എൻകാതലീ: ഭാഗം 62

enkathalee

രചന: ANSIYA SHERY

 വൈകീട്ട് ഉമ്മ ഉണ്ടാക്കിയ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആലിയുടെ ഉമ്മുമ്മ കയറി വന്നത്. പിറകിലൂടെ വന്നതിനാൽ തന്നെ മൂന്ന് പേരും അവരെ കണ്ടിരുന്നില്ല. "ഉമ്മുമ്മ.. ഇത് ഇത്താടെ ഫ്രണ്ട്സ് ആണ്..." പൊടി പറഞ്ഞത് കേട്ടതും അനുവും സാതിയും എഴുന്നേറ്റു നിന്നു. "വെക്കേഷൻ കഴിയുന്നത് വരെ നിങ്ങളിവിടെ ഉണ്ടാകുമോ..?" "ചിലപ്പോ... " സാതി മറുപടി പറഞ്ഞതും അവരൊന്ന് മൂളി. ശേഷം ആലിയുടെ ഉമ്മാക്ക് നേരെ തിരിഞ്ഞു. "മുതിർന്ന ഒരാൾ വന്നാൽ എഴുന്നേറ്റ് നിൽക്കാൻ അറിയാത്ത ഇവരാണോ ആലിയുടെ ഫ്രണ്ട്സ്.." ആലി ദേഷ്യത്തിൽ എന്തോ പറയാൻ തുടങ്ങിയതും സാതി അവളുടെ കയ്യിൽ പിടിച്ചു. "ബാക്കിലൂടെ പതുങ്ങി വന്നാൽ ഞങ്ങൾ കാണില്ല ഉമ്മുമ്മ.. ആകെ രണ്ട് കണ്ണേ ഉള്ളു അതാണേൽ മുന്നിലും.. ഉമ്മുമ്മ ഇനി മുന്നിൽ വന്ന് നിൽക്ക്.. അപ്പോ എഴുന്നേറ്റ് നിൽക്കാം.." അനുവിന്റെ മറുപടി കേട്ടതും എല്ലാവരും ഞെട്ടി. അവരൊന്നും മിണ്ടാതെ ആലിയെ ദേഷ്യത്തിൽ നോക്കി പുറത്തേക്ക് പോയതും അവളൊന്ന് നെടുവീർപ്പിട്ടു. "ഉമ്മാക്ക് സങ്കടം ആയോ..? ആലി ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഉമ്മുമ്മയെ കുറിച്ച്... എപ്പോഴും ഇങ്ങനെ അവരുടെ തീരുമാനത്തിൻ അനുസരിച്ചുള്ള ജീവിതം നടക്കില്ലല്ലോ.. എന്നോട് ദേഷ്യം തോന്നിയോ..?"

ഉമ്മാടെ അടുത്ത് ചെന്ന് കരം കവർന്നു കൊണ്ട് അനു ചോദിച്ചതും അവര് ഇല്ലെന്ന് കണ്ണ് ചിമ്മിക്കാണിച്ചു. "ആഹ് പിന്നെ ഉമ്മാ.. ഇങ്ങക്കൊരു പ്രണയം ഉണ്ടായിരുന്നല്ലേ.. ആ കഥ ഒന്ന് ഞങ്ങൾക്ക് പറഞ്ഞു തരാമോ..?" വിഷയം മാറ്റാൻ എന്ന വണ്ണം സാതി ചോദിച്ചതും അവർ ആലിയെ നോക്കി. അവളൊന്ന് ഇളിച്ചു കാണിച്ചതും ചെറിയ ചമ്മലോടെ ഉമ്മ അവരെ നോക്കി. "അതിന് മാത്രം വലിയ കഥയൊന്നും അല്ല മോളേ.." "സാരമില്ല.. ഞങ്ങൾക്ക് ചെറിയ കഥ.." ഉമ്മാടെ കൈ പിടിച്ച് ചെയറിലേക്ക് ഇരുത്തിക്കൊണ്ട് അനു പറഞ്ഞു. ശേഷം നാൽ പേരും അവർക്ക് അടുത്തായി ചെയറിട്ടിരുന്നു. ഒരു പ്രണയമുണ്ടായിരുന്നു എന്നറിയാം.. എന്നാലും ആ കഥ ഇത് വരെ തന്നോട് പോലും പറഞ്ഞിട്ടില്ല.. താൻ ചോദിച്ചിട്ടില്ലെന്ന് വേണം പറയാൻ.. ആലി ചിന്തയോടെ കഥ കേൾക്കാൻ കാതോർത്തു. "അങ്ങനെ വലിയ സംഭവം ഒന്നുമല്ല.. ഞാൻ പത്ത് കഴിഞ്ഞ് ഇരിക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്.. നമ്മുടെ തൊട്ടപ്പുറത്ത് ഒരു വീടില്ലേ.. അങ്ങോട്ട് താമസം മാറി വന്നവരായിരുന്നവർ.." ആലിയെ നോക്കി ഉമ്മ ഒന്ന് പറഞ്ഞു നിർത്തി.

