എൻകാതലീ: ഭാഗം 61

enkathalee

രചന: ANSIYA SHERY

പെട്ടെന്ന് ഫോൺ അടിച്ചതും ആലിയവനിൽ നിന്ന് മുഖം തിരിച്ച് ഫോൺ എടുത്തു. അനുവാണെന്ന് കണ്ടതും കാൾ അറ്റൻഡ് ചെയ്ത് കൊണ്ട് ചെവിയോട് ചേർത്തു. "എവിടെ പോയി കിടക്കുവാടീ പുല്ലേ.. മനുഷ്യൻ ഇവിടെ തപ്പി മടുത്തു.. സാതിയെ കിട്ടിയപ്പോ നിന്നെ കാണാൻ ഇല്ല.." കിട്ടിയ ഉമ്മയിൽ സ്തംഭിച്ചു നിൽക്കുവായിരുന്ന ആലിക്ക് പെട്ടെന്ന് മറുപടി നൽകാൻ കഴിഞ്ഞില്ല. "സ്പീക്കറിൽ ഇട്..." "ഏഹ്..." ദിയാൻ പറഞ്ഞത് കേട്ട് പെട്ടെന്നവൾ സ്പീക്കറിൽ ഇട്ടു. "ഡീ മറുതേ.. എവിടേ പോയി കിടക്കുവാ.." "ലിയ എന്റെ കൂടെ ഉണ്ട്.. അവളെ ഞാൻ ഡ്രോപ്പ് ചെയ്തോളാം.. നിങ്ങൾ വീട്ടിലേക്ക് പൊക്കോ.." അതും പറഞ്ഞവൻ കാൾ കട്ട് ആക്കിയതും ആലിയവനെ നോക്കി. "സാറെന്തിനാ കാൾ കട്ടാക്കിയേ..?" "എന്നാൽ തിരിച്ച് വിളിച്ചോ.." അവന്റെ മറുപടി കിട്ടിയതും ആലി പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. --------- പിറ്റേന്ന്... ആലിയുടെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ് സാതി.. ബാഗിലേക്ക് ഡ്രസ്സ്‌ കുത്തിക്കയറ്റുമ്പോഴാണ് ആരവ് മുറിയിലേക്ക് വന്നത്.

"രണ്ട് ദിവസമല്ലേ നിൽക്കാൻ പോകുന്നത്. അതിന് ഇത്രയേറെ ഡ്രസ്സ്‌ എന്തിനാ..?" അവളുടെ വീട്ടുകാർക്ക് പ്രശ്നം ഇല്ലെങ്കിൽ വെക്കേഷൻ കഴിയുന്ന വരെ ഞാൻ അവിടെ നിൽക്കും.. ഇവിടെ ചത്ത് ജീവിക്കുന്നതിനേക്കാൾ നല്ലത് അതല്ലേ.." ആരവ് മറുപടിയൊന്നും പറഞ്ഞില്ല. അവളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നതും നിറഞ്ഞു വന്ന മിഴികൾ സാതി തുടച്ചു മാറ്റി. എല്ലാം റെഡിയാക്കി കണ്ണാടിയിൽ നോക്കി മുടി ഒതുക്കി കെട്ടുമ്പോഴാണ് സാതിയുടെ മിഴികൾ കഴുത്തിലെ ചുവന്ന പാടിലേക്ക് പോയത്. "പട്ടി..." ആ പാടിൽ കൈ വെച്ചവൾ അലക്സിനെ പ്രാകിക്കൊണ്ട് മുടി കഴുത്ത് മറക്കും വിധമിട്ടു. --------- "ദേ.. തള്ളേ.. ഞാൻ പോയെന്ന് വെച്ച് എനിക്കുള്ളത് കൂടെ ആ ചെറുക്കൻ വെച്ചാൽ പിന്നെ ഞാൻ തിരിച്ചു വരുവല്ലോ... അപ്പൊ കാണിച്ച് തരാം ബാക്കി.." അടുക്കളയിൽ ചെന്ന് അമ്മയോടായി അനു പറഞ്ഞതും കിട്ടി ചന്തിക്കിട്ട് രണ്ട് അടി..

"നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ തള്ള എന്ന് വിളിക്കരുതെന്ന്.." "സ്വന്തം മോൻ കുറച്ചു ദിവസം വീട്ടിൽ നിന്ന് വിട്ടു മാറി നിൽകുമ്പോൾ സങ്കടപ്പെടേണ്ടതിന് പകരം വഴക്കിടുന്ന അമ്മ അമ്മ മാത്രമേ ഉണ്ടാകൂ.." "നീ പോയാൽ അത്രയും സമാധാനം.." അങ്ങോട്ട് വന്ന് അച്ഛൻ കൂടെ ഗോളടിച്ചതും അവൻ പല്ല് കടിച്ചു. "ദേ.. തന്തയാ..." ബാക്കി പറയാതെ അവൻ അമ്മയെ നോക്കി. അടുത്ത അടി ഇപ്പൊ പൊട്ടുമെന്ന് മനസ്സിലായതും മെല്ലെ അവിടുന്ന് ഓടി. ഫോണിൽ നോക്കി സോഫയിൽ ഇരിക്കുന്ന അനിയനിട്ട് ഒരു അടി കൂടെ കൊടുത്ത് മുകളിലേക്ക് ഓടി. ____ "ഇത്താക്ക് അവരെ വിളിച്ച കൂട്ടത്തിൽ കാക്കൂനെ കൂടെ വിളിച്ചൂടായിരുന്നോ..😁" കുറച്ച് ഡിസ്റ്റൻസ് ഇട്ട് ഇരുന്നിട്ടായിരുന്നു പൊടി അത് ചോദിച്ചത്. ആലി അവളെ കനപ്പിച്ചു നോക്കിയതും പൊടി വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഓടി. ഒന്ന് ദീർഘനിശ്വസിച്ചു കൊണ്ട് ആലി ഫോണിൽ നോക്കാൻ തുടങ്ങി. വാട്സ്ആപ്പ് തുറന്നതും മുകളിൽ തന്നെ വന്ന് കിടക്കുന്ന ദിയാന്റെ മെസ്സേജ് കണ്ട് ഹൃദയമിടിപ്പ് ഉയർന്നു.

ഇന്നലെ അവൻ തന്ന ചുംബനം ഓർത്തതും അറിയാതെ കവിളിൽ കൈ വെച്ചു. "ന്റെ പടച്ചോനേ.. എനിക്കെന്താ ഇങ്ങനെയൊക്കെയോ ഫീൽ ചെയ്യുന്നത്.. പണ്ട് ആമിറിനെ കാണുമ്പോഴായിരുന്നു ഇങ്ങനെയൊക്കെ തോന്നിയിരുന്നത്.. ഇപ്പൊ അതെല്ലാം സാറിനോടായിരിക്കുന്നു.. ഇതിനൊക്കെ അർത്ഥം എനിക്ക് സാറിനെ ഇഷ്ടമാണ് എന്നാണോ..?" സ്വയം അവൾ ചോദിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. അവസാനം ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയതും ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവന്റെ മെസ്സേജ് എടുത്തു നോക്കി. "കിട്ടിയ ഉമ്മയുടെ ഷോക്ക് ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്ന് അറിയാം. സാരമില്ല.. ഫസ്റ്റ് ടൈം ആയത് കൊണ്ടാണ്. ഇനി ഷീലമായിക്കോളും..😉" അതിനൊപ്പം ഒരു വോയ്സ് മെസ്സേജ് കൂടെ വന്നതും ചുറ്റുമൊന്ന് നോക്കി അത് ഡൌൺലോഡ് ചെയ്തു. "ഐ ലൗ യൂ ലിയാ.." ഒരു പകപ്പോടെ ആലിയുടെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണു. "എന്താടീ അത്..?" ഒപ്പം ഉമ്മയുടെ ശബ്ദം കൂടെ കേട്ടതും പകപ്പോടെ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് വേഗം ഫോൺ നിലത്ത് നിന്ന് എടുത്തു.

