എൻകാതലീ: ഭാഗം 73

enkathalee

രചന: ANSIYA SHERY


എക്സാം കഴിഞ്ഞ് വീട്ടിലേക്ക് ചെന്നപ്പോൾ പതിവിൻ വിപരീതം ആയി എന്തോ ചിന്തിച്ചിരിക്കുന്ന ഉമ്മാനെ ആണ് ആലി കണ്ടത്...


കാര്യം അന്വേഷിച്ചെങ്കിലും ഉമ്മയൊന്നും മിണ്ടാത്തത് അവളിൽ സംശയം നിറച്ചു.

സന്ധ്യയാകാൻ നേരം ഉമ്മുമ്മ വന്നതും അടുക്കളയിൽ സ്വകാര്യമായി ഉമ്മയോട് എന്തൊക്കെയോ പറയുന്നതും ആലി ശ്രദ്ധിച്ചിരുന്നു. പൊടിയോട് ചോദിച്ചെങ്കിലും അവൾക്കും ഒന്നും അറിയില്ലായിരുന്നു.

രാത്രി ഭക്ഷണം കഴിച്ച് പഠിക്കാനായി ഇരിക്കുമ്പോഴാണ് അടുക്കളയിലെ വെളിച്ചം ആലിയുടെ ശ്രദ്ധയിൽ പെട്ടത്.

"ഇപ്പോഴും പണിയൊന്നും കഴിഞ്ഞില്ലേ..?"

സംശയത്തോടെ അവൾ അടുക്കളയിലേക്ക് നടന്നു.
സ്ലാബിൽ ചാരി എന്തോ ചിന്തയിൽ നിൽക്കുന്ന ഉമ്മാനെ കണ്ടവളുടെ നെറ്റി ചുളിഞ്ഞു.
പെട്ടെന്ന് ആ മിഴികൾ നിറയുന്നത് കണ്ടവൾ പരിഭ്രമത്തോടെ വിളിച്ചു.


"ഉമ്മാ...."
ആലിയുടെ വിളി കേട്ടതും ഞെട്ടലോടെ ഉമ്മ അവളെ നോക്കി.
പിന്നെ വേഗം മിഴികൾ തുടച്ചു.

"ഹാ.. എന്താ ആലീ...?"

"ഉമ്മയെന്തിനാ ഇപ്പോ കരഞ്ഞേ..?"

"കരയേ.. ഞാൻ കരഞ്ഞൊന്നുമില്ല.."

"കള്ളം പറയണ്ട.. വന്നത് മുതലേ ഞാൻ ശ്രദ്ധിക്കുന്നതാ ഉമ്മയെ... ഉമ്മുമ്മ വന്നപ്പോഴും ഞങ്ങളറിയാതെ എന്ത് കാര്യമാ നിങ്ങൾ സംസാരിച്ചത്.. ഇപ്പോ കണ്ണ് നിറക്കാൻ മാത്രം എന്താ ഉണ്ടായേ.."

"ഒന്നുമില്ല പെണ്ണേ.. നീ പോയിരുന്ന് പഠിക്കാൻ നോക്ക്.."

ആലി പലതവണ ചോദ്യം ആവർത്തിച്ചെങ്കിലും ഉമ്മ ഒന്നും തുറന്നു പറഞ്ഞില്ല.

"ഓകെ.. ഉമ്മ പറയണ്ട.. പക്ഷെ ഇനി ഇത് പോലെ കണ്ണ് നിറച്ച് ഇരിക്കില്ലെന്ന് എനിക്ക് വാക്ക് താ.."

ഉമ്മ പറയില്ലെന്ന് ഉറപ്പായതും ആലി കൈ നീട്ടി പറഞ്ഞു. ഒന്ന് ചിരിച്ചു കൊണ്ട് അവർ തലയാട്ടി കയ്യിൽ പിടിച്ചതും അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു.


----------


"എടാ.. മോനേ അർണവേ.."
പതിവില്ലാതെ അലക്സിന്റെ പപ്പയുടെ കാൾ വന്നപ്പോൾ എടുത്തതാണ് അർണവ്..

"എന്താ അങ്കിളേ.?"

"എന്റെ മോനെന്താടാ പറ്റിയത്..?"

"അയ്യോ.. അലക്സിന് എന്താ പറ്റിയെ.. ഈശ്വരാ.. എന്റെ ചങ്കിന് എന്താ പറ്റിയേ..?"

അലറി വിളിച്ചു കൊണ്ട് അവൻ കരയുന്നത് കേട്ട് ജേക്കബ് പല്ല് കടിച്ചു.

"നിർത്ത്... ഞാനൊന്ന് പറയട്ടെ.."

