എൻകാതലീ: ഭാഗം 71

enkathalee

രചന: ANSIYA SHERY

പെട്ടെന്ന് തന്നെ അവനിൽ നിന്ന് അകന്നു ഓടിപ്പോകാൻ തുനിഞ്ഞതും അതിനു മുന്നേ അവന്റെ കൈകൾ അവളുടെ കയ്യിൽ മുറുകിയിരുന്നു.

ആലി തിരിഞ്ഞ് നിഷ്കു ഭാവത്തിൽ അവനെ നോക്കി.

"സോറി സാർ.. അറിയാതെ ചെയ്തതാ.."

"നീയെന്താ ബോധം കെട്ട് കിടക്കുവായിരുന്നോ അറിയാതെ ചെയ്യാൻ..?"
അവൻ അലറിയതും ആലിയുടെ തല താണു.

മനസ്സിൽ അവനെ പ്രാകി പുറമേ സങ്കടഭാവത്തോടെ അവൾ നിന്നു.

"ലിയാ..."


"....."


"ഡീ... നിന്നെയാണ് വിളിക്കുന്നത്..😠"
അവൻ കലിപ്പായതും ആലി പകപ്പോടെ മുഖമുയർത്തി.


"അറിഞ്ഞോണ്ട് തന്നെ ചെയ്തതാ.. സാറെന്നെ പട്ടി എന്നല്ലേ വിളിച്ചത്.. അപ്പോ ഇതൊക്കെ കുറവാ.."

വന്ന ദേഷ്യത്തിൽ എന്തൊക്കെയോ പറഞ് ഓടിപോകാൻ തുനിഞ്ഞെങ്കിലും അതിന് മുന്നേ അവളെ പിടിച്ചവൻ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു.

എന്തോ പറയാൻ  ആയി തുടങ്ങിയതും അതിൻ മുന്നേ അവന്റെ ഫോൺ അടിച്ചിരുന്നു.
ദിയാൻ അവളിലെ പിടി വിട്ട് ഫോൺ എടുത്തതും ആലിയവനെ തള്ളി മാറ്റി ഓടി.


"നിന്നേ ഞാൻ പിടിച്ചോളാടീ..."
ഓടിപ്പോകുന്നവളെ നോക്കി പറഞ്ഞവൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.


----------


"ഇവളോട് തന്നെ അല്ലേ ഇനി ഞാൻ ഇന്നലെ ഇഷ്ടം പറഞ്ഞത്...?"

വന്നിട്ട് ഇത് വരെ തന്നെ ഒന്ന് നോക്കുക കൂടേ ചെയ്യാത്ത സാതിയെ ഓർത്തവൻ സ്വയം ചോദിച്ചു.
ചുരുട്ടിപ്പിടിച്ച മുഷ്ടിയിൽ നിന്നും അവനുള്ളിലെ ദേഷ്യത്തിന്റെ അളവ് കണക്കാക്കാമായിരുന്നു.


ക്ലാസ്സ്‌ കഴിഞ്ഞ ഉടനേ ഇറങ്ങാൻ പോയ സാതിക്ക് മുന്നിൽ അലക്സ് വന്നു നിന്നതും അവളവനെ നോക്കി.

"മാറി നിൽക്ക്.. അലക്സ്.."

മാറി നിന്നില്ലെന്ന് മാത്രമല്ല.. അവനൊന്ന് കണ്ണുരുട്ടിയതും അടുത്ത് നിന്നിരുന്ന രണ്ടും വേഗം ഇറങ്ങിപ്പോയി.


"തെണ്ടി.... 😬"
പല്ല് കടിച്ച് രണ്ട് പേരെയും പ്രാകി സാതി ബെഞ്ചിലേക്ക് തന്നെ ഇരുന്നു.

"നിനക്കെന്താ അലക്സ് വേണ്ടത്...?"
തറപ്പിച്ചു ചോദിച്ചെങ്കിലും അവനൊന്നും മിണ്ടിയില്ല. അവൻ മറുപടിയൊന്നും നൽകാത്തത് സാതിയെ ദേഷ്യം പിടിപ്പിച്ചു.

ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ബാഗും എടുത്ത് അവനെ തള്ളിമാറ്റി പുറത്തേക്ക് നടന്നു.

സാതിയുടെ ഭാവമാറ്റം അലക്സിന്റെ നെറ്റി ചുളിച്ചു.

