എൻകാതലീ: ഭാഗം 56

enkathalee

രചന: ANSIYA SHERY

"ഡീ..." ക്ലാസ്സിലേക്ക് നടക്കവേയാണ് പിറകിൽ നിന്ന് അലക്സിന്റെ വിളി കാതിൽ വന്നു പതിഞ്ഞത്. സാതി തിരിഞ്ഞു നോക്കി. വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു. "എന്താ..?" പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ അവൾ ചോദിച്ചതും പെട്ടെന്ന് അലക്സ് അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. സാതി കാര്യമറിയാതെ പകപ്പോടെ അവനെ നോക്കി. "വിട്.. നീയെന്താ ചെയ്യുന്നേ.. വിട് അലക്സ്.." അവന്റെ കൈ വിടുവിക്കാൻ നോക്കിയിട്ടും അവൾക്കതിൻ സാധിച്ചില്ല. ഒഴിഞ്ഞ ഒരിടത്ത് എത്തിയതും അലക്സ് അവളുടെ കയ്യിലെ പിടി വിട്ടു. "നീയെന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ..?" പല്ല് കടിച്ചവൾ ചോദിച്ചു. "ഞാൻ കേട്ടതൊക്കെ സത്യമാണോ..?" അവന്റെ ചോദ്യം കേട്ടതും സാതി കാര്യമറിയാതെ അവനെ മിഴിച്ചു നോക്കി. "നീ എന്ത് കേട്ടെന്നാ..?" "ആ ചെറ്റയെ നീ വീണ്ടും കല്യാണം കഴിക്കാൻ പോകുവാണോ..?" സാതിക്ക് പെട്ടെന്ന് കത്തിയില്ല. പിന്നെ മിഴിച്ച് അവനെ നോക്കി. "വിഷ്ണുവെന്നെ കെട്ടാൻ പോകുന്ന കാര്യം നീ എങ്ങനെ അറിഞ്ഞു..?"

"അതാണോടീ ഇപ്പൊ ഇവിടുത്തെ കാര്യം.." പെട്ടെന്നവളുടെ ഇരു തോളിലും പിടി മുറുക്കിയവൻ അലറിയതും അവൾ പകച്ചവനെ നോക്കി. "അവന്റെ കൂടെ ജീവിച്ചിട്ട് അനുഭവിച്ചതല്ലേടീ പുല്ലേ നീ.. എന്നിട്ട് വീണ്ടും ആ കുഴിയിൽ തന്നെ ചാടാൻ പോകുവാണോ..?" "അതിന് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..?" എന്നവളുടെ ചോദ്യം കേട്ടതും അലക്സ് പതറി. എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം അവൻ മൗനമായി. അവളിലെ പിടി വിട്ട് തിരിഞ്ഞു നടന്നു. "ഓയ് അസുരാ... എന്താ എന്നോട് പ്രേമാണോ..?" പെട്ടെന്നവൾ പിറകിൽ നിന്ന് വിളിച്ചു ചോദിച്ചതും അലക്സ് ഒരു പകപ്പോടെ തിരിഞ്ഞു നോക്കി. പിന്നെ ആ മുഖത്ത് ദേഷ്യം നിറഞ്ഞു. "നിന്നെ പ്രേമിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.. അതോർത്ത് പൊന്ന് മോൾ വെറുതെ സ്വപ്നം കാണേണ്ട.. എന്നെ കെട്ടാനും വേണമെടീ ഒരു അർഹത.." അതും പറഞ്ഞവൻ പോയതും സാതി സ്തംഭിച്ചു നിന്നു.. ബോധം വന്ന പോലെ പെട്ടെന്ന് തലക്ക് കൊട്ടി അവൾ മുന്നോട്ട് നടന്നു. -------------