"ആ അങ്കിൾ പറയങ്കിളേ.. എന്റെ ചങ്കിന് എന്താ..🥲"

"അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.. അവനെന്താ പറ്റിയേ..?"

"അതിന് മാത്രം എന്താ ഉണ്ടായേ.."

"ഇപ്പോ ഏത് നേരത്തും ചിരിയും കളിയും മാത്രം.. ഗായത്രിയോട് പോലും അവനിപ്പോ അങ്ങനെ ദേഷ്യപ്പെടാറില്ല.."

"അത് നല്ലതല്ലേ..."

"ആണ്. പക്ഷെ പെട്ടെന്ന് അവനിങ്ങനെ ആകാനുള്ള കാരണമെന്താണ്.?"

"ചിലപ്പോ സാതിയാകാം.."

"അതാരാ..? അവനിഷ്ടമുള്ള ആ കൊച്ചാണോ..?"

"മ്മ്.. അതേ... എന്തായാലും അവനിപ്പോ മാറ്റം വന്നില്ലേ.. അത് പോരേ അങ്കിളിൻ.."

"മതി... അവനെ ഇങ്ങനെ കണ്ടിട്ട് നാൾ കുറേ ആയി.. ആ കൊച്ച് കാരണം ആണ് അവനിപ്പോ ഇങ്ങനെ ചിരിക്കുന്നതെങ്കിൽ അവന്റെ സന്തോഷം അവളാണെന്നർത്ഥം.."

നിറഞ്ഞ മിഴികൾ തുടച്ചയാൾ ചിരിയോടെ പറഞ്ഞതും അർണവും ഒന്ന് ചിരിച്ചു.
രണ്ട് പേരുടെയും മനസ്സിൽ പണ്ടത്തെയാ അലക്സിന്റെ ചിരിച്ച മുഖമായിരുന്നു..!

****


"ഇന്ന് കൂടെ കഴിഞ്ഞാൽ പിന്നെ ഫ്രീ.. ഹാവൂ..."

ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറവേ കൈകളൊന്ന് നിവർത്തി അനു പറഞ്ഞു.

 പേനയും എടുത്ത് ഇരിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് കയറി വരുന്ന ദിയാനെ കണ്ടത്.


അവനെ കണ്ടിട്ട് ദിവസം കുറച്ചായതിനാൽ തന്നെ ആലിയുടെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിച്ചു.

നെഞ്ചിൽ കൈ വെച്ചവൾ നേരെ ഇരുന്നു.

പേപ്പർ കിട്ടിയതും അറിയുന്നതെല്ലാം വേഗം അറ്റൻഡ് ചെയ്തു. പിന്നെ അറിയാത്തത് ഓർത്തെടുക്കാൻ വേണ്ടി മുഖമുയർത്തിയപ്പോഴാണ് തന്നെ തന്നെ നോക്കി ടേബിളിൽ കൈ കുത്തി ഇരിക്കുന്ന ദിയാനെ കണ്ടത്.

ആലി പിടപ്പോടെ കണ്ണുകൾ അവനിൽ നിന്ന് വലിച്ചു. 


"ഇങ്ങേർക്ക് വേറെ പണിയൊന്നും ഇല്ലെ.."
പിറു പിറുത്തവൾ വേറെ ഭാഗത്തേക്ക് തല ചെരിച്ചിരുന്നു.

ദിയാൻ ചിരിയോടെ അവളിൽ നിന്ന് നോട്ടം മാറ്റി മറ്റുള്ളവരിലേക്ക് ശ്രദ്ധ പതിപ്പിച്ചു.

ബെല്ലടിച്ചതും അവളുടെ ഒഴികെ മറ്റെല്ലാവരുടെയും പേപ്പർ ദിയാൻ വാങ്ങിച്ചു.
ആലി കലിപ്പിൽ പേപ്പർ അവനരികിലുള്ള മേശയിൽ കൊണ്ട് വെച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പെട്ടെന്നവന്റെ പിടി കയ്യിൽ വീണിരുന്നു.

സംശയത്തോടെ തിരിഞ്ഞു നോക്കിയതും ഡെസ്ക്കിൽ വെച്ച പേപ്പറിലേക്ക് അവൻ വിരൽ ചൂണ്ടി.

"നൂൽ കെട്ടിയത് മുറുകിയിട്ടില്ല.."
ആലി മറുത്തൊന്നും പറയാതെ പേപ്പർ എടുത്ത് നൂൽ കെട്ടാൻ തുടങ്ങി.

പെട്ടെന്ന് പിറകിൽ ഒരു ചുടു നിശ്വാസം അറിഞ്ഞതും ആലി ഞെട്ടലോടെ തിരിഞ്ഞു നോക്കി.
ആ സമയം തന്നെ പിറകിൽ ഒന്ന് താഴ്ന്നു നിന്ന ദിയാന്റെ ചുണ്ടുകളുമായി ചുണ്ടൊന്ന് സ്പർശിച്ചതും രണ്ട് പേരുടെയും കണ്ണുകൾ വിടർന്നു.

