എൻകാതലീ: ഭാഗം 65

enkathale

രചന: ANSIYA SHERY

"സോറി..."
പതിവ് പോലെ ക്ലാസ്സിലേക്ക് കയറിയതും മുന്നിലേക്ക് വന്ന അലക്സിനെ ചെന്നവൾ ഇടിച്ചു.
ഒരു സോറിയും പറഞ് അകത്തേക്ക് പോകാൻ തുനിഞവളുടെ കയ്യിൽ പെട്ടെന്ന് അലക്സ് പിടിത്തമിട്ടു.

തിരിഞ്ഞു നോക്കിയവൾ ദേഷ്യത്താൽ തന്നെ നോക്കുന്നവനെ കണ്ട് ഒന്ന് ഞെട്ടി.

"എന്താ അലക്സ്.."
അവളുടെ ചോദ്യമാണവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്.

"എ.. എന്താ..?"
ഒരു പകപ്പോടെ ചോദിച്ചതിനൊപ്പം കൈകളിലെ പിടി അയച്ചു.
ശേഷം തിരിഞ്ഞു നോക്കാതെ പുറത്തേക്ക് പോയി.

അലക്സ് നേരെ പോയത് അവന്റെ സ്ഥിരം പ്ലൈസിലേക്ക് ആയിരുന്നു.
നേരെ ചെന്ന് സ്റ്റെപ്പിലിരുന്നവൻ കൈകളാൽ മുഖം പൊത്തി.

ഉള്ളിൽ മുഴുവൻ സാതിയുടെ മുഖം മാത്രമാണെന്നത് അവനൊരു ഞെട്ടലോടെ അറിഞ്ഞു.

"What the fu*** "
മുടിയിൽ കൊരുത്തു പിടിച്ചവൻ അലറി.

"അവളുടെ മുഖമെന്തിനാ എന്റെ മനസ്സിലേക്ക് കൊണ്ട് വരുന്നത് പറ കർത്താവേ..... പറ.. പറയാൻ..
മുകളിലേക്ക് നോക്കി അലറിപ്പറഞ്ഞവൻ ദേഷ്യത്താൽ എഴുന്നേറ്റു.


---------

ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങവേയാണ് ഗ്രൗണ്ടിലെ മരച്ചുവട്ടിൽ നിൽക്കുന്നവനെ സാതി കണ്ടത്.
ഒരു നിമിഷം അവളൊന്ന് പകച്ചു.

"ഇവനെന്താ ഇവിടെ..?"

"ആര്...?"
ആലിയും അനുവും സംശയത്തോടെ അവളെയും അവളുടെ നോട്ടം പാഞ്ഞിടത്തേക്കും നോക്കി.


"മനോജ്‌..."

"ഏത്? നിന്റെ ഏട്ടന്റെ പെണ്ണിന്റെ ബ്രദറോ..?"
അനു ചോദിച്ചതും അവൾ അതേയെന്ന് തലയാട്ടി. അവന്റെ നോട്ടം തങ്ങളുടെ നേരെ ആണെന്ന് കണ്ടതും സാതി അവന്റെ അടുത്തേക്ക് ചെന്നു.

"ഹായ്..."
മൂവരെയും നോക്കി പറഞ്ഞതിന് ശേഷം അവന്റെ നോട്ടം സാതിയിൽ തങ്ങി നിന്നു.

"താനെന്താ ഇവിടെ..?"

"തന്നെ കൂട്ടിട്ട് വരാൻ പറഞ്ഞതാ എന്നോട്.. എന്റെ വീട്ടുകാരൊക്കെ അവിടെ ആണ്.. ഞാനും അങ്ങോട്ട് ഇറങ്ങാൻ നിൽകുമ്പോഴാ ആരവേട്ടൻ വിളിച്ചു പറഞ്ഞത്.."


എന്തോ പറയാൻ തുടങ്ങിയവളുടെ മിഴികൾ പെട്ടെന്ന്  കുറച്ചപ്പുറത്ത് നിന്ന് തങ്ങളെ വീക്ഷിക്കുന്ന അലക്സിൽ പതിഞ്ഞു.

