എൻകാതലീ: ഭാഗം 59

enkathalee

രചന: ANSIYA SHERY

"എന്നാൽ ഞങ്ങളിറങ്ങുവാട്ടോ.." ആലിയുടെ അടുത്തേക്ക് വന്ന് കവിളിൽ കൈ വെച്ച് ഉമ്മയെ നോക്കി ഫാത്തിമ്മ പറഞ്ഞു. "വന്നിട്ട് ഒരു വെള്ളം പോലും കുടിച്ചില്ലല്ലോ.." "അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.. അല്ലേ ആലി മോളേ..?" ആലിയേ നോക്കി ചിരിയോടെ ചോദിച്ചതും അവൾ വെപ്രാളത്തോടെ ദിയാനെ നോക്കി. അവന്റെ മുഖത്ത് വിരിഞ്ഞ കുസൃതി ചിരി കണ്ടതും പകപ്പോടെ മിഴികൾ മാറ്റി. "നീ പറഞ്ഞോ..?" ദിയാനെ നോക്കി ചോദിച്ചതും തലയൊന്ന് ചൊറിഞ്ഞവൻ തലയാട്ടി. "അപ്പൊ ഇനി ഞാൻ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും മോൾടെ തീരുമാനം ആണ് വലുത്.. എന്നാൽ ഇറങ്ങട്ടെ.." അവർ കാറിൽ കയറുന്നതും നോക്കി നിന്ന ആലിയുടെ അടുത്ത് വന്ന് പൊടിയൊന്ന് ചുമച്ചതും ആലി ഞെട്ടലോടെ അവളെ നോക്കി. "അപ്പൊ പ്രൊപ്പോസ് ചെയ്തത് ഇഷ്ടപ്പെട്ടിട്ട് തന്നെ ആയിരുന്നല്ലേ..?" എന്ന് ഇളിച്ചു കൊണ്ട് ചോദിച്ചതും ആലി അവളെ ദേഷ്യത്തിൽ നോക്കി. "ദേ.. പൊടി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.."

എന്ന് പറഞ്ഞവൾ വേഗം അകത്തേക്ക് നടന്നു. ഡൈനിങ് ഹാളിൽ അങ്ങുമിങ്ങും നടക്കുമ്പോഴാണ് വാതിൽ അടച്ച് ഉമ്മയും പൊടിയും അകത്തേക്ക് വന്നത്. "ഉമ്മാനോട് ഫാത്തിമ്മ എന്താ പറഞ്ഞത്..?" വെപ്രാളത്തോടെ അവർക്കടുത്ത് ചെന്നവൾ ചോദിച്ചു. "ദിയാൻ മോൻ വേണ്ടി നിന്നെ തരുവോന്ന്.." "എന്നിട്ട് ഉമ്മ എന്ത് പറഞ്ഞു..?" "നിനക്ക് സമ്മതമാണെങ്കിൽ തരാമെന്ന്." അത് കേട്ടപ്പോഴാണ് ആലിക്ക് ശ്വാസം നേരെ വീണത്. --------- "അപ്പൊ അത് വരെ എത്തി കാര്യങ്ങൾ അല്ലേ..?" താടക്ക് കൈ കൊടുത്തു കൊണ്ട് സാതി ചോദിച്ചതും ആലി തലയാട്ടി. "അപ്പൊ എന്തായാലും നിനക്ക് സാറിനെ തന്നെ കെട്ടാൻ പറ്റുവുള്ളു.." അനു ചിരിച്ചു കൊണ്ട് പറഞ്ഞതും ആലി അവനെ നോക്കി. "അതിന് ചിരിക്കാൻ മാത്രം ഒന്നും ഇല്ല.." മുഖം കോട്ടിയവൾ പറഞ്ഞതും അവൻ ഇളിച്ചു കാണിച്ചു. "ഞാൻ സീരിയസായി ഒരു കാര്യം ചോദിക്കട്ടെ.. നിനക്ക് ശെരിക്ക് സാറിനെ ഇഷ്ടമാണോ..?" സാതി ഗൗരവത്തോടെ ചോദിച്ചതും ആലി ഒരു നിമിഷം മൗനമായി. "എനിക്കറിയില്ല.."

