എൻകാതലീ: ഭാഗം 68

enkathalee

രചന: ANSIYA SHERY

തന്റെ വീട്ടിലേക്ക് ആയിരുന്നു അലക്സ് അവളെ കൊണ്ട് പോയത്. ബൈക്ക് വീടിന് മുന്നിൽ നിർത്തിയവൻ ഇറങ്ങി കണ്ണും മിഴിച്ച് ഇരിക്കുന്നവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു. ഒരു പെണ്ണിന്റെ കയ്യും പിടിച്ച് അകത്തേക്ക് വരുന്നവനെ കണ്ട് ഗായത്രി പകപ്പോടെ ഓടിച്ചെന്നു. "എന്താ മോനേ.. ആരാ ഇത്..?" അവരെ മറി കടന്ന് മുകളിലേക്ക് നടക്കാൻ തുടങ്ങിയവൻ പെട്ടെന്ന് അവർക്ക് നേരെ തിരിഞ്ഞു. "എന്റെ കാര്യത്തിൽ ഇടപെടാൻ വരരുതെന്ന് നിങ്ങളോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.." അവരുടെ മുഖം വിളറി. സാതി അവരെയും അലക്സിനെയും മാറി മാറി നോക്കി. അപ്പോഴേക്കും അലക്സ് അവളേയും കൊണ്ട് മുകളിലേക്ക് നടന്നിരുന്നു. പല തവണ അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്റെ റൂമിന് മുന്നിലെത്തിയതും അകത്തേക്ക് അവളേയും കൊണ്ട് കയറിയവൻ ഡോർ അടച്ചു. സാതി പകപ്പോടെ അവനെ നോക്കി. എന്നാൽ അവനവളെ നോക്കാതെ മറി കടന്ന് ബെഡ്‌ഡിലേക്ക് കിടന്നു. സമയം ഏറെയായിട്ടും അവനൊന്നും മിണ്ടാത്തത് സാതിയെ ദേഷ്യം പിടിപ്പിച്ചു.

"നിനക്കെന്താ വേണ്ടത്..?" അവനൊന്നും മിണ്ടിയില്ല. ദേഷ്യത്തിൽ സാതി ഡോർ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. വെട്ടിത്തിരിഞവൾ അലക്സിന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. ആദ്യമവനൊന്ന് പകച്ചെങ്കിലും പിന്നെ ഇമ വെട്ടാതെ അവളെ നോക്കി നിന്നു. പതിവില്ലാത്ത അവന്റെയീ നോട്ടം അവളിൽ വല്ലാത്ത അസസ്വതഥയുണ്ടാക്കി. പെട്ടെന്ന് അവൻ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നതും അവളവനിലെ പിടി വിട്ട് വിട്ടു നിന്നു. "നിനക്കെന്താ വേണ്ടത്.. എന്തിനാ എന്നേ ഇങ്ങോട്ട് കൊണ്ട് വന്നത്.. പറ അലക്സ്.." "എനിക്കപ്പൊ അങ്ങനെ തോന്നി.. കൊണ്ട് വന്നു.. നീ തിരിച്ച് പൊക്കോ.." ഒരൊഴുക്ക് മട്ടിൽ അവനത് പറഞ്ഞതും സാതിയുടെ നിയന്ത്രണം തെറ്റിയിരുന്നു. അവളവനെ ബെഡ്‌ഡിലേക്ക് ആഞ്ഞു തള്ളി. "എന്താ.. ഞാൻ മനപ്പൂർവം തന്നെ കൊണ്ട് വന്നതാ..

നീ എന്നേ എപ്പോഴും ശല്യം ചെയ്ത് നടക്കുവല്ലേ.. അപ്പൊ അതിന് ഒരു കുഞ്ഞു പ്രതികാരമായിട്ട് കൊണ്ട് വന്നതായി കരുതിയാ മതി... പിന്നെ ഇതിപ്പോ കോളേജ് മുഴുവൻ അറിഞ്ഞു കാണും.. നിന്റെ വീട്ടിലും അറിയും.. എനിക്കത് മതി.." സാതിയുടെ കണ്ണുകൾ നിറഞ്ഞു. അവളവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു. "മടുത്തു എനിക്ക്.. തെറ്റ് എന്റെ തന്നെയാ. അറിയാതെ സ്നേഹിച്ചു പോയി.. ഓരോ തവണ എന്റെ പെണ്ണാണെന്ന് പറഞ് അവസാനം ആരുമല്ലെന്ന് പറയുമ്പോൾ തളർന്നു പോയിട്ടുണ്ട്.. ഇന്നെങ്കിലും ആ വാക്കുകൾ സത്യമായിരിക്കും എന്ന് കരുതി.. ഇല്ലാത്ത എതിർപ്പ് പ്രകടിപ്പിച്ച് കൂടെ വന്നതും അത് കൊണ്ട് തന്നെയാണ്. മതി.. നിർത്തി.. എപ്പോഴും സ്നേഹത്തിൽ തോറ്റു പോയിട്ടേ ഉള്ളു.. ഇനിയും അങ്ങനെ തന്നെ മതി.." അത്രയും പറഞ് തിരിഞ്ഞു പോകാൻ തുടങ്ങിയവളെ കാൽ വെച്ച് തടഞ്ഞതും അവളവന്റെ ദേഹത്തേക്ക് വീണിരുന്നു.

