എൻകാതലീ: ഭാഗം 58

enkathalee

രചന: ANSIYA SHERY

പെട്ടെന്ന് എന്തോ ഓർത്ത ആരവ് പകപ്പോടെ തല കുടഞ്ഞു. സാതി അവന്റെ ഭാവമാറ്റം സംശയത്തോടെ നോക്കി. "ഇനി അങ്ങനെ വല്ല ഇഷ്ടവും ഉണ്ടെങ്കിൽ നീ അതങ്ങ് മറന്നേക്കണം.." അതും പറഞ്ഞവൻ വെപ്രാളത്തോടെ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങിപ്പോയതും സാതി മിഴിച്ചു നിന്നു. *** "അപ്പൊ നീ പറഞ്ഞു വരുന്നത് ആരവേട്ടന്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്ന് ആണല്ലേ.." ചെമ്പക ചുവട്ടിലെ ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട്. ആലി ചോദിച്ചതും സാതി അതേയെന്ന രീതിയിൽ തലയാട്ടി. ആലി അനുവിനെ നോക്കി. "ഇതൊക്കെ കേട്ടിട്ട് നിനക്കെന്ത് തോന്നുന്നു അനു.." കൈ കെട്ടി നില്ക്കുവായിരുന്ന അനു പെട്ടെന്ന് കെട്ടഴിച്ച് താടിയൊന്ന് തടവി. "ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നുന്നു നിന്റെ ഏട്ടൻ ഭ്രാന്ത് ഇളകിയതാ.. വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ശെരിയാക്കാം.." ആകാംക്ഷയോടെ അവൻ പറയുന്നത് കേൾക്കാൻ കാതോർത്തിരുന്ന രണ്ട് പേരും പല്ല് കടിച്ചു. ആലി ദേഷ്യത്തോടെ നിലത്തേക്ക് കുനിഞ്ഞതും അനു പകപ്പോടെ അവളെ നോക്കി. പിന്നെ തിരിഞ്ഞോടി. കല്ലെടുത്ത് തിരിഞ്ഞതും ഓടുന്ന അനുവിനെ കണ്ട് അവൾ ദേഷ്യത്തോടെ അവന്റെ പിറകെ ഓടി. അവരുടെ ഓട്ടം കണ്ട് ചിരിയോടെ തിരിഞ്ഞതും അടുത്ത് നിൽക്കുന്ന അലക്സിനെ കണ്ട് ഞെട്ടി.

പിന്നെ ഒന്ന് ചിരിച്ചു. "അല്ല ആരിത്.. നുമ്മടെ അസുരനോ.." കളിയാക്കി ചോദിച്ചതും അലക്സ് പെട്ടെന്നവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവന്റെ ദേഹത്തോട് അവളുടെ ദേഹം അമർന്നതും സാതി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "എന്താടീ കളിയാക്കുന്നില്ലേ നീ..?" അവളുടെ കയ്യിലെ പിടിത്തം മുറുക്കിയവൻ ചോദിച്ചതും സാതി അവനിൽ നിന്ന് കൈ വലിച്ചെടുക്കാൻ ശ്രമിച്ചു. "വിടെടാ അസുരാ..." പല്ല് കടിച്ചവൾ പറഞ്ഞതും കൈ വിടാൻ പോയ അലക്സ് അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു. സാതി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "നിനക്കെന്നെ അസുരൻ എന്ന് വിളിക്കണമല്ലേടീ.." ദേഷ്യത്തിൽ അവൻ ചോദിച്ചതും സാതി ഇളിച്ചു കാണിച്ചു. "അസുരനെ പോലെ പെരുമാറുമ്പോ അങ്ങനെയല്ലേ വിളിക്കാൻ പറ്റൂ.." "അസുരൻ നിന്റെ തന്തയാടീ.." "ദേ.. എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.." "ഓഹ് പിന്നെ.. സ്വന്തം മകളുടെ ഇഷ്ടമില്ലാതെ കല്യാണം കഴിപ്പിച്ച ആളല്ലേ നിന്റെ തന്ത.. ആ അയാളെ ഇത്രയൊക്കെ വിശേഷിപ്പിച്ചാൽ മതി" ചുണ്ട് കോട്ടിയവൻ പറഞ്ഞതും സാതിയുടെ മിഴികൾ നിറഞ്ഞു.

അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും അലക്സ് പകച്ചു. അവളിലെ പിടി അവൻ അയച്ചതും സാതി പെട്ടെന്ന് തിരിഞ്ഞോടി. വാ പൊത്തിക്കൊണ്ടവൻ മറുകയ്യാൽ മുടിയിൽ പിടി മുറുക്കി. "ഛെ... ഞാൻ എന്തൊക്കെയാ പറഞ്ഞത്.." ദേഷ്യത്തിൽ മുടി പിടിച്ചു വലിച്ചവൻ കണ്ണടച്ചതും സാതിയുടെ നിറഞ്ഞ മിഴികൾ മുന്നിൽ കണ്ട് പകപ്പോടെ കണ്ണ് തുറന്നു. ------------ അനുവിനിട്ട് രണ്ടെണ്ണം കൊടുത്ത് തിരികെ നടക്കുമ്പോഴാണ് ഓടി വരുന്ന സാതിയെ കണ്ടത്. രണ്ട് പേരും പരസ്പരം നോക്കി. അവർക്കടുത്തെത്തിയതും അവളുടെ കാലുകൾ നിശ്ചലമായി. സാതിയുടെ നിറഞ്ഞ മിഴികൾ കണ്ട് രണ്ട് പേരും ഞെട്ടി. "നിനക്കെന്താ പറ്റിയെ..?" ആലി വെപ്രാളത്തോടെ ചോദിച്ചതും കണ്ണ് തുടച്ചു കൊണ്ട് സാതി കലിപ്പിൽ പറഞ്ഞു. "ആ അസുരനെ ഞാൻ കൊല്ലും... ചെറ്റ.. തെണ്ടി.." "ഇച്ചായനുമായി വീണ്ടും ഉടക്കിയല്ലേ..?" ആലി പിരികമുയർത്തി ചോദിച്ചതും സാതി ചുണ്ട് കോട്ടി. "ഇച്ചായനല്ല.. കൊച്ചായനാ.. അസുരൻ തെണ്ടി.." "ആരെങ്കിലുമാവട്ടെ.. പറയാൻ ഉണ്ടെങ്കിൽ നേരിട്ട് ചെന്ന് പറ.." അനു ഇളിച്ച് കൊണ്ട് പറഞ്ഞതും സാതി പല്ല് കടിച്ചു. "നീ പോടാ പീക്കിരി.." "പീക്കിരി നിന്റെ അസുരനാടീ.." "അവനെന്റെ അല്ല..😡" എന്ന് പറഞ്ഞവൾ ദേഷ്യത്തിൽ അവൻ നേരെ ആഞ്ഞതും ആലി നടുക്ക് കയറി നിന്നു.

"കുറച്ച് സമയമെങ്കിലും വാ അടച്ച് നിന്നൂടെ അനു.." പല്ല് കടിച്ചവൾ ചോദിച്ചതും അവൻ ഇളിച്ചു കാണിച്ചു. _____ ചെവിയിൽ ഹെഡ്സെറ്റ് വെച്ച് ഫോണിലും തോണ്ടി ഇരിക്കുമ്പോഴാണ് അടുത്താരോ ഉള്ള പോലെ ആലിക്ക് തോന്നിയത്. തല ചെരിച്ചു നോക്കിയതും മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോയി. പിന്നെ ഒരു പകപ്പോടെ മുറ്റത്തേക്ക് നോക്കി. പടച്ചോനെ.. കാർ വന്ന ശബ്ദമൊന്നും ഞാൻ കേട്ടില്ലല്ലോ.. എന്നോർത്ത് അവൾ വെളുക്കനെ ഒന്ന് ഇളിച്ചു കാണിച്ചു. അല്ലാതെന്ത്‌ ചെയ്യാൻ.. അവളുടെ തലയിൽ ഒന്ന് തലോടി ഫാത്തിമ്മ അകത്തേക്ക് പോയതും അവൾ ദിയാനെ നോക്കി. "സാ.. സാറെപ്പോ വന്നു.." "ഞാനോ.. ഞാൻ വന്നിട്ട് കൊല്ലം കുറേ ആയി.." അവന്റെ മറുപടി കേട്ടതും ഉള്ളിൽ പല്ല് കടിച്ചു കൊണ്ട് ഇളിച്ചു കാണിച്ചു. "വീട്ടിൽ എപ്പോഴും ഇങ്ങനെയാണോ..?" എന്ന അവന്റെ ചോദ്യം കേട്ട് എന്താണെന്ന നിലക്ക് ആലിയവനെ നോക്കി. അവന്റെ അടിമുടിയുള്ള നോട്ടം കണ്ട് അവൾ സ്വയമൊന്ന് നോക്കിയതും പകച്ചു പോയി.

