എൻകാതലീ: ഭാഗം 69

enkathalee

രചന: ANSIYA SHERY

വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഉമ്മറത്തിരിക്കുന്ന അച്ഛനെയാണ് കണ്ടത്. ഉള്ളിലെ ഭയം പുറമേ പ്രകടിപ്പിക്കാതെ അകത്തേക്ക് നടക്കാൻ തുടങ്ങിയതും പിറകിൽ നിന്ന് വിളി എത്തിയിരുന്നു. "നിനക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലേ..?" "ഉണ്ട്.. തലവേദന ആയത് കൊണ്ട് ലീവ് ആക്കി പോന്നതാണ്.." അയാളൊന്ന് മൂളിയതും സാതി വേഗം അകത്തേക്ക് നടന്നു. മുറിയിലെത്തിയപ്പോഴാണ് അവൾക്കൊന്ന് ശ്വാസം വീണത്. "അപ്പൊ ആരും ഒന്നും അറിഞ്ഞിട്ടില്ല. അല്ലേൽ ഇപ്പോ അടി കിട്ടേണ്ട സമയം കഴിഞ്ഞതാണ്" ചിന്തയോടെ അവൾ ബെഡ്‌ഡിലേക്ക് മലർന്നു കിടന്നു. പെട്ടെന്ന് നേരത്തേ നടന്ന സഭവങ്ങളൊക്കെ ഓർമ്മ വന്നതും ഒരു ഞെട്ടലോടെ ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു. "തെണ്ടി.. അസുരൻ... മനുഷ്യനെ ഹാർട്ട് അറ്റാക്ക് വരുത്തി ഇപ്പോ കൊന്നിരുന്നേനെ." നെഞ്ചിൽ കൈ വെച്ചവൾ അവന്റെ പ്രവർത്തികൾ ഓർത്ത് പ്രാകി. "എന്നാലും അസുരൻ ഇങ്ങനെയൊരു ഭാവമൊക്കെ ഉണ്ടായിരുന്നല്ലേ.. എന്തായാലും പൊന്ന് മോനേ അസുരാ.. കുറച്ചു കാലം നിന്നെ ഞാൻ ഇട്ട് കറക്കും..

കുറേ ജാഡ ഇട്ടു നടന്നതല്ലേ നീ.." "സാതീ..." പെട്ടെന്ന് ഡോറിലെ കൊട്ടിനൊപ്പം ആരവിന്റെ സ്വരം കൂടെ ഉയർന്നതും സാതി പകപ്പോടെ ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു. "ഈശ്വരാ.. ഏട്ടൻ അറിഞ്ഞു കാണുവോ..?" നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ മായ്ച്ചു കളഞ്ഞവൾ ചെന്ന് ഡോർ തുറന്നു. മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന ആരവിനെ കണ്ടതും ഒന്ന് ഞെട്ടി. "എ.. എന്താ ഏട്ടാ...?" അവനൊന്നും മിണ്ടാതെ പെട്ടെന്ന് അവളെ മറികടന്ന് അകത്തേക്ക് കയറി. ശേഷം ഡോർ അടച്ച് കൈ കെട്ടി അവൾക്ക് മുന്നിൽ നിന്നു. "നീ എന്താ ക്ലാസ്സ്‌ കഴിയുന്നതിൻ മുന്നേ വന്നത്..?" "അ.. അത് പിന്നെ.. തലവേദന ആയിരുന്നു.." "ഉറപ്പാണോ..?" അവന്റെ കൂർപ്പിച്ചുള്ള ചോദ്യത്തിൽ സാതി മുഖം തിരിച്ചു. "ഞാനറിഞ്ഞു.. കോളേജിൽ നടന്നതൊക്കെ.. അലക്സ് നിന്നെയും കൊണ്ട് എങ്ങോട്ടാ പോയത്..?" "അതൊക്കെ. ഏ... ഏട്ടൻ എങ്ങനെ?" "അതൊക്കെ അറിഞ്ഞു.. പറ.. അവനെങ്ങോട്ടാ നിന്നേ കൊണ്ട് പോയത്..?" "അവന്റെ വീട്ടിലേക്ക്" "അതെന്തിന്..?" "എന്നേ ഇഷ്ടമാണെന്ന് പറയാൻ" ആരവൊന്ന് ഞെട്ടി. മുമ്പൊരിക്കെ ബീച്ചിൽ വെച്ച് ആ കാര്യം ചോദിച്ചതിന് അലക്സ് കലിപ്പിട്ട് പോയത് അവനോർത്തു. "അലക്സ് ഇഷ്ടം പറഞ്ഞെന്നോ.. അൺബിലീവബിൾ"

