എൻകാതലീ: ഭാഗം 55

enkathalee

രചന: ANSIYA SHERY

വിഷ്ണു ഫോൺ വെച്ച് പോയതും ഒരു മരവിപ്പോടെയാണ് സാതി ഇരുന്നത്. ഫോൺ വീണ്ടും ബെൽ അടിച്ചതും അവൾ എടുത്തു നോക്കി. ആരവാണെന്ന് കണ്ടതും കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചെവിയോട് ചേർത്തു. "ഹലോ സാതി.. ഞാൻ നാളെ നാട്ടിൽ എത്തുട്ടോ.. ഇനി എവിടെയും പോകാൻ നിൽക്കേണ്ട. " മറുപടിയായി ഒന്ന് മൂളാൻ മാത്രമേ സാതിക്ക് അപ്പൊ സാധിച്ചുള്ളൂ.. --------- "നിനക്കെന്താടീ പറ്റിയേ.. ഇന്നലെ നിന്നെ വാട്സ്ആപ്പിൽ കണ്ടതേ ഇല്ലല്ലോ.. ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല.." തിങ്കളാഴ്ച ക്ലാസ്സിലെത്തിയ ഉടനെ താടിക്ക് കൈ കൊടുത്തിരിക്കുന്ന സാതിയോടായി ആലി ചോദിച്ചതും സാതിയവളെ നോക്കി. അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന സങ്കടം കണ്ടവളുടെ നെറ്റി ചുളിഞ്ഞു. "എന്താ.. എന്താടീ പറ്റിയേ..?" അവൾക്കടുത്തിരുന്ന് തോളിൽ കൈ വെച്ച് ആലി ചോദിച്ചപ്പോഴേക്കും സാതിയുടെ കണ്ണ് നിറഞ്ഞിരുന്നു. "ഇന്നലെ ഏട്ടൻ വന്നു.." പെയ്യാൻ വെമ്പുന്ന കണ്ണീരിനെ തുടച്ചു മാറ്റിയവൾ പറഞ്ഞു. "അത് സന്തോഷമുള്ള കാര്യമല്ലേ.. അതിന് നീയെന്തിനാ കരയുന്നത്..?"

ഇതൊക്കെ കേട്ടു കൊണ്ടാണ് അനുവും അങ്ങോട്ട് വന്നത്. അവനും ഒരു സംശയത്തോടെ ബെഞ്ചിലിരുന്നു. "എന്റെ കല്യാണം കഴിയാതെ ഏട്ടന്റെ കല്യാണം നടക്കില്ലെന്ന് ഇന്നലെ അച്ഛൻ പറഞ്ഞു.. ഏട്ടൻ അച്ഛനെ എതിർത്ത് പറയുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.. പക്ഷെ," അപ്പോഴേക്കും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു. "ഏട്ടൻ എന്താ പറഞ്ഞെ..?" രണ്ട് പേരും വെപ്രാളത്തോടെ അവളെ നോക്കി. "മിനിഞ്ഞാന്ന് രാത്രി വിഷ്ണു എനിക്ക് വിളിച്ചിരുന്നു. അവൻ എന്നെ കെട്ടുമെന്ന് പറഞ്ഞിട്ടാണ് വെച്ചത്. പക്ഷെ, ഏട്ടനും അവനും തമ്മിൽ നേരത്തെ സംസാരിച്ചിരുന്നെന്നും ഇനി ഒരു തെറ്റ് അവന്റെ ഭാഗത്ത് നിന്നുണ്ടാകില്ല എന്ന് പറഞ്ഞത് കൊണ്ട് ഏട്ടൻ ഇനിയും അവനെ കൊണ്ട് എന്നെ കെട്ടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെന്നും അറിയുന്നത് ഇന്നലെ ആണ്." "വാട്ട്.. ആരവേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞൊ..?" ആലി അത്ഭുതത്തോടെ ചോദിച്ചതും മറുപടിയില്ലാതെ അവൾ നിർവികാരയായി പുറത്തേക്ക് നോക്കിയിരുന്നു. **

വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് സാതിയേയും കാത്ത് ബൈക്കിൽ ഇരിക്കുന്ന ആരവിനെ കണ്ടത്. അനുവും ആലിയും പരസ്പരം നോക്കി. പിന്നെ എന്തോ ഉറപ്പിച്ച പോലെ അവന്റെ അടുത്തേക്ക് ചെന്നു. "ഹായ്..." അവരെ കണ്ടതും കൈ വീശി അവൻ പറഞ്ഞത് കേട്ട് രണ്ട് പേരും തിരിച്ചും ഒരു ഹായ് കൊടുത്തു. "ആരവേട്ടനോട് ഞങ്ങൾക്കൊന്ന് തനിച്ച് സംസാരിക്കണമായിരുന്നു.." ആലി ഗൗരവത്തോടെ പറഞ്ഞതും സംശയത്തോടെ അവൻ സാതിയെ നോക്കി. അവളിലും അതേ ഭാവമാണെന്ന് കണ്ടവൻ ബൈക്കിൽ നിന്നിറങ്ങി. "ഓഹ് അതിനെന്താ.. " "സാതീ നീ ഇവിടെ നിൽക്ക്.." കാര്യം മനസ്സിലാവാതെ നിൽക്കുന്ന സാതിയെ നോക്കി പറഞ്ഞു കൊണ്ട് അനുവും ആലിയും ആരവിനെ കൂട്ടി കുറച്ച് വിട്ട് മാറി നിന്നു. കുറച്ചു നേരത്തിൻ ശേഷം തിരിച്ച് വരുമ്പോൾ മൂന്ന് പേരുടെയും മുഖം കനത്തിരുന്നു.

