എൻകാതലീ: ഭാഗം 63

enkathalee

രചന: ANSIYA SHERY

"അപ്പോ നിന്റെ ഏട്ടനും മനസ്സിലായി ഇച്ചായൻ നിന്നെ ഇഷ്ടമുള്ള കാര്യം.. എന്നിട്ടും അങ്ങേർക്കെന്താ അത് മനസ്സിലാവാത്തത്..?" ചെമ്പക ചുവട്ടിലെ ബെഞ്ചിലിരുന്ന് ഇന്നലെ നടന്നതൊക്കെ പറയുമ്പോഴാണ് ആലിയുടെ ചോദ്യം ഉയർന്നത്. "എനിക്കറിയില്ല.. എന്തായാലും ഇഷ്ടം പറഞ്ഞോണ്ട് ഞാൻ പിറകെ നടക്കില്ല. നാണം കെടാൻ എനിക്ക് വയ്യ.." ദേഷ്യത്തോടെയും സങ്കടത്തോടെയും സാതി പറഞ്ഞത് കേട്ട് അനുവും ആലിയും മുഖാമുഖം നോക്കി. "ഇച്ചായൻ നിന്നെ ഇഷ്ടമാണെന്ന് ഞങ്ങൾക്കറിയാം. എനിക്ക് തോന്നുന്നത്. അത് അങ്ങേർക്ക് മനസ്സിലായിട്ടില്ലെന്നാ.. അല്ലെങ്കിൽ ഉള്ളിലെ ഈഗോ സമ്മതിക്കുന്നില്ല. ഇതിനിപ്പോ എന്താ ഒരു പരിഹാരം..?" "ഞാനൊരു വഴി പറയാം.." ഒന്ന് ചിന്തിച്ചതിൻ ശേഷം അനു പറഞ്ഞതും രണ്ട് പേരും അവന്റെ മുഖത്തേക്ക് നോക്കി. "നീ ഇനി അലക്സിനെ കാണുമ്പോൾ മിണ്ടാൻ പോകരുത്. അത് മാത്രമല്ല എങ്ങാനും അവൻ വഴക്കിൻ വന്നാൽ മൈൻഡ് ചെയ്യരുത്. നിന്നെ ഇഷ്ടമുണ്ടെങ്കിൽ അവനത് ഒട്ടും സഹിക്കത്തില്ല.."

"അതിപ്പോ എനിക്ക് പറ്റോ..? അവന്റെ ചില നേരത്തേ ഡയലോഗ് കേട്ടാൽ അടിമുടി തരിച്ചു കയറും.." പല്ല് കടിച്ച് സാതി പറഞ്ഞതും അനു അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. "അവൻ നിന്നെ ഇഷ്ടമാണെന്ന് പറയണോ..?" "വേണം.." "എന്നാ പിന്നെ ഇതേ വഴിയുള്ളു.." "പക്ഷെ.., " "എന്റെ സാതീ.. കുറച്ചു ദിവസത്തെ കാര്യമല്ലേയുള്ളൂ.. ഇനി ഇച്ചായൻ അത് മൈൻഡ് ആക്കിയില്ലെങ്കിൽ നീ പഴയ പോലെ തന്നെ പെരുമാറിക്കോ.." അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ആലി പറഞ്ഞതും സാതി അവളെ പല്ല് കടിച്ചു നോക്കി. പിന്നെ തലയാട്ടി. ------------ ഡോറിന് മുന്നിൽ എത്തിയതും അനുവും ആലിയും അവളെ നോക്കി. ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവൾ തലയാട്ടി. ശേഷം നേരെ ചെന്ന് ബെഞ്ചിലിരുന്നു. അടുത്തായി അനുവും ആലിയും. "ഇച്ചായോ..." ആലിയുടെ വിളി കേട്ടതും തിരിഞ്ഞു നോക്കാൻ തുടങ്ങിയവളുടെ കയ്യിൽ അനു പിടിച്ചു. പിന്നെ കണ്ണുരുട്ടിക്കാണിച്ചു. വിളി കേട്ട് നോക്കിയ അലക്സ് ആലിയെ കണ്ടതും ഒന്ന് ചിരിച്ചു കാണിച്ചു. അറിയാതെ നോട്ടമൊന്ന് സാതിയിലേക്കും നീണ്ടു.

