എൻകാതലീ: ഭാഗം 67

enkathalee

രചന: ANSIYA SHERY

"അനുരാഗ് ഒന്ന് പുറത്തേക്ക് വരൂ.."

ക്ലാസ്സ്‌ കഴിഞ് ഇറങ്ങാൻ നിന്ന ദിയാൻ എന്തോ ഓർത്ത പോലെ അകത്തേക്ക് തന്നെ കയറി അനുവിനെ വിളിച്ചതും അവൻ അടുത്തിരിക്കുന്ന രണ്ട് പേരെയുമൊന്ന് നോക്കി പുറത്തേക്ക് നടന്നു.


"എന്താ സാർ...?"
പുറത്തെത്തിയതും സംശയത്തോടെ ദിയാന്റെ മുഖത്തേക്ക് അവൻ നോക്കി.


"എന്തായി അലക്സിന്റെയും സാതിയുടെയും കാര്യം..?"


"അതിനി നടക്കുമെന്ന് തോന്നുന്നില്ല സാറേ.."

"Why..?"

നിരാശ നിറഞ്ഞ അവന്റെ മറുപടിയിൽ ദിയാന്റെ നെറ്റി ചുളിഞ്ഞു.


"അവൻ സാതിയെ ഇഷ്ടമല്ല.. ഞങ്ങളുടെ വെറും തോന്നൽ മാത്രം ആയിരുന്നത്.. സാർ ഇനി ഇത് ആരോടും പറയേണ്ട.."

ഒന്ന് മൂളിയതിന് ശേഷം അവന്റെ തോളിൽ തട്ടി ദിയാൻ നടന്നു.


-----------


പിറ്റേന്ന് ക്ലാസ്സിലേക്ക് ചെന്ന അലക്സിന്റെ നോട്ടം ആദ്യം തന്നെ പതിഞ്ഞത് സാതിയിലായിരുന്നു.

അവനെ കണ്ടിട്ടും സാതി നോക്കിയതേ ഇല്ല.  അതവനിൽ വല്ലാത്തൊരു ദേഷ്യം നിറച്ചു.
അതേ ദേഷ്യത്തോടെ തന്നെ തന്റെ ബെഞ്ചിൽ ചെന്നിരുന്നു.

"സാതിയേ..."
പെട്ടെന്ന് ആദർശ് അവളെ വിളിച്ചത് കേട്ട് അലക്സ് അവനെ നോക്കി.

"അന്ന് നിങ്ങൾ തന്ന ഗിഫ്റ്റ് ഞാൻ വീട്ടിൽ കാണിച്ചുട്ടോ.. അവർക്കൊക്കെ അത് നല്ലോണം ഇഷ്ടമായി.. താങ്ക്യൂ.."

"പോടാ.. ചെക്കാ.. അവന്റെ ഒരു താങ്ക്യൂ.."
മറുപടി പറഞ്ഞത് ആലിയായിരുന്നു.

സാതി ചിരിയോടെ അവനെ നോക്കി ഇരുന്നു.

മിഴികൾ ഒന്ന് ഇറുകെ അടച്ച് തുറന്ന് അലക്സ് മുഷ്ടി ചുരുട്ടി പിടിച്ചു.
അവളവനോട് സംസാരിച്ചതിനേക്കാൾ തന്നെ ശ്രദ്ധിക്കാത്തത് ആയിരുന്നു അവനെ ദേഷ്യം പിടിപ്പിച്ചതിന്റെ കാരണം.


ആദ്യ പിരീഡ് തന്നെ ദിയാന്റെ ആയിരുന്നു. അവൻ വന്ന ഉടനേ തന്നെ ക്ലാസ് എടുപ്പ് തുടർന്നു.
അലക്സിന്റെ മിഴികൾ ഇടക്ക് സാതിയിലേക്ക് പായുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.


"സാത്വികാ..."
ദിയാൻ അവളെ വിളിച്ചതും സാതി എഴുന്നേറ്റവനെ നോക്കി.

"ഇന്നലെ എന്താ വരാതിരുന്നത്..?"

"വയ്യായിരുന്നു സാർ.."

"അയ്യോ.. എന്ത് പറ്റി..?"

"തലവേദന ആയിരുന്നു.."

"എന്നിട്ടിപ്പോ മാറിയോ..? ഡോക്ടറേ കാണിച്ചായിരുന്നോ..?"

