എൻകാതലീ: ഭാഗം 60

enkathalee

രചന: ANSIYA SHERY

ഫോൺ ചെവിയിൽ വെച്ചു കൊണ്ട് ദിയാൻ തിരിഞ്ഞു നിന്നതും ആലി മെല്ലെ അവിടുന്ന് പോകാൻ തുടങ്ങി.

എന്നാൽ പെട്ടെന്ന് കയ്യിലൊരു പിടി വീണതും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.
എന്നാൽ അവനിപ്പോഴും തിരിഞ്ഞ് നിൽപ്പ് തന്നെയാണ്.
തന്റെ കയ്യിൽ മുറുകിയ അവന്റെ കയ്യിലേക്ക് അവളൊന്ന് നോക്കി.
ശേഷം അവ എടുത്തു മാറ്റാൻ ശ്രമിച്ചു.


എന്നാൽ അവന്റെ പിടിത്തം മുറുകിയെന്നല്ലാതെ ഒരു പിടി പോലും അയഞ്ഞില്ല. ആ ശ്രമം ഉപേക്ഷിച്ചു കൊണ്ട് ആലി അവനെ നോക്കി.


എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാൻ അവൾ പോയില്ല. തുറന്നും അടഞ്ഞും വരുന്ന അവന്റെ മിഴികളിലേക്ക് അവൾ ഉറ്റു നോക്കി. കാപ്പി കണ്ണുകളാണ് അവൻ.
പെട്ടെന്ന് എന്തോ ഓർത്ത ആലി പകപ്പോടെ മിഴികൾ വെട്ടിച്ചു.

"ഛെ.. ഞാനെന്താ ഇപ്പൊ ചെയ്തത്.. സാറിനെ വായിനോക്കി നിൽക്കാൻ നാണമില്ലേ നിനക്ക്..?"

സ്വയം ചോദിച്ചവൾ ചുറ്റും മിഴികൾ പായിച്ചു.
കൈകളിലെ പിടി അയഞ്ഞതും  ആലിയവനെ നോക്കി.
കൈ കെട്ടി ദിയാൻ അവളെ നോക്കി.

"നിന്നോട് ഞാൻ പോകാൻ പറഞ്ഞോ..?"
പിരികമുയർത്തി ചോദിച്ചതും ആലി ഇല്ലെന്ന് ചുമൽ കൂച്ചി.


"പിന്നെ ആരോട് ചോദിച്ചിട്ടാ നീ പോകാൻ നിന്നത്..?"
അതിനും അവൾ ചുമൽ കൂച്ചിയതും അവനൊന്ന് കണ്ണുകൾ ഇറുകെ അടച്ച് തുറന്നു.


"വാ...."

"എങ്ങോട്ട്..?" ആലിയവനെ സംശയത്തോടെ നോക്കി.

"ഉമ്മയാ ഇപ്പൊ വിളിച്ചത്.. ഇപ്പൊ നിന്റെ വീട്ടിൽ ആണ് ഉള്ളത്.. അത് കൊണ്ട് നിന്നെയും കൂട്ടി വരാൻ പറഞ്ഞു.."

"ഞാൻ ബസ്സിന് വന്നോളാം.. സാതിയും അനുവും ഉണ്ട്.."

"അവരോട് പറഞ്ഞാൽ പോരേ.."
അതും പറഞ്ഞവൻ നടന്നതും ഇനി എന്ത് എന്ന് ചിന്തിച്ച് ആലി അവന്റെ പിറകെ നടന്നു.

നടക്കുന്നതിനിടയിലും അവൾ ചുറ്റും നോക്കി. സാതിയുടെയോ അനുവിന്റെയോ പൊടി പോലും അവൾ അവിടെ കണ്ടില്ല.

"നീ വരുന്നുണ്ടോ...?"
മെല്ലെയുള്ള അവളുടെ നടത്തം കണ്ട് തിരിഞ്ഞ് ദിയാൻ ചോദിച്ചു.

"പോകുവാണെന്ന് ഞാൻ അവരോടൊന്ന് വിളിച്ചു പറയട്ടേ.."

"മ്മ്.. പറഞ്ഞോ..?"

ആലി വേഗം ഫോൺ എടുത്ത് അനുവിന് വിളിച്ചു. അവൻ മറ്റാരോ ആയി കോളിങ്ങിൽ ആണെന്ന് കണ്ടതും സാതിക്ക് വിളിച്ചു.
അവളുടെ ഫോണാണെങ്കിൽ സ്വിച്ച് ഓഫും..
ആലിക്ക് ആകെ ദേഷ്യം വന്നു.

"ആവശ്യമുള്ള സമയത്ത് രണ്ടും എടുക്കില്ല.."
പിറു പിറുത്തു കൊണ്ടവൾ തന്നെ നോക്കി നിൽക്കുന്ന ദിയാനെ നോക്കി.

"സാർ നമുക്ക് പോകാം.."

ദിയാൻ തലയാട്ടി പാർക്കിങ്ങിലേക്ക് നടന്നതും ആലിയവന്റെ പിറകെ നടന്നു.


-----------


"എന്താടാ അസുരാ.. നോക്കി പേടിപ്പിക്കുന്നേ..?"
സാതി പിരികമുയർത്തി അലക്സിന്റെ കരമവളുടെ ഇടുപ്പിൽ പതിഞ്ഞു.
സാതിയുടെ കണ്ണുകൾ മിഴിഞ്ഞു.

