എൻകാതലീ: ഭാഗം 66

enkathalee

രചന: ANSIYA SHERY

"സാതി എവിടേ..?"

പിറ്റേന്ന് ഇന്റർബെൽ അടിച്ചതും അനുവിനും ആലിക്കും അടുത്തേക്കും വന്ന് അർണവ് ചോദിച്ചു.

ചോദ്യം അവന്റെ ആയിരുന്നെങ്കിലും ഉത്തരം അറിയാനുള്ള ആകാംക്ഷ മുഴുവൻ നിറഞ്ഞിരുന്നത് അലക്സിലായിരുന്നു.


"അറിയില്ല... അവൾ രാവിലെ മെസ്സേജ് അയച്ചിട്ട് പറഞ്ഞു ഇല്ലാന്ന്.. കാരണം ചോദിക്കും മുന്നേ അവൾ ലൈനീന്ന് പോകുവേം ചെയ്തു.."

"ചിലപ്പോ കല്യാണം ഉറപ്പിച്ചത് കൊണ്ടാവും.."
ചിന്തയിൽ നിന്നെന്ന പോലെ അനു പറഞ്ഞു നിര്ത്തിയതും നിലത്തേക്ക് മലർന്നു വീണിരുന്നു.


"അമ്മഷ്കീ..."

എല്ലാവരും പകപ്പോടെ അവനെ നോക്കി. എന്നാൽ അനുവിന്റെ നോട്ടം കലിപ്പിൽ മുഷ്ടി ചുരുട്ടി നിൽക്കുന്ന അലക്സിലായിരുന്നു.
വേദനയിലും അവനൊന്ന് ഇളിച്ച് കാണിച്ചു.

അവനെയൊന്ന് തുറുക്കനെ അലക്സ് പുറത്തേക്ക് പാഞ്ഞു പോയി.
ആലിയും അർണവും ചേർന്നവനെ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.

"ഇവിടിപ്പോ എന്താ നടന്നേ...?"വായും പൊളിച്ച് അർണവ് ചോദിച്ചതും അനു പല്ല് കടിച്ചു.

"ഇപ്പൊ പോയ നിന്റെ കൂട്ടുകാരൻ എനിക്കിട്ട് ഒരു ചവിട്ട് തന്നു... അത്രയേ ഉള്ളു.."


"അതിന് മാത്രം നീയൊന്നും പറഞ്ഞില്ലല്ലോ.."

"പിന്നെ സാതീടെ കല്യാണം ഉറപ്പിച്ചെന്ന് അങ്ങേരെ മുന്നിൽ നിന്ന് പറഞ്ഞാൽ ചവിട്ടില്ലേ..". ആലി

"എടീ.. ഞാൻ ആരവേട്ടന്റെ കല്യാണം എന്നാ ഉദ്ദേശിച്ചത്.."

"എന്നാ പിന്നെ അങ്ങനെ പറഞ്ഞാൽ പോരായിരുന്നോ..?"


"ന്റെ പൊന്നോ.. ഞാൻ ഓർത്തില്ല.."

"നിങ്ങളൊന്ന് നിർത്ത്.. അവനിപ്പോ എവിടേ പോയിരിക്കുമോ ആവോ.. ഞാനൊന്ന് പോയി നോക്കട്ടെ.."

അതും പറഞ് ദൃതിയിൽ അർണവ് പുറത്തേക്ക് പോയതും ആലി അനുവിന്റെ വയറിലേക്ക് ഇടിച്ചു.

"വേദന ഉണ്ടോടാ.. 😁"

"അമ്മാ... ഡീ.."
അവളുടെ കൈ തട്ടി മാറ്റിയവൻ ചാടി എഴുന്നേറ്റതും ആലി പുറത്തേക്ക് പറഞ്ഞിരുന്നു.
അനു പിന്നെ സുഖവിവരം അന്വേഷിക്കാൻ വരുന്നവരോട് സംസാരിച്ചിരുന്നു.

---------


ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ജേക്കബ് വാതിൽ ചെന്ന് തുറന്നത്..
മുന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന അർണവിനെ കണ്ടതും പുറത്തേക്കൊന്ന് നോക്കി.

"നീയെന്താടാ ഈ രാത്രിയിൽ..."