വീണ ആഘാതത്തിൽ അവളുടെ അധരമവന്റെ അധരത്തോട് ചേർന്നു. പകപ്പോടെ അകന്നു മാറാൻ തുടങ്ങിയതും ഇടുപ്പിൽ അവന്റെ കൈകൾ അമർന്നിരുന്നു.! സാതിയുടെ കണ്ണുകൾ വിടർന്നു. കൈകൾ അവന്റെ ഷർട്ടിൽ മുറുകി. നാവിൽ ഉപ്പ് രസം അറിഞ്ഞപ്പോഴാണ് അലക്സ് അവളിൽ നിന്ന് അകന്നു മാറിയത്. നിറഞ്ഞ അവളുടെ കണ്ണുകളിൽ അവൻ അമർത്തി ചുംബിച്ചതും സാതിയുടെ മിഴികൾ അടഞ്ഞു. "സോറി...." കാതുകളിൽ പതിഞ്ഞ വാക്കുകളിൽ അവൾ കണ്ണുകൾ തുറന്നു. പുഞ്ചിരിയോടെ തന്നെ നോക്കുന്നവന്റെ മിഴികളിലേക്ക് അവൾ ഉറ്റു നോക്കി. ആ മിഴികളിൽ അലയടിച്ചുയരുന്ന പ്രണയം അവൾ കണ്ടു..! പകപ്പോടെ സാതി അവനിൽ നിന്ന് എഴുന്നേറ്റ് മാറി തിരിഞ്ഞു നിന്നു.. ഇടുപ്പിൽ പെട്ടെന്ന് അവന്റെ കരങ്ങൾ അമർന്നതും അവളൊന്ന് ഞെട്ടി. അലക്സിന്റെ നെഞ്ചിൽ അവളുടെ പുറം ഇടിച്ചു നിന്നു..

കണ്ണുകൾ വീണ്ടും പെയ്തു.. "സാതീ..." അത്രമേൽ ആർദ്രമായി കാതുകളിൽ മുഴങ്ങി കേൾക്കുന്ന അവന്റെ വാക്കുകൾ.. അവളൊന്നും മിണ്ടിയില്ല.. "ഇഷ്ടമായിരുന്നു ഒരുപാട്... ജീവനായിരുന്നു എന്നോ.. പക്ഷെ, അറിയാൻ വൈകിപ്പോയി.. അല്ല ആ തോന്നലുകളൊക്കെ ഞാൻ ദേഷ്യമാക്കി മാറ്റിയെന്ന് പറയാം.. തിരിച്ചറിഞ്ഞത് ഇന്നലെയാണ്. അതിന്റെ ആവേശത്തിൽ നിന്നെ കാണാൻ ഓടി എത്തിയപ്പോൾ കണ്ട കാഴ്ച വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അതിന്റെ ആഘാതത്തിൽ ആണ് നേരത്തേ അങ്ങനെയൊക്കെ പറഞ്ഞത്.. അത് നിന്നെ വേദനിപ്പിക്കുമെന്ന് കരുതിയില്ല.. സോറി.. ആൻഡ് ഐ ലൗ യൂ..." ഒരു നിമിഷം ശ്വാസമിടിപ്പ് നിന്ന പോലെ.. കേൾക്കാൻ കൊതിച്ച വാക്കുകൾ... ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.. "എനിക്കിഷ്ടമല്ല..." "അല്ലെന്ന് പറയേണ്ട.. നിനക്കിഷ്ടമാണെന്ന് എനിക്ക് അറിയാം..