"ഉം.. ഞാനും ആദ്യം ഞെട്ടി..പിന്നെ അവനൊരു..." ബാക്കി പറയാതെ അവൾ പെട്ടെന്ന് നിർത്തി. അവൻ ഉമ്മ തന്ന കാര്യം പറയാൻ പോയതായിരുന്നു. ആരവ് അവളെ സംശയത്തോടെ നോക്കി. "അതൊന്നുമില്ല.. അല്ല ഏട്ടൻ അറിയാമായിരുന്നോ അവൻ എന്നേ ഇഷ്ടമാണെന്ന്..?" "സംശയം ഉണ്ടായിരുന്നു.. അതൊന്ന് തീർക്കാൻ വേണ്ടി ഒരിക്കെ അവനോട് ചോദിച്ചതാണ്. അന്ന് കലിപ്പിട്ട് പോയപ്പോ ഞാൻ വിചാരിച്ചു അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന്.." "അതൊക്കെ എപ്പോ..?" "നിന്നോട് ഞാൻ ഒരു ദിവസം അവനെ ഇഷ്ടമാണോ എന്ന് ചോദിച്ചില്ലേ? അന്ന് തന്നെ.. പിന്നെ കോളേജിലെ സംഭവം ഇവിടെ ആരും അറിഞ്ഞിട്ടില്ല.. ഇനി അതിനെ കുറിച്ച് ഒരു സംസാരം വേണ്ടാ.." അതും പറഞ് പുറത്തേക്ക് പോകാൻ നിന്നവനെ സാതി വിളിച്ചു. "ഏട്ടനൊന്ന് നിന്നേ... കോളേജിൽ നടന്നതൊക്കെ ഏട്ടനോട് ആരാ പറഞ്ഞേ..?" "വേറാര്.. നിന്റെ ഇടവും വലവും ആയി രണ്ടെണ്ണം ഇല്ലേ.. അവര് തന്നെ.." ചിരിയോടെ പറഞ്ഞവൻ പോയതും ഇളിയോടെ നിൽക്കുന്ന അനുവിന്റെയും ആലിയുടെയും മുഖം ഓർത്തവൾ പല്ല് കടിച്ചു. **

കലിപ്പിൽ നിൽക്കുന്ന രണ്ടെണ്ണത്തിന്റെ മുഖത്തേക്ക് നോക്കിയാണ് സാതി ഡെസ്കിലേക്ക് ബാഗ് വെച്ചത്. സീറ്റിൽ ഒഴിഞ്ഞു കിടന്ന സ്ഥലത്തേക്ക് ഇരുന്നവൾ അവരുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയൊന്ന് ചുമച്ചു. എവിടേ.. രണ്ടും ആലുവാ പുറത്ത് വെച്ച് കണ്ട പരിചയം പോലും കാണിക്കുന്നില്ല... സംഭവം വേറൊന്നുമല്ല.. ഇന്നലെ കോളേജിൽ നിന്ന് അലക്സ് പിടിച്ചോണ്ട് വന്നതിൽ പിന്നെ തുടങ്ങിയതാണ് രണ്ട് പേരുടെയും വിളി. പ്രതീക്ഷിക്കാതെ നടന്ന സംഭവത്തിൽ കിളി പാറി ഇരിക്കുവായിരുന്ന സാതിയാണേൽ രണ്ട് പേരുടെയും കാൾ കട്ട് ആക്കുകയും ചെയ്തു. അതിന്റെ ബാക്കിയാണ് ഈ മുഖം വീർപ്പിക്കൽ.. അനു മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു.. ആലി ഡെസ്ക്കിൽ തല വെച്ചും കിടന്നു... രണ്ട് പേരും വാശിയിൽ ആണെന്ന് കണ്ടതും സാതിയുടെ മുഖത്ത് നിരാശ പടർന്നു. പെട്ടെന്നെന്തോ ഓർത്ത പോലെ ആലിയെ ഒന്ന് നോക്കി ചിരിയോടെ ബാഗ് തുറന്നു. വാങ്ങി വെച്ച ഡയറി മിൽക്ക് എടുത്തവൾ കയ്യിൽ പിടിച്ചു. ശേഷം ആലിയെ ഒന്ന് തോണ്ടിയതും തല ഉയർത്തി ആലി പുച്ഛത്തോടെ അവളെ നോക്കി.