"ഞാൻ വരാം.."
ഇടം കണ്ണിട്ട്  അവനെ നോക്കിയവൾ പറഞ്ഞു.
ആലിയോടും അനുവിനോടും യാത്ര പറഞ്ഞതിന് ശേഷം മനോജിന്റെ കൂടെ അവൾ പുറത്തേക്ക് നടന്നു.

അവർ പോയതും അലക്സ് വേഗം അനുവിന്റെയും ആലിയുടെയും അടുത്തേക്ക് ചെന്നു. പെട്ടെന്ന് അവനെ മുന്നിൽ കണ്ടതും രണ്ട് പേരും ഒന്ന് പകച്ചു.


എന്നാൽ അവൻ ദേഷ്യത്തിൽ ആണെന്ന് കണ്ടതും രണ്ട് പേരും മുഖാമുഖം നോക്കി.

"ആരാ അവൻ..?"

"ആര്..?"

"ഇപ്പൊ അവൾ പോയില്ലേ അവന്റെ കൂടെ..? ആ അവൻ ആരാന്ന്..?"
രണ്ട് പേർക്കും കാര്യം മനസ്സിലായി. എങ്കിലും അറിയാത്ത ഭാവത്തിൽ ആലി ചോദിച്ചു.

"ഇച്ചായൻ ആരുടെ കാര്യമാ ഈ പറയുന്നത്.. ഞങ്ങൾക്ക് മനസ്സിലായില്ല.."

"അത്.. പിന്നെ.. സാത്വികയുടെ കാര്യം തന്നെ... അവനാരാ..?"
ഒരു പതർച്ചയോടെ അവൻ ചോദിച്ചു.

"ഓഹ് സാതീടെ കാര്യം ആയിരുന്നോ.. അത് അവളുടെ ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ അനിയനാ..  മനോജ്‌.."

"ഓഹ് അതായിരുന്നോ..?"

"പക്ഷെ, അവൻ സാതിയേ ഇഷ്ടമാണ്..
അത് അവളോട് പറഞ്ഞപ്പോൾ വീട്ടിൽ പറയണം എന്ന് പറഞ്ഞു. അത് പറയാൻ വേണ്ടിയിട്ടാ ഇപ്പോ അവളെ കൂട്ടി പോയത്.."

അനു പെട്ടെന്ന് പറഞ്ഞതും ആലി ഇതൊക്ക എപ്പോ എന്ന നിലക്ക് അവനെ നോക്കി.
അലക്സ് ഒരു നിമിഷം പകച്ചു നിന്നു.
പിന്നെ അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു.


"അവൾക്ക് അവനെ ഇഷ്ടമാണോ..?"
ചോദ്യത്തിൽ ദേഷ്യം കലർന്നിരുന്നു.

"ആണെന്നാണ് തോന്നുന്നത്.. ഒന്നാമത് അവളുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും അവൻ അവളെ ഇഷ്ടമാണ്. അങ്ങനെ ആകുമ്പോ എങ്ങനെയാ തിരിച്ച് സ്നേഹിക്കാതിരിക്കാൻ പറ്റാ...  സാതിക്ക് അതാണ് സന്തോഷമെങ്കിൽ ഞങ്ങൾക്കത് മതി.. അവളിനി അവന്റെ കൂടെ ജീവിക്കുന്നത് കണ്ടിട്ട് എനിക്ക് മരിച്ചാൽ മതി.."


കള്ളക്കണ്ണീർ ഒപ്പി അനു പറഞ്ഞു നിർത്തിയതും അലക്സിന്റെ ചവിട്ടേറ്റ് തറയിലേക്ക് വീണിരുന്നു.
ആലി ഞെട്ടലോടെ വാ പൊത്തി.

"ആ @&₹&# മോന്റെ കൂടെ അവളുടെ പേര് പറഞ്ഞാൽ കത്തിച്ചു കളയും ഞാൻ.."
അതും പറഞ്ഞവൻ അവിടെ നിന്ന് പാഞ്ഞു പോയതും ഇടുപ്പിൽ കൈ വെച്ച് കൊണ്ട് ആലി അനുവിനെ നോക്കി.