ഉള്ളിലൂടെ ഒരു മിന്നൽ പിണർപ്പ് പാഞ്ഞു പോയത് പോലെ...
ആലി പകപ്പോടെ അവനെ തള്ളി മാറ്റി വാ പൊത്തി.
പിന്നെ വേഗം പുറത്തേക്കോടി.

ദിയാനും ആകെ ഞെട്ടി നിൽപ്പായിരുന്നു. ആദ്യത്തെ ഞെട്ടൽ വിട്ടു മാറിയതും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

അതേ ചിരിയോടെ തന്നെ തന്റെ ചുണ്ടിലൊന്ന് തടവി.!

----------


ക്ലാസ്സിൽ നിന്നിറങ്ങിയപ്പോൾ തന്നെ ചെന്നു പെട്ടത് അനുവിന്റെയും സാതിയുടേയും മുന്നിലേക്കായിരുന്നു.

ആലിയുടെ വെപ്രാളം കണ്ട രണ്ട് പേരും അവളെ അടിമുടി നോക്കി.

"നിനക്കെന്താടീ ഒരു കള്ളലക്ഷണം.."

"എ.. എനിക്കെന്ത്... നിങ്ങൾക്ക് തോന്നുന്നതാ.."


"മ്മ്.. സാറല്ലായിരുന്നോ നിങ്ങൾക്ക്.. അപ്പൊ വല്ല പണിയും ഒപ്പിച്ച് കാണും.."

ആലി അവന്റെ കയ്യിനിട്ടൊന്ന് ഒരു അടി കൊടുത്തതും അനുവൊന്ന് ഇളിച്ചു കാണിച്ചു.

"ഇനിപ്പോ വെക്കേഷൻ അല്ലേ... നമ്മളിനി എന്നാണാവോ കാണുക.."

"വല്ലപ്പോഴും വീട്ടിലേക്ക് ഒക്കെ വാ..."

"എന്റെ വീട്ടിലേക്കും വരാം.."

"എന്റെ വീട്ടിലേക്കും.."

മൂന്ന് പേരും തല്ല് കൂടി ഗ്രൗണ്ടിലൂടെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ബൈക്ക് വന്ന് മുന്നിൽ നിന്നത്..

മൂന്നും ഒരുമിച്ച് തല ഉയർത്തി നോക്കിയതും കണ്ടു കലിപ്പിൽ ബൈക്കിൽ ഇരിക്കുന്ന അലക്സിനെ..

ആലിയുടെയും അനുവിന്റെയും നോട്ടം സാതിയിൽ പതിഞ്ഞു.

"സാതീ.. വന്ന് കയർ.."

"എങ്ങോട്ട്.. ഞാനെങ്ങും കയറില്ല നിന്റെ വണ്ടിയിൽ.."
പുച്ഛത്തോടെ പറഞ്ഞവൾ മുഖം തിരിച്ചതും അലക്സ് ബൈക്ക് കുറച്ച് കൂടെ അവർക്കരികിലേക്ക് നീക്കി.


എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിന് മുൻപ് അലക്സ് അവളുടെ ഇടുപ്പിൽ പിടിച്ചുയർത്തി ബൈക്കിന് മുന്നിലേക്ക് കമിഴ്ത്തി കിടത്തിയതും സാതിയുടെ കണ്ണ് മിഴിഞ്ഞു.

(ലൈക് കളേഴ്സ് മൂവിയിൽ റോമയെ ദിലീപ് കിടത്തിക്കൊണ്ട് പോകുന്നത് പോലെ..😌)

കണ്ണ് മിഴിച്ച് നിൽക്കുന്ന  ആലിയേയും അനുവിനേയും നോക്കി കണ്ണിറുക്കിക്കൊണ്ട് അലക്സ് ബൈക്ക് മുന്നോട്ടെടുത്തു.

"എടാ.. അസുരാ.. വണ്ടി നിർത്ത്.."

എവിടേ സാതി കിടന്ന് പിടച്ചെന്നല്ലാതെ അവൻ അനങ്ങിയില്ല.. ഗ്രൗണ്ടിന് ചുറ്റും അലക്സ് അവളെയും കൊണ്ട് രണ്ട് മൂന്ന് തവണ കറങ്ങി.

കുറേ കഴിഞ്ഞപ്പോഴേക്കും സാതിക്ക് തല ചുറ്റിയിരുന്നു.

"ഇച്ചായാ... പ്ലീസ് ഒന്ന് നിർത്ത്.. തല കറങ്ങുന്നു.."
ദയനീയമായി പറഞ്ഞതും അലക്സ് ബൈക്ക് അവർക്ക് മുന്നിൽ തന്നെ കൊണ്ട് നിർത്തി.