"രാവിലെ കോളേജീന്ന് ഇറങ്ങിപ്പോയ അങ്ങയുടെ മോൻ കുറച്ചു മുന്നേ കയറി വന്നെന്ന് ആന്റി വിളിച്ചു പറഞ്ഞായിരുന്നു.. ഒന്ന് കാണാൻ അങ്ങൊന്ന് കനിഞ്ഞിരുന്നെങ്കിൽ.."


"ഡാ... ഡാ.. വേണ്ടാ.." ചിരിയോടെ അവന്റെ ചെവിയിൽ പിടിച്ചയാൾ പറഞ്ഞതും നിന്ന് തുള്ളിക്കൊണ്ട് അവൻ പിടി വിടുവിച്ചു.


"പോയി നോക്കിയേച്ച് വാ..  ആ പിന്നെ.. പോയി അവനെ കലിപ്പാക്കിയിട്ട് നിന്നെ പൊക്കിക്കൊണ്ട് പോകേണ്ട അവസ്ഥ ഉണ്ടാക്കരുത്..."

"ഇല്ലേയില്ല.. 😁"
ഇളിയോടെ പറഞ്ഞവൻ മുകളിലേക്ക് പാഞ്ഞു. ഇടക്ക് ഹാളിൽ വെച്ച് കണ്ട ഗായത്രിയുടെ കവിളിൽ ഒന്ന് നുള്ളാനും മറന്നില്ല..


----------


ചാരി വെച്ച വാതിൽ തുറക്കാൻ നേരം അർണവൊന്ന് മുകളിലോട്ട് നോക്കി.


"ഈശ്വരാ.. കാത്തോണേ.. "
വാതിൽ തുറന്ന് അകത്തേക്ക് കയറിയതും കട്ടിലിനോട്‌ ചാഞ് നിലത്തിരുന്ന് കള്ള് കുടിക്കുന്നവനെ കണ്ട് അടുത്തേക്ക് പാഞ്ഞു ചെന്നു.

"നിനക്കിപ്പോഴും ഇത് നിർത്താൻ ആയില്ലേ അലക്സേ.."
അത് തട്ടി വാങ്ങിയവൻ ചോദിച്ചതും അലക്സ് അവനെ കണ്ണുരുട്ടി നോക്കി.

"നിനക്കെന്നാടാ പന്നീ അതിന്.."

"നിന്റെ അമ്മൂമ്മേടെ... എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.. ഇപ്പോ കള്ള് കുടിക്കാൻ മാത്രം എന്താടാ നിനക്ക് വിഷമം.."


"അറിയില്ല നിനക്കൊന്നും.. അലക്സ് ഒറ്റക്കാ.. അലക്സ് എന്നും ഒറ്റക്കാ.. അല്ലെങ്കിലും എനിക്ക് ആരും വേണ്ട.. ഞാൻ ഒറ്റക്ക് മതി..."


അർണവ് മറുപടിയൊന്നും പറയാതെ എഴുന്നേറ്റതും അലക്സ് അവനെ പിടിച്ച് തറയിലേക്ക് തന്നെ ഇരുത്തി..

"നീയെവിടേക്ക് ആടാ പോകുന്നത്.. എനിക്ക്  പറയാൻ ഉള്ളത് നീയെങ്കിലും കേൾക്കണം.. കാരണം എനിക്കാകെ ഉള്ള ഫ്രണ്ട് നീ മാത്രമാ.. "

അവന്റെ നാക്ക് കുഴയുന്നുണ്ടായിരുന്നു. അർണവ് കൈ കെട്ടിയവനെ നോക്കി.

"എന്നിട്ട്..? എന്താ ഇപ്പോ നിന്റെ സങ്കടം.."

"അതവളാ..."

"തവളയോ..?"
ചിരിയോടെ അർണവ് ചോദിച്ചതും അലക്സ് അവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു.
അതോടെ അവന്റെ ചിരി നിന്നു.

"സീരിയസ് ആയിട്ട് കാര്യം പറയുമ്പോ ചിരിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് നിനക്ക് അറിയില്ലേടാ #&*#"

എനിക്കെന്തിന്റെ കേടായിരുന്നു എന്ന നിലക്ക് അർണവ് ദയനീയമായി ഇരുന്നു.