"കഴിഞ്ഞ രണ്ട് പിരീഡ് ക്ലാസ്സിൽ ഉണ്ടായിരുന്നില്ലല്ലോ.. എവിടായിരുന്നു..?" "ഇവന്റെ മൈൻ ഏരിയ തന്നെ.. ഇപ്പൊ ഞാൻ പിടിച്ചു കൊണ്ട് വന്നതാ.." അർണവിന്റെ മറുപടി കേട്ടതും അലക്സ് അവനെ കണ്ണുരുട്ടി നോക്കി. "എങ്ങനെയുണ്ടായിരുന്നു വെക്കേഷൻ..?" "കുഴപ്പമില്ലായിരുന്നു.." പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ പറയുമ്പോഴും അവന്റെ മിഴികൾ സാതിയിലേക്ക് നീണ്ടു. ഇവൾക്കെന്താ പറ്റിയേ.? അല്ലെങ്കിൽ ചാടിക്കയറി വരേണ്ടതാണല്ലോ.. സംശയത്തോടെ അവൻ സാതിയെ തന്നെ നോക്കി. അർണവ് കൈ കിട്ടൊരു തട്ട് തന്നപ്പോഴാണ് അവൻ ബോധം വന്നത്. "എന്താടാ.. " ദേഷ്യത്തിൽ അവൻ ചോദിച്ചതും അർണവ് ഒന്നുമില്ലെന്ന് ചുമൽ കൂച്ചി. *** ഉച്ചക്ക് ആലിയോട് സംസാരിച്ച് ക്ലാസ്സിലേക്ക് കയറുമ്പോഴാണ് മറുവശത്ത് നിന്ന് വന്ന ആളുമായി സാതി കൂട്ടി ഇടിച്ചത്. ഒന്ന് പകച്ചെങ്കിലും അത് അലക്സ് ആണെന്ന് മനസ്സിലായതും രണ്ടെണ്ണം പറയാൻ തുനിഞ്ഞ സാതിക്ക് പെട്ടെന്ന് ബോധം വന്നതും അവയെ നാക്കിന് തുമ്പിൽ തടഞ്ഞു വെച്ചു. "സോറി.. ഞാൻ കണ്ടില്ല.."

അതും പറഞ് അവൾ മറികടന്നു നടന്നു. അവൾക്ക് പിറകെ നടന്ന ആലി അലക്സിനെ നോക്കി. സാതിയെ തന്നെ നോക്കി പകച്ചു നിൽക്കുന്നവനെ കണ്ടതും അവളൊന്ന് ഊറിച്ചിരിച്ചു. --------- അന്ന് മുഴുവൻ സാതിയുടെ നോട്ടം അലക്സിനെ തേടി എത്തിയില്ല. അതവനെ വല്ലാതെ ചൊടിപ്പിച്ചു. എങ്കിലും പുറമേ പ്രകടിപ്പിച്ചില്ല. ക്ലാസ്സ്‌ കഴിഞ്ഞ് നേരെ വീട്ടിലേക്ക് ചെന്ന അവൻ ബാഗ് വലിച്ചെറിഞ് സോഫയിലേക്ക് കിടന്നു. വല്ലാത്ത ദേഷ്യമായിരുന്നു ഉള്ള് മുഴുവൻ.. കണ്ണുകളടച്ച് മുടി ഇറുകെ പിടിച്ചു കിടക്കുമ്പോൾ മനസ്സിലേക്ക് വന്നത് സാതിയുടെ മുഖമായിരുന്നു. അവനൊരു പകപ്പോടെ മിഴികൾ തുറന്നു. ശേഷം പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പെട്ടെന്ന് അവിടെ നിൽക്കുന്ന ഗായത്രിയെ കണ്ടതും അവന്റെ കാലുകൾ നിശ്ചലമായി. അവനെ കണ്ട അവരും ഞെട്ടി. "എ... എന്താ മോനേ..?"

പകപ്പോടെ ചോദിച്ചതും അതിന് മറുപടി നൽകാതെ ഫ്രിഡ്ജിൻ അടുത്തേക്ക് ചെന്ന് തുറന്നവൻ വെള്ളമെടുത്തു. കുറച്ചു കുടിച്ചതിന് ശേഷം ഫ്രിഡ്ജിലേക്ക് തന്നെ വെച്ചടച്ച് തിരിഞ്ഞു. "ഞാൻ നിങ്ങളോട് പല തവണ പറഞ്ഞിട്ടുണ്ട്. എന്നെ മോനേ എന്ന് വിളിക്കരുതെന്ന്.." കൂടുതലൊന്നും പറയാതെ അവൻ പുറത്തേക്ക് നടന്നു. മുറിയിലേക്ക് ചെന്ന് ഫ്രഷായി ബെഡ്ഡിലേക്ക് കിടന്ന് കണ്ണുകളടച്ചു. പിന്നെ ഫോൺ അടിക്കുന്നത് കേട്ടാണ് അവൻ ഞെട്ടലോടെ എഴുന്നേറ്റത്. ഉറക്കത്തിലും സാതിയുടെ മുഖമാണ് തെളിഞ്ഞതെന്നുള്ളത് അവനെ വല്ലാതെ അസ്വസ്തനാക്കി. ഫോൺ അപ്പോഴേക്കും കട്ടായിരുന്നു. കൈ വെള്ളയിൽ മുഖം ചേർത്ത് ഇരുന്നപ്പോഴേക്കും വീണ്ടും ഫോൺ അടിച്ചു. എടുത്തു നോക്കിയതും അർണവ് ആണെന്ന് കണ്ട് ഒന്ന് നിശ്വസിച്ചവൻ കാൾ അറ്റൻഡ് ചെയ്തു. "എടാ സാതീടെ കല്യാണം..." വെപ്രാളത്തോടെ അർണവ് പറഞ്ഞത് കേട്ട് അലക്സ് പകപ്പോടെ ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റു. മുഖം രക്തവർണ്ണമായി. ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞവൻ കണ്ണുകളിറുകെ അടച്ച് അലറി. പിന്നെ നേരെ ചെന്ന് കബോർഡ് ചെന്ന് എടുത്ത് വെച്ച കുപ്പിയെടുത്തു......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story