പിന്നെയാണ് അവളുടെ കയ്യിലിരിക്കുന്ന ഡയറി മിൽക്ക് കണ്ടത്. "ശ്ശെടാ.. ഇതിപ്പോ മിണ്ടാത്ത സ്ഥിതിക്ക് വാങ്ങിയ ഡയറി മിൽക്ക് ആർക്ക് കൊടുക്കും.. ഓഹ് അല്ലേൽ വേണ്ട.. ദിയാൻ സാറിൻ കൊടുക്കാം.." "അങ്ങേര് ആരാ നിന്റെ കാമുകനോ... ഞാൻ തിന്നോളാം..." കലിപ്പിൽ പറയുന്നതിനൊപ്പം ആലി അത് തട്ടിപ്പറിച്ചു വാങ്ങി. "ഡയറി മിൽക്ക് തന്നത് കൊണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നു.." ചിരിയോടെ ഇരിക്കുന്ന സാതിയെ നോക്കി പറഞ്ഞവൾ നേരെ നോക്കിയത് അനുവിന്റെ മുഖത്തേക്കാണ്. അവന്റെ കലിപ്പിച്ചുള്ള നോട്ടം കണ്ടതും അവളൊന്ന് ഇളിച്ചു കാണിച്ചു. "അത് പിന്നെ.. നമ്മുടെ ഫ്രണ്ട് അല്ലേടാ അവൾ.. അപ്പൊ ക്ഷമിച്ചേക്കാം.." അനുവൊന്ന് അമർത്തി മൂളിക്കൊണ്ട് സാതിയെ നോക്കി. "പറയെടീ.. എന്തിനാ കാൾ കട്ട് ആക്കിയത്..?" അതിന് മറുപടി പറയാൻ തുടങ്ങുമ്പോഴാണ് അലക്സിന്റെ ശബ്ദം കാതിൽ വന്ന് മുഴങ്ങിയത്. പതിവിൻ വിപരീതം ആയി നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു. ഞെട്ടി ഡോറിന് അടുത്തേക്ക് നോക്കിയതും അകത്തേക്ക് കയറി വരുന്നവനെ കണ്ട് വെപ്രാളത്തോടെ ആലിയുടെ കയ്യിൽ പിടിച്ചു.

എന്നാൽ അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് സംശയിച്ചിരിക്കുവാണ് അടുത്തുള്ള രണ്ടും. "നിനക്കെ...." "ആലീ..." ആലി പറഞ്ഞു പൂർത്തിയാക്കും മുന്നേ അലക്സിന്റെ ശബ്ദം ഉയർന്നതും സാതിയുടെ പിടിയവളിൽ മുറുകി. ആലിയവളെ സംശയത്തോടെയൊന്ന് നോക്കി. പിന്നെ അലക്സിനേയും.. "എന്താ മൂന്നും കൂടിയൊരു ചർച്ച.." "ഇച്ചായൻ ഇന്നലെ സാതിയെ പിടിച്ചോണ്ട് പോയത് എന്തിനാ..?" മുഖവുരയൊഒന്നുമില്ലാതെ ആലി ചോദിച്ചതും അവന്റെ നോട്ടം സാതിയിലേക്ക് നീണ്ടു. "സാതീ.." അവന്റെ വിളി കേട്ടതും ഞെട്ടലോടെ അവനെ നോക്കി. "ആഹ്..." "ഞാൻ എന്തിനാ ഇന്നലെ നിന്നെ കൊണ്ട് പോയതെന്ന് നീ പറഞ്ഞില്ലായിരുന്നോ..?" "ഇ... ഇല്ല..." "ഒരു ഉമ്മ കിട്ടിയപ്പോഴേക്കും ഉശിരൊക്കെ പോയോടീ?" അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് കുനിഞ്ഞവൻ കളിയാക്കി ചോദിച്ചതും സാതിയുടെ മുഖഭാവം മാറി. ഉള്ളിൽ നിറഞ്ഞ വെപ്രാളം മാറി പഴയ ദേഷ്യമവളിൽ നിറഞ്ഞു. "നീ പോടാ അസുരാ.." "ഡീ..." പെട്ടെന്നവന്റെ മുഖഭാവം മാറിയതും മൂന്നും ഞെട്ടി. "നിങ്ങളിങ്ങനെ പോര് കോഴികളെ പോലെ തർക്കിച്ചു നിൽക്കാതെ കാര്യം എന്താന്ന് പറയുന്നുണ്ടോ..?"