"എടീ.. എന്റെ കൂടെ ഒന്ന് ലൈബ്രറി വരെ വാ.." അലക്സ് പറഞ്ഞതൊക്കെ ഓർത്ത് താടക്ക് കൈ കൊടുത്ത് ഇരിക്കുമ്പോഴാണ് ആലി വിളിച്ചത്. അവൾ ആലിയെ നോക്കി. "ഞാനില്ല നീ അനുവിനെ കൂട്ടി പൊക്കോ.." ആലി അനുവിനെ നോക്കി. അവൻ പെമ്പിള്ളേരെ ഇടയിൽ ഇരുന്ന് വർത്തമാനത്തിലാണ്. ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ആലി പുറത്തേക്ക് നടന്നു. ലൈബ്രറിയിൽ എത്തിയതും ചെരുപ്പഴിച്ച് അകത്തേക്ക് കയറി. പതിവ് ഭാഗത്തേക്ക് ചെന്നതും അവിടെയുള്ള ബെഞ്ചിലിരിക്കുന്ന ദിയാനെ കണ്ട് അവളുടെ ഹൃദയമിടിപ്പ് ഉയർന്നു. ഏതോ ഉൾപ്രേരണയാൽ നടന്ന് അവന്റെ അടുത്തേക്ക് ചെന്നു. "സാർ..." വിളിച്ചതിന് ശേഷമാണ് അവൾക്ക് ബോധം വന്നത്. ദിയാൻ തല ഉയർത്തി എന്തെന്ന നിലക്ക് അവളെ നോക്കി. എന്ത് പറയണമെന്നറിയാതെ ആലി നിന്ന് വിറച്ചു. പെട്ടെന്ന് തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും അവൻ വിളിച്ചത് കേട്ട് നിന്നു. "പറയാൻ വന്നത് പറഞ്ഞിട്ട് പോ ലിയാ.." അവന്റെ ലിയാ വിളി കേട്ടതും എവിടെ നിന്നോ ധൈര്യം കയറി വന്നത് പോലെ. "സാറിൻ എന്നോട് ദേഷ്യം ഉണ്ടോ..?"

"എന്തിന്.?" അവന്റെ നെറ്റി ചുളിഞ്ഞു. "അത് പിന്നെ.. അന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട്.." "അതിന് നീയെന്താ എന്നോട് പറഞ്ഞത്...?" എന്നവൻ ചോദിച്ചതും ആലി നിന്ന് പരുങ്ങി. "ഇവിടെ ഇരിക്ക്..." തനിക്ക് എതിരെയുള്ള ബെഞ്ചിലേക്ക് വിരൽ ചൂണ്ടി അവൻ പറഞ്ഞതും അവളവനെ നോക്കി. "ഇരിക്ക്..." ശബ്ദമൊന്നുയർത്തിയതും ചുറ്റുമൊന്ന് നോക്കിയതിൻ ശേഷം ആലി ബെഞ്ചിലേക്കിരുന്നു. "സീ ലിയാ... എനിക്ക് തന്നെ ഇഷ്ടമാണ്.. അത് കൊണ്ടാകാം ഒരു സ്റ്റുഡന്റ് ആണെന്നുള്ള കാര്യം ഞാൻ മറന്നു പോയത്... അന്ന് താൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല.. ഒരു കണക്കിന് അത് നന്നായി.. ഇനി എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു സംസാരം ഉണ്ടാകില്ല.. പൊക്കോ.." ആലി എന്ത് പറയണമെന്നറിയാത മെല്ലെ എഴുന്നേറ്റു. അവനെ ഒന്ന് നോക്കിയതിന് ശേഷം തിരിഞ്ഞു നടന്നു. "ആഹ് പിന്നെ.. ഇങ്ങനെയൊക്കെ പറഞ്ഞത് ഇനി പഠിപ്പിൽ ഉഴപ്പാതിരിക്കാൻ വേണ്ടിയാണ്.. ഇഷ്ടം ഇപ്പോഴും പഴയ പോലെ തന്നെയുണ്ട്.. കോളേജിൽ വെച്ച് എപ്പോഴും അത് പറഞ് ഞാൻ ശല്യപ്പെടുത്തില്ല..

