എൻകാതലീ: ഭാഗം 6

enkathalee

രചന: ANSIYA SHERY

"i am saatvika..." "Next one..." ആലിയയെ നോക്കി പറഞ്ഞതും അവൾ പെട്ടെന്ന് എഴുന്നേറ്റു... "ആ... ആലിയ..." "Ok... Sit down..."ന്ന് പറഞ് സാർ പോയതും അവൾ ബെഞ്ചിലേക്കിരുന്നു... "നിനക്കെന്താ പറ്റിയേ..? സാറിനെ നേരത്തെ അറിയായിരുന്നോ..?" "ഞാൻ പിന്നെ പറഞ്ഞു തരാം.."ന്ന് പറഞ്ഞിട്ട് ആലിയ മുന്നോട്ട് നോക്കി... എന്നാലും ഇയാൾക്കെന്നെ ഓർമ്മയില്ലേ..? ____ "പറയ് പെണ്ണേ... നിനക്കെങ്ങനെയാ സാറിനെ പരിജയം.. സാറിന് നിന്നെ അറിയോ..?" ബെല്ലടിച്ച് സാർ പോയതും ആലിയക്ക് നേരേ തിരിഞ്ഞവളുടെ കയ്യിൽ പിടിച്ച് സാതി ചോദിച്ചു.... "അത് പിന്നെ... സാറെന്നെ ഡിഗ്രി ഫസ്റ്റ് ഇയറിൽ പഠിപ്പിച്ചായിരുന്നു..." "എന്ത്...?" "രണ്ട് മാസം മാത്രമേ പഠിപ്പിച്ചിട്ടുള്ളു..അന്ന് കൂടെ പഠിച്ച ഒരു ഫ്രണ്ടിൻ സാറിനെ ഇഷ്ടമായിരുന്നു.. അത് പറയാൻ അവൾ എല്പിച്ചത് എന്നെയും...സാറിനോട് പോയി പറഞ്ഞതും എന്നെ കൊന്നില്ലാ എന്നേ ഉള്ളു... ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു... അങ്ങേർക്ക് എന്നേ ഓർമ്മയില്ല ഇപ്പോ..." ന്ന് ആശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തിയതും സാതി പൊട്ടിച്ചിരിച്ചു...

"ഇതാ പറയുന്നേ ആർക്കും ഒരു സഹായവും ചെയ്യാൻ പാടില്ലെന്ന്..." "മ്മ്... ശെരിയാ..." ** ക്ലാസ്സ്‌ കഴിഞ്ഞതും ആലിയയോട് സംസാരിച്ച് ഇറങ്ങുവായിരുന്ന സാതി ദേഹത്തേക്കെന്തോ പാഞ്ഞു വന്നിടിച്ചത് അറിഞ്ഞതും വേദനയോടെ മുന്നോട്ട് നോക്കി.... മുന്നിൽ നിൽക്കുന്ന അലക്സിനെ കണ്ടതും അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു... തിരിഞ്ഞു നോക്കിയതും നിലത്ത് കിടക്കുന്ന ബോൾ കണ്ട് നടന്ന് ചെന്ന് അതെടുത്ത് അവൻ നേരേ തിരിഞ്ഞു... "തനിക്കെന്താടോ കണ്ണ് കണ്ടൂടെ.. വന്ന അന്ന് മുതൽ സഹിക്കാൻ തുടങ്ങിയത.. ഇതിന് മാത്രം എന്ത് ഉപദ്രവമാ ഞാൻ ചെയ്തത്... സഹിക്കുന്നതിനും ഒരു പരിധിയുണ്ട്..."ന്ന് ദേഷ്യത്താൽ പറഞ്ഞു നിർത്തിയവൾ പന്ത് ദൂരേക്ക് വലിച്ചെറിഞ് നടന്നതും കൈകളിൽ മുറുകിയ പിടി അറിഞ് തിരിഞ്ഞു നോക്കി... തന്റെ കൈകളിൽ മുറുകെ പിടിച്ച് ദേഷ്യത്താൽ നിൽക്കുന്ന അലക്സിനെ കണ്ടതും അവളൊന്ന് പതറി... എന്നാലും അവ പുറമേ പ്രകടിപ്പിക്കാതെ അവന്റെ കൈ തട്ടി മാറ്റി... "നീ ഇനി ആരെ നോക്കി നിക്കുവാ.. ഇങ്ങോട്ട് വാടി..."ന്ന് പറഞ് കണ്ണും മിഴിച്ച് നിൽക്കുന്ന ആലിയയുടെ കയ്യും പിടിച്ചവൾ മുന്നോട്ട് നടന്നു.... ___ ദേഷ്യത്താൽ തറഞ്ഞു നില്കുന്നവനെയാണ് അടുത്തേക്ക് ചെന്നപ്പോൾ അർണവ് കണ്ടത്...

