എൻകാതലീ: ഭാഗം 64

enkathalee

രചന: ANSIYA SHERY

പിറ്റേന്ന് അലക്സ് ക്ലാസ്സിന് വന്നിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവനെ വട്ട് കളിപ്പിക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടിരിക്കുവാണ് ആലിയും അനുവും.. അപ്പോഴാണ് അവർക്കടുത്തേക്ക് അർണവ് വന്നത്. "ഹേയ്.. ഞാനും കൂടിക്കോട്ടെ നിങ്ങളുടെ കൂടെ.." "ഓഹ്.. അതിനെന്താ വന്നോളൂ.." സാതി ചിരിയോടെ പറഞ്ഞതും അർണവ് അവർക്കടുത്തിരുന്നു. "ഇച്ചായനെന്താ വരാഞ്ഞെ..?" ആലി സംശയത്തോടെ ചോദിച്ചതും അവനൊന്ന് നെടുവീർപ്പിട്ടു. "എനിക്കറിയില്ല.. രാവിലെ ഞാൻ അവൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. അവന്റെ പപ്പക്ക് വിളിച്ചപ്പോൾ പറഞ്ഞത് ഇത് വരെ എഴുന്നേറ്റില്ലെന്നാ.." "ഇന്നലെ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ...?" "ഹേയ് ഇല്ല.. ഇന്നലെ ഞാൻ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് കട്ട് ആയത്... ഊഹം വെച്ച് നോക്കുമ്പോ അവൻ വലിച്ചെറിഞ്ഞതാകാനാണ് സാധ്യത.." "അതെന്തിന്..?" അത്രയും നേരം മിണ്ടാതെ ഇരുന്ന സാതി പകപ്പോടെ ചോദിച്ചതും അവനൊന്ന് ചിരിച്ചു. "സാതിക്ക് അലക്സിനെ ഇഷ്ടമാണോ..?"

എന്നവന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകളൊന്ന് പിടഞ്ഞു. "അലക്സിന് തന്നെ ഇഷ്ടമാണ്.. അത് കൊണ്ട് ചോദിച്ചെന്നേയുള്ളൂ.." അവളുടെ മിഴികൾ വിടർന്നു. "അത് നിനക്കെങ്ങനെ മനസ്സിലായത്..?" അനുവിന്റെ ചോദ്യത്തിന് ചിരിയോടെ അവനിന്നലെ അലക്സിന് വിളിച്ച കാര്യം പറഞ്ഞു. "സാതീടെ കല്യാണം നടക്കില്ല എന്നാ പറഞ്ഞത്.. പക്ഷെ, കല്യാണം വരെ മാത്രമേ അവൻ കേട്ടുള്ളൂ.. ഇത് വരെ അവന്റെ ഒരു വിവരവും ഇല്ലാത്ത സ്ഥിതിക്ക് വീട്ടിൽ കള്ളും കുടിച്ച് ബോധം കെട്ട് കിടക്കുന്നുണ്ടാവും.." "കള്ളോ..?" ഒരു പകപ്പോടെ സാതി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. "ഇച്ചായൻ കള്ള് കുടിക്കോ.." "ഇല്ലായിരുന്നു.. കുറച്ച് കാലം മുമ്പ് വരെ.." ഒരു നെടുവീർപ്പിട്ട് അർണവ് പറഞ്ഞതും മൂന്ന് പേരുടെയും നെറ്റി ചുളിഞ്ഞു. അത് കണ്ടപ്പോഴാണ് പറഞ്ഞത് എന്തെന്ന് ഓർമ്മ വന്നത്. "അതൊക്കെ വിട്... ഇനി ഇതിന്റെ പേരും പറഞ് അവനോട്‌ പോയി വഴക്കിടേണ്ട കേട്ടോ.." വിഷയം മാറ്റാൻ എന്ന വണ്ണം അവൻ പറഞ്ഞതും സാതി ഒരു വളിച്ച ഇളി ഇളിച്ചു കൊടുത്തു.

