എൻകാതലീ: ഭാഗം 72

enkathalee

രചന: ANSIYA SHERY

അത്രമേൽ മൃദുലമായിട്ടായിരുന്നു അലക്സ് അവളെ ചുംബിച്ചത്.. അതിനാൽ തന്നെ ആദ്യത്തെ പകപ്പ് മാറിയ സാതിയുടെ മിഴികൾ കൂമ്പിയടഞ്ഞു. അവളും തിരിച്ചവനെ ചുംബിക്കാൻ തുടങ്ങി.

അധരത്തിൽ നിന്ന് വിട്ടു മാറിയവൻ അവളുടെ നാവിനെ തന്റെ നാവുമായി ചുഴറ്റിയതും സാതിയുടെ പിടിയവനിൽ മുറുകി.

ദീർഘനേരത്തിൻ ശേഷം അലക്സ് അവളിൽ നിന്ന് അകന്നു മാറിയതും സാതി ഒരു കിതപ്പോടെ ചുമരിൽ ചാരി നിന്നു.

"സ്റ്റാമിന പോരല്ലോടീ.."

അവളെ അടിമുടി നോക്കി അലക്സ് പറഞ്ഞതും സാതിയവനെ കണ്ണുരുട്ടി നോക്കി.


"ഇനി എന്താ പൊക്കൂടേ..?"

"എന്നെ പറഞ്ഞയക്കാൻ നിനക്ക് ഇത്ര ദൃതിയോ..?"

"ഇനി കൂടുതൽ നേരം നിന്നാൽ എനിക്ക് കേടാണ് മനുഷ്യാ..😣"
ചിന്തയോടെ അവൾ തലയാട്ടി.


"അപ്പൊ ഇനി എന്നെ കാണുമ്പോ മൈൻഡ് ചെയ്യാതെ പോകുമോടീ..?"
അവൾക്കടുത്തേക്ക് നീങ്ങി വന്നവൻ ചോദിച്ചതും സാതിയൊന്ന് പുച്ഛിച്ചു.


"ഞാനൊരു കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റത്തില്ല..  അതിന് വേണ്ടി എന്ത് കോപ്രായം കാണിച്ചാലും ശെരി.. ഈ സാതി വാക്ക് മാറ്റത്തില്ല...😏"

അലക്സ് പെട്ടെന്ന് അവൾക്ക് ഇരുവശവും ചുമരിൽ കൈ വെച്ചതും സാതി അവന്റെ മുഖത്തേക്ക് നോക്കി.


"ഹാ.. ഇപ്പോഴാ പഴയ ഉശിര് തിരിച്ചു വന്നല്ലോ.. നേരത്തെ എവിടേ ആയിരുന്നു.."

സാതിയവനെ തറപ്പിച്ചു നോക്കി.

-------


പിറ്റേന്ന് എന്തോ ചിന്തയിൽ ഇരിക്കുന്ന സാതിയേ കണ്ടാണ് ആലി ബെഞ്ചിലേക്ക് ഇരുന്നത്..


"എന്ത് പറ്റി നിനക്ക്..?"

"എടീ ഇന്നലെ അലക്സ് എന്റെ വീട്ടിൽ വന്നു.."

"തമാശ പിന്നെ പറയാം.. നീ കാര്യം പറയ്.."
അത് കള്ളമാണെന്ന് വിചാരിച്ച് ആലി ചിരിച്ചു കൊണ്ട് തള്ളിക്കളഞ്ഞതും സാതി പല്ല് കടിച്ചു.


"ഞാൻ സീരിയസ് ആയി പറഞ്ഞതാ.. ആ അസുരൻ ഇന്നലെ രാത്രി എന്റെ വീട്ടിൽ വന്നു.. ഇനി വിശ്വാസം ഇല്ലേൽ അവനോട് തന്നെ ചോദിച്ചു നോക്ക്.."

കലിപ്പിൽ പറഞ്ഞവൾ മുഖം തിരിച്ചതും ആലി വിശ്വാസം വരാതെ അവളെ നോക്കി.