ഡോറിന് അരികിലെത്തിയതും സാതിയുടെ കാലുകൾ നിശ്ചലമായി. ഒരു ചിരിയോടെ തിരിഞ്ഞവൾ കൈ കൊട്ടി അവനെ വിളിച്ചു.


"മോനേ അലക്സേ....  അറിയാതെ ആണെങ്കിലും കുറെ ആയില്ലേ ഞാൻ നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്.. ഇനി പൊന്ന് മോൻ കുറച്ചു ദിവസം എന്റെ പിറകെ നടക്ക്.... കേട്ടോ.. ന്റെ അസുരാ...."


അതും പറഞ്ഞവൾ പുറത്തേക്കോടിയതും അലക്സ് തറഞ്ഞു നിന്നു. പിന്നെ എന്തോ ഓർത്ത പോലെ ചിരിയോടെ മുടിയൊന്ന് കോടിയൊതുക്കി.


-------------


എന്തോ ശബ്ദം കേട്ടാണ് സാതി കണ്ണ് തുറന്നത്.. ചാടി എഴുന്നേറ്റ് ലൈറ്റിട്ടെങ്കിലും ആരെയും കണ്ടില്ല.
പെട്ടെന്നാണവൾക്ക് ബാൽക്കണി ഡോർ അടച്ചിട്ടില്ലെന്ന ഓർമ്മ വന്നത്..

പകപ്പോടെ ബെഡ്‌ഡിൽ നിന്നെഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു.
പുറത്തേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല.

വെപ്രാളത്തോടെ ഡോർ അടച്ചവൾ തിരിഞ്ഞതും ബെഡ്‌ഡിൽ മലർന്നു കിടക്കുന്നവനെ കണ്ട് പകച്ചു നിന്നു.


പകപ്പ് മാറിയതും ഒരു ഞെട്ടലോടെ അവനടുത്തേക്ക് പാഞ്ഞു ചെന്നു.


"നീ.. നീയെന്താ ഇവിടെ..?"

"എനിക്ക് നിന്നേ കാണാൻ തോന്നി.. വന്നു.."
ബെഡ്‌ഡിൽ എഴുന്നേറ്റിരുന്ന് അലക്സ് പറഞ്ഞതും സാതി ഞെട്ടി അവനെ നോക്കി.

"പോ.. പോ അലക്സേ.. ആരേലും കണ്ടോണ്ട് വന്നാൽ.. ഈശ്വരാ..  നീ.. നീ എങ്ങനെ ഇവിടെ എത്തി.. എന്റെ വീട് എങ്ങനെയാ മനസ്സിലായേ..?"

വെപ്രാളത്തോടെ പറഞ്ഞവൾ നിന്ന് കിതച്ചതും അലക്സ് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ മടിയിലേക്കിരുത്തി.


പകപ്പോടെ സാതി തിരിഞ്ഞവനെ നോക്കിയതും അവളുടെ മുഖം മുന്നിലേക്ക് തന്നെ തിരിച്ച അലക്സ് പിന്നിലേക്ക് വീണു കിടന്ന മുടിയിഴകളെ വകഞ്ഞു ഷോൾഡറിൽ താട കുത്തി അവളുടെ വയറിലൂടെ കൈ ചുറ്റിപ്പിടിഞ്ഞു.


"നിർത്തി നിർത്തി ചോദിക്കെന്റെ പെണ്ണേ.."

ഇക്കിളി കൊണ്ട് സാതി കഴുത്തൊന്ന് വെട്ടിച്ചു.

"വിട് അലക്സേ.. ഇക്കിളിയാവുന്നുണ്ട്.."

"ഉണ്ടോ..?"
ചിരിയോടെ ചോദിച്ചതിനൊപ്പം പല്ലിനാൽ ടോപ്പൊന്ന് നീക്കി അവിടം ചുണ്ട് ചേർത്തു.

വയറിൽ അമർന്ന അലക്സിന്റെ കയ്യിൽ കരം അമർന്നതോടൊപ്പം സാതിയുടെ കണ്ണുകളൊന്ന് മിഴിഞ്ഞു.

"ഇപ്പോ ഇക്കിളിയാവുന്നുണ്ടോ..?"

വീണ്ടും അവിടെ ചുണ്ട് ചേർത്തതിനൊപ്പം ചോദിച്ചതും സാതി തിരിഞ്ഞവനെ കലിപ്പിച്ചു നോക്കി.

