എൻകാതലീ: ഭാഗം 57

enkathalee

രചന: ANSIYA SHERY

"എന്തായാലും ഇനിയും ഒരു വർഷം ഇല്ലേ.. അതിനുള്ളിൽ ഇച്ചായൻ നിന്നെ ഇഷ്ടപ്പെട്ടാൽ രക്ഷപ്പെട്ടു.." പിറ്റേന്ന് ആലിയോട് പറഞ്ഞതും അവൾ നൽകിയ മറുപടി അതായിരുന്നു. സാതി അവളെ ഒന്ന് നോക്കി. "നീ ഇങ്ങനെ നോക്കുവൊന്നും വേണ്ട.. ഞങ്ങൾക്കറിയാം. നിനക്കിഷ്ടം ഇച്ചായനെ തന്നെ ആണെന്ന്." "പക്ഷെ അവനെന്നെ ഇഷ്ടമാകുമോ.?" നിരാശയോടെ സാതി മുഖം ചെരിച്ചതും ആലിയവളുടെ ആ മുഖം തനിക്ക് നേരെ തിരിച്ചു. "എന്റെ കൊച്ച് സുന്ദരി അല്ലേ.. ആര് കണ്ടാലും ഇഷ്ടപ്പെട്ടു പോകും.." അവളുടെ താടയിൽ പിടിച്ചു വലിച്ച് പറഞ്ഞതും സാതി ആ കൈ തട്ടി മാറ്റി. "കൂടുതൽ ആക്കല്ലേ.. " പല്ല് കടിച്ചവൾ ആലി വെളുക്കനേ ഒന്ന് ഇളിച്ച് കാണിച്ചു.! ---------- കോളേജ് വിട്ട് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു കോലായിൽ ഇരിക്കുന്ന ഉമ്മുമ്മയെ.. ആലിയൊന്നും മിണ്ടാതെ അകത്തേക്ക് കയറാൻ തുടങ്ങിയതും പിറകിൽ നിന്ന് വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി. "നിനക്കൊരു ആലോചന വന്നിട്ടുണ്ട്.." അത് കേട്ടതും ആലി ഞെട്ടി. "എനിക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് പറഞ്ഞതല്ലേ.."

"ഇനി എന്ന് കെട്ടാനാ നിന്റെ തീരുമാനം.. വയസ്സേറിയാൽ പിന്നെ ചെക്കനെ കിട്ടാതെ ആകും." "അങ്ങനെ കിട്ടിയില്ലെങ്കിൽ കെട്ടാതിരുന്നാൽ പോരേ.. കെട്ടിയില്ല എന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.." "തർക്കുത്തരം പറയുന്നോടീ അസത്തെ.." ദേഷ്യത്തിൽ ഉമ്മുമ്മ അവൾക്ക് നേരെ ചാടിയതും അവളൊന്നും മിണ്ടിയില്ല. "എനിക്കറിയാവുന്ന കൂട്ടർ ആണ്.. കല്യാണം കഴിഞ്ഞാലും നിന്നെ പഠിപ്പിക്കാമെന്ന് ഏറ്റിട്ടുണ്ട്.." "ഉമ്മുമ്മാനോട്‌ ഞാൻ പറഞ്ഞതല്ലേ.. എനിക്കിപ്പോ കല്യാണം വേണ്ടെന്ന്.. സമയം ആവുമ്പോ ഞാൻ പറയാം.." "ഉമ്മാനെ പോലെ വല്ലവനേയും പ്രേമിക്കാൻ ആണ് ഉദ്ദേശമെങ്കിൽ കാൽ ഞാൻ വെട്ടും.. പറഞ്ഞേക്കാം.." അതും പറഞ് അവരിറങ്ങിപ്പോയതും ആലിക്ക് ആകെ ദേഷ്യം വന്നു. അതേ ദേഷ്യത്തോടെ തിരിഞ്ഞതും വാതിലിനരികെ വാ പൊത്തി കരയുന്ന ഉമ്മയെ കണ്ട് ഞെട്ടി. പിന്നെ അടുത്തേക്ക് ചെന്ന് ആ കൈ പിടിച്ചു മാറ്റി. "ഉമ്മ ഇനി എന്തിനാ കരയുന്നെ.. അതിന് മാത്രം തെറ്റൊന്നും ഉമ്മ ചെയ്തിട്ടില്ല.." അവൾ ദേഷ്യത്തോടെ പറഞ്ഞതും അവർ പെട്ടെന്ന് മിഴികൾ തുടച്ച് പുഞ്ചിരിച്ചു. ***