"ഇപ്പോ കുഴപ്പമില്ല സാർ.. കുറവുണ്ട്.."

"മ്മ്... ടേക്ക് കെയർ.."

അതും പറഞ്ഞവന്റെ നോട്ടം അടുത്തിരിക്കുന്ന ആലിയിലേക്ക് നീണ്ടു.
വീർത്തു നിൽക്കുന്ന അവളുടെ മുഖം കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു.

"മ്മ്.. സിറ്റ്.."
സാതിയേ നോക്കി പറഞ്ഞതിന് ശേഷം അവൻ തിരിഞ്ഞ് മുന്നിലേക്ക് തന്നെ നടന്നു.

"കണ്ട പെമ്പിള്ളേരുടെ വെയ്യായ്ക ഒക്കെ നോക്കാൻ അങ്ങേര് ആരാ കാമുകനോ..?"
ആലി പിറു പിറുത്തതും അനുവും സാതിയും അവളെ നോക്കി.

"നിനക്കെന്താടീ..?"

"ഒന്നുല്ല.." സാതിയുടെ ചോദ്യത്തിന് മുഖം വീർപ്പിച്ചു പറഞ്ഞു കൊണ്ട് ആലി ഡെസ്ക്കിലേക്ക് തല വെച്ചു കിടന്നു.

എന്നാൽ അനുവിന് കാര്യം മനസ്സിലായിരുന്നു.
അവൻ അലക്സിനെ ഒന്ന് നോക്കി. പിന്നെ ആലിയേയും..


"ഒരു വെടിക്ക് രണ്ട് പക്ഷി.."
ഉള്ളിൽ ഊറിച്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.


-------


ഉച്ചക്ക് എന്തോ ആവശ്യത്തിന് അനുവിന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് പോയതായിരുന്നു ആലി.

അവിടെ ദിയാനെ കണ്ടതും അവളുടെ മുഖം വീർത്തു. അതവനിൽ വീണ്ടും സംശയമുണർത്തി.


പുറത്തിറങ്ങാൻ നേരം അനുവിനെ ദിയാൻ വിളിച്ചതും അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ആലി മുന്നോട്ട് നടന്നു.

"എന്താ സാർ..?"
അടുത്തേക്ക് വന്ന ദിയാനെ നോക്കി അനു ചോദിച്ചതും നടന്നു പോകുന്നവളിൽ അവന്റെ മിഴികളൊന്ന് പതിഞ്ഞു.

"ലിയക്കെന്താ പറ്റിയേ..?"

"അത് സാർ രാവിലെ സാതിയോട് സുഖവിവരം ചോദിച്ച് സംസാരിച്ചില്ലേ.. അത് പിടിച്ചിട്ടില്ല.."

ചിരിയോടെ അവൻ പറഞ്ഞതും ദിയാന്റെ അധരങ്ങളിൽ ചിരി വിരിഞ്ഞു.

"മ്മ് പൊക്കോ.."

തിരിച്ച് സീറ്റിൽ ചെന്നിരിക്കുമ്പോഴും ചുണ്ടിൽ ആ ചിരിയുണ്ടായിരുന്നു.. പെട്ടെന്ന് സ്ഥലകാല ബോധം വന്നതും കീഴ്ചുണ്ടിനാൽ ചുണ്ട് പൂട്ടിയവൻ ചിരി ഒതുക്കി.

------

ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുമ്പോൾ വീണ്ടും ദിയാനെ കണ്ടതും ആലിയുടെ മുഖം വീർത്തു.


"നിനക്കെന്താടീ പറ്റിയേ..?"
സാതിയുടെ ചോദ്യത്തിന് അവൾ മറുപടിയൊന്നും നൽകിയില്ല.

"കുശുമ്പാ.."

"അങ്ങേര് ഇവളോട് സംസാരിച്ചതിന് എനിക്കെന്തിനാ കുശുമ്പ് തോന്നുന്നത്.."

അനുവിനെ നേരെ ചാടിക്കയറി ആലി പറഞ്ഞതും കേട്ടതിന്റെ പകപ്പോടെ സാതി വാ പൊത്തി.


"അതിന് ഞാൻ  അതിനാണ് കുശുമ്പ് എന്ന് പറഞ്ഞില്ലല്ലോ..."
അനു പിരികമുയർത്തിയതും ആലി എന്ത് പറയണമെന്നറിയാതെ നിന്ന് പരുങ്ങി.