അത്രയൊള്ളൂ.." ഒന്ന് കണ്ണിറുക്കി കാണിച്ചവൻ പറഞ്ഞതും ആലി പകപ്പോടെ ചുറ്റും നോക്കി. ആരും കണ്ടില്ലെന്ന് അറിഞ്ഞപ്പോഴാണണ് അവൾക്ക് ശ്വാസം വീണത്.. ------------ വീട്ടിലെത്തിയതും സാതിയുടെ മിഴികൾ പുറത്ത് നിർത്തിയിട്ടിരിക്കുന്ന ആരവിന്റെ ബൈക്കിലേക്ക് നീണ്ടു. സാധാരണ അവൻ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞാൽ സന്തോഷമാണ്. പക്ഷെ, ഇന്ന് വല്ലാത്തൊരു വീർപ്പു മുട്ടൽ അനുഭവപ്പെടുന്നത് പോലെ! ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് സാതി അകത്തേക്ക് കയറി. ഉമ്മറത്ത് തന്നെ അച്ഛൻ ഇരിപ്പുണ്ട്. അയാളെ നോക്കാതെ അകത്തേക്ക് പോകാൻ തുടങ്ങിയതും പിറകിൽ നിന്നുള്ള വിളി കേട്ട് കാലുകൾ നിശ്ചലമായി.! "ഇപ്പൊ എന്തായി.. അവനും കൈ വിട്ടില്ലേ നിന്നെ.. പറഞ്ഞ പോലെ വിഷ്ണുവിനെ തന്നെ കെട്ടാൻ തീരുമാനിച്ചോ.." സാതിക്ക് ആകെ പെരുത്ത് കയറിയിരുന്നു. അവളൊന്നും മിണ്ടാതെ അയാളെയൊന്ന് നോക്കി അകത്തേക്ക് നടന്നു. അടുക്കളയിൽ നിന്ന് അമ്മയുടെയും ആരവിന്റെയും ശബ്ദം കേൾക്കുന്നുണ്ട്.

സാതി അങ്ങോട്ട് പോയി നോക്കിയില്ല. നേരെ തന്റെ മുറിയിലേക്ക് നടന്നു. ഡോർ അടച്ച് തിരിഞ്ഞതും കയ്യിലിരുന്ന ബാഗ് ബെഡ്‌ഡിലേക്ക് വലിച്ചെറിഞ്ഞു മുടിയിൽ കൊരുത്ത് പിടിച്ച് കണ്ണടച്ചു. വിഷ്ണുവിനെ കല്യാണം കഴിക്കുന്ന നിമിഷം ഓർക്കവേ അവൾക്ക് സ്വയം ദേഷ്യം തോന്നി. ഒന്ന് പൊട്ടിക്കരയാൻ തോന്നി.! അതേ നിമിഷം തന്നെ ഡോറിൽ കൊട്ട് വീണതും അവളൊന്ന് ഞെട്ടി. പിന്നെ മുടി മുഖമൊന്ന് അമർത്തി തുടച്ച് പോയി വാതിൽ തുറന്നു. ആരവായിരുന്നത്.. അവൾ ദേഷ്യത്തോടെ അവനെ നോക്കി. "നിനക്കെന്നോട് ദേഷ്യമാണെന്ന് അറിയാം.. പക്ഷെ നിന്റെ നല്ലതിന് വേണ്ടിയാണ് മോളേ ഞാൻ പറയുന്നത്.. വിഷ്ണുവിന് ഒരു തെറ്റ് പറ്റി.. അത് തിരുത്താൻ അവൻ തയ്യാറുമാണ്.. നിനക്കെ അവനെ സ്നേഹിക്കാൻ പറ്റൂ." "പറഞ്ഞു കഴിഞ്ഞെങ്കിൽ ഏട്ടൻ പോകാം.." "ഇപ്പോഴും ദേഷ്യം ആണല്ലേ.. എന്തായാലും നീ പേടിക്കണ്ട.. നിന്റെ പീജി കഴിഞ്ഞിട്ടേ നിങ്ങളുടെ കല്യാണം ഇനി ഉണ്ടാകൂ.. അപ്പോഴേക്കും നിനക്ക് അവനോട് ഇഷ്ടം വന്നോളും.." അതും പറഞ്ഞവൻ തിരിഞ്ഞു പോയതും സാതി വാതിൽ അടച്ചു. ഇപ്പൊ അടുത്തൊന്നും കല്യാണം ഇല്ലെന്നുള്ളത് ഒരു കണക്കിന് അവൾക്ക് ആശ്വാസമായിരുന്നു നൽകിയത്...!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story