കുളിച്ചിറങ്ങിയപ്പോഴേക്കും ക്ലാസ്സ്‌ കഴിഞ്ഞ് പൊടിയും എത്തിയിരുന്നു. വാടി നിൽക്കുന്ന ഉമ്മാന്റെ മുഖം കണ്ട് അവൾ കാര്യമന്വേഷിച്ചതും ഉമ്മുമ്മ വന്നിട്ട് പറഞ്ഞതൊക്കെ ആലിയവളോട് പറഞ്ഞു. അത് കേട്ട് കരഞ്ഞതിന് പൊടി ഉമ്മയെ ചീത്തയോട് ചീത്ത പറയലായിരുന്നു. അവസാനം ഞാനിനി കരയില്ലെന്ന് കേണ് പറഞ്ഞപ്പോഴാണ് അവൾ സംസാരം നിർത്തിയത്. ഇതൊക്കെ കണ്ട് ചിരിച്ചു കൊണ്ട് ആലി ഉമ്മ എടുത്തു വെച്ച ചായ എടുത്ത് ടേബിളിന് അരികിലെ ചെയറിൽ ചെന്നിരുന്നു. ശേഷം ഫോൺ തുറന്ന് നോക്കാൻ തുടങ്ങി. പതിവ് പോലെ ഇൻസ്റ്റയിൽ ഇട്ട പോസ്റ്റുകൾക്ക് വന്ന കമെന്റ്സ് ഒക്കെ വായിച്ച് ഇരിക്കുമ്പോഴാണ് പെട്ടെന്ന് മനസ്സിലേക്ക് രണ്ട് വരികൾ കടന്നു വന്നത്. അപ്പോൾ തന്നെ വേഗം സ്റ്റോറിയിൽ ചെന്ന് അത് എഴുതി ഇട്ടു. ഞാനയാളുടെ ആരുമല്ലായിരുന്നു.. പക്ഷെ, അയാളെന്റെ എല്ലാമായിരുന്നു.. ശേഷം ചായ കുടിച്ചു കൊണ്ട് റീൽസ് കാണാൻ തുടങ്ങി. അപ്പോഴേക്കും ഉമ്മയും പൊടിയും അങ്ങോട്ട് വന്നിരുന്നു. "നിന്റെ കുളി ഇത്ര പെട്ടെന്ന് കഴിഞ്ഞോടീ.."

"പിന്നെ.. ഞാൻ തല നനച്ചിട്ടില്ല..😁" "ക്ലാസ്സ്‌ കഴിഞ്ഞ് വന്നിട്ട് തല നനക്കാതെ ഇരിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ.." ഉമ്മ കലിപ്പായതും അവൾ അവരുടെ കവിളിൽ ഒന്ന് പിച്ചി ഇളിച്ചു.. "ഇത്തൂനെ പോലെ തീരെ കുളിക്കാതെ ഇരിക്കുന്ന ആളല്ലല്ലോ ഞാൻ.. ഇന്ന് മാത്രം അല്ലേ.. ഒന്ന് ക്ഷമി.." "ഡീ..." ആലി ദേഷ്യത്തിൽ അവളുടെ തലക്കിട്ട് ഒന്ന് കൊട്ടിയതും തല ഉഴിഞ്ഞു കൊണ്ട് പൊടി അവളുടെ കയ്യിലടിച്ചു. ആലി തിരിച്ചടിക്കാൻ തുനിഞ്ഞതും പൊടി എഴുന്നേറ്റ് ഓടി. ആലി പിറകെയും. ഒക്കെ കണ്ട് ഉമ്മ തലക്ക് കൈ കൊടുത്തിരുന്നു..! ------------- "രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. നിനക്കെന്താ പറ്റിയേ..?" ബെഡ്‌ഡിൽ കൈ കുത്തി ഇരുന്ന് കൊണ്ട് അർണവ് ചോദിച്ചതും അലക്സ് നടത്തം നിർത്തി അവനെ നോക്കി. പിന്നെ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി തിരിഞ്ഞു. അപ്പോഴും അവന്റെ മനസ്സിൽ സാതിയായിരുന്നു. "സാതിയേ കുറിച്ച് ഓർക്കുവാണോ.." അർണവ് ഇളിച്ചു കൊണ്ട് ചോദിച്ചതും അലക്സ് തിരിഞ്ഞവനെ നോക്കി. അവന്റെ മുഖത്തെ ചിരി കണ്ടതും വല്ലാത്ത ദേഷ്യം വന്നു.