പിന്നെ തുടർന്നു. "പേര് മജീദ്.. പത്ത് കഴിഞ്ഞ് ഇനി പഠിക്കേണ്ടെന്ന് പറഞ്ഞത് കൊണ്ട് തന്നെ വീട്ടിലെ പണിയും നോക്കി ഇരിക്കുന്നതിനിടയിൽ എപ്പോഴോ കിട്ടിയൊരു കൂട്ട്.. അതായിരുന്നു അദ്ദേഹം.. പിന്നീടാ സൗഹൃദം പ്രണയമായി മാറി.. പ്രണയത്തെ തന്നെ വെറുത്തിരുന്ന എന്റെ വീട്ടുകാര് അറിയുമ്പോൾ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചൊന്നും അപ്പൊ ഓർത്തിരുന്നില്ല. അപ്പോഴേക്കും വീട്ടിൽ കല്യാണാലോചന വന്നു തുടങ്ങി. പേടിച്ചിട്ടാണെങ്കിലും ഞാൻ ഒക്കെ തുറന്നു പറഞ്ഞു. ഒരുപാട് അടിയും തൊഴിയും കിട്ടി മുറിയിലിട്ടു പൂട്ടി. വന്ന ഏതോ ഒരാളെ കൊണ്ട് കല്യാണവും ഉറപ്പിച്ചു. പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. പക്ഷെ, അത് വീട്ടുകാർ പിടിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും നാട് കടത്തിച്ചു. എന്നെ ഉറപ്പിച്ച ആളെ കൊണ്ട് തന്നെ കല്യാണവും കഴിപ്പിച്ചയച്ചു.." അവസാനം പറയുമ്പോൾ അവരുടെ വാക്കുകൾ ഇടറിയിരുന്നു. എങ്കിലും കരഞ്ഞില്ല. "പിന്നെ അവരെ കണ്ടില്ലേ..?" "ഇല്ല.. തിരക്കിയില്ലെന്ന് പറയുന്നതാവും ശെരി. കല്യാണം കഴിഞ് അധികം ആവും മുന്നേ ആലിയുടെ ജനനം..

പിന്നെ പൊടിയുടെയും.. പിന്നെ ഡിവോഴ്സ്.. അപ്പൊ അതിനെ കുറിച്ചൊന്നും ഓർത്തിരുന്നില്ല.." "ഉമ്മാക്ക് ഇപ്പോഴും ഇഷ്ടാണോ..?" പൊടി ചോദിച്ചതും ഉമ്മ പകപ്പോടെ അവളെ നോക്കി. പിന്നെ വെപ്രാളത്തോടെ അല്ലെന്ന് തല കുലുക്കി അകത്തോട്ട് പോയി. "എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലേ..?" സാതി ചിരിയോടെ പറഞ്ഞതും അനു സംശയത്തോടെ അവളെ നോക്കി. "എന്നിട്ട് എനിക്കൊന്നും മണക്കുന്നില്ലല്ലോ..?" "എടാ പൊട്ടാ.. അവൾ പറഞ്ഞത് ഉമ്മാക്ക് ഇപ്പോഴും മജീദുപ്പാനെ ഇഷ്ടമാണെന്നാ.." അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ആലി പറഞ്ഞതും അവൻ ഇളിച്ചു കാണിച്ചു. "മജീദുപ്പയോ..?" സാതി പിരികമുയർത്തി ചോദിച്ചതും ആലി ഒന്ന് പരുങ്ങി. "അതിപ്പോ ഉമ്മ സ്നേഹിച്ച ആളാകുമ്പോ ഉപ്പാന്റെ സ്ഥാനം അല്ലേ.. അല്ലേ പൊടീ.." അതിന് പൊടി ഇളിച്ചു കൊണ്ട് തലയാട്ടിക്കാണിച്ചു. *** ദിവസങ്ങൾ അതിവേഗം കടന്നു പോയി. ഒരുമിച്ചുള്ള ദിനങ്ങൾ ആയതിനാൽ ആവാം. പെട്ടെന്ന് ദിനങ്ങൾ കഴിഞ്ഞു പോയത് പോലെ ആയിരുന്നു എല്ലാവർക്കും. കോളേജ് തുറക്കുന്നതിന്റെ രണ്ട് ദിവസം മുന്നേ തന്നെ സാതിയും അനുവും തിരിച്ചു പോയി.