ചുമൽ കൂച്ചിയവൾ പറഞ്ഞതും അനുവും സാതിയും മുഖാമുഖം നോക്കി. "സാർ നിന്നെ അവോയ്ഡ് ചെയ്യുമ്പോ നിനക്ക് ഫീൽ ആവാറുണ്ടോ..?" "അങ്ങനെ ചോദിച്ചാ.. എനിക്ക് ഓർമ്മയില്ല.. പക്ഷെ സാർ എന്നെ ലിയാ എന്ന് വിളിക്കുമ്പോ ഇത് വരെയില്ലാത്ത ഒരു ഫീലിംഗ്സ് ആണ് ഉള്ളിൽ.." പ്രത്യേകിച്ച് ഒരു ഭാവമാറ്റവുമില്ലാതെ ആലി പറഞ്ഞതും മുന്നിലെ ബെഞ്ചിലിരുന്ന് വർഷ അവളെ വിളിച്ചതും ഒരുമിച്ചായിരുന്നു. ഇപ്പൊ വരാം എന്ന് പറഞ് ആലി എഴുന്നേറ്റ് വർഷക്കടുത്തേക്ക് ചെന്നു. "ആലിക്ക് സാറിനെ ഇഷ്ടമാണ്. എനിക്ക് തോന്നുന്നത് സാറവളെ കുറേ വഴക്ക് പറഞ്ഞതല്ലേ ഒരു സ്റ്റുഡന്റ് സാറിനെ പ്രണയിക്കുന്നതിനെ കുറിച്ച്.. അതിൽ പിന്നെ അത് തെറ്റാണെന്ന് ആണ് അവളുടെ ചിന്ത.. അതിനി മാറണം എങ്കിൽ കുറച്ച് പാടാണ്.." അനു പറഞ്ഞതും സാതിക്കത് ശെരിയാണെന്ന് തോന്നി.. **** വീണ്ടും ദിവസങ്ങൾ കടന്നു പോയി.. ആ വർഷത്തിന്റെ അവസാനത്തിലേക്ക് അടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രിസ്തുമസ് പ്രോഗ്രാമും കഴിഞ്ഞു.

ഇനി നാളെ മുതൽ വെക്കേഷൻ ആണ്. കുറച്ചു ദിവസം ഇനി കാണാൻ പറ്റില്ലല്ലോ എന്നോർത്ത് ശോകം അടിച്ചിരിപ്പാണ് മൂന്ന് പേരും.. "ഞാനൊരു കാര്യം പറയട്ടേ..?" മൗനത്തിൻ വിരാമം ഇട്ടു കൊണ്ട് ആലി പറഞ്ഞതും അനുവും സാതിയും അവളെ നോക്കി. "നിങ്ങൾക്ക് രണ്ട് പേർക്കും കുഴപ്പമൊന്നും ഇല്ലെങ്കിൽ രണ്ട് ദിവസം എന്റെ വീട്ടിൽ തങ്ങിയാലോ.." "രണ്ട് ദിവസമോ.. വെക്കേഷൻ കഴിയുന്ന വരെ ഞാൻ അവിടെ തന്നെ നിന്നോളാം.. വീട്ടിലിരുന്ന് അമ്മേടേം അച്ഛന്റേം വായിലിരിക്കുന്നത് കേൾക്കാൻ വയ്യ..." സാതി ചാടിക്കയറി പറഞ്ഞതും ആലിക്ക് സന്തോഷമായി. "നീ വരോ..?" പിന്നെ അനുവിനെ നോക്കി ചോദിച്ചതും അവൻ ഇളിച്ചു. "പിന്നെ വരാതെ.. അല്ലെടീ.. നിന്റെ ആ ഉമ്മുമ്മ തള്ള സീൻ ആക്കുവോ..?" സംശയത്തോടെ ചോദിച്ചതും ആലി മൗനമായി. "ആക്കുവാണെങ്കിൽ ആക്കട്ടെ.. പേടിച്ചിട്ട് ഇരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല... " "അപ്പൊ സെറ്റ്... അപ്പൊ നാളെ തന്നെ പാക്കിങ് നിന്റെ വീട്ടിലോട്ട്.. ഹുയ്യ.." ചാടിത്തുള്ളിക്കൊണ്ട് അവൻ പറഞ്ഞതും ഇത്രക്ക് സന്തോഷിക്കാൻ എന്താ എന്ന നിലക്ക് ആലിയവനെ നോക്കി. ---------

വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങാൻ നിൽകുമ്പോഴാണ് ബെഞ്ചിലിരിക്കുന്ന അലക്സിന്റെ ബാഗ് സാതി കണ്ടത്. അവൾ വേഗം ചെന്ന് അത് എടുത്തു. "നിങ്ങൾ നടന്നോ ഞാനിപ്പോ വരാം.." അതും പറഞ് മറുപടിക്ക് കാക്കാതെ അവൾ പോയതും ആലിയും അനുവും പരസ്പരം നോക്കി. അവൾക്ക് പിറകെ നടക്കുമ്പോഴാണ് തങ്ങൾക്ക് നേരെ വരുന്ന ദിയാനെ കണ്ടത്. അതേ സമയം തന്നെ അനുവിനെ വരാന്തക്ക് പുറത്ത് നിന്നൊരു പയ്യൻ വിളിച്ചതും ആലിയോട് പറഞ്ഞവൻ അങ്ങോട്ട് നടന്നു. ദിയാൻ അടുത്തെത്തിയതും ആലി പരിഭ്രമത്തോടെ ചുറ്റും നോക്കി. "വാ...." അവളെന്തെങ്കിലും പറയും മുന്നേ കയ്യിൽ പിടിച്ചവൻ നടന്നതും ആലി പകപ്പോടെ അവനെ നോക്കി. ഒഴിഞ്ഞൊരിടത്ത് എത്തിയതും ദിയാൻ അവളിലെ പിടി വിട്ട് പെട്ടെന്നവളെ ചുമരോട് ചേർത്തു. "സാ.. സാർ..." വെപ്രാളത്തോടെ അവൾ വിളിച്ചതും അവൻ അവളുടെ ഇരുവശത്തും ചുമരിൽ കൈ വെച്ചു. "ഇനി കുറച്ചു ദിവസം വെക്കേഷൻ അല്ലേ.." അവൻ പറഞ്ഞു നിർത്തിയതും ആലി അതേയെന്ന് തലയാട്ടി.

