എൻകാതലീ: ഭാഗം 74

enkathalee

രചന: ANSIYA SHERY

ബൈക്ക് നിന്നത് അറിഞ്ഞപ്പോഴാണ് സാതി അവനിൽ നിന്ന് അകന്നു മാറിയത്.

ഇത്രയും നേരം അവനെ കെട്ടിപ്പിടിച്ച് കിടക്കുവായിരുന്നു എന്നുള്ള ചിന്ത വന്നതും അവളിൽ ചമ്മൽ നിറഞ്ഞു. എങ്കിലും അത് പുറമേ പ്രകടിപ്പിച്ചില്ല.


ചുറ്റും നോക്കിയതും അവൾ ഞെട്ടലോടെ അലക്സിനെ നോക്കി.

"ഇവിടെന്തിനാ വന്നത്..?"

ഒരു പകപ്പോടെ അലക്സിനെ നോക്കി ചോദിച്ചതും മറുപടി നൽകാതെ അവൻ ബൈക്കിൽ നിന്നിറങ്ങി.

"പറയ് അലക്സ്.."
അവൻ പിറകെ ഇറങ്ങിയവൾ ചോദിച്ചതും അവനൊന്ന് ചിരിച്ചു.

"ചുമ്മാ.. നീ വാ..."

അവളുടെ കൈ പിടിച്ചവൻ തന്റെ വീട്ടിലേക്കവൻ നടന്നു.
ബെല്ലടിച്ചതും ഡോർ തുറന്നു തന്ന ഗായത്രിയെ കണ്ട് അവന്റെ മുഖത്തെ ചിരി മാഞ്ഞു.
സാതിയത് കൃത്യമായി കണ്ട് പിടിക്കുകയും ചെയ്തു.


"നീ വാ..."
അവരെ നോക്കാതെ സാതിയുടെ കയ്യും പിടിച്ച് അവൻ അകത്തേക്ക് നടന്നതും സാതി തിരിഞ്ഞവരെ നോക്കി.
ആ മുഖത്ത് പടർന്ന വേദനയിൽ അവളുടെ നെറ്റി ചുളിഞ്ഞു.

ഹാളിലെ സോഫയിലേക്ക് അവളെ പിടിച്ചിരുത്തിയവൻ അവൾക്കടുത്തിരുന്നതും സാതി ചുറ്റുമൊന്ന് നോക്കി.

അത്യാവശ്യം വലിയ വീടാണ്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ശ്രദ്ധിക്കാൻ പറ്റിയതേ ഇല്ല.
ചിന്തയോടെ അവൾ അലക്സിനെ നോക്കി.


"നിനക്കെന്താ കുടിക്കാൻ വേണ്ടേ..?"

"ഒന്നും വേണ്ട..."
മുഖം തിരിച്ചവൾ പറഞ്ഞതും അലക്സ് അവളുടെ മുഖം തനിക്ക് നേരെ തന്നെ പിടിച്ചു.

"ഇപ്പോഴും  എന്നോടുള്ള പിണക്കം മാറിയില്ലേ..?"
അവൾ മറുപടിയൊന്നും പറയാതെ അവനെ തുറിച്ചു നോക്കി.
അവനിൽ നിന്ന് മിഴികൾ പായിച്ച് മറ്റെങ്ങോ നോക്കിയതും അതേ നിമിഷം തന്നെ ഒന്നുയർന്നു വന്ന അലക്സ് അവളുടെ ചുണ്ടിൽ ചുംബിച്ച് അകന്ന് മാറിയിരുന്നു.

പകപ്പോടെ സാതി അവനെ നോക്കി. പിന്നെ ആരെങ്കിലും കണ്ടോ എന്നറിയാൻ  ചുറ്റും നോക്കി.
ആരും കണ്ടില്ലെന്ന് മനസ്സിലായതും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് അവനെ തുറിച്ചു നോക്കി.


---------


രാത്രി കിടക്കുമ്പോഴും സാതിയുടെ മനസ്സ് അലക്സിന്റെ വീട്ടിലായിരുന്നു.
വല്ലാത്തൊരു അസ്വസ്ഥത മനസ്സ് നിറയെ..

ഉറക്കം കിട്ടാതെ അവൾ ബെഡ്‌ഡിൽ എഴുന്നേറ്റ് ഇരുന്നു.
അലക്സിന്റെയും ഗായത്രിയുടെയും മുഖം അവളുടെ മനസ്സിൽ മാറി മാറി മറിഞ്ഞു.

"അലക്സിന് ആന്റിയോട് എന്താ ഇത്ര ദേഷ്യം...?"

അവന്റെ വീട്ടിൽ ആദ്യമായി പോയ ആ ദിവസവും ഇന്നലെയും അവളുടെ ഓർമ്മയിൽ തെളിഞ്ഞു.
അവർക്കിടയിലുള്ള പ്രശ്നം എന്താണെന്ന് കണ്ട് പിടിക്കണമെന്ന് അവൾ ഉറപ്പിച്ചു.


***


ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് തന്നെ കുറച്ചു വൈകിയാണ് ആലി എഴുന്നേറ്റ് വന്നത്.

ചായ കുടിക്കാനായി അടുക്കളയിലേക്ക് ചെന്നതും അവളുടെ കാലുകൾ നിശ്ചലമായി.

"നീ അവളോട് പറഞ്ഞോ..?"

"ഇല്ലുമ്മാ.."