അവളവന്റെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദയനീയമായി അവനെ നോക്കിയതും അലക്സ് പുച്ഛച്ചിരിയോടെ അവളെ നോക്കി.

"എന്താടീ.. ഇപ്പൊ ഒന്നും പറയാൻ ഇല്ലേ..?"
പരിഹാസരൂപേണയുള്ള അവന്റെ ചോദ്യം സാതിയിൽ ദേഷ്യം നിറച്ചു.


"പെണ്ണ് പിടിയൻ.."
പല്ല് കടിച്ചവൾ പിറു പിറുത്തതാണെങ്കിലും അലക്സ് അത് കേട്ടിരുന്നു.
അവന്റെ മുഖം വലിഞ്ഞു മുറുകി.

"എന്താടീ വിളിച്ചേ..?"

"എന്താ കേട്ടില്ലേ.. പെണ്ണ് പിടിയൻ എന്ന്.."

"ഡീ..."

"അലറണ്ട.. നീ പെണ്ണ് പിടിയൻ തന്നെയാ.."
ഇടുപ്പിൽ നിന്ന് അവന്റെ കൈ എടുത്തു മാറ്റാൻ ശ്രമിക്കുന്നതിൻ ഇടയിൽ തന്നെ സാതി പറഞ്ഞതും അലക്സ് പെട്ടെന്ന് അവളെ തന്നിലേക്ക് വലിച്ചിട്ടു.

പകപ്പോടെ അവളവനെ നോക്കി പറയാൻ തുടങ്ങുമ്പോഴേക്കും അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നിരുന്നു.

കാൽ വിരലുകൾ നിലത്ത് അമർത്തി അവളൊന്ന് ഉയർന്നു.
അവളുടെ കഴുത്തിൽ അവന്റെ പല്ലമർത്തിയതും സാതി വേദനയോടെ അവനെ തള്ളി മാറ്റി.

ശേഷം അവന്റെ കവിളിലേക്ക് ആഞ്ഞടിച്ചവൾ  കഴുത്തിൽ കൈ അമർത്തി പല്ല് കടിച്ചു...

"പട്ടി.. ചെറ്റ..."
പെട്ടെന്ന് അലക്സ് അവളുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് ചേർത്തതും സാതിയവനിൽ നിന്ന് കുതറി.

"ഹാ.. നിന്ന് പിടക്കാതെടീ..."
സാതിയവന്റെ മുഖത്തേക്ക് നോക്കി.

"വഴക്കിനൊന്നും വരാതെ ഞാൻ മാറി നിൽക്കുമ്പോൾ വെറുതെ ചൊറിഞ്ഞു വരുമ്പോൾ പൊന്ന് മോൾ സൂക്ഷിച്ചോ.. എങ്ങാനും ഞാൻ പ്രേമിച്ചു പോയാൽ പിന്നെ നിനക്ക് രക്ഷയുണ്ടാകില്ല.."

അതും പറഞ് അവളിലെ പിടി വിട്ടവൻ പുറത്തേക്ക് പോയതും സാതി അവന്റെ വാക്കുകളിൽ സ്തംഭിച്ചു നിന്നു..


***


പിറകിലേക്ക് കയറാൻ തുനിഞ്ഞവളെ ദിയാനൊന്ന് നോക്കിയതും ആലി വേഗം മുന്നിലെ ഡോർ തുറന്ന് കയറിയിരുന്നു.


"സീറ്റ് ബെൽറ്റ് ഇട്ടേക്ക്.."
ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുന്നതിനിടെ അവൻ പറഞ്ഞതും ആലി ഞെട്ടലോടെ അവനെ നോക്കി.
ശേഷം സീറ്റ് ബെൽറ്റിനായി പരതി.

അവളുടെ അനക്കമൊന്നും കാണാഞ്ഞപ്പോൾ ദിയാൻ തല ചെരിച്ച് നോക്കി.
സീറ്റ് ബെൽറ്റ് കയ്യിൽ പിടിച്ച് പരിഭ്രമത്തോടെ ഇരിക്കുന്നവളെ അവൻ സംശയത്തോടെ നോക്കി.

"ബെൽറ്റ് ഇട്..."


"അത് പിന്നെ.. ഇതെങ്ങനെയാ.."

"അറിയില്ലേ..?"

"ഇല്ലാ.."
ഒന്ന് ഇളിച്ചു കൊണ്ടവൾ പറഞ്ഞതും അവന്റെ ചുണ്ടിലും ചിരി വിരിഞ്ഞു.
ഒന്ന് ചാഞ്ഞു കൊണ്ടവൻ സീറ്റ് ബെൽറ്റിട്ട് നിവർന്നു കൊണ്ട് പെട്ടെന്ന് ആലിയുടെ കവിളിൽ ചുംബിച്ചു.

പകപ്പോടെ ആലിയവനെ നോക്കിയതും ഒന്നുമറിയാത്തവനെ പോലെ മൂളിപ്പാട്ടും പാടി ഡ്രൈവ് ചെയ്യുന്നത് കണ്ട് കവിളിൽ കൈ വെച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story