എൻകാതലീ: ഭാഗം 70

enkathalee

രചന: ANSIYA SHERY

ക്ലാസ്സിൽ സാതി ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് ആലി അകത്തേക്ക് കയറിയത്. കൈ ഉഴിഞ് ഇരിക്കുന്ന അനുവിനെ അവളൊന്ന് നോക്കി.
പിന്നെ കവിളിൽ മെല്ലെ കൈ വെച്ചു.

"നല്ല വേദന ഉണ്ടോടാ..?"

"ഇല്ലെടീ നല്ല സുഖം ഉണ്ട്.. അടിച്ചതായിരുന്നെങ്കിലും ഞാൻ സഹിച്ചിരുന്നേനെ.. ആ തെണ്ടി നുള്ളിപ്പറിച്ചിരിക്കുവാ എന്റെ കൈ.. നിന്നെയും പിടിച്ചോളും.."

അതിനവളൊന്ന് ഇളിച്ചിട്ട് പുറത്തേക്ക് നോക്കി.

"അവളെവിടെ എന്നിട്ട്..?"

"നിന്നേ തപ്പി നടക്കുന്നുണ്ടാവും.. "


പറഞ്ഞു തീർന്നതും ക്ലാസ്സിലേക്ക് സാതി കയറി വന്നിരുന്നു. ആലിയെ കണ്ടതും അവൾ വേഗം അവർക്കടുത്തേക്ക് ചെന്നു.

പെട്ടെന്ന് ഒരു ഐഡിയ മണ്ടയിൽ ഉദിച്ചതും ആലി വേഗം എഴുന്നേറ്റ് അലക്സിനടുത്തേക്ക് ചെന്നു.

"ഇച്ചായാ.."


"എന്താടീ.."
സംശയത്തോടെ അലക്സവളെ നോക്കി.

"നിങ്ങടെ കാമുകി എന്നേ തല്ലാൻ വരും. അവളെ ചീത്ത പറയ്.."
കൊച്ചു കുട്ടികളെ പോലെ കൊഞ്ചിയവൾ സാതിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞതും അലക്സ് അവളുടെ മുഖത്തേക്ക് നോക്കി.
അറിയാതെ ചുണ്ടിലൊരു ചിരിയും ഉള്ളിലൊരു നൊമ്പരവും നിറഞ്ഞു.

"ആലീ.. ഇങ്ങോട്ട് വാ..."
സാതി ഗൗരവത്തിൽ അലക്സിനെ നോക്കാതെ വിളിച്ചതും ആലിയവന്റെ കയ്യിൽ പിടിച്ചു.

"വരില്ല മോളേ.. അനുവിനെ നുള്ളിയ പോലെ എന്നെയും നുള്ളാൻ അല്ലേ.."

"ഞാൻ അങ്ങോട്ട് വന്നാൽ അതിൽ കൂടുതൽ നിനക്ക് കിട്ടും.."


"എന്റെ പെങ്ങളെ തല്ലാൻ നീ വരുവോടീ..?"
ഷർട്ടിന്റെ കൈ മടക്കി കലിപ്പിൽ അലക്സ് ചോദിച്ചതും സാതിയൊന്ന് പകച്ചു. പിന്നെ അവനെ പുച്ഛത്തോടെ നോക്കി.

"അത് ചോദിക്കാൻ നീ ആരാടാ..?"


"ഞാൻ ആരാ ഏതാ എന്നൊക്കെ വിശദമായി ഞാൻ ഇന്നലെ പറഞ്ഞു തന്നിട്ടുണ്ട്.  വേണമെങ്കിൽ ഇവിടെ വെച്ച് ഒന്നൂടെ പറഞ്ഞു തരാം.."
കീഴ്ചുണ്ട് കടിച്ചൊന്നവൻ പറഞ്ഞതും സാതിയുടെ വാ അടഞ്ഞു.

"അസുരൻ... "
കലിപ്പിൽ അവനെ നോക്കി പിറു പിറുത്തവൾ ആലിയെ കണ്ണുരുട്ടി നോക്കി. പിന്നെ ചവിട്ടിത്തുള്ളി ബെഞ്ചിൽ ചെന്നിരുന്നു.
പിറകെ അലക്സിനോട് താങ്ക്‌സ് പറഞ് ആലിയും..