ഉടനേ തന്നെ സാതി ചാടി എഴുന്നേറ്റതും അലക്സ് അവളുടെ കയ്യിൽ പിടിച്ചു.

"എന്നാ വാ പോകാം.."

"എങ്ങോട്ട്..?"

"എങ്ങോട്ടെങ്കിലും.."

"എനിക്ക് വയ്യ.. തല വേദനിക്കുന്നുണ്ട്.."

"സാരമില്ല.. നീ എന്നെ കെട്ടിപ്പിടിച്ച് ഇരുന്നാൽ മതി..."

"അതേ ഇച്ചായാ ഒരു മിനിറ്റ്... ഇതിപ്പോ ഞങ്ങൾ നിൽക്കണോ..? അതോ പോണോ..?"

അവർക്ക് ഇടയിലേക്ക് കയറി നിന്ന് ആലി ചോദിച്ചതും അലക്സ് അവളെ നോക്കി ചിരിച്ചു. പിന്നെ തലയിൽ ഒന്ന് കൊട്ടി.

"കുട്ടിത്തേവാങ്കേ.. നിങ്ങൾ പൊക്കോ.."

ആലി സാതിയെ നോക്കി. അവൾ കണ്ണുരുട്ടി കാണിച്ചതും അനുവിന്റെ കയ്യും പിടിച്ച് അവിടെ നിന്നോടി.

"എടീ.. ഈ അസുരന്റെ മുന്നിൽ എന്നെ ഇട്ടിട്ട് പോകല്ലെടീ.."

"നീ പേടിക്കേണ്ട പെണ്ണേ...  ഇച്ചായൻ നിന്നേ സേഫ് ആയി വീട്ടിൽ എത്തിക്കും.. എത്തിക്കില്ലേ ഇച്ചായാ.."

"എത്തിക്കും.. അത് പോരേ നിനക്ക്.."
അവസാനം സാതിയെ നോക്കി ചോദിച്ചതും അവൾ തറപ്പിച്ചവനെ നോക്കി.

"ഇനി ആ കൈ വിടാമോ..?"

അലക്സ് ചിരിയോടെ അവളുടെ കയ്യിലെ പിടി വിട്ടു.

"കയറുന്നില്ലേ..?"
അവിടെ തന്നെ നിൽക്കുന്നവളോടായി ചോദിച്ചതും ഇത്തിരി പേടിയോടെ അവനെ പിടിച്ചവൾ ബൈക്കിൽ കയറി.

രണ്ട് കാലും ഒരു വശത്തേക്ക് ഇട്ടിട്ടായിരുന്നു സാതി ഇരുന്നത്.. മിററിലൂടെ അലക്സ് അവളെ ഒന്ന് നോക്കി.


"നീ നിന്റെ ഏട്ടന്റെ കൂടെ ബൈക്കിൽ ഇങ്ങനെയാണോ ഇരിക്കാർ..?"

"അല്ല.."

"എന്നാ പിന്നെ.. അങ്ങനെ ഇരി..."
ഇച്ചിരി ഗൗരവത്തിൽ അവൻ പറഞ്ഞതും സാതി എഴുന്നേറ്റ് ഇരു വശത്തും കാലിട്ടിരുന്നു.
അപ്പൊ അവൾക്ക് വീഴുമെന്നുള്ള പേടി മാറിയിരുന്നു.

"നിനക്ക് പേടിയുണ്ടോ..?"
ഗേറ്റ് കടന്ന് പുറത്തേക്ക് കടക്കവേ അലക്സ് ചോദിച്ചു.

"എന്തിന്..?"

"വീട്ടിൽ അറിഞ്ഞാലോ വെച്ച്.."

"ഏട്ടൻ അറിയാം.."

"ആഹാ.. എന്നിട്ടെന്ത്‌ പറഞ്ഞു.."

"ഏട്ടൻ സമ്മതമാ.."

അവനൊന്ന് മൂളി ബൈക്കിന്റെ സ്പീഡ് കൂട്ടി. നേരത്തേയുള്ള അവന്റെ കറക്കലിലുണ്ടായ തല വേദന കാരണം സാതിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.

അതിനാൽ തന്നെ മറ്റൊന്നും ചിന്തിക്കാതെ അവൾ അലക്സിന്റെ വയറിലൂടെ കൈ ചുറ്റി തോളിൽ മുഖം പൂഴ്ത്തി കണ്ണടച്ചിരുന്നു..!

അലക്സിന്റെ കണ്ണുകൾ വിടർന്നു..!
അവളിൽ നിന്ന് ഇങ്ങനെയൊരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല.


ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story