"ഇനി എന്ന് പറയാനാ..  അവളുടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്നേ കല്യാണം കഴിയണം. അവൻ തിരിച്ചു പോകേണ്ടതാണ്."

"ഇത്ര പെട്ടെന്ന് എന്നൊക്കെ പറഞ്ഞാ എങ്ങനെയാ ഉമ്മാ.."

"നിന്റെ മോൾക്ക് രാജകുമാരൻ ഒന്നും വരാൻ പോകുന്നില്ല.. ഈ ബന്ധം തന്നെ എങ്ങനെയൊക്കെയോ കിട്ടിയതാണ്. ഇത് നടന്നില്ലെങ്കിൽ അറിയാമല്ലോ എന്നെ.. പിന്നെ ഉമ്മാക്കും മക്കൾക്കും കൂടെ പുറത്ത് കിടക്കാം.."


ആലി പകപ്പോടെ വാ പൊത്തി. ഉമ്മുമ്മ ഇത്രക്ക് നീചയായിരുന്നോ..?
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആരെങ്കിലും കാണുന്നതിന് മുന്നേ വേഗം മുറിയിലേക്കോടി.


"ഉമ്മാ.. ഫാത്തിമേടെ മോൻ ആലിയെ ഇഷ്ടമാ.. അവരുടെ ഇഷ്ടം നടത്തുന്നതല്ലേ നല്ലത്.."

"ഇഷ്ടം.. എന്നെക്കൊണ്ട് പറയിപ്പിക്കണ്ട.. ഉമ്മയും കൊള്ളാം മോളും കൊള്ളാം. പ്രേമിച്ചുള്ള കല്യാണത്തിൻ ഞാൻ സമ്മതിക്കില്ല. ഈ കല്യാണത്തിൻ സമ്മതിക്കുന്നതാ നിനക്കും അവൾക്കും നല്ലത്.."

തറപ്പിച്ചു പറഞ്ഞു കൊണ്ട് അവർ പോയതും വാ പൊത്തിക്കൊണ്ട് ഉമ്മ കരച്ചിൽ കടിച്ചമർത്തി.

------

വയറിലൂടെ രണ്ട് കൈകൾ വന്ന് ചുറ്റിയതും ഞെട്ടലോടെ ഉമ്മ കണ്ണുകൾ തുടച്ചു.

"ആഹ്.. നീ എഴുന്നേറ്റോ ആലീ.. "
അവൾക്ക് നേരെ തിരിഞ്ഞവർ ചോദിച്ചതും ഒന്ന് മൂളി ചുണ്ടിൽ വരുത്തിയ ചിരിയുമായി അവരുടെ കവിളിൽ പിച്ചി.


"ദാ ചായ കുടിക്ക്..."
ഗ്ലാസ്സിലേക്ക് ചായ പകർന്നു കൊണ്ട് ഉമ്മ പറഞ്ഞതും അത് വാങ്ങി ചുണ്ടോട് ചേർത്ത് കൊണ്ട് ആലി ഉമ്മാനെ നോക്കി.


"ഉമ്മക്കെന്താ പറ്റിയേ..?"

"എ.. എനിക്കെന്ത് പറ്റാൻ..?"
വെപ്രാളത്തോടെ ശാളിനാൽ മുഖം തുടച്ച് ഉമ്മ തിരിഞ്ഞു നിന്നു.


"ഞാനൊക്കെ കേട്ടു.. ഇനിയൊന്നും ഒളിക്കേണ്ട.."
ഗൗരവത്തോടെ ആലി പറഞ്ഞതും പകപ്പോടെ ഉമ്മ തിരിഞ്ഞവളെ നോക്കി.

"എ.. എന്ത് കേട്ടൂന്ന്.."

"ഉമ്മുമ്മ പറഞ്ഞതൊക്കെ.. ഇതിന്റെ പേരിലായിരുന്നല്ലേ ഉമ്മാടെ മുഖം ഇത്രയും ദിവസം വീർത്തിരുന്നത്.."

ഉമ്മ മറുപടിയൊന്നും പറഞ്ഞില്ല.

"ന്റെ ഉമ്മാ.. ഇത് എന്നോട് നേരത്തേ തന്നെ പറഞ്ഞാൽ പോരായിരുന്നോ.. ഉമ്മിക്ക് സമ്മതം ആണേൽ എനിക്കും സമ്മതമാ.."

പകപ്പോടെ അവര് ആലിയേ നോക്കി.

"ഉമ്മുമ്മ പറഞ്ഞതൊന്നും കാര്യമാക്കണ്ട.. നിനക്ക് ഇഷ്ടം ദിയാൻ മോനേ ആണെന്ന് ഉമ്മിക്കറിയാം.."

ഒരു ഞെട്ടലോടെ ആലി പൊട്ടിച്ചിരിച്ചു.

"ആരാ ഈ പൊട്ടത്തരം ഉമ്മിയോട് പറഞ്ഞേ.. അങ്ങേരെന്റെ സാറാ.. എനിക്ക് അങ്ങനെ ഒരിഷ്ടവും സാറിനോട്‌ ഇല്ല.. പിന്നെ ഉമ്മി പറഞ്ഞപ്പോ ഓക്കേ ആണെന്ന് പറഞ്ഞു എന്നൊള്ളു.. ഉമ്മി പറയുന്ന ആളെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ.."

ആ മുഖത്തെ ഭയം മാറിയെന്ന് അറിഞ്ഞപ്പോഴാണ് ആലിക്ക് സമാധാനം ആയത്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story