"അമ്പടി കള്ളീ.. അപ്പൊ നിനക്ക് സാറിനെ ഇഷ്ടമാണല്ലേ.."

"എനിക്ക് ഇഷ്ടമൊന്നുമല്ല.."


കലിപ്പിൽ പറഞ്ഞവൾ മുന്നേ നടന്നു പോയതും സാതി വാ പൊളിച്ചവളെ നോക്കി.

"ഇവൾ അലക്സിന്റെ പെങ്ങളായി തന്നെ ജനിക്കേണ്ടതായിരുന്നു.."
ഒരു നിശ്വാസത്തോടെ അവളെ നോക്കി അനു പറഞ്ഞു.


**


പിറ്റേന്ന് കോളേജിലേക്ക് വന്ന അലക്സ് ആദ്യം തന്നെ കണ്ടത്  സാതിയേ പ്രൊപ്പോസ് ചെയ്യുന്ന സുജിത്തിനെയാണ്.

അതവനിൽ വല്ലാത്ത ദേഷ്യം നിറച്ചു. ബൈക്കിൽ നിന്ന് ചാടി ഇറങ്ങിയവൻ ഓടിപ്പാഞ് സാതിക്കരികിൽ നിന്നവനെ ചവിട്ടി വീഴ്ത്തിയിരുന്നു.

"എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ നിനക്ക് പ്രേമിക്കാൻ.."

പെട്ടെന്നുള്ള അവന്റെ വരവിൽ സാതി ഞെട്ടിയിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ സുജിത്ത് അവനെ നോക്കിയൊന്ന് പുച്ഛിച്ച് ചിരിച്ചു.

"നിനക്കറിയില്ലേ അലക്സേ.. നീ ആഗ്രഹിച്ചതൊക്കെയും ഞാൻ സ്വന്തമാക്കിയിട്ടേ ഉള്ളു.."

അവന്റെ വാക്കുകൾ അലക്സിന്റെ നിയന്ത്രണം തെറ്റിയിരുന്നു. മുഷ്ടി ചുരുട്ടിയവൻ സുജിത്തിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു.


"അവൻ എന്നേ പ്രൊപ്പോസ് ചെയ്തതിന് നിനക്കെന്താ അലക്സ്.. പിന്നെ ഞാൻ ആരുടെ പെണ്ണാണെന്ന് തീരുമാനിക്കുന്നത് നീയല്ല.. അവനെ വിട്ടേക്ക്.."

ദേഷ്യത്തിൽ അതും പറഞ് തിരിയാൻ തുടങ്ങിയ സാതിയുടെ കൈകളിൽ അവന്റെ പിടി വീണു.
പകപ്പോടെ സാതിയവനെ നോക്കിയതും അവളെ വലിച്ചവൻ നടന്നിരുന്നു.


"വിട് അലക്സ്.. എന്താ ഈ കാണിക്കുന്നേ..?"
അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞെങ്കിലും അവൻ കേട്ടില്ല.

ബൈക്കിന് അടുത്തെത്തിയതും അവനവളിലെ പിടി വിട്ടു.

"കയർ..."
ബൈക്കിൽ കയറി ഇരുന്നവൻ പറഞ്ഞതും അവൾ മിഴിച്ചു കൊണ്ട് അവനെ നോക്കി.
പിന്നെ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നിമിഷ നേരം കൊണ്ടവളെ എടുത്തുയർത്തിയവൻ ബൈക്കിൻ മുന്നിലേക്ക് ഇരുത്തിയിരുന്നു.

പകപ്പോടെ അവനെ തിരിഞ്ഞു നോക്കിയതും അവൻ ബൈക്ക് മുന്നോട്ട് ഓടിച്ചിരുന്നു.

കണ്ടു നിന്നവരെല്ലാം അവന്റെ നീക്കത്തിൽ മിഴിച്ചു നിന്നു.
എന്തിന്  ഗേറ്റ് കടന്ന് അകത്തേക്ക് വരുവായിരുന്ന അനുവും ആലിയും വരെ സാതിയേം കൊണ്ട് പാഞ്ഞു പോകുന്നവനെ കണ്ട് വായും പൊളിച്ചു നിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story