"എനിക്കവളെ ഇഷ്ടമല്ല.. അല്ലാ.. അല്ല.." ചെവി രണ്ടും പൊത്തി അവൻ മുന്നിലെ ടേബിളിലിരുന്ന സാധനങ്ങൾ ഒക്കെ തട്ടിയെറിഞ്ഞു. അർണവ് ആണെങ്കിൽ ഇതൊക്കെ കേട്ട് വാ പൊളിച്ചു നിന്നു. ശബ്ദം കേട്ട് താഴെ നിന്ന് ഓടി വന്ന ഗായത്രി നിലത്ത് കിടക്കുന്ന സാധനങ്ങൾ ഒക്കെ കണ്ട് പകപ്പോടെ രണ്ട് പേരെയും നോക്കി. "എന്താ.. എന്താ മോനെ പറ്റിയെ..?" വെപ്രാളത്തോടെ അലക്സിൻ അടുത്തേക്ക് നടന്നതും അവൻ കൈ ഉയർത്തി തടഞ്ഞു. ശേഷം തിരിഞ്ഞവരെ ദേഷ്യത്തോടെ നോക്കി. "നിങ്ങളോടാരാ ഇപ്പൊ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത്..?" "അത് മോനെ.. ശബ്ദം കേട്ടപ്പോൾ.." "ഇവിടെ ഇനിയും ശബ്ദമൊക്കെ കേട്ടെന്ന് വരും.. അത് കേട്ട് ഇങ്ങോട്ട് കയറി വരേണ്ട ആവശ്യമൊന്നുമില്ല.. ഇല്ലാത്ത സ്നേഹം കാണിച്ച് പപ്പയെ മയക്കിയത് പോലെ എന്നെയും മയക്കാമെന്ന് നിങ്ങളൊരിക്കലും കരുതണ്ട.. വെറുപ്പാ എനിക്ക് നിങ്ങളോട്.." "വേണ്ട അലക്സേ. ആന്റിയെ ഇങ്ങനെ കുറ്റം പറയാതെ.." അർണവ് ഓടി വന്ന് അവനെ തടഞ്ഞതും അലക്സ് ദേഷ്യത്തിൽ അവന്റെ കോളറിൽ പിടിച്ചു.

"നീ എന്റെ ഫ്രണ്ടാ.. ഇവരുടെ വക്കാലത്തുമായി എന്റെ അടുത്തേക്ക് വരണ്ട.. ഇനി നിങ്ങൾ ആരെ കാണാൻ നിൽക്കുവാ.. നിന്ന് മോങ്ങാതെ പോകാൻ നോക്ക്.." "ആന്റി പൊക്കോ.." അവൻ ഇനിയും പറഞ്ഞാൽ കൂടത്തെ ഉള്ളു എന്ന് മനസ്സിലായതും അർണവ് ദയനീയമായി പറഞ്ഞു. മിഴികൾ തുടച്ചു കൊണ്ട് ഗായത്രി അവിടെ നിന്ന് പോയതും അലക്സ് പെട്ടെന്ന് കീ ഹോൾഡറിൽ നിന്ന് ബൈക്കിന്റെ കീ എടുത്തു.. പുറത്തേക്ക് പോകാൻ തുടങ്ങിയതും അർണവ് അവനെ തടഞ്ഞു. "നീ എങ്ങോട്ടാ പോകുന്നെ.." "എവിടേക്കെങ്കിലും.." അതും പറഞ് അവനെ തട്ടി മാറ്റി പുറത്തേക്ക് നടന്നു. താഴേക്ക് ചെന്നതും അവരെ ആശ്വസിപ്പിക്കുന്ന പപ്പയെ കണ്ടവൻ അടി മുടി ദേഷ്യം ഇരച്ചു കയറി. കാണാത്ത മട്ടേ പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പിറകിൽ നിന്ന് അയാളുടെ ശബ്ദം ഉയർന്നിരുന്നു. "നീ എവിടെ പോകുവാ..?" "സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും.." തിരിഞ്ഞു നോക്കാതെ പറഞ്ഞവൻ പുറത്തേക്ക് നടന്നു. _____ അടുത്തുള്ള ബീച്ചിലേക്ക് ആയിരുന്നു അലക്സ് ചെന്നത്. മണലിൽ ഇരുന്നു കൊണ്ട് കടലിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു.

