എൻകാതലീ: ഭാഗം 7

enkathalee

രചന: ANSIYA SHERY

 "ഇനി സാറിൻ എന്നേ ഓർമ്മ കാണുവോ.. പടച്ചോനേ അങ്ങേരുടെ മെമ്മറി ഫുൾ മായ്ച്ചു കളയണെ..." കൈകൾ കൂട്ടിത്തിരുമ്മി മുകളിലേക്ക് നോക്കി പിറു പിറുക്കുന്ന ആലിയയെ സാതി കണ്ണും മിഴിച്ച് നോക്കി... "നിനക്കെന്താ പറ്റിയേ..?" "ഹേയ്... ഒന്നുല്ലാ..."ചുമൽ കൂച്ചിയിട്ടവൾ ഉള്ളിലെ വെപ്രാളം പുറമേ പ്രകടിപ്പിക്കാതെ ഡെസ്കിൽ തല വെച്ചു കിടന്നു.... ബെല്ലടിക്കുന്ന ശബ്ദം കേട്ടതും സാതി അവളെ തട്ടി വിളിച്ചു... നേരേ ഇരുന്നവൾ ബാഗ് തുറന്ന് ബുക്കെടുത്ത് ഡെസ്കിൽ വെച്ചു... വെറുതെ ചുറ്റും നോക്കിയ സാതിയുടെ മിഴികളിൽ തന്നെ തന്നെ നോക്കി ഇരിക്കുന്ന അലക്സ് പെട്ടതും ഞെട്ടി... പിന്നെ ആ ഞെട്ടൽ സംശയത്തിലേക്ക് വഴി മാറി.... വേഗം മുഖം വെട്ടിച്ചിട്ടവൾ നേരേ ഇരുന്നു.. സാർ വന്നതും ആലിയ സാതിയുടെ കയ്യിൽ മുറുകെ പിടിച്ചു... "Good morning sir..." "Morning.. Sit down..."

കയ്യിലെ ബുക്ക്‌ ടേബിളിൽ വെച്ചു കൊണ്ട് അവൻ ചുറ്റും കണ്ണോടിച്ചു... "See students... നിങ്ങളുടെ ക്ലാസ്സിന്റെ ചാർജ് എനിക്കാണ്... നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന രാജീവ്‌ സാർ കോളേജിൽ നിന്ന് പോവുകയാണ്.. അത് കൊണ്ട് ഇനി മുതൽ എനിക്കായിരിക്കും നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ്..." "തീരുമാനമായി..."പിറു പിറുത്തു കൊണ്ട് ആലിയ സാതിയേ ദയനീയമായി നോക്കി... "ഇവിടുത്തെ ക്ലാസ്സ്‌ റപ്പ് ആരാണ്..?" "വർഷ...." മുന്നിലെ ബെഞ്ചിലിരുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി എല്ലാവരും പറഞ്ഞതും അവൾ എഴുന്നേറ്റു... "ഇത് വരെ വർഷ അല്ലായിരുന്നോ.. ഞാൻ ലീഡറെ ഒന്ന് മാറ്റാൻ പോവുകയാണ്.. ഇന്ന് മുതൽ നിങ്ങളുടെ ക്ലാസ്സ്‌ റപ്പ്..."ന്ന് പറഞ്ഞു കൊണ്ട് ക്ലാസ്സൊന്നാകെ കണ്ണോടിച്ചവന്റെ മിഴികൾ ആലിയയിൽ എത്തിയതും അവൾ തറഞ്ഞു നിന്നു... "ഹാ... ഇയാൾ തന്നെ... താനെഴുന്നേറ്റേ.." കണ്ണും മിഴിച്ചവൾ താൻ തന്നെയാണോ എന്നറിയാൻ ചുറ്റും നോക്കി... "തന്നോട് തന്നെയാ പറഞ്ഞേ... തലയിൽ ഇയർബാൻഡ് വെച്ച ആളോട്.." ഉയർന്ന ഹൃദയമിടിപ്പോടെ ആലിയ മെല്ലെ എഴുന്നേറ്റു..