അഴിഞ്ഞു വീണ തട്ടം തലയിലേക്കിട്ട് ഇട്ടിരുന്ന ഷർട്ട് നേരെ പിടിച്ചിട്ടു. എന്നിട്ട് തലയാട്ടി കാണിച്ചു. "സാറിരിക്ക്..." ചെയർ അവൻ നേരെ പിടിച്ചിട്ടവൾ പറഞ്ഞതും അവൻ കൈ കൊണ്ട് തടഞ്ഞു. "ഇരിക്കാനല്ല ഞങ്ങൾ വന്നത്.. " ഇത്തവണ അവന്റെ ശബ്ദം കനത്തിരുന്നു. ഇങ്ങേർക്കിത് എന്ത് പറ്റി എന്ന നിലക്ക് ആലിയവനെ നോക്കി. "നിന്റെ കല്യാണം ഉറപ്പിച്ചോ..?" ദേഷ്യത്തോടെ അവൻ ചോദിച്ചതും പകപ്പോടെ ആലി അവനെ നോക്കി. "സാ.. സാർ എന്തൊക്കെയാ പറഞ്ഞത്.. എ.. എന്റെ കല്യാണമോ..?" "നിന്റെ കല്യാണം തന്നെ.. ഇന്നലെ നിന്റെ ഉമ്മ വിളിച്ചപ്പോ എന്റെ ഉമ്മാനോട് പറഞ്ഞായിരുന്നു. നിന്റെ ആ ഉമ്മുമ്മ നിനക്കൊരു ആലോചനയുമായി വന്നെന്ന്.." "വന്നെന്നത് നേരാ.. പക്ഷെ ഞാൻ സമ്മതിച്ചിട്ടൊന്നും ഇല്ല.." ഇത്തിരി ദേഷ്യത്തോടെ അവൾ പറഞ്ഞു. "അതും ഞാൻ അറിഞ്ഞു.. പക്ഷെ ഇനിയും നിനക്ക് ഒരു കല്യാണക്കാര്യവുമായി ഞാനല്ലാതെ ആരും വരരുത്.." "സാർ പറഞ്ഞു വരുന്നത് എന്നെ കെട്ടാൻ പോകുവാണെന്നാണോ..? ദേഷ്യത്തിൽ അവൾ ചോദിച്ചതും ദിയാൻ ഒന്ന് ചിരിച്ചു. "അത് പൊന്ന് മോൾ ഇപ്പൊ സ്വപ്നം കാണണ്ട.. നിന്നെ കെട്ടും.. ഞാൻ തന്നെ.. പക്ഷെ ഇപ്പോഴല്ല.. ഇനിയും വർഷങ്ങൾ കിടപ്പുണ്ട് അതിന്..

പക്ഷെ അത് വരേയ്ക്കും നിന്നെ മറ്റാരും കൊണ്ട് പോവാതെ നോക്കേണ്ടത് എന്റെ കടമ അല്ലേ..?" അതും പറഞ്ഞവൻ അടുത്തേക്ക് വന്നതും ആലി പകപ്പോടെ പിന്നിലേക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നതും പതർച്ചയോടെ ചുറ്റും നോക്കി. ശേഷം അവന്റെ മുഖത്തേക്കും.. "സാ.. സാർ എന്തൊക്കെയാ പറയുന്നത്..?" ഉമിനീരിറക്കി അവൾ ചോദിച്ചതും അവൻ അവൾക്കിരുവശവും കൈ വെച്ചു. "സാർ ആരെങ്കിലും കാണും.." "കണ്ടോട്ടെ.. നോ പ്രോബ്ലം.." എന്നവൻ പറഞ്ഞതും അവനെ തള്ളി മാറ്റി ഓടിയാലോ എന്നവൾ ചിന്തിച്ചു. "നിന്റെ ഉമ്മയോട് പറയാൻ പോകുവാ.." "എന്ത്..?" "നിന്നെ എനിക്കല്ലാതെ മറ്റാർക്കും കെട്ടിച്ചു കൊടുക്കരുതെന്ന്.." "ഉമ്മ സമ്മതിച്ചില്ലെങ്കിൽ.." അങ്ങനെ ചോദിക്കാനായിരുന്നു ആലിക്കപ്പോൾ തോന്നിയത്. "സമ്മതിച്ചില്ലെങ്കിൽ.." ഒരു കയ്യാൽ താടി തടവിയവൻ പറഞ്ഞതും ബാക്കി കേൾക്കാനായി അവൾ ആകാംക്ഷയോടെ ചെവിയോർത്തു. "നീയോ ഞാനോ ഒരുത്തനേയോ ഒരുത്തിയേയോ കെട്ടത്തില്ല.." അതിന് മറുപടി പറയാൻ തുടങ്ങിയതും പെട്ടെന്ന് അകത്ത് നിന്ന് ഉമ്മാടെ ശബ്ദം കേട്ട് ആലി പകപ്പോടെ അവനെ തള്ളി മാറ്റി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story