ആലി കലിപ്പിട്ടതും രണ്ടും അവളെ നോക്കി. അലക്സ് അതിന് മറുപടി പറയാൻ തുടങ്ങുമ്പോഴാണ് ക്ലാസ്സിലേക്ക് സാർ കയറി വന്നത്.. "കൂട്ടുകാരിയോട് ചോദിച്ചു നോക്ക്.. പറഞ്ഞു തരും.." അത്രയും പറഞ്ഞവൻ തന്റെ സീറ്റിലേക്ക് പോയിരുന്നു. --------- "വാട്ട്....?" കേട്ടതിന്റെ ഞെട്ടലിൽ അനുവും ആലിയും ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. ഇന്റർബെല്ലിന് സാതിയെ പൊക്കിക്കൊണ്ട് സ്ഥിരം സ്ഥലത്തേക്ക് വന്നതാണ് രണ്ടും.. അവൾ പറഞ്ഞതൊക്കെ കേട്ട് കിളി പാറിയില്ലെന്ന് മാത്രം.. "നിങ്ങൾ ഞെട്ടിയില്ലേ.. കിളി പാറിയില്ലേ..?" കണ്ണും മിഴിച്ച് ബെഞ്ചിലേക്ക് ഇരുന്ന രണ്ടിനേയും നോക്കി സാതി ചോദിച്ചതും രണ്ടും അതേ ഭാവത്തിൽ തലയാട്ടി. "ഞാനും ഇങ്ങനെ തന്നെ ആയിരുന്നു.. അതാ കാൾ എടുക്കാഞ്ഞത്..😒" "എ.. എന്നാലും ഇച്ചായൻ.. വിശ്വസിക്കാൻ പറ്റുന്നില്ല.." "കലിപ്പ് കൂടെപ്പിറപ്പായി വെച്ചോണ്ട് നടന്നിരുന്ന പയ്യനായിരുന്നു.

ഇങ്ങനെയൊരു മുഖമൊക്കെ അവനുണ്ടായിരുന്നോ.." "അന്യനായിരിക്കുമെടാ.." "അതിനും മേലേക്ക് കൂടിയ വെർഷനാ ഇത്.. നിന്റെ ദിയാൻ സാറിനെപോലെ..." "നീ എന്തിനാടാ അതിനിടയിലേക്ക് അങ്ങേരെ വലിച്ചിടുന്നത്.." ആലി കലിപ്പിൽ ചോദിച്ചതും അനു ഇളിച്ച് കാണിച്ചു. "ഒരു മനസുഖം.." "രണ്ടിനും കൂടെ തല്ല് കൂടാനാണോ എന്നേ ഇവിടെ പോസ്റ്റാക്കി നിർത്തിയത്.." സാതി പെട്ടെന്ന് ദേഷ്യത്തിൽ ചോദിച്ചതും അനുവും ആലിയും പരസ്പരം നോക്കി. പിന്നെ ഒന്ന് ചിരിച്ചിട്ട് സാതിയുടെ ഇരുകവിളിലും അധികം വേദനിക്കാത്ത രീതിയിൽ അടിച്ചു. "ഇപ്പോ നീയും തല്ലിൽ പെട്ടു.. ഇനി പോസ്റ്റ്‌ ആകില്ലല്ലോ.." പറഞ്ഞതിന് ശേഷമാണ് അനു അവളെ നോക്കിയത്. നിലത്ത് എന്തിനോ വേണ്ടി അവൾ തപ്പുന്നത് കണ്ടതും അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. "ആലീ.. ഓടിക്കോടീ..." അതും പറഞ്ഞവൻ ഓടിയതും സാതിയെ പകപ്പോടെ നോക്കി ആലിയും പിറകെ ഓടി. കലിപ്പിൽ കവിളുഴിഞ് പിറകെ സാതിയും. -------