"നിനക്കെന്താടാ പറ്റിയത്.. ബോളെവിടെ...?"ന്ന് ചോദിച്ചതും അവനെ കലിപ്പിച്ചു നോക്കി തട്ടി മാറ്റിയിട്ട് അലക്സ് മുന്നോട്ട് നടന്നു.... പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് അവനെ നോക്കി... "നമ്മുടെ ക്ലാസ്സിൽ പുതുതായി വന്ന ആ പെണ്ണിന്റെ പേരെന്താ..?" "ഏഹ്...?" കണ്ണും മിഴിച്ച് അർണവ് ചോദിച്ചതും അലക്സിന്റെ കണ്ണുരുട്ടൽ കണ്ട് അവൻ സ്വയം തലക്കിട്ട് ഒന്ന് കൊട്ടി... "സാത്വിക...." "മ്മ്... ഒന്ന് മൂളിയിട്ടവൻ നിലത്ത് കിടന്ന ബോളെടുത്ത് തിരിഞ്ഞ് ഗ്രൗണ്ടിലേക്ക് തന്നെ നടന്നു.... ____ "നീയെന്തിനാ സാതി അവനോട് പോയി ചൂടായത്... ഇനി എന്തൊക്കെ അവൻ ചെയ്ത് കൂട്ടുമെന്ന് പടച്ചോനറിയാം..." "നീയെന്തിനാ ആലി അയാളെ ഇങ്ങനെ ഭയക്കുന്നത്..."ന്നവളുടെ കയ്യിലെ പിടി അയച്ച് സാതി ചോദിച്ചതും അവൾ മറുപടിയില്ലാതെ തല താഴ്ത്തി.... ** "ആലി... നീയെന്റെ കൂടെ സ്റ്റാഫ് റൂം വരെ ഒന്ന് വാ.... മീന മിസ്സെന്നോട് മനസ്സിലാകാത്ത പോർഷൻ ഒന്ന് കൂടെ എടുത്ത് തരാം എന്ന് പറഞ്ഞിരുന്നു..." "മ്മ്... വാ പോവാം..."

ഇരുന്നിടത്ത് നിന്നും എഴുനേറ്റ് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും ഓടിപ്പാഞ്ഞു വന്ന ആരോ ദേഹത്തിടിച്ച് വീഴാൻ പോയ സാതിയെ ആരോ താങ്ങി.... പിടച്ചിലോടെ മിഴികൾ തുറന്നവൾ മുന്നിൽ തെളിഞ്ഞ രണ്ട് മിഴികൾ കണ്ട് ഒരു നിമിഷം അതിലേക്ക് തന്നെ നോക്കി നിന്നു.... "സാതി...."ന്ന ആലിയുടെ വിളി കേട്ടതും അവൾ പെട്ടെന്ന് കണ്ണ് ചിമ്മി തുറന്ന് നോക്കി... തന്നെ താങ്ങിയിരിക്കുന്നത് അലക്സ് ആണെന്നറിഞ്ഞതും അവൾ പെട്ടെന്ന് അവനിൽ നിന്നും കുതറി മാറി പുറത്തേക്ക് നടന്നു.... "അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ...നിനക്ക് ദിവസോം അവനെ ചെന്നിടിച്ചില്ലേൽ ഒരു സമാധാനം കിട്ടത്തില്ലേ.." ആലിയയുടെ ചോദ്യം കേട്ടതും സാതി അവളെ തറപ്പിച്ചു നോക്കി... "യ്യോ... ഞാൻ ഒന്നും പറഞ്ഞില്ല... "ന്ന് ഇളിച്ച് പറഞ്ഞിട്ടവൾ സാതിയുടെ പിറകെ നടന്നു.... സ്റ്റാഫ് റൂമിന് മുന്നിലെത്തിയതും ആലി സാതിയുടെ കയ്യിൽ പിടിച്ചു... "നീ പോയിട്ട് വാ... ഞാൻ പുറത്ത് നിൽക്കാം.. രണ്ടാളും കൂടെ കയറിയാൽ ചിലപ്പോ hod ചീത്ത പറയും.."

അത് ശെരിയാണെന്ന് തോന്നിയതും തലയാട്ടിയിട്ട് സാതി അകത്തേക്ക് കയറി... അവൾ പോയതും ആലി ചുമരിൽ ചാരി ചുറ്റും കണ്ണോടിച്ചു നിന്നു... "എന്നോട് നീ ഇരുന്താൽ... ഉയിരോട് നാൻ ഇരിപ്പേൻ..." ചുണ്ടിൽ മൂളിപ്പാട്ടും പാടി ചുറ്റും നോക്കിയവൾ പെട്ടെന്ന് മുന്നോട്ട് നോക്കിയതും തറഞ്ഞു നിന്നു... തന്റെ മുന്നിൽ നിൽക്കുന്ന ദിയാൻ സാറിനെ കണ്ടതും പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ അവൾ പകച്ചു നിന്നു.... "എ... എന്താ സാർ...?" "ഒരു മൈക്കെടുത്തിട്ട് പാടിക്കൂടായിരുന്നോ തനിക്ക്‌..."ന്ന് പറഞ്ഞവൻ പോയതും ആലി വാ പൊളിച്ചു നിന്നു.... "ആലി.. വാ പോവാം..."ന്ന് പറഞ്ഞു വന്ന സാതി അവളുടെ നിൽപ്പ് കണ്ട് തലക്കിട്ട് ഒരു കൊട്ട് കൊട്ടിയതും അവൾ ഞെട്ടി ബോധത്തിലേക്ക് വന്നു... "നിനക്കെന്താ പറ്റിയേ..?" "ഒ.. ഒന്നുല്ല.. വാ പോവാം.."ന്ന് പറഞ്ഞവൾ ദൃതിയിൽ നടക്കുന്നത് കണ്ട് സാതി വാ പൊളിച്ചു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story