അപ്പോഴേക്കും ഉമ്മയും പൊടിയും അങ്ങോട്ട് എത്തിയിരുന്നു. "എഎന്ത് വീണ ശബ്ദമാ കേട്ടത്..?" "അത് ഉമ്മാ... ഫോൺ വീണതാ.." ഫോൺ ഉയർത്തിക്കാണിച്ച് പറഞ്ഞതിന് ശേഷമാണ് ആലിക്ക് ബോധം വന്നത്. കലിപ്പ് കയറി നിൽക്കുന്ന ഉമ്മാടെ മുഖം കണ്ടതും ഒന്ന് ഇളിച്ചു കാണിച്ചു. "ഇല്ലാത്ത പൈസ ഉണ്ടാക്കി വാങ്ങിച്ചു തന്ന ഫോൺ ആണ്.. എത്ര തവണയായി ഇതിപ്പോ നിലത്ത് വീഴുന്നു.." "ഇത്താക്ക് തീരെ ശ്രദ്ധ ഇല്ല ഉമ്മ.." കുറച്ച് എരിവ് കൂട്ടി പൊടി പറഞ്ഞതും ആലി അവളെ പല്ല് കടിച്ച് നോക്കി. അങ്ങനെ വഴക്ക് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. ഉമ്മ വേഗം അങ്ങോട്ട് പോയതും ആലി ശ്വാസം വിട്ടു കൊണ്ട് പൊടിയെ നോക്കി. "ആലീ... ഇവിടെ വാ.." പൊടിക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ നിൽകുമ്പോഴാണ് ഉമ്മയുടെ ശബ്ദം ഉയർന്നത്. "ദാ വരുന്നു ഉമ്മാ.." പൊടിയെ ദേഷ്യത്തിൽ നോക്കി ആലി ഉമ്മറത്തേക്ക് നടന്നു. പുറത്ത് നിൽക്കുന്നവരെ കണ്ടതും അവൾ സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. "നിങ്ങൾ എന്താ ഇത്ര നേരത്തേ..?"

"എന്നാ വാ സാതീ.. നമുക്ക് പോകാം.. എന്നിട്ട് വൈകിയിട്ട് വരാം.." അതും പറഞ് തിരിഞ്ഞു പോകാൻ തുടങ്ങിയ അനുവിന്റെ കയ്യിൽ ആലി പിടിച്ചു. "എന്താണ് ചെക്കാ.." പല്ല് കടിച്ചു കൊണ്ട് ചോദിച്ചതും അവനൊന്ന് ഇളിച്ചു കാണിച്ചു. "ഇവരെ ഇവിടെ തന്നെ നിർത്താതെ അകത്തേക്ക് കയറ്റ് ആലീ.." ഉമ്മ പറഞ്ഞതും മുന്നിൽ നിന്ന ആലിയെ തള്ളി മാറ്റി അനു അകത്തേക്ക് ഓടി. പല്ല് കടിച്ചു കൊണ്ട് ആലി സാതിയെ നോക്കി. "നിന്റെ വീട്ടിൽ എങ്ങനെ സമ്മതിച്ചെടീ.." "ഓഹ്.. അവരുടെ സമ്മതം ഒക്കെ ആര് നോക്കുന്നു.." അതും പറഞ് അവൾ ഉമ്മയെ നോക്കി പുഞ്ചിരിച്ചു. "വാ മോളേ..." സാതിയുടെ കയ്യിൽ പിടിച്ച് അകത്തേക്ക് നടന്നതും അവൾ തിരിഞ്ഞ് ആലിയെ നോക്കി. ആലി അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവർക്ക് പിറകെ അകത്തേക്ക് നടന്നു. നേരെ ചെന്നത് ഹാളിൽ ഇരുന്ന് സംസാരിക്കുന്ന അനുവിന്റെയും പൊടിയുടെയും മുമ്പിൽ.! "പറ്റിയ കൂട്ട് തന്നെ.." അവളൊന്ന് നിശ്വസിച്ചതും രണ്ട് പേരും അവളെ നോക്കി ഇളിച്ചു കാണിച്ചു. --------------