"അപ്പൊ അത്രയും ദിവസം നിന്നെ കാണാതെ ഇരിക്കണം.." ആലി സംശയത്തോടെ അവനെ നോക്കി. "ഞാൻ നിന്നെ മറക്കില്ല.. പക്ഷെ, നീ എന്നെ മറന്നു പോയാലോ..?" പിരികമുയർത്തിയവൻ പറഞ്ഞതും ആലി ബാക്കി കേൾക്കാൻ കാതോർത്തു. "നീ എന്നെ മറക്കാതിരിക്കാൻ ഒരു സമ്മാനം തരണ്ടേ.?" ആലി പകപ്പോടെ അവനെ നോക്കി. അവന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കാൻ അവൾക്ക് അധിക സമയം വേണ്ടി വന്നിരുന്നില്ല. വായിച്ച കഥകളിലെ നായകന്മാരെ അവളോർത്തു. പെട്ടെന്ന് ദിയാന്റെ ഫോൺ അടിച്ചതും അവൻ അവളിൽ നിന്ന് അകന്നു മാറി. അപ്പോഴാണ് ആലിക്ക് ആശ്വാസം ആയത്. പെട്ടെന്ന് ഷാളിനാൽ മുഖം തുടച്ചവൾ ചുറ്റും നോക്കി. _____ സ്റ്റെപ്പിലിരുന്ന് കൊണ്ട് കയ്യിലിരുന്ന ബോട്ടിലെ വെള്ളം വായിലേക്ക് കമഴ്ത്തിയവൻ ടവ്വലിനാൽ മുഖം തുടച്ചു. ഊരിയിട്ട ഷർട്ട് എടുത്തിട്ട് പുറത്തേക്ക് നടന്നതും അങ്ങോട്ട് കടന്നു വരുന്ന സാതിയെ കണ്ടവന്റെ നെറ്റി ചുളിഞ്ഞു. ബോട്ടിലിലെ അവസാനതുള്ളിയും കുടിച്ചവൻ അടുത്ത് കണ്ട വേസ്റ്റ് ബിന്നിലേക്ക് കുപ്പി വലിച്ചെറിഞ്ഞു.

"നീ എന്താടീ ഇവിടെ..?" ഗൗരവത്തോടെ ചോദിച്ചതും കയ്യിലിരുന്ന ബാഗ് അവൾ അലക്സിന് നേരെ നീട്ടി. "ക്ലാസ്സ്‌ അടക്കാനായിരുന്നു.. താനാണേൽ ബാഗ് എടുക്കാതെ പോവുകയും ചെയ്തു. അപ്പൊ ഞാൻ എടുത്തോണ്ട് വന്നു.." അലക്സ് മറുത്തൊന്നും പറയാതെ ബാഗ് വാങ്ങി തോളിലേക്കിട്ടു. "ഒന്ന് നിന്നേ...." ഉള്ളിൽ വിരിഞ്ഞ ചിരിയെ ഒളിപ്പിച്ചു കൊണ്ട് സാതി തിരിഞ്ഞു നടന്നതും പിറകിൽ നിന്നവൻ വിളിച്ചത് കേട്ട് കാലുകൾ നിശ്ചലമായി. "എന്താ നിന്റെ ഉദ്ദേശം...?" അവനിൽ നിന്നുയർന്ന ചോദ്യം കേട്ട് സാതി തിരിഞ്ഞു നോക്കി. "എന്തുദ്ദേശം..?" സംശയത്തോടെ ചോദിച്ചതും അലക്സ് നടന്ന് അവൾക്ക് തൊട്ടടുത്ത് വന്നു.

"നീയർന്തിനാടീ എന്റെ പിറകെ നടക്കുന്നത്..?" കലിപ്പിൽ ചോദിച്ചതും സാതിയവനെ അടിമുടി നോക്കി. "എങ്ങനെ.. എന്തോ.. ഇപ്പൊ നോക്ക്.. ഞാനാ നിന്റെ മുന്നിൽ നില്കുന്നത്.. നീ എന്റെ ബാക്കിലും.." "പുന്നാര മോളെ..." "എന്തോ.." "നിന്റെ ഉദ്ദേശം എന്തെന്ന് എനിക്ക് മനസ്സിലായി.." "എന്നാ പിന്നെ വേഗം മറുപടി പറഞ്ഞൂടെ..?" "ഡീ...." അലക്സ് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വലിച്ചതും സാതിയവന്റെ നെഞ്ചിൽ തട്ടി നിന്നു. "മറ്റുള്ളവരോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കാൻ വന്നാലുണ്ടല്ലോ.. അടിച്ച് അണപ്പല്ല് ഇളക്കും ഞാൻ.." "ഞാനപ്പോ നിന്റെ കൊന്ത്രപ്പല്ലും ഇളക്കും.." കൂസലില്ലാതെ അവൾ പറഞ്ഞതും അലക്സിൻ അടിമുടി തരിച്ചു കയറി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story