"നീ പറയുന്നത് സത്യമാണോ..🙄"

"വേണേൽ വിശ്വസിച്ചാൽ മതി.."

ആലി വെപ്രാളത്തോടെ എന്തോ ചിന്തിച്ചിരിക്കുന്നത് ശ്രദ്ധിച്ച സാതി അവളുടെ കയ്യിൽ തട്ടി.

"നിനക്ക് പെട്ടെന്ന് എന്തു പറ്റി..?"

"ഒന്നുല്ല.."


"മ്മ്.. എനിക്ക് മനസ്സിലാവാത്തത് അവനെങ്ങനെ എന്റെ വീട് കണ്ട് പിടിച്ചു എന്നാ.."

"നീ തല്ലില്ലെങ്കിൽ ഞാനൊരു സത്യം പറയട്ടേ..."
ആലി ഇളിച്ചു കൊണ്ട് ചോദിച്ചതും സാതി അവളെ സംശയത്തോടെ നോക്കി.


"ഇച്ചായൻ ഇന്നലെ എന്റെ നമ്പർ വാങ്ങിച്ചിരുന്നു.. എന്നിട്ട് രാത്രി മെസ്സേജ് അയച്ച് നിന്റെ ലൊക്കേഷൻ അയച്ചു തരാൻ പറഞ്ഞു. എന്തെങ്കിലും ആവശ്യത്തിന് ആയിരിക്കും എന്നാ ഞാൻ കരുതിയത്.. നീ മുമ്പ് എനിക്ക് അയച്ചു തന്നിരുന്ന നിന്റെ ലൊക്കേഷൻ ഞാനാ ഇച്ചായൻ അയച്ചു കൊടുത്തത്.."

അവസാനം ഇളിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും സാതി കലിപ്പിൽ അവളെ നോക്കി.


"എടീ.. സാമാദ്രോഹീ.."

"ചോറി..." ചുണ്ട് ചുളുക്കി ആലി പറഞ്ഞതും സാതി അവളുടെ ആ ചുണ്ടിനിട്ട് ഒരു കൊട്ട് കൊടുത്തിരുന്നു.

വേദനയോടെ ആലി വാ പൊത്തിയതും സാതി അവളെ തറപ്പിച്ചു നോക്കി.


***


ദിവസങ്ങൾ അതിവേഗം കടന്നു പോയി..
സാതി അലക്സിനെ കാണുമ്പോഴെല്ലാം അകന്നു നടക്കും.. അതൊക്കെ കൃത്യമായി പിടിച്ചവൻ അവളെ പിടിച്ച് ഉമ്മിക്കും..
ആ കലിപ്പൻ അലക്സിൽ നിന്നുള്ള അവന്റെ ഈ മാറ്റം സത്യത്തിൽ അവരെയൊക്കെ ഞെട്ടിച്ചിരുന്നു.

അങ്ങനെ പീജി ഫസ്റ്റ് ഇയറിന്റെ ക്ലാസും അവസാനിച്ചു. ഇനിയിപ്പോ വെക്കേഷൻ അല്ലേ അടിച്ചു പൊളിക്കാം എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ്  ഇടുത്തീ പോലെ ആ വാർത്ത വന്ന് കാതിൽ പതിഞ്ഞത്..

സെമെസ്റ്റർ എക്സാം.. അതും നെക്സ്റ്റ് വീക്ക്...
വെക്കേഷന്റെ പകുതിയും പോയെന്ന് പറഞ്ഞാൽ മതിയല്ലോ..

സാതിയാണ് ഫസ്റ്റ് ആ കാര്യം അറിഞ്ഞത്..


കിളി പാറിയെന്ന് പറയേണ്ട ആവശ്യമില്ലല്ലോ.. ഇത്ര പെട്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..

അവൾ  ഉടനേ തന്നെ അനുവിനും ആലിക്കും കോൺഫറൻസ് കാൾ ചെയ്തു.

"എന്താടീ പെട്ടെന്നൊരു വിളി.."
കയ്യിലിരുന്ന പാത്രത്തിൽ നിന്ന് മിച്ചറെടുത്ത് വായിലേക്കിട്ട് അനു ചോദിച്ചു.