"ഡാ.... ചെക്കാ..." ആലിക്ക് മെസ്സേജ് അയച്ച ഉടനേ തന്നെ പിറകിൽ നിന്ന് അലർച്ച കേട്ടതും ദിയാൻ തിരിഞ്ഞു നോക്കി. കലിപ്പിൽ നിൽക്കുന്ന ഉമ്മാനെ കണ്ടതും അവൻ ഒന്ന് ഞെട്ടി. എങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ എഴുന്നേറ്റതും അടുത്തേക്ക് വന്ന ഉമ്മ ഫോൺ തട്ടിപ്പറിച്ചിരുന്നു. അവനെന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ആലിക്കയച്ച മെസ്സേജ് വായിച്ചു കൊണ്ട് അവരവനെ കണ്ണുരുട്ടി നോക്കി. ശേഷം ചെവിക്ക് പിടിച്ചതും അവൻ വേദനയോടെ നിന്ന് ചാടി. "ആഹ് ഉമ്മാ പിടി വിട്.." "എന്താടാ ഞാനീ കണ്ടതൊക്കെ.. ആ പെണ്ണ് ഇഷ്ടം പോലും പറഞ്ഞില്ല.. അപ്പോഴേക്കും അവൻ ഉമ്മ വെക്കൽ കഴിഞ്ഞു.. നിന്റെ ഉപ്പ ഇങ് വരട്ടെ.. " "പൊന്നുമ്മ ചതിക്കല്ലേ.." ചെവി പിടിച്ച് തിരുമ്മിക്കൊണ്ട് അവൻ പറഞ്ഞതും ഗൗരവം വിട്ടവർ ഒന്ന് ചിരിച്ചു. "ഇനി വല്ല തോന്നിവാസവും കാണിച്ചാൽ സാറാണോ എന്നൊന്നും നോക്കില്ല ഞാൻ.. രണ്ടെണ്ണം തരും.." അത് കേട്ടതും അവനൊന്ന് കൈ കൂപ്പി കാണിച്ചു. തിരിഞ്ഞ് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അവർ പെട്ടെന്നെന്തോ ഓർത്ത പോലെ അവൻ നേരെ തിരിഞ്ഞു.

"ആഹ് പിന്നെ.. ശിഫ മോൾ നിന്നെ ചോദിച്ചായിരുന്നു.. നീ ഫോൺ ഒന്നും എടുക്കുന്നില്ലെന്ന് പറഞ് സങ്കടപ്പെട്ടിരിക്കുവാണ്.. അന്നത്തെ സംഭവത്തിന്റെ പേരിൽ നീ അവളോട് ദേഷ്യം കാണിക്കരുത്.. " അതും പറഞ്ഞുമ്മ പോയതും അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു. അന്നൊരിക്കൽ ആലിയോട് കാര്യമില്ലാതെ ലൈബ്രറിയിൽ വെച്ച് ചൂടാകാനുണ്ടായ കാരണത്തെ കുറിച്ച് ഓർക്കവേ അവൻ അവളോട് വല്ലാത്ത ദേഷ്യം തോന്നി. "എന്തിനായിരുന്നെടീ പെണ്ണേ അവൾക്കെന്നെ ഇഷ്ടമാണെന്നും പറഞ്ഞോണ്ട് നീ വന്നത്.." ഗാലറിയിലുള്ള ആലിയുടെ ഫോട്ടോ നോക്കി അവൻ ദയനീയമായി ചോദിച്ചു. ____ അനുവിന്റെയും സാതിയുടെയും വരവ് പ്രമാണിച്ച് അന്ന് ഉച്ചക്ക് ബിരിയാണി ആയിരുന്നു. "നാളെ ഇനി മന്തി മതിട്ടോ ഉമ്മാ.." ഫുഡ്‌ കഴിച്ചു കഴിഞ്ഞതിൻ ശേഷം ഒരു ഏമ്പക്കവും വിട്ട് അനു പറഞ്ഞതും സാതി അവന്റെ കാലിൽ ചവിട്ടി.

വേദന കടിച്ചമർത്തി അവൻ അവളെ നോക്കിയതും സാതി അവനെ ദേഷ്യത്തിൽ നോക്കി. "ഓഹ് അതിനെന്താ.. മന്തി തന്നെ ആക്കാലോ.. സാതി മോൾക്ക് ഇഷ്ടമല്ലേ..?" "അതുമ്മാ.. ഇഷ്ടമൊക്കെ തന്നെയാ.. പക്ഷെ, അതിന്റെ ആവശ്യമില്ല.." "അതെന്താ..?" സംശയത്തോടെ ഉമ്മ ചോദിച്ചതും ബാക്കി മൂന്ന് പേരും അതേ ഭാവത്തോടെ അവളെ നോക്കി. "ആലീടെ ഉമ്മ എന്ന് പറയുമ്പോ ഞങ്ങളുടെ കൂടെ അല്ലേ.. അപ്പൊ പിന്നെ അതിന്റെ ആവശ്യം ഒന്നുമില്ല. നിങ്ങളെന്നും ഇവിടെ എങ്ങനെയാണോ.. അത് പോലെ തന്നെ ഉണ്ടാക്കിയാ മതി.." സാതി ഒരു പുഞ്ചിരിയോടെ പറഞ്ഞതും അവര് അവളുടെ തലയിലൊന്ന് തലോടി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story