അത് നീ നേരത്തേ ദേഷ്യത്തിൽ എന്നോട് പറഞ്ഞതും ആണ്.. ഇനി ഒരു മറ വേണോ പെണ്ണേ..?" ചോദിക്കുന്നതിനൊപ്പം അവന്റെ അധരം അവളുടെ മുടികളെ വകഞ്ഞു മാറ്റി പിൻ കഴുത്തിൽ അമർന്നിരുന്നു. ശരീരത്തിലൂടെ വല്ലാത്തൊരു വിറയൽ കടന്നു പോയി.. എന്നും കലിപ്പിൽ മാത്രം കണ്ടിരുന്നവന്റെ ഭാവമാറ്റം.. തന്നെ പ്രണയിക്കുകയാണെങ്കിൽ പോലും ഇങ്ങനെയൊരു ഭാവം അവനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.. സത്യമോ സ്വപ്നമോ..? വേഗത്തിൽ മിടിക്കുന്ന ഹൃദയത്തിൽ കൈകൾ വെച്ചു. "എന്താ ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാണോ..?" കാതുകളിൽ പതിഞ്ഞ അവന്റെ നിശ്വാസം.. ഒന്ന് പൊള്ളിപ്പിടിഞ്ഞു. പിന്നെയൊന്ന് മൂളി. ഇടുപ്പിലെ കൈകളൊന്നൂടെ മുറുകി. "ഐ ലൗ യൂ സാതീ.. ഐ മാഡ് ഇൻ ലൗ വിത്ത് യൂ.." കുറച്ചു ഉറക്കെ പറഞ്ഞവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.

പെട്ടെന്ന് ഡോറിൽ ശക്തമായി കൊട്ട് വീണതും സാതി പെട്ടെന്നവനിൽ നിന്ന് വിട്ട് നിന്നു.. നെറ്റിയൊന്ന് തടവിയവൻ നേരെ ചെന്ന് ഡോർ തുറന്നു.. മുന്നിൽ നിൽക്കുന്ന ജേക്കബിനേയും ഗായത്രിയേയും കണ്ട് അവന്റെ മുഖഭാവം മാറി. "എന്താ പപ്പാ.." "നീ ആരെയാ ഇങ്ങോട്ട് കൊണ്ട് വന്നത്..?" അവനൊന്ന് ഗായത്രിയെ നോക്കി. പിന്നെ തിരിഞ്ഞ് സാതിയെ വിളിച്ചു. "സാതീ.. ഇവിടെ വാ..." മടിച്ച് മടിച്ചവൾ അവന്റെ അടുത്തേക്ക് ചെന്നു. അവൾ അടുത്തെത്തിയതും അലക്സ് അവളുടെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തു. പരിഭ്രമത്തോടെ അവൾ മുന്നിൽ നിൽക്കുന്നവരെ ഉറ്റു നോക്കി. "പപ്പാ.. ഇതെന്റെ പെണ്ണാ.. സാതി..." അയാൾ സാതിയെ നോക്കി. പിന്നെ ഒരു പുഞ്ചിരിയോടെ കൈകളുയർത്തി അവളുടെ തലയിൽ തലോടി. -------- തിരികെ അലക്സിന്റെ കൂടെ പോകുമ്പോൾ സാതിയൊന്നും മിണ്ടിയിരുന്നില്ല. അവനിടക്കിടക്ക് മിററിലൂടെ അവളെ നോക്കി. മറ്റെന്തോ ചിന്തയിൽ ആണ് കക്ഷി.. "ഇവളുടെ പിണക്കം ഇപ്പോഴും മാറിയില്ലേ..?" അവൻ ചിന്തിച്ചു.

ബസ് സ്റ്റോപ്പിന് മുന്നിലെത്തിയതും സാതി പെട്ടെന്നവന്റെ തോളിൽ തട്ടി. "നിർത്ത്... " സ്റ്റോപ്പിൻ സൈഡിൽ അവൻ ബൈക്ക് നിർത്തിയതും സാതി ബൈക്കിൽ നിന്ന് ചാടിയിറങ്ങി. "ഞാനിനി ബസ്സിൻ പൊക്കോളാം.. വീട്ടിൽ ഇത് വരെ അറിഞ്ഞിട്ടുണ്ടാകില്ല.. വിളി വരേണ്ട സമയം കഴിഞ്ഞതാണ്.. അത് കൊണ്ട് ഇനി താനായി അറിയിക്കേണ്ട.. ഞാൻ പൊക്കോളാം.." അവനെന്തെങ്കിലും പറയുന്നതിന് മുന്നേ സ്റ്റോപ്പിന് മുന്നിൽ നിർത്തിയ ബസ്സിലേക്ക് അവൾ കയറിയിരുന്നു. സാതിയവനെ നോക്കിയതേ ഇല്ല.. ബസ്സ് കണ്ണിൽ നിന്ന് മായും വരെ അലക്സ് അവളെ തന്നെ നോക്കി അവിടെ നിന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story