"അതിനെ കുറിച്ച് പേടിക്കണ്ട.. ഇച്ചായന്റെ ഉള്ളിലെ ഇഷ്ടം കണ്ടെത്തുന്ന വരെ ഒന്നും മിണ്ടില്ലന്ന് സാതി ഞങ്ങൾക്ക് വാക്ക് തന്നതാ.." "അപ്പൊ നിങ്ങളൊക്കെ പ്ലാൻ ചെയ്തത് ആണല്ലേ.. എന്നാൽ ഞാനും ഉണ്ട് കൂടെ.. അവന്റെ ഇഷ്ടം നമുക്ക് പുറത്ത് കൊണ്ട് വരാം.." കണ്ണിറുക്കിയവൻ പറഞ്ഞതും മൂന്ന് പേരും ചിരിയോടെ തലയാട്ടി. ------------ "ഐ ലൗ യൂ ഇച്ചായാ..." കാതിൽ മുഴങ്ങിക്കേട്ട വാക്കുകൾക്കൊപ്പം പൊട്ടിച്ചിരി കൂടെ ഉയർന്നതും അലക്സ് ഒരു പകപ്പോടെ കണ്ണ് തുറന്നു. ചുറ്റും നോക്കി ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നതും തലക്ക് അനുഭവപ്പെട്ട വേദനയാൽ അവൻ ഇരു കൈകളും തലയിൽ അമർത്തി. പെട്ടെന്ന് ഇന്നലത്തെ സംഭവങ്ങളൊക്കെ ഓർമ്മയിൽ തെളിഞ്ഞതും മുഖത്ത് വല്ലാത്തൊരു ദേഷ്യം നിറഞ്ഞു. ഒപ്പം നേരത്തേ കണ്ട സ്വപ്നവും മുന്നിൽ തെളിഞ്ഞതും തലയിൽ പിടിച്ചിരുന്ന കൈകൾ അയഞ്ഞു. കണ്ട സ്വപ്നത്തിലെ മുഖത്തിന് സാതിയുടെ മുഖമാണെന്നത് അവനിൽ പകപ്പ് നിറച്ചു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. "ഇഷ്ടമാണോ അവളോട്..?" സ്വയം ചോദിച്ചതും ഹൃദയം മറുപടി നൽകിയില്ല.

അതവനിൽ വല്ലാത്ത ദേഷ്യം നിറച്ചു. "ആ പന്ന മോളേ പ്രേമിക്കാൻ എനിക്കെന്താ വട്ടാണോ.. തുഫ്.." സ്വയം പറഞ്ഞവൻ ബാത്‌റൂമിലേക്ക് നടന്നു. -------- പിറ്റേന്ന് സാതി ക്ലാസ്സിലെത്തിയത് ലേറ്റ് ആയിട്ടായിരുന്നു. മിസ്സ്‌ അവളോട് ക്ലാസ്സിലേക്ക് കയറാൻ പറഞ്ഞതും അവൾ ബെഞ്ചിൽ ചെന്നിരുന്നു. പിന്നെ അടുത്തിരുന്ന ആലിയെ തോണ്ടി. "ഇച്ചായൻ ബാക്കിലുണ്ട്.. തിരിഞ്ഞ് നോക്കണ്ട.." അവളുടെ മറുപടി കിട്ടിയതും അവൾ നേരെയിരുന്നു. "എന്താ ലേറ്റ് ആയേ..?" "ഗിഫ്റ്റ് വാങ്ങിക്കാൻ പോയതായിരുന്നു.." പിന്നെ ഒന്നും മിണ്ടിയില്ല.. ക്ലാസ്സ്‌ കഴിഞ്ഞ് മിസ്സ്‌ പോയതും മൂന്നും കല പില സംസാരിക്കാൻ തുടങ്ങി. "സാതീ...." പെട്ടെന്ന് ബാക്കിൽ നിന്ന് ഒരു വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി. ആദ്യം തന്നെ കണ്ണ് പോയത് അലക്സിലേക്കാണ്. അവന്റെ നോട്ടവും തന്നിലാണെന്ന് കണ്ട് പെട്ടെന്ന് മിഴികൾ വെട്ടിച്ചു.

ആദർശാണ് വിളിച്ചത്. അലക്സിന്റെ തൊട്ട് മുന്നിലുള്ള ബെഞ്ചിലാണ് അവനിന്ന് ഇരിക്കുന്നത്. അവനിലേക്കവളുടെ നോട്ടം എത്തിയതും അവനൊന്ന് കൈ വീശിക്കാണിച്ചു. "എന്താ ലേറ്റ് ആയേ..?" "ബസ് മിസ്സായതാടാ... അല്ലടാ ഇന്ന് നിന്റെ ബർത്ഡേ ആണല്ലേ.." "ഉം.. അതേ.. " കോളർ ഒന്നുയർത്തി അവൻ പറഞ്ഞതും സാതി ഒന്ന് തലയാട്ടി ചിരിച്ചു. "ബെല്ലടിച്ചിട്ട് പിടിച്ചോളാട്ടാ..." അപ്പോഴേക്കും അടുത്ത മിസ് വന്നിരുന്നു. *** ബെല്ലടിച്ചതും സാതി വേഗം ആദർശിനടുത്തേക്ക് നടന്നു. "ഹാപ്പി ബർത്ഡേ ഡാ.." "താങ്ക്യൂ ഡീ..." "ചെലവ് എട് മോനേ..." കൈ നീട്ടി അവൾ പറഞ്ഞതും തല ചൊറിഞ്ഞു കൊണ്ട് അവനൊന്ന് ഇളിച്ചു കാണിച്ചു. "അവൾക്ക് മാത്രമല്ല ഞങ്ങൾക്കും വേണം.." അവർക്കടുത്തേക്ക് ആലിയും അനുവും കൂടെ വന്നതും അവൻ ദയനീയമായി മൂന്നിനെയും നോക്കി. "ആലിയേ..." "ഇവർക്ക് രണ്ടിനും കൊടുക്കുന്നുണ്ടേൽ എനിക്കും വേണം.." എന്ന അവളുടെ ഡയലോഗിൽ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ട ആദർശ് താടക്ക് കൈ കൊടുത്തിരുന്നു. "ഇച്ചായൻ എന്താ പറ്റിയേ..?"