"എനിക്ക് അവളെ ഇഷ്ടമാ.. ജീവനാ എന്റെ... ഞാനല്ലാതെ ഒരുത്തനും അവളെ കെട്ടത്തില്ല.. കെട്ടാൻ ഞാൻ സമ്മതിക്കത്തില്ല.."


ഇതൊക്കെ എത്ര കേട്ടതാ എന്ന നിലക്ക് അർണവ് ചെവിയൊന്ന് തോണ്ടി.

"എന്നിട്ട്.. ബാക്കി പറ... കുറച്ചു കഴിഞ്ഞ് ഈ വാക്ക് മാറ്റാൻ അല്ലേ നിനക്ക്.. പറയുമ്പോ കുറച്ച് സത്യമുള്ള കള്ളങ്ങളൊക്കെ പറയണം.."

അതിൻ മറുപടി പറയാൻ തുടങ്ങും മുന്നേ ക്ഷീണത്തോടെ അവൻ അർണവിന്റെ തോളിലേക്ക് ചാഞ്ഞിരുന്നു..

-------

പിറ്റേന്ന് അലക്സ് കോളേജിൽ വന്നിട്ടുണ്ടായിരുന്നില്ല..
ഇന്നലെ ലീവായത് കൊണ്ട് തന്നെ അവനെ കാണാൻ പറ്റിയിരുന്നില്ല.
ഇന്ന് കാണാമല്ലോ എന്നോർത്തിട്ടാണ് ഓടിപ്പാഞ്ഞു വന്നത്. പക്ഷേ..,

സാതിക്ക് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു.. അതിനാൽ തന്നെ മുഖമാകെ വാടിയിരുന്നു.

അനുവും ആലിയും കാര്യം ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞു.


ഇന്റർബെല്ലിന് മൂന്ന് പേരും കൂടെ മരച്ചുവട്ടിൽ ചെന്നിരുന്നു.
ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിൻ ഇടയിലാണ് അർണവ് അങ്ങോട്ട് വന്നത്..

"ഇച്ചായൻ എന്താ പറ്റിയേ..?"
എന്ന ആലിയുടെ ചോദ്യത്തിൽ അവനൊന്ന് പരിഭ്രമിച്ചു.

"അന്നത്തെ പോലെ കള്ളും കുടിച്ച് കിടക്കുവായിരിക്കും അല്ലേ.."
സാതിയുടെ എടുത്തടിച്ചുള്ള ചോദ്യത്തിൽ മൂന്ന് പേരും ഞെട്ടി.
അർണവ് നിർവികാരമായി ഒന്ന് ചിരിച്ചു കാണിച്ചതും കാര്യം അത് തന്നെയാണെന്ന് അവൾക്ക് മനസ്സിലായി.


"സാതീ... താനവനെ മറന്നേക്ക്..."

"എന്തൊക്കെയാ അർണവേട്ടാ നിങ്ങളീ പറയുന്നത്..?"
ആലി പകപ്പോടെ ചോദിച്ചു..

"ഞാൻ പിന്നെ എന്ത് പറയാനാ ആലീ..  ഇന്നലെ ഒരു അവസാനശ്രമം ആയിട്ടാണ് ഞാൻ അവന്റെ വീട്ടിൽ പോയത്.. എപ്പോഴും ഉള്ള പോലെ സാതിയേ അവനിഷ്ടമാണെന്ന് പറഞ്ഞു.. പക്ഷേ രാവിലെ എഴുന്നേറ്റപ്പോ പിന്നെയും പഴയത് പോലെ തന്നെ... അവനിനി നിന്നെ ഇഷ്ടമുണ്ടായിരുന്നേൽ പറയേണ്ട സമയം എപ്പോഴേ കഴിഞ്ഞതാണ്.. വെറുതെ മോഹിക്കേണ്ട.. അത്രയേ പറയാനുള്ളു.."

അത്രയും പറഞ് അർണവ് അവിടെ നിന്ന് പോയതും ആലിയും അനുവും സാതിയെ നോക്കി.
അവളുടെ മിഴികൾ നിറഞ്ഞിരുന്നു...


"സാതീ..."
ആലിയുടെ വിളിക്ക് മറുപടിയായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. പക്ഷേ, സാധിച്ചില്ല......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story