. "എന്തായിരുന്നു തന്റെ പേര്.. ഞാൻ ഓർക്കുന്നില്ല..." "ആ.. ആലിയ..." "ഓഹ്.. ഓകെ.. സീ സ്റ്റുഡന്റസ്...ഇനി മുതൽ നിങ്ങളുടെ ക്ലാസ്സ്‌ റപ്പ് ആലിയ ആയിരിക്കും.. എല്ലാവരും ഓകെ അല്ലേ.." "Yes... Sir..." "Ok... Sitdown aaliya...നമുക്കെന്നാൽ ചാപ്റ്ററിലേക്ക് കടക്കാം.."ന്ന് പറഞ്ഞതും കണ്ണും മിഴിച്ച് നിന്ന ആലിയയെ പിടിച്ച് സാതി സീറ്റിലേക്കിരുത്തി... "എടി... എന്താ ഇതൊക്കെ... ഇയാളെന്ത് കണ്ടിട്ടാ എന്നേ പിടിച്ച് ലീഡർ ആക്കിയത്..." സാതിയെ നോക്കി മെല്ലെ ആലിയ ചോദിച്ചതും അവൾ അറിയില്ലെന്ന് കൈ മലർത്തി... പടച്ചോനേ... ഇനി ഇയാൾക്കെന്നെ ഓർമ്മ ഉണ്ടായിരിക്കുമോ.. അങ്ങനെ ഒന്നും ഉണ്ടാകല്ലേ റബ്ബേ... കയ്യും കാലും വിറച്ചിട്ടവൾക്ക് ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... ബെല്ലടിച്ചതും ആശ്വാസത്തോടെ ഡെസ്കിലേക്ക് തല വെക്കാൻ നിന്നതും സാറിന്റെ വിളി കേട്ട് ഞെട്ടി എഴുന്നേറ്റു... "ആലിയ... ക്ലാസ്സിലെ എല്ലാവരുടെയും പേരും നമ്പറും ഒരു പേപ്പറിൽ എഴുതി ഭക്ഷണം കഴിച്ചതിന് ശേഷം എന്റെ കയ്യിൽ ഏല്പിക്കണം.." അതും പറഞ് അവൻ പോയതും ആലിയ ബെഞ്ചിലേക്കിരുന്നു...

"എടി.. എനിക്ക് പേടിയാവുന്നു.. ഇങ്ങേർക്ക് ഭ്രാന്താടി... ഇതുറപ്പാ പഴയതൊക്കെ ഓർത്ത്‌ വെച്ച് എന്നോട് പ്രതികാരം ചെയ്യാൻ ആയിരിക്കും.." സാതിക്ക് നേരേ തിരിഞ്ഞവൾ സങ്കടത്തോടെ പറഞ്ഞതും സാതി അവളെ ആശ്വസിപ്പിച്ചു... "ഒന്നും ഉണ്ടാവില്ലെടി.." "മ്മ്.. അങ്ങനെ വിശ്വസിക്കാ.. പിന്നെ നീ കൂടെ എന്നേ സഹായിക്കണേ...ബോയ്സിനോടൊക്കെ നീ ചോദിക്ക്.. എനിക്ക് അവരുമായി അത്ര വലിയ ടച്ച് ഇല്ല..." "അതിപ്പോ എനിക്കും ഇവിടുത്തെ ആരെയും അറിയില്ലല്ലോ.." "അതല്ല പണ്ട് മുതലേ ബോയ്സ് ആയിട്ട് ഞാൻ വല്യ കൂട്ടില്ലാന്ന്.. അല്ല അവരെന്നോട് മിണ്ടാറില്ല... അത് കൊണ്ട് ഞാൻ അങ്ങോട്ടും പോകില്ല..." "ഓഹ്.. അതെന്താ...?" "അത് അവരോട് ചോദിക്ക്.. നീ വന്നേ നമുക്ക് ഫുഡ്‌ കഴിക്കാം.." *** ഫുഡ്‌ കഴിച്ചതിന് ശേഷം എല്ലാവരുടെയും പേരും നമ്പറും എഴുതിയതിന് ശേഷം പോകാൻ നിൽക്കുമ്പോഴാണ് സാതിക്ക് ഓർമ്മ വന്നത്...

"എടീ.. ആ അലക്സിന്റെ നമ്പർ മേടിച്ചിട്ടില്ലല്ലോ... അവൻ ഇനി എവിടെ ആണോ ആവോ..?" "ഓഹ്.. അത് ഞാൻ മറന്നു... നീ ഒന്ന് മേടിച്ചിട്ട് വരോ.." "അയ്യടാ... നീ കൂടെ വാ... അവനെന്നെ വേണേൽ കടിച്ചു കീറിയെന്ന് വരും.." "കയ്യിലിരിപ്പ് കൊണ്ടല്ലേ..😁"ന്ന് ആലി ഇളിച്ചു കൊണ്ട് പറഞ്ഞതും സാതി അവളെ തുറുക്കനെ നോക്കി പുറത്തേക്ക് നടന്നു... ഗ്രൗണ്ടിൽ ബോൾ കൈ കൊണ്ട് താഴേക്കു മുകളിലേക്കും തട്ടി കളിക്കുന്നവനെ കണ്ടതും സാതിയും ആലിയും അവൻ അടുത്തേക്ക് നടന്നു... "ഡോ...." വിളി കേട്ട് തിരിഞ്ഞ് നോക്കിയ അലക്സ് മുന്നിൽ നിൽക്കുന്നവരെ കണ്ടതും സംശയത്തോടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പിനെ തുടച്ചു മാറ്റി അവർക്കടുത്തേക്ക് നടന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story