ആകെ സങ്കടം ആയെങ്കിലും ഇനി രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും കാണാമല്ലോ എന്നോർത്തതും ആ സങ്കടം മാറി. *** കോളേജ് തുറക്കുന്നതിന്റെ തലേ ദിവസം ഫോണിലും തോണ്ടി ഇരിക്കുമ്പോഴാണ് മുറിയിലേക്ക് ആരവ് കയറി വന്നത്. സാതി എന്തെന്ന നിലക്ക് എഴുന്നേറ്റ് അവനെ നോക്കി. "നീ പോയതിന് ശേഷം ഒരു ദിവസം വിഷ്ണു ഇങ്ങോട്ട് വന്നിരുന്നു.." സാതിയൊന്ന് ഞെട്ടി. എങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ അവൻ പറയുന്നത് കേൾക്കാനായി കാതോർത്തു. "നീയും അലക്സും തമ്മിൽ വല്ല ബന്ധവും ഉണ്ടോ..?" അവന്റെ കടുപ്പിച്ചുള്ള ചോദ്യം കേട്ടതും അവൾ ഞെട്ടി. "കുറച്ചു ദിവസം മുമ്പ് വന്ന് ചോദിച്ചു. അലക്സിനെ ഇഷ്ടമുണ്ടോ എന്ന്. ഇപ്പൊ വന്ന് ചോദിക്കുന്നു. വല്ല ബന്ധവും ഉണ്ടോ എന്ന്.. ഏട്ടൻ എന്താ പറ്റിയേ..?" "വിഷ്ണു ഇവിടെ വന്ന അന്ന് പറഞ്ഞു.. നീയും അലക്സും തമ്മിൽ ഇഷ്ടത്തിൽ ആണെന്നും നിനക്ക് വേണ്ടി അവന്റെ സുഹൃത്തിനെ അടിച്ചു എന്നും.."

"ഏട്ടൻ എന്തൊക്കെയാ ഈ പറയണേ.. അവൻ വെറുതെ കള്ളം പറഞ്ഞു വന്നപ്പോൾ അത് വെള്ളം തൊടാതെ ഏട്ടൻ വിശ്വസിച്ചല്ലേ..?" "പേര് സുജിത്ത്.. നിന്നെ പറ്റി മോശമായി പറഞ്ഞതിന് അലക്സ് അവനെ അടിച്ചു.. കോളേജിൽ വെച്ച്... ഇപ്പൊ ഓർമ്മയുണ്ടോ..?" സാതി പകപ്പോടെ അവനെ നോക്കി. ആ ദിവസം അവളുടെ ഓർമ്മയിൽ തെളിഞ്ഞു. അപ്പൊ സുജിത്തിന്റെ സുഹൃത്ത് ആയിരുന്നോ വിഷ്ണു..? "അപ്പൊ കേട്ടത് സത്യമാണല്ലേ..?" അവൾ മറുപടിയൊന്നും പറഞ്ഞില്ല. "നിനക്ക് അലക്സിനെ ഇഷ്ടമാണോ..?" "......" "ഞാൻ വീണ്ടും ചോദിക്കുന്നു സാതീ.. നിനക്ക് അവനെ ഇഷ്ടമാണോ എന്ന്..?" ഇത്തവണ അവന്റെ സ്വരം ഉയർന്നിരുന്നു. കണ്ണുകളൊന്ന് ഇറുകെ അടച്ച് തുറന്നവൾ പറഞ്ഞു. "അതേ ഇഷ്ടമാണ്... എന്റെ ജീവനാണ്.. പ്രാണനാണ്..." ആരവ് കുറച്ചു നിമിഷം ഒന്നും മിണ്ടിയില്ല. "അവൻ നിന്നെ ഇഷ്ടമാണോ..?" "അല്ല..."