പിന്നെ അവന്റെ കൈ ബലമായി എടുത്തു മാറ്റി ചാടി എഴുന്നേറ്റു.


"നിനക്കെന്താ വേണ്ടത്..?😬"

"എനിക്കോ..? എനിക്ക് വേണ്ടതൊക്കെ ഞാൻ എടുത്തോളാം.."

മുടിയൊന്ന് കോടിയൊതുക്കിയതിനൊപ്പം അവൻ കണ്ണിറുക്കിയതും സാതി പകപ്പോടെ അവനെ നോക്കി.

"നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്..?"


"#മോനേ അലക്സേ....  അറിയാതെ ആണെങ്കിലും കുറെ ആയില്ലേ ഞാൻ നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്.. ഇനി പൊന്ന് മോൻ കുറച്ചു ദിവസം എന്റെ പിറകെ നടക്ക്.... കേട്ടോ.. ന്റെ അസുരാ..#"

വൈകീട്ട് താൻ പറഞ്ഞ അതേ വാക്കുകൾ അവൻ വീണ്ടുമാവർത്തിച്ചതും സാതി ഞെട്ടലോടെ അവനെ നോക്കി.

"അലക്സ് നിന്റെ പിറകെ നടക്കും.. നിന്റെ പിറകെ മാത്രമേ നടക്കൂ.. പക്ഷെ, അത് നീ ഉദ്ദേശിച്ച രീതിയിൽ അല്ലെന്ന് മാത്രം.."


സാതിക്ക് താൻ പെട്ടെന്ന് മനസ്സിലായി.

കൃഷ്ണാ.. ആ കലിപ്പനെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞതായിരുന്നു.. അത് ഇങ്ങേർ സീരിയസ് ആക്കി എടുക്കുമെന്ന് വിചാരിച്ചതേയില്ല.. അതിന്റെ പേരിൽ മതിലും ചാടി വന്നിരിക്കുന്നു.. ഇതിലും ബേധം ആ പഴയ അലക്സ് തന്നെ ആയിരുന്നു.. 😣


"ചിന്ത കഴിഞ്ഞോ..?"
അലക്സിന്റെ വിളിയിൽ സാതി അവന്റെ മുഖത്തേക്ക് നോക്കി.


"അലക്സേ.. നീ ഇപ്പോ പോ.. നാളെ നമുക്ക് സംസാരിക്കാം.. പ്ലീസ്... "

"ഞാൻ പോകുവൊക്കെ ചെയ്യാം. പക്ഷെ,"


"പക്ഷെ, എന്താ..?"

പെട്ടെന്ന് ഡോറിൽ കൊട്ട് വീണതും സാതി ഞെട്ടി അലക്സിനെ നോക്കി. എന്നാൽ അവൻ ഒരു കൂസലും ഇല്ലെന്ന് കണ്ടവൾക്ക് കലിപ്പ് കയറി.


"സാതീ...."
അമ്മയുടെ വിളി ഉയർന്നതും സാതി വെപ്രാളത്തോടെ അലക്സിന്റെ കൈ പിടിച്ച് ബാത്റൂമിനടുത്തേക്ക് നടന്നു.


"ഇവിടെ നിൽക്ക്.. അമ്മ പോകുന്ന വരെ ശബ്ദമുണ്ടാക്കരുത്.."

അവനെ അകത്തേക്ക് കയറ്റി പുറത്തേക്ക് ഡോർ കുറ്റിയിട്ട ശേഷം സാതി വേഗം ചെന്ന് റൂമിലെ ഡോർ തുറന്നു.


"എ.. എന്താ അമ്മാ..."
പതർച്ചയോടെയായിരുന്നു സാതിയത് ചോദിച്ചത്...


"നീ ഇത് വരെ കിടന്നില്ലായിരുന്നോ..?"

"ആഹ്.. കിടന്നു..."

"എന്നിട്ട് നിന്റെ മുറിയിൽ വെളിച്ചമെന്താ.. അത് കണ്ട് വന്നതാണ് ഞാൻ.."
മുറിയിലേക്ക് എത്തി നോക്കി അമ്മ പറഞ്ഞതും സാതി പെട്ടെന്ന് അവർക്ക് മുന്നിൽ മറഞ്ഞു നിന്നു.