പെട്ടെന്ന് തല ചെരിച്ച് ആലി ചോദിച്ചതും മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചിരുന്ന അലക്സ് ഒന്ന് പകച്ചു. അവന്റെ കൈ അയഞ്ഞു. എല്ലാവരുടെയും നോട്ടം അവനിലേക്ക് നീണ്ടതും ഒന്ന് ചിരിച്ചു. "എ.. എന്ത്..?" "ഇന്നലെ എന്താ വരാഞ്ഞേ എന്ന്..?" "അത് വയ്യായിരുന്നു..." അത്രയും പറഞ്ഞവൻ പെട്ടെന്ന് എഴുന്നേറ്റ് പോയതും ആലി വാ പൊത്തി ചിരി കടിച്ചമർത്തി. ---------- "ഇനി എന്തെങ്കിലും..?" ബർഗർ വായിലേക്ക് കുത്തി കയറ്റുന്നവരെ നോക്കി ആദർശ് ചോദിച്ചതും സാതിയും അനുവും ഒന്നും വേണ്ടെന്ന് തലയാട്ടി. "എനിക്ക് ഒരു ഡയറി മിൽക്ക് കൂടെ..😁" ആലി ഇളിച്ചു കൊണ്ട് പറഞ്ഞതും ആദർശ് അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് എഴുന്നേറ്റു. കഴിച്ചു കഴിഞ്ഞ് അവന്റെ പിറകെ മൂന്ന് പേരും ചെന്നു. ആലിയൊരു ഡയറി മിൽക്ക് കൂടെ വാങ്ങി ബില്ലടച്ച് നാൽ പേരും പുറത്തേക്ക് ഇറങ്ങി. "എന്നാൽ പോട്ടെ.. ഇനി നിങ്ങടെ ഒക്കെ ബർത്ഡേക്ക് മുടിപ്പിക്കാൻ വരാം.."

അതും പറഞ്ഞവൻ നടന്നതും സാതി പിറകിൽ നിന്ന് വിളിച്ചു. "നിക്കെടാ.. പോയിട്ട് എവിടേക്കാ.." അവൻ തിരിഞ്ഞു നോക്കിയതും ബാഗിൽ നിന്നെടുത്ത ബോക്സ് സാതി അവൻ നേരെ നീട്ടി. അവൻ സംശയത്തോടെ മൂന്ന് പേരെയും നോക്കിയതും ആലി ഒരു ചിരിയോടെ പറഞ്ഞു. "ഇത് നിനക്ക് ഞങ്ങളുടേ മൂന്ന് പേരുടെയും വക ബർത്ഡേ ഗിഫ്റ്റ്.. ഒന്നുമില്ലെങ്കിലും അനുവിനെ പോലും കോഴി പണിയിൽ കടത്തി വെട്ടാൻ കഴിവുള്ളവനല്ലേ ഞങ്ങടെ ഈ ആങ്ങള.." രണ്ട് പേർക്കിട്ട് താങ്ങിയവൾ പറഞ്ഞതും അനു അവളുടെ കയ്യിലൊന്ന് നുള്ളി. അനു അവളെ തിരിച്ചും.. ആലി തിരിച്ചടിച്ചു. അനുവും തിരിച്ചടിച്ചു. ഇതൊക്ക കണ്ട് നിൽക്കുന്ന ആദർശിന്റെ കയ്യിൽ ഗിഫ്റ്റ് വെച്ച് കൊടുത്ത് സാതി പറഞ്ഞു. "അതിനി ഇപ്പൊ ഒന്നും അവസാനിക്കില്ല.. എന്തായാലും ഇത്രേം നേരം ഞങ്ങൾ നിന്നെ മുടിപ്പിച്ചതിന് നിനക്ക് ഞങ്ങളുടെ വകയുള്ള ഗിഫ്റ്റ് ആണെന്ന് കരുതിക്കോ.." അതിന് അവനൊന്ന് ചിരിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story