"നിങ്ങളറിഞ്ഞോ..?"

"എന്ത്...?"

"അപ്പൊ അറിഞ്ഞില്ലല്ലേ.. "

"നീ കാര്യം പറയുന്നുണ്ടോ സാതീ.."
ആലി കലിപ്പായതും സാതി ഒന്ന് നീട്ടി ശ്വാസം വിട്ടു.

"അടുത്ത ആഴ്ച നമ്മുടെ sem എക്‌സാമാ.. ഇപ്പോ യൂണിവേഴ്സിറ്റി ആ കാര്യം പുറത്ത് വിട്ടിരിക്കുന്നു.."

"വാട്ട്..." രണ്ട് പേരും ഒരുമിച്ച് അലറിയതും സാതി മൂളി.

"ഇത്ര പെട്ടെന്ന് എന്ന് പറഞ്ഞാൽ.. ഒരു സൂചന പോലും തന്നില്ലല്ലോ.. ഇനിയിപ്പോ എന്താ ചെയ്യാ.. ഞാനാണേൽ ബുക്ക്‌ ഇത് വരെ തൊട്ട് നോക്കിയിട്ടില്ല.."

"ഞങ്ങളൊക്കെ പിന്നെ ഫുൾ മനഃപാടം ആക്കി ഇരിക്കുവാണല്ലോ.."
ആലിക്ക് മറുപടിയായി അനു പറഞ്ഞതും അവൾ ഇളിച്ചു.

 എങ്ങനെയെങ്കിലും പാസ് ആകണം എന്നുള്ള പ്രതീക്ഷയോടെ പിന്നീട് കമ്പയിൻ സ്റ്റഡിക്കായി മൂന്നും ആലിയുടെ വീട്ടിൽ  ഒത്തുകൂടി.

മറ്റ് പരിപാടികളൊക്കെ തല്ക്കാലത്തേക്ക് ഉപേക്ഷിച്ച്
പഠിക്കാൻ തീരുമാനിച്ചു.

അങ്ങനെ ആ ദിവസവും ഇങ്ങെത്തി.
തലേ ദിവസം ആൾ ദ ബെസ്റ്റ് പറഞ് ദിയാൻ അയച്ച മെസ്സേജിൻ താങ്ക്‌സ് പറഞ്ഞിട്ടാണ് ആലി കിടന്നത്...


ഉച്ചക്കായിരുന്നു എക്സാം..
കുറച്ചു നേരത്തേ തന്നെ ആദ്യദിവസം മൂന്ന് പേരും എത്തിയിരുന്നു.


അലക്സിനെ ഒരു മിന്നായം പോലെ വന്നപ്പോൾ കണ്ടെന്നല്ലാതെ പിന്നെ കണ്ടില്ല.
ദിയാന്റെ പൊടി പോലും കണ്ടില്ലെന്നത് മറ്റൊരു സത്യം..!


എക്സാം കഴിഞ്ഞിറങ്ങി പരസ്പരം കണ്ടപ്പോൾ ഒന്ന് മുഖാമുഖം നോക്കി.


"എങ്ങനെ ഉണ്ടായിരുന്നു..."


"മൂഞ്ചി..."

"നെഗറ്റീവ് അടിക്കാതെടാ.. "
അനുവിന്റെ കയ്യിൽ അടിച്ച് ആലി പറഞ്ഞതും അവനിളിച്ചു കാണിച്ചു.

"ഇന്നത്തേത് എന്തായാലും കഴിഞ്ഞു.  ഇനി എല്ലാം വരുന്നത് പോലെ വരട്ടെ.  ബാക്കിയുള്ളത് ഇനി നന്നായി പഠിക്കാൻ നോക്കാം.."

മോട്ടിവെഷൻ വാക്കുകളുമായി സാതി മുന്നോട്ട് വന്നതും രണ്ട് തമ്പ്സപ്പ് കാണിച്ച് ഓക്കെ പറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story