എൻകാതലീ: ഭാഗം 75

enkathalee

രചന: ANSIYA SHERY

"നിനക്കെന്താ പറ്റിയേ..? കണ്ടിട്ട് ആകെ ക്ഷീണിച്ച പോലുണ്ടല്ലോ.."

സാതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ ആർത്തിരമ്പുന്ന കടലിലേക്ക് നോക്കിയവൾ ഇരുന്നു.

"നീയെന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞത്..?"
അനുവിന്റെ ചോദ്യത്തിനും അവൾ മറുപടി നൽകിയില്ല.

"നല്ല സുഖത്തിൽ കിടന്നുറങ്ങുവായിരുന്ന എന്നെ വിളിച്ച് പെട്ടെന്ന് ബീച്ചിലേക്ക് വരാൻ പറഞ്ഞിട്ട് നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്.. പറ ആലീ.."

അനു അവളുടെ മുഖം തിരിച്ച് പറഞ്ഞതും അവളവനെയൊന്ന് നോക്കി. പിന്നെ കൈ പിടിച്ചു മാറ്റി മുഖം തിരിച്ചു.

"എന്റെ കല്യാണം ഉറപ്പിച്ചു.."

കടലിലേക്ക് തന്നെ ദൃഷ്ടി പായിച്ചവൾ പറഞ്ഞതും രണ്ട് പേരും ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചു.

"നീയെന്താ സ്വപ്നം കണ്ടോ.. നിന്റെ പഠിപ്പ് കഴിയാതെ എന്തായാലും ദിയാൻ സാർ നിന്നെ കെട്ടത്തില്ല മോളേ.."

"അതിന് ദിയാൻ സാർ അല്ല എന്നെ കെട്ടാൻ പോകുന്നത്.."
ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞതും രണ്ട് പേരുടെയും മുഖത്തെ ചിരി മാഞ്ഞു.

കണ്ടതും കേട്ടതുമായ കാര്യങ്ങളൊക്കെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ആലി കരഞ്ഞു പോയിരുന്നു.

"എന്നോട് വഴക്കിടുമ്പോഴും ഉമ്മുമ്മയോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. എന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്നൊക്കെ കരുതി.
പക്ഷെ, സ്വന്തം മോളോട് ഈ കല്യാണം നടന്നില്ലെങ്കിൽ പെരുവഴിയിൽ കിടക്കേണ്ടി വരും എന്നൊക്കെ പറഞ്ഞപ്പോ.. എനിക്ക്.. എനിക്ക്.. വിശ്വസിക്കാൻ പറ്റുന്നില്ലെടീ.."

സാതിയെ കെട്ടിപ്പിടിച്ച് പറഞ് കരയുമ്പോൾ അവളാകെ തളർന്നു പോയിരുന്നു. അനു അവളുടെ തലയിൽ തടവി ആശ്വസിപ്പിച്ചു.

"എന്തൊരു തള്ളയാടീ അവര്.. മനുഷ്യനാണോ.. നിന്റെ ഉമ്മാടെ ജീവിതം തന്നെ നശിപ്പിച്ചു.. ഇപ്പോ നിന്റെ കൂടെ.. വേണ്ട ആലീ നീ ഇതിൻ സമ്മതിക്കരുത്.."

"പിന്നെ ഞാനെന്താ വേണ്ടത്..? പറ അനൂ... ന്റെ ഉമ്മാനേം പൊടിയേം പെരുവഴിയിൽ ഇറക്കി വിടണോ ഞാൻ.. പറ്റില്ലെനിക്ക്.."

"അ.. അപ്പോ.. നീ ഇതിൻ സമ്മതിക്കാൻ പോകുവാണോ..?"

പകപ്പോടെ സാതി ചോദിച്ചതും ആലിയൊന്ന് മൂളി.

"അപ്പൊ ദിയാൻ സാറോ..? സാറിൻ അറിയാവോ ഇത്..?"

"ഇല്ല.. സാറെന്തായാലും ഇപ്പോ അറിയണ്ട.. മെല്ലെ പറഞ്ഞാ മതി. സാറിൻ എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും.."

അനുവും സാതിയും പരസ്പരം നോക്കി പല്ല് കടിച്ചു.

"ചെക്കൻ ആരാ..?"

"ഉമ്മാടെ ആങ്ങളേടെ മോൻ... പിന്നെ ഇനി കല്യാണം മുടക്കാൻ വല്ല പ്ലാനും ഉണ്ടേൽ പറഞ്ഞേക്കാം. ആലിയെ പിന്നെ നിങ്ങളീ ജന്മത്ത് കാണില്ല.."

അത്രയും പറഞ് എഴുന്നേറ്റവൾ പോകുമ്പോൾ ആ പ്ലാനും പൊളിഞ നിരാശയോടെ അനുവും സാതിയും പരസ്പരം നോക്കി.

-----------

വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു കോലായിൽ ഇരിക്കുന്ന ഉമ്മുമ്മയെ..