ആരവിന്റെ നെറ്റി ചുളിഞ്ഞു. "പിന്നെന്തിനാ നിനക്ക് വേണ്ടി അവൻ വഴക്കുണ്ടാക്കുന്നത്.." "അതെനിക്കറിയില്ല.. ആദ്യമൊക്കെ ഇഷ്ടമായിട്ട് ആയിരിക്കുമെന്നാണ് ഞാനും കരുതിയിരുന്നത്. കാരണം അവന്റെ വാക്കുകൾ തന്നെ.. പക്ഷെ, ഒക്കെ കഴിഞ്ഞാൽ അവൻ പഴയ പോലെ തന്നെ ആയിരിക്കും. തമ്മിൽ കണ്ടാൽ ഞങ്ങളുടെ അടി എപ്പോഴും വഴക്കിലേ കലാശിക്കൂ.." പറയുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദന തോന്നി. "എന്നിട്ട് ഇത് വരെ അവനെ ഇഷ്ടമുള്ള കാര്യം നീയെന്താ എന്നോട് തുറന്നു പറയാതിരുന്നത്..?" മറുപടിയില്ലാതെ സാതി അവനിൽ നിന്ന് മിഴികൾ വെട്ടിച്ചു. "ആദ്യമേ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു ഇങ്ങനെ ഒരിഷ്ടം അവനോട് നിനക്കുണ്ടെന്ന്.. അത് നീ പറയുമെന്ന് കരുതി. പറഞ്ഞില്ല.. എന്നാൽ പിന്നെ നിനക്ക് മുന്നിൽ ഒരു നാടകം കളിക്കാം എന്ന് വെച്ചു. അതിലെങ്കിലും തുറന്നു പറയുമെന്ന് കരുതി.. അവിടെയും ഞാൻ തോറ്റു.." ഇരുന്നിടത്ത് നിന്ന് അവൻ എഴുന്നേറ്റതും സാതി പകപ്പോടെ അവനെ നോക്കി. "ഏ.. ഏട്ടൻ പറഞ്ഞു വരുന്നത്..?" "നീ ഉദ്ദേശിച്ചത് തന്നെ.. ഞാൻ അന്നും ഇന്നും മാറിയിട്ടില്ല..

എന്റെ സ്വാർത്ഥക്ക് വേണ്ടി ഞാൻ നിന്നെ ഒരിക്കലും മറന്നിട്ടുമില്ല.. വിഷ്ണുവിനെ ഞാൻ കണ്ടെന്നത് നേര് തന്നെയാ.. അവനിവിടെ വന്നതും നേര്... പക്ഷെ, അവനുമായി നിന്റെ കല്യാണം ഒരിക്കലും ഉറപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിലും നീ എല്ലാം തുറന്നു പറയുമെന്ന് കരുതി.. പക്ഷെ," ബാക്കി പറയുന്നതിന് മുന്നേ സാതി അവനെ കെട്ടിപ്പിടിച്ചു. ആരവ് അവളെ അകറ്റി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. "അലക്സിനെ എനിക്കിഷ്ടമാണെന്നുള്ളത് നേരാ.. പ.. പക്ഷേ, അവൻ ഞാൻ എന്നും ശത്രു മാത്രമാ.. അത് മാത്രമല്ല.. ഒരിക്കലും ഞാൻ അവൻ ചേരില്ല.. ഒരു രണ്ടാം കെട്ടുകാരിയെ കെട്ടാൻ അവനൊട്ട് തയ്യാറാവത്തുമില്ല.. അത് കൊണ്ട് കരുതി.. എന്റെ ഇഷ്ടം ഉള്ളിൽ തന്നെ ഇരിക്കട്ടെ എന്ന്.. കുറച്ച് കഴിഞ്ഞാൽ അതൊക്കെ മറന്നു കൊള്ളും.." ആരവ് മറുപടിയൊന്നും പറഞ്ഞില്ല. അവളെ ചേർത്ത് പിടിച്ചുകൊണ്ട് തലയിൽ തടവി ആശ്വസിപ്പിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story