അപ്പോഴേക്കും ക്ലാസ്സിലേക്ക് സാർ വന്നിരുന്നു. അത് കൊണ്ട് തന്നെ മൂന്നും മിണ്ടാതിരുന്നു.


-----------


ആ പിരീഡ് കഴിഞ്ഞതും മിണ്ടാതിരിക്കുന്ന സാതിയെ ആലിയൊന്ന് തോണ്ടി.
അവൾ ആലിയെ കനപ്പിച്ചൊന്ന് നോക്കി.

"സോറി..."

"സോറി  നിന്റെ കെട്ട്യോൻ കൊണ്ട് കൊടുക്ക്.."

"ദേ.. എന്റെ സാറേ പറഞ്ഞാലു.."
പെട്ടെന്ന് ഒരു ഞെട്ടലോടെ ആലി വാ പൊത്തി. സാതിയും അനുവും അവളെ മിഴിച്ചു നോക്കി.

"എന്താ നീ ഇപ്പോ പറഞ്ഞേ..?"
സാതി അവളുടെ ഷോൾഡറിൽ പിടിച്ച് ചോദിച്ചതും ആലി ദയനീയമായി അവളെ നോക്കി.


"എന്ത് പറയാൻ.. ഞാനൊന്നും പറഞ്ഞില്ല.."

"ഞങ്ങളൊക്കെ വ്യക്തമായി കേട്ടു.. എന്തൊക്കെ ആയിരുന്നു.. ദിയാൻ സാറിനെ ഇഷ്ടമല്ല.. ഞാൻ അങ്ങേരെ സ്നേഹിക്കില്ല... ഇപ്പോൾ എന്തായി.. നീ അറിയാതെ തന്നെ ഇഷ്ടം പുറത്ത് വന്നില്ലേ.."


"അനൂ വേണ്ടാ.. ഞാൻ അറിയാതെ പറഞ്ഞതാ.. എനിക്കങ്ങേരെ ഇഷ്ടമൊന്നും അല്ല.. നിങ്ങളിങ്ങനെ വിളിച്ച് കളിയാക്കുന്നത് കൊണ്ട് പെട്ടെന്ന് വായിൽ നിന്ന് വന്നതാ.. അല്ലാതെ ഒന്നുല്ല.."

കനപ്പിച്ച് പറഞ്ഞവൾ ഡെസ്ക്കിലേക്ക് തല വെച്ചു കിടന്നു.


"ഇവൾ നന്നാവത്തില്ല.."
ഒരു നെടുവീർപ്പോടെ സാതി അനുവിനെ നോക്കി പറഞ്ഞു.


"ഗുഡ് ആഫ്റ്റർനൂണ് സ്റ്റുഡന്റ്സ്..."
ദിയാന്റെ ശബ്ദം കേട്ടാണ് ആലി ഡെസ്കിൽ നിന്ന് തല ഉയർത്തി നേരെ ഇരുന്നത്.

ബുക്കെടുത്ത് ഇരുന്നതും പതിവ് പോലെ അവൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.


"സാർ..."


"യെസ് വർഷ.. പറയൂ.."


"സാറിന്റെ കയ്യിനെന്താ പറ്റിയത്..?"
എല്ലാവരുടെയും നോട്ടം അവന്റെ കയ്യിലേക്ക് നീണ്ടു.
ആലി മെല്ലെ മുഖം താഴ്ത്തി പുസ്തകത്തിലേക്ക് നോക്കിയിരുന്നു.

"ഓഹ്.. അതോ.. അതൊരു പട്ടി കടിച്ചതാ.."
ആലിയെ നോക്കിയാണവൻ അത് പറഞ്ഞത്. ആലി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.
അവനവളെ നോക്കി കണ്ണിറുക്കിയതും ആലി പല്ല് കടിച്ചു.


"പട്ടി നിങ്ങടെ മറ്റവളാ.. ചോദിച്ചു വാങ്ങിയതല്ലേ എന്റെ കയ്യീന്ന്..."


പിറു പിറുത്തവൾ നേരെ നോക്കിയത് കണ്ണുകൾ കുറുക്കി തന്നെ നോക്കുന്ന രണ്ട് പേരെയാണ്.
അവൾ പെട്ടെന്ന് വാ പൊത്തി.