"അലക്സ്..." പിറകിൽ നിന്ന് വിളി കേട്ടവൻ തിരിഞ്ഞു നോക്കി. ആരവാണെന്ന് കണ്ടവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. അടുത്തേക്ക് വന്ന ആരവ് അവൻ നേരെ കൈ നീട്ടി. പക്ഷെ അലക്സ് കൈ കൊടുത്തില്ല. ആരവിന്റെ മുഖം മാറി.. എങ്കിലും അത് പുറമെ പ്രകടിപ്പിക്കാതെ ചിരിച്ചു. "എന്തിനാ വിളിച്ചത്..?" ഇത്തിരി ദേഷ്യത്തോടെ ആയിരുന്നു അലക്സ് അത് ചോദിച്ചത്... "ഞാൻ വെറുതെ തന്നെ ഇവിടെ കണ്ടപ്പോൾ വിളിച്ചതാ.. എന്തൊക്കെ ഉണ്ട് വിശേഷം.." "വിശേഷം ഒക്കെ നിങ്ങൾക്കല്ലേ..?" "ഞങ്ങൾക്കോ..? ഓഹ്.. കല്യാണത്തിന്റെ കാര്യമായിരിക്കും അല്ലേ.. എന്റെയും സാതിയുടെയും കല്യാണം ഉണ്ട്.. പക്ഷെ ഇപ്പോൾ അല്ലട്ടോ.. അവളുടെ പഠിപ്പ് തീർന്നതിന് ശേഷം മാത്രം.." മുഷ്ടി ചുരുട്ടി അവൻ മിഴികൾ ഇറുകെ അടച്ച് ദേഷ്യം നിയന്ത്രിച്ചു. ആരവ് അവനെ സംശയത്തോടെ നോക്കി. "അലക്സിൻ സാതിയെ ഇഷ്ടമാണോ..?"

"വാട്ട്...?" കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട പോലെ അവൻ അലറി. ആരവ് പകച്ചവനെ നോക്കി. "എന്താ.. എന്താ പറഞ്ഞേ..?" "അത് ഞാൻ.. നിന്റെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ അങ്ങനെ തോന്നി.." "നോ.. എനിക്കവളെ ഇഷ്ടമല്ല.. നീ ആരെ കൊണ്ടെങ്കിലും കെട്ടിക്ക്.. എനിക്കൊരു പുല്ലുമില്ല.." ദേഷ്യത്തിൽ അലക്സ് അവനെ തട്ടി മാറ്റി ആരവ് വായും പൊളിച്ചു നിന്നു. ______ "സാതീ..." ഫോണിലും തോണ്ടി ബെഡ്‌ഡിലിരിക്കുമ്പോഴാണ് ആരവിന്റെ ശബ്ദം കേട്ടത്. തല ചെരിച്ചവൾ അവനെ നോക്കി. "എന്താ..?" "നിനക്ക് അലക്സിനെ ഇഷ്ടമാണോ..?" ആ ചോദ്യം പ്രതീക്ഷിക്കാഞ്ഞതിനാൽ തന്നെ ഒരു പകപ്പോടെ അവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. "എന്ത്...?"

അതേ പകപ്പോടെ തന്നെ ചോദിച്ചതും ആരവും പകച്ചു. "നിനക്ക് അലക്സിനെ ഇഷ്ടമാണോ എന്ന്..?" "എ. എനിക്കോ.. ഇനിയിപ്പോ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് കൊണ്ട് കാര്യമില്ലല്ലോ.." "ഞാൻ ചോദിച്ചത് അതല്ല.. ആണോ അല്ലേ എന്നാണ്.. യെസ് ഓർ നോ.." "യെസ്..." തല താഴ്ത്തി പറഞ്ഞു കഴിഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞിരുന്നു. ആരവ് അവളുടെ താട പിടിച്ചുയർത്തി മിഴികൾ തുടച്ചു. "നിന്റെ ഏട്ടൻ സ്വാർത്ഥൻ ആയിപ്പോയെന്ന് കരുതിയോ..?" ചോദിക്കുമ്പോഴേക്കും അവന്റെ വാക്കുകൾ ഇടറിപ്പോയിരുന്നു. "ഏട്ടാ...." ഒരു പകപ്പോടെ അവളവനെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story