"അത് ഞാൻ ബാത്‌റൂമിൽ പോകാൻ വേണ്ടി ലൈറ്റ് ഇട്ടതാണ്..."


"മ്മ്... വേഗം കിടക്കാൻ നോക്ക്.."

ഒന്ന് അമർത്തി മൂളി അമ്മ പോയതും വേഗം ഡോർ അടച്ച് സാതി ആശ്വാസത്തോടെ ഡോറിൽ ചാരി കിതച്ചു.

പെട്ടെന്ന് അലക്സിന്റെ കാര്യം ഓർമ്മ വന്നതും ഞെട്ടലോടെ ബാത്‌റൂമിനടുത്തേക്ക് പാഞ്ഞു ചെന്നു.


ബാത്‌റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് എത്തി നോക്കി.

"അമ്മ പോയി.. ഇങ് പോരേ.."
ഇത്തിരി അമർഷത്തോടെയാണ് സാതി അത് പറഞ്ഞത്...

അവൻ ബാത്‌റൂമിൽ നിന്നിറങ്ങിയതും സാതി കലിപ്പിൽ ചെന്ന് ബെഡ്‌ഡിലിരുന്നു.

അലക്സ് പെട്ടെന്ന് റൂമിലെ വെളിച്ചം കെടുത്തി ഡിം ലൈറ്റ് ഇട്ടതും സാതി പകപ്പോടെ അവനെ നോക്കി.


"അമ്മ കണ്ടോണ്ട് വരും..."

സാതിയൊന്ന് അമർത്തി മൂളി. അലക്സ് പെട്ടെന്ന് അവൾക്കടുത്തിരുന്നതും സാതി എഴുന്നേറ്റു.

എന്നാൽ, അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും കൃത്യമായി അവന്റെ മടിയിൽ തന്നെ വീണു.

സാതി പല്ല് കടിച്ചു കൊണ്ട് അവന്റെ കയ്യിൽ ഇരുന്ന് കുതറി.


"ഹാ പിടക്കാതെടീ ഇച്ചായന്റെ കൊച്ചേ..."

പറയുന്നതിനൊപ്പം അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് പിറകിലേക്ക് ആക്കിയവൻ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു.
സാതിയൊന്ന് പിടഞ്ഞു. അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.


"ന്റെ കൊച്ച് വല്ലാണ്ട് പിടക്കുന്നുണ്ടല്ലോ.. നിന്റെ ഈ പിടപ്പും വെപ്രാളവും ഉണ്ടല്ലോ.. സത്യത്തിൽ അതെന്നെ നിന്നിലേക്ക് വല്ലാതെ അടുപ്പിക്കുവാ..."

ഹസ്കി വോയ്‌സിൽ അവൻ പറഞ്ഞതും സാതി ഉമിനീരിറക്കി അവനെ നോക്കി.

"ഇതെന്റെ അലക്സ് അല്ല.. എന്റെ അലക്സ് ഇങ്ങനെയേ അല്ല.. "
ഉള്ളിൽ അലമുറയിട്ട് പറഞ്ഞെന്നല്ലാതെ ശബ്ദം പുറത്തേക്ക് വന്നില്ല..

"അ.. അലക്സേ വിടെന്നെ.."
അവൾ പറഞ്ഞ ഉടനേ അവൻ പിടി വിട്ടതും സാതി ചാടി എഴുന്നേറ്റു.
അവൾക്കൊപ്പം അലക്സും എഴുന്നേറ്റു.
സാതി അവന്റെ മുഖത്തേക്ക് നോക്കി.

ഡിം ലൈറ്റിൽ പോലും അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം..🔥
ഇത് വരെ അവൻ മുന്നിൽ തോന്നാത്ത നാണം അവളിൽ നിറഞ്ഞു..
കവിളുകളിൽ ചുവപ്പ് പടർന്നു..

അത് അലക്സിന്റെ നിയന്ത്രണം തെറ്റിക്കാൻ പോന്നതായിരുന്നു..
ഒരു കുതിപ്പോടെ അവൻ അവൾക്കടുത്തേക്ക് പാഞ്ഞു ചെന്ന് അവളെ ചുമരോട് ചേർത്തു നിർത്തി.

അവളെന്തെങ്കിലും പറയും മുന്നേ അധരങ്ങളുമായി തന്റെ അധരം ബന്ധിച്ചതും സാതിയുടെ കണ്ണുകൾ വിടർന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story