അവൻ അവളെ നോക്കി ഇളിച്ചതും ഒന്ന് പിരികമുയർത്തി ആലി അവൻ നേരെ കൈ നീട്ടി.
ആ കയ്യിൽ പിടിച്ചു കൊണ്ടവൻ നേരെ നിന്ന് ഊരക്ക് കൈ വെച്ചു.

"എന്റെ ഊര പോയെന്നാ തോന്നുന്നത്."

"വേണ്ടാത്ത പണിക്ക് നിന്നിട്ടല്ലേ.. എന്തൊക്കെയാടാ നീ പറഞ്ഞത്.."

"അത് പിന്നെ.."
പറയാൻ തുടങ്ങുമ്പോഴാണ് അങ്ങിങ്ങായി തങ്ങളെ നോക്കി നിൽക്കുന്നവരെ കണ്ടത്.
താൻ വീണത് കണ്ടിട്ടാണ് ആ നോട്ടം എന്ന് മനസ്സിലായതും ഒരു വളിച്ച ഇളി ഇളിച്ച് അവൻ ആലിയുടെ കൈ പിടിച്ചു.

അവിടുന്ന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴാണ് ഇരു കയ്യും മാറിൽ കെട്ടി തങ്ങളെ നോക്കി നിൽക്കുന്ന ദിയാനെ കണ്ടത്.
രണ്ട് പേരും പകപ്പോടെ മുഖാമുഖം നോക്കി.


അനു അവനെ നോക്കി ഇളിച്ച് ആലിയുടെ കൈ പിടിച്ച് മാറി നടക്കാൻ തുടങ്ങിയതും അവന്റെ വിളി കേട്ട് കാലുകൾ നിശ്ചലമായി.

"ആലിയാ.. അനുരാഗ്.. ഒന്ന് നിന്നേ.."

രണ്ട് പേരും തിരിഞ്ഞ് അവനെ നോക്കി ഇളിച്ചു. എന്നാൽ അവന്റെ മുഖതെ ഗൗരവം കണ്ടതും ആ ചിരി മാഞ്ഞു.

"എന്തായിരുന്നു അവിടെ..?"

രണ്ട് പേരും ഒന്ന് പരസ്പരം നോക്കി.

"പരസ്പരം നോക്കി നിൽക്കാനല്ല ഞാൻ പറഞ്ഞത്.. ചോദിച്ചതിന് മറുപടി പറയാനാ.."
എന്നിട്ടും മറുപടി നൽകാതെ പരുങ്ങലോടെ രണ്ടും പരസ്പരം നോക്കി നില്കുന്നത് കണ്ട് ദിയാൻ ദേഷ്യം വന്നു.

പെട്ടെന്നവൻ ആലിയുടെ കയ്യിൽ പിടിച്ച് വലിച്ചതും അവൾ അവന്റെ ദേഹത്ത് തട്ടി നിന്നു.
കണ്ണ് മിഴിച്ച് കൊണ്ട് അവൾ അവനെ നോക്കി. നോട്ടം മുഴുവൻ അനുവിൽ ആണെന്ന് കണ്ടവൾ അവനിൽ നിന്ന് കൈ വലിച്ചെടുക്കാൻ ശ്രമിച്ചു.

"അടങ്ങി നിൽക്കെടീ.."
അവൻ ഒച്ച വെച്ചതും ആലി പകപ്പോടെ കൈ പിൻവലിച്ചു.


"പറ... എന്താ കാര്യം..?"

"ഒന്നുല്ല സാർ..."
മറുപടി പറഞ്ഞത് ആലിയായിരുന്നു. ദിയാൻ അവളെ കലിപ്പിച്ചു നോക്കിയതും അവൾ വാ പൂട്ടി.

അനുവിന്റെ നോട്ടം അവൻ പിടിച്ച അവളുടെ കയ്യിലേക്ക് നീണ്ടു. ആ നിമിഷം ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു. എങ്കിലും അത് പുറമേ പ്രകടിപ്പിച്ചില്ല.


"പറ.. അനുരാഗ്.."