"എടാ ഇങ്ങോട്ട് ഓടെടാ..." വരാന്തയിലേക്ക് ഓടിക്കയറിക്കയറിയവൾ അനുവിനെ വിളിച്ചെങ്കിലും അത് കേൾക്കാതെ അവൻ ഗ്രൗണ്ടിലേക്ക് ഓടി. "ഈ ചെക്കൻ..." എന്നും പറഞ്ഞവൾ അവന്റെ പിറകെ പോകാൻ നിന്നപ്പോഴാണ് സാതിയെ കണ്ടത്.. അത് കണ്ടതും നേരെ തിരിഞ്ഞ് വരാന്തയിലേക്ക് തന്നെ ഓടി. രണ്ട് മൂന്ന് ബുക്കും കയ്യിൽ പിടിച്ച് വരുവായിരുന്ന ദിയാനെ ചെന്നാണ് അവൾ ഇടിച്ചത്. കയ്യിലിരുന്ന പുസ്തകങ്ങൾ നിലത്തേക്ക് വീണതും കലിപ്പിലവൻ അവളെ നോക്കി. "സോറി സാർ... ഞാനിപ്പോ എടുത്ത് തരാം.." വെപ്രാളത്തോടെ പറഞ്ഞവൾ നിലത്തേക്ക് കുനിഞ് ബുക്ക്‌ എടുത്തു. അപ്പോഴും നോട്ടം പിറകിലേക്ക് തന്നെ ആയിരുന്നു. പുസ്തകം എടുത്ത് അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്ത് പോകാൻ തുനിഞ്ഞതും ദിയാൻ പെട്ടെന്നവളുടെ കയ്യിൽ പിടിച്ചു. ആലി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "പന പോലെ നിന്റെ കെട്ട്യോൻ ഇങ്ങനെ നിൽകുമ്പോൾ എങ്ങോട്ടാടീ ഓടിപ്പോകുന്നേ..?" "കെട്ട്യോനോ..😳" "അല്ല.. നിന്നെ എന്തായാലും ഞാൻ കെട്ടുമല്ലോ.. അ കൊണ്ട് പറഞ്ഞതാ.."

കുസൃതി ചിരിയോടെ അവൻ പറഞ്ഞതും ആലി ദയനീയമായി അവനെ നോക്കി. "സാറെന്നെ കോളേജിൽ നിന്ന് ശല്യം ചെയ്യില്ലെന്ന് പറഞ്ഞിട്ട്.." "പറഞ്ഞെന്നത് നേരാ.. പക്ഷെ എല്ലായിപ്പോഴും എന്ന് പറഞ്ഞിട്ടില്ല.. അത് മോൾ മറന്നെന്ന് തോന്നുന്നു.." അവനിട്ട് ഒരു ചവിട്ട് കൊടുത്ത് ഓടിപ്പോയാലോ എന്ന് ആലി ഒരുവേള ചിന്തിച്ചു. അവളൊന്ന് ചുറ്റും നോക്കി. അവിടെ ആരുമില്ലെന്ന് കണ്ടതും അവൾ പെട്ടെന്ന് കുനിഞ് അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു. "ആഹ്..." വേദനയോടെ അവൻ അവളിലെ പിടി വിട്ടതും ആലി അവനെ തള്ളിമാറ്റി ഓടിയിരുന്നു. "ഡീ...." അലർച്ചയോടെ അവൻ വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ അവൾ ഓടിപ്പോയിരുന്നു. ചുറ്റും നോക്കി അവനൊന്ന് കൈ കുടഞ്ഞു. പിന്നെ കയ്യുയർത്തി അവൾ കടിച്ച ഇടത്തേക്ക് നോക്കി. അവിടം വട്ടത്തിൽ ചുവന്നു കിടപ്പുണ്ട്. "യക്ഷിപ്പല്ലാണല്ലോ പെണ്ണിന്..." ചിരിയോടെ പറഞ്ഞവൻ അവൾ കടിച്ച ഭാഗം വായിൽ വെച്ചൊന്ന് നുണഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story