"സാറിന്റെ കൈ കടിച്ചു പറിച്ചിട്ട് അവൾ ഇരിക്കുന്നത് കണ്ടില്ലേ..?"

"ഞാനൊന്നും അല്ല.. "

"ഞാൻ എല്ലാം വ്യക്തമായി കേട്ടതാ... ഇനി കള്ളം പറയണ്ട.."

സാതി പറഞ്ഞതും ആലിയവളെ പുച്ഛിച്ചു നോക്കി.

"അങ്ങേര് ചോദിച്ചു വാങ്ങിച്ചതല്ലേ..😏"

"സാറേ.. ഈ ആലി പറയുവാ.. സാറിൻ അങ്ങനെ തന്നെ വേണം എന്ന്.."

ആലി പകപ്പോടെ അനുവിനേയും ദിയാനേയും നോക്കി. സാതി വാ പൊത്തി ചിരി കടിച്ചമർത്തി.

"ആണോ ആലിയാ... "
ഗൗരവത്തോടെ ദിയാൻ ചോദിച്ചതും ദയനീയമായി അവളവനെ നോക്കി.


"പറഞ്ഞു സാർ... സാർ എന്തായാലും ടീട്ടി എടുക്കുന്നത് നല്ലതായിരിക്കും. പട്ടി കടിച്ചതല്ലേ....!"

അവസാനം ആലിക്കിട്ടൊന്ന് താങ്ങി അനു പറഞ്ഞതും ആലി അവനെ പല്ല് കടിച്ച് നോക്കി.


"മിക്കവാറും എടുക്കേണ്ടി വരും.."
ദിയാൻ കൂടെ അങ്ങനെ പറഞ്ഞതും ആലി വാ പൊത്തിച്ചിരിക്കുന്നവളെ നോക്കി.

"ഇതിലും ബേധം നിന്റെ നുള്ള് വാങ്ങുന്നതായിരുന്നു.."

അതിന് സാതിയൊന്ന് പുച്ഛിച്ചതും ആലിയവളുടെ കാലിനിട്ടൊന്ന് ചവിട്ടി.

---------


ലാസ്റ്റ് പിരീഡ് എന്തോ ആവശ്യത്തിൻ വേണ്ടി ആലിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചതായിരുന്നു ലക്ഷ്മി മിസ്... അവിടെ ചെന്നപ്പോൾ ദിയാൻ ഇല്ലാത്തത് അവൾക്ക് വല്ലാത്ത ആശ്വാസം നൽകി.

തിരിച്ച് ഇറങ്ങി നടക്കുമ്പോഴാണ് കുറച്ചപ്പുറത്ത് ഒഴിഞ്ഞ സ്ഥലത്ത് ഇട്ടിരിക്കുന്ന ദിയാന്റെ കാർ കണ്ടത്.

പെട്ടെന്ന് തലയിലൊരു ബുദ്ധി ഉദിച്ചതും ആലി ചുറ്റുമൊന്നും നോക്കി. ആരും അവിടെ ഇല്ലെന്ന് കണ്ടവൾ മെല്ലെ കാറിനടുത്തേക്ക് നടന്ന് ചെന്നു.

"എന്താപ്പോ ചെയ്യാ... ആഹ്.. കാറ്റൂരി വിടാം.."
ചിന്തയോടെ അവൾ നിലത്തൊന്നാകെ പരതി.

പെട്ടെന്ന് കണ്ണിലൊരു ആണി തറഞ്ഞതും അതെടുത്തു. ശേഷം ചുറ്റുമൊന്ന് നോക്കി മെല്ലെ കാറിന്റെ കാറ്റൂരി വിട്ടു.

"എന്നേ പട്ടി എന്നല്ലേ വിളിച്ചത്.. ഇന്ന് നിങ്ങൾ ബസ്സിൽ പോയാൽ മതി.. കേട്ടോടാ സാ.. റേ..."

പുച്ഛത്തോടെ അതും പറഞ്ഞവൾ എഴുന്നേറ്റതും ആരുടേയോ നെഞ്ചിൽ തട്ടി നിന്നു.
തിരിയാതെ തന്നെ മുഖമുഖമുയർത്തി നോക്കിയതും കലിപ്പിൽ നിൽക്കുന്ന ദിയാനെ കണ്ടവളുടെ ഉള്ളിലൊരു വെള്ളിടി വെട്ടി.!....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story