അനു ഒരു നിമിഷം ചിന്തിച്ചു. സാർ എന്തായാലും പ്രണയത്തെ എതിർക്കുന്ന ആളല്ല.. സാതിയുടെ കാര്യം പറഞ്ഞാലോ..  സാർ കൂടെ ഉണ്ടെങ്കിൽ രണ്ടിനെയും വേഗം ഒന്നിപ്പിക്കാൻ സാധിക്കുമായിരിക്കും. കൂടെ ഇവരെയും ഒന്നിപ്പിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി..
ഹി.. ഹി.. 😼😼


അനുവിലെ കുരുട്ട് ബുദ്ധി ഉണർന്നതും അവൻ സാതിയുടെയും അലക്സിന്റെയും കാര്യം ദിയാനോട്‌ പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞതിൻ ശേഷം  പല്ല് കടിച്ച് നിൽക്കുന്ന ആലിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.


"മ്മ്.. അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ അല്ലേ..?"
പിരികമുയർത്തിയവൻ ആലിയെ നോക്കി.
അതേയെന്ന നിലക്ക് അവൾ നിഷ്കുവായി തലയാട്ടിയതും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.
പെട്ടെന്ന് തന്നെ അവയെ മായ്ച്ചു കളഞ്ഞവൻ അവളിലെ പിടി വിട്ടു.


"സാർ ഇനി ഇത് ആരോടും പറയരുത്.. പ്രത്യേകിച്ച് ഇച്ചായനോട്‌.. അറിഞ്ഞാൽ ഞങ്ങളുടെ തല എടുക്കും.."


"മ്മ്.. ഇല്ലാ.. എന്താ ഇനി നിങ്ങളുടെ പ്ലാൻ.."

"അലക്സിന്റെ ഉള്ളിൽ ജലസ് ഉണ്ടാക്കണം..  എന്നിട്ട് അത് വളർന്ന് വളർന്ന് പിടിച്ചു നിൽക്കാൻ പറ്റാതെ ആകുമ്പോ അവൻ സാതിയോട് ഇഷ്ടം തുറന്ന് പറയും.. ഹ.. ഹ.ഹ.."
അവസാനം അവൻ പുലിവാൽ കല്യാണത്തിലെ സലീം കുമാറിനെ പോലെ ചിരിച്ചതും ആലിയവനെ വാ പൊളിച്ചു നിന്നു.

"അതിന് നീ അട്ടഹസിക്കുന്നത് എന്തിനാ..?"

"അത് ഒരു ഗുമ്മിന് ഇരിക്കട്ടെ..😁"


"മ്മ്.. ഐഡിയ കൊള്ളാം.. എന്റെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.. പിന്നെ എന്നോട് പറഞ്ഞ പോലെ വേറെ ടീച്ചേഴ്സിനോട് പറയാൻ നിൽക്കണ്ട.. എല്ലാരും ഒരേ പോലെ ആവില്ല.."

അതും പറഞ്ഞവൻ പോയതും ആലി അനുവിന്റെ കയ്യിൽ അടിച്ചു.

"നീയെന്തിനാ സാറിനോട് എല്ലാം പറഞ്ഞത്..?"


"സാറിന്റെ സഹായം വല്ലതും വേണ്ടി വന്നാലോ.. കൂടെ ഉള്ളത് നല്ലതല്ലേ..?"

"സാറിന്റെ എന്ത് സഹായമാ നമുക്ക് വേണ്ടത്.."
അത് കേട്ടതും അനു ഒന്ന് പരുങ്ങി.
പ്രത്യേകിച്ച് ഒന്നുമില്ലെന്ന് അവൻ അറിയാം. എങ്കിലും ആ വഴി ഇവരെ രണ്ടിനെയും ഒന്നിപ്പിക്കാൻ പറ്റിയാലോ എന്ന് കരുതി പറഞ്ഞതായിരുന്നു.


"സാറിന്റെ ഒരു ആവശ്യവും നമുക്ക് വേണ്ട.. നോക്കിക്കോ.. ഒരാഴ്ചക്ക് ഉള്ളിൽ ഇച്ചായൻ സാതിയോട് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കും. എനിക്ക് ഉറപ്പാ..."


ആലി പറഞ്ഞത് കേട്ട് നടന്നത് തന്നെ എന്ന നിലക്ക് അനു തലയാട്ടി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story