ഒന്നും മിണ്ടാതെ ബൈക്കിൽ കയറിയ ആരവ് സാതിയെ ഒന്ന് തറപ്പിച്ചു നോക്കി. അവന്റെ നോട്ടത്തിൽ ഭയന്ന അവൾ ആലിയേയും അനുവിനേയും ഒന്ന് നോക്കി അവന്റെ പിറകിൽ കയറി. "കല്യാണത്തിന് വിളിക്കും.. അപ്പോഴങ്ങോട്ട് വന്നാൽ മതി രണ്ട് പേരും.." അതും പറഞ്ഞു കൊണ്ട് ആരവ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയതും അനുവും ആലിയും നിരാശയോടെ പരസ്പരം നോക്കി. "ആരവേട്ടൻ ഒരുപാട് മാറിപ്പോയി.." "മ്മ്.. ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു.. നമുക്ക് പറഞ് ശെരിയാക്കാം എന്ന്. പക്ഷെ," ബാക്കി പറയാതെ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന അലക്സിനെ കണ്ട് അനു ഞെട്ടി. കൈ കൊണ്ട് ആലിയെ തോണ്ടിയതും അവൾ തിരിഞ്ഞു നോക്കി. അലക്സിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നെ നിർവികാരമായി ഒന്ന് ചിരിച്ചു. "എന്താ പ്രശ്നം..?" "ഒന്നു..." "സാതിയെ അവളുടെ പഴയ ഭർത്താവിനെ കൊണ്ട് വീണ്ടും കെട്ടിക്കാൻ അവളുടെ വീട്ടുകാർ തീരുമാനിച്ചു.." ആലിയെ പറഞ്ഞു പൂർർത്തിയാക്കാൻ സമ്മതിക്കാതെ അനു പറഞ്ഞതും അവളവനെ സംശയത്തോടെ നോക്കി.

പിന്നെ അലക്സിനെയും. അലക്സിന്റെ മുഖം വലിഞ്ഞു മുറുകി. "അവളതിന് സമ്മതിച്ചോ..?" "അവളുടെ സമ്മതത്തിന്റെ ആവശ്യം അവർക്കില്ല. ആകെ സപ്പോർട്ട് ഉണ്ടായിരുന്നത് അവളുടെ ഏട്ടൻ ആയിരുന്നു.. ഇപ്പൊ ഏട്ടനും ആകെ മാറി.." ഒന്നും പറയാതെ അവൻ അവിടുന്ന് തിരിഞ്ഞു നടന്നതും ആലിയും അനുവും പരസ്പരം നോക്കി. "നീയെന്തിനാ ഇച്ചായനോട്‌ അതൊക്കെ പറഞ്ഞത്..?" "എടീ.. അവൻ സാതിയെ ഇഷ്ടമാണ്.. പക്ഷെ, ഉള്ളിന്റെ ഉള്ളിൽ അത് സമ്മതിച്ചു കൊടുക്കുന്നില്ലെന്ന് മാത്രം.. ഇപ്പൊ തന്നെ കണ്ടില്ലേ.. അവളുടെ കല്യാണക്കാര്യം പറഞ്ഞപ്പോൾ ദേഷ്യം വന്നത്.. ഇനി ഒരുറപ്പ് പറയാം.. സാതിയെ ആ നാറി കെട്ടില്ല.." ------------ "ഏട്ടൻ എന്താ പറ്റിയേ.. ഏട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.." രാത്രി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകാൻ നിന്ന ആരവിന്റെ പിറകെ ചെന്ന് സാതി ചോദിച്ചതും അവൻ തിരിഞ്ഞു നോക്കി. "എനിക്കെന്ത് പറ്റാൻ..?" "ഏട്ടൻ എന്തിനാ അവനെ കൊണ്ട് വീണ്ടും എന്നെ കല്യാണം കഴിപ്പിക്കാൻ നോക്കുന്നത്.. അറിയാവുന്നതല്ലേ എല്ലാം.."

പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "അപ്പൊ നീ പറഞ്ഞു വരുന്നത് നിന്റെ കല്യാണം കഴിയുന്നത് വരെ ഞാൻ കെട്ടാതെ നിൽക്കണം എന്നാണോ.? നീ തീരെ കെട്ടില്ല എന്നാണെങ്കിൽ ഞാനെന്ത് ചെയ്യണം.?" അവന്റെ ചോദ്യശരങ്ങൾ സാതിയുടെ ഹൃദയത്തിൽ വന്ന് പതിച്ചു. ഇത്രയേറെ ദേഷ്യത്തിൽ അവനെ മുമ്പൊരിക്കലും അവൾ കണ്ടിരുന്നില്ല. "അന്നേ അമ്മയും അച്ഛനും പറഞ്ഞത് കേട്ടാൽ മതിയായിരുന്നെന്ന് ഇപ്പൊ ആലോചിക്കുവാണ്.." തലക്ക് കൈ കൊടുത്ത് പറഞ്ഞവൻ ദേഷ്യത്തിൽ മുറിയിൽ കയറി വാതിൽ അടച്ചതും സാതി പകച്ചു നിന്നു. സ്വന്തം കാര്യത്തിൽ മനുഷ്യൻ ഇത്രയേറെ സ്വാർത്ഥൻ ആയിരുന്നോ..?....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story