അവരെ നോക്കാതെ അകത്തേക്ക് നടക്കാൻ തുനിഞ്ഞതും പിറകിൽ നിന്ന് വിളി ഉയർന്നിരുന്നു.
കണ്ണുകളൊന്ന് ഇറുകെ അടച്ച് തുറന്നവൾ തിരിഞ്ഞു നോക്കി.

"നീ എവിടെയായിരുന്നു.?"

"അനുവിന്റെയും സാതിയുടെയും കൂടെ ബീച്ചിൽ.."

"മ്മ്.. കല്യാണം ഉറപ്പിച്ച പെണ്ണാ.. ഇനി ഈ കറക്കമൊന്നും നടക്കില്ല.."

അവളൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. മുറിയിലേക്ക് കയറി ഡോറടച്ച് കയ്യിലിരുന്ന ബാഗ് ദേഷ്യത്തോടെ നിലത്തേക്ക് എറിഞ്ഞു.

----------

ദിവസങ്ങൾ പിന്നെയും കടന്നു പോയി.
കല്യാണ ഡേറ്റും തീരുമാനിച്ചു.
ദിയാനും അലക്സും ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല.
ആലിയുടെ വാശിയിൽ ആരും പറഞ്ഞില്ലെന്ന് വേണം പറയാൻ.

ദിയാനോട്‌ അവൾ സംസാരിക്കാറില്ല.
വിളിച്ചാലും മെസ്സേജ് അയച്ചാലും എടുക്കാറില്ല.
ആദ്യമവനത് കാര്യമാക്കിയിരുന്നില്ല.
പിന്നീടത് പതിവായപ്പോൾ  അവനിൽ സംശയം നിറഞ്ഞു.
പല തവണ അവളുടെ വീട്ടിലേക്ക് പോകാൻ തുനിഞ്ഞതാണ്.
അവസാനം വേണ്ടെന്ന തീരുമാനത്തിൽ എത്തുകയും ചെയ്യും.

ഒരു ദിവസം പുറത്തൊന്ന് പോയപ്പോഴാണ് മാളിൽ വെച്ചവൻ സാതിയേയും ആരവിനേയും കാണുന്നത്.

"സാത്വിക.." വിളിച്ചു കൊണ്ടവൻ അവൾക്കരികിലേക്ക് ഓടിച്ചെന്നു.
കിതച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നവനെ കണ്ടതും അവളൊന്ന് പകച്ചു.

വല്ലാത്തൊരു വെപ്രാളം ഉള്ളിൽ നിറഞ്ഞു.

"ഏട്ടാ ഇത് ഞങ്ങടെ സാറാ.. ദിയാൻ സാർ.."

"ഓഹ്.. ദിയാൻ.. ഞാൻ ആരവ്.. സാതിയുടെ ബ്രദർ ആണ്.."

"നൈസ് റ്റു മീറ്റ് യൂ.."
ഇരുവരും  ഒന്ന് ചിരിച്ചു കൊണ്ട് കൈ കൊടുത്തു. പെട്ടെന്നാണ് ആരവിന്റെ ഫോൺ അടിച്ചത്.

"സാതീ.. ഞാനിപ്പോ വരാം.. അച്ചു ഇവിടെ എത്തിയിട്ടുണ്ട്. നീ സാറിന്റെ കൂടെ നിൽക്ക്.."
അതും പറഞ്ഞവൻ ദൃതിയിൽ പുറത്തേക്ക് പോയതും സാതി ദിയാനെ നോക്കി.

"ആരാ അച്ചു..?"

"ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണാണ്.."

"മ്മ്.. ആലിക്കെന്താ പറ്റിയേ..?"
പ്രതീക്ഷിച്ച ചോദ്യമായിരുന്നെങ്കിലും സാതിയൊന്ന് പതറി.

"ആ.. ആലിക്കെന്ത് പറ്റാൻ..?"

"കുറച്ചു ദിവസായി ഞാൻ വിളിച്ചാലും മെസ്സേജ് അയച്ചാലും ഒരു റെസ്പോണ്ടും ഇല്ല..  ഹൈറുമ്മയുടെ ഫോണും അങ്ങനെ തന്നെ. അവൾക്കെന്തെങ്കിലും പറ്റിയോ..?"

വെപ്രാളത്തോടെ അവനത് ചോദിക്കുമ്പോൾ സാതിക്കവനോട് പാവം തോന്നി. ആലീടെ കാര്യം അറിയുമ്പോ ആ മനസ്സ് തകരില്ലേ..
എങ്കിലും പറയാതിരിക്കുന്നതെങ്ങനെ..?
എന്നായാലും അറിയേണ്ടതല്ലേ..

"അത് സാർ.. ആലീടെ കല്യാണം ഉറപ്പിച്ചു.."
അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചതും അവന്റെ അലർച്ച ആ അവിടം മുഴുവൻ മുഴങ്ങി കേട്ടിരുന്നു.!

തുടരും...

എൻ കാതലീ..❤️-75

©Ansiya shery

അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചതും അവന്റെ അലർച്ച ആ അവിടം മുഴുവൻ മുