കടലിലേക്ക് നോക്കിയിരുന്നു.

ഇടക്ക് ഫോണിൽ ഫോട്ടോ എടുക്കാനും മറന്നില്ല. "എന്തായാലും കോഴിക്കോട് വന്നത് മുതലായി.." അതും പറഞ് വെറുതെ തിരിഞ്ഞു നോക്കിയതും കുറച്ച് അകലെയായി നിൽക്കുന്ന അലക്സിനെ കണ്ട് ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. "ഇച്ചായാ.." ഉച്ചത്തിൽ അവൾ വിളിച്ചതും കഴിച്ചോണ്ടിരുന്ന ഐസ് ക്രീം സാതിയുടെ കയ്യിൽ നിന്ന് വീണു. ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അലക്സിനെ കണ്ട് അവളുടെ മുഖം വിടർന്നു. ശബ്ദം കേട്ട അലക്സ് നോക്കിയതും പകുതി മുക്കാലും നനഞ്ഞു നിൽക്കുന്ന മൂന്നെണ്ണത്തിനേയും കണ്ട് ഞെട്ടി. പിന്നെ നടന്ന് അവർക്കടുത്തേക്ക് ചെന്നു. "നിങ്ങളെന്തിനാ ഇവിടെ വന്നേ..?" "അതറിഞ്ഞിട്ട് നിനക്ക് എന്തിനാ." സാതി ചാടിക്കയറി ചോദിച്ചതും അവൻ പല്ല് കടിച്ചു. ആലി അവളുടെ കയ്യിൽ അമർത്തിപ്പിടിച്ചു. "ഇച്ചായൻ എന്തിനാ ഇവിടെ വന്നേ.. അതിന് തന്നെ വന്നതാ.." അവനൊന്നും മിണ്ടാതെ തിരിഞ്ഞതും പെട്ടെന്നാരെയോ കണ്ട പോലെ അവന്റെ കണ്ണുകൾ ചുരുങ്ങി. ആലിയും അത് ശ്രദ്ധിച്ചു.

അവന്റെ നോട്ടം പോയിടത്തേക്ക് നോക്കിയതും അവിടെ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അവൾ ഞെട്ടി. അതേ ഞെട്ടലോടെ സാതിയേ നോക്കിയതും അവൾ അവനെ കണ്ടിട്ടില്ലെന്നത് ഉള്ളിൽ ആശ്വാസം പടർത്തി. ഇങ്ങോട്ടാണ് അവന്റെ നോട്ടം എന്ന് കണ്ടതും അലക്സിന്റെ മുഖഭാവം മാറി. പെട്ടെന്നവൻ തിരിഞ്ഞതും മൂന്നും എന്തെന്ന നിലക്ക് അവനെ നോക്കി. "തിരിച്ച് പോകുമ്പോൾ ഒരുമിച്ച് പോകാം.." അതും പറഞ്ഞവൻ അവരിരുന്ന സ്ഥലത്ത് ചെന്നിരുന്നതും മൂന്നും മുഖാമുഖം നോക്കി. "എന്തെങ്കിലും പ്രശ്നമുണ്ടോ..?" അവരെ നോക്കി അലക്സ് ചോദിച്ചതും മൂന്നും ഞെട്ടി ഇല്ലെന്ന് ചുമൽ കൂച്ചി. "എന്നാൽ വന്നിരിക്ക്..." ഗൗരവത്തിൽ അവൻ പറഞ്ഞതും മൂന്നും അവന്റെ അടുത്തിരുന്നു. "നിങ്ങളെങ്ങനെയാ ഇനി തിരിച്ച് പോകുന്നത്..?" "ട്രെയിൻ.." മറുപടിയായി അവൻ ഒന്ന് മൂളി. --------- ട്രെയിനിൽ കയറാൻ നേരം അലക്സ് ഒന്ന് തിരിഞ്ഞു നോക്കി. തങ്ങൾക്ക് പിറകെ തന്നെ വിഷ്ണുവും ഉണ്ടെന്നുള്ളത് അവനിൽ ദേഷ്യം നിറച്ചു. അതേ ദേഷ്യത്തോടേ അടുത്ത് നിന്ന സാതിയുടെ കയ്യിൽ മുറുകെ പിടിച്ചവൻ അകത്തേക്ക് കയറി.

"ആഹ്.. എടാ അസുരാ.. എന്റെ കൈ..." അവളുടെ അലർച്ച കേട്ടാണ് അവൻ അവളെ നോക്കിയത്. പെട്ടെന്ന് അവളുടെ കയ്യിലെ പിടി വിട്ടു. "എന്ത് നോക്കി നിൽക്കാ.. അകത്തേക്ക് കയറിപ്പോടീ.." അവൻ അലറിയതും ഇതെന്ത് കൂത്ത് എന്ന് പിറു പിറുത്തു കൊണ്ട് സാതി ആലിക്കരികിലേക്ക് നടന്നു. ** "എന്നാലും ആ അസുരൻ എന്തിനാ നമ്മളുടെ കൂടെ വന്നത്..?" ട്രെയിൻ ഇറങ്ങി തിരികെ വീട്ടിലേക്കുള്ള ബസ്സിൽ കയറി ഇരിക്കവേ സാതി സംശയത്തോടെ പറഞ്ഞതും ആലിയൊന്ന് ചിരിച്ചു. "അതോ.. നിന്റെ എക്സ് ഭർത്താവിനെ കണ്ടിട്ടാ.." "എന്ത്..?" സാതി ഒരു ഞെട്ടലോടേ അവളെ നോക്കി. "ആഹ്.. ആ കൊഷ്‌ണു ബീച്ചിൽ നിന്നെ വായിനോക്കി നിൽക്കുന്നത് ഇച്ചായൻ കണ്ടായിരുന്നു.." "ഇവനെന്താ എത്ര പറഞ്ഞാലും മനസിലാകില്ലേ.." സാതിയുടെ മുഖം ദേഷ്യത്താൽ ചുവന്നു. --------

രാത്രി കിടക്കാൻ നേരത്താണ് ഫോൺ അടിച്ചത്. അറിയാത്ത നമ്പർ ആണെന്ന് കണ്ടതും ഒരു സംശയത്തോടെ സാതി കാൾ അറ്റൻഡ് ചെയ്തു. "ഹലോ..." മറുവശത്ത് നിന്നുയർന്നു കേട്ട സ്വരം സാതിയിൽ ദേഷ്യം നിറച്ചു. "നിനക്കെന്താടാ വേണ്ടത്.. ഹേ..?" "അവനാരാ നിന്റെ..?" വിഷ്ണുവിൽ നിന്നുയർന്ന മറുചോദ്യം സാതിയുടെ നെറ്റി ചുളിച്ചു. "ആര്..?" "ബീച്ചിൽ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവൻ ആരാണെന്ന്.. ട്രെയിനിൽ വെച്ച് കയ്യിലും കയറിപ്പിടിച്ചിരുന്നല്ലോ.." അലക്സിനെ ആണ് അവൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായതും അവളൊന്ന് ചുണ്ട് കോട്ടി. "ഞാൻ കെട്ടാൻ പോകുന്നവനാ. മാ എന്തേ..? അന്ന് പറഞ്ഞതല്ലായിരുന്നോ കോളേജിൽ വെച്ച് നിന്നോട്. അവളെന്റെ പെണ്ണാണെന്ന്.." "സാതീ.. ജസ്റ്റ്‌ ഷട്ട് അപ്പ്.. നീയെന്റെ പെണ്ണാ.. നിന്നെ മനസ്സിലാക്കാതെ പോയത് എന്റെ തെറ്റ് തന്നെയാ.. ആ തെറ്റ് തിരുത്തണം.. അത് കൊണ്ട് നിന്നെ ഒന്ന് കൂടെ കെട്ടാൻ ഞാൻ തീരുമാനിച്ചു.." പിന്നീടവൻ പറഞ്ഞത് കേട്ട് സാതി ഒരു പകപ്പോടേ ബെഡ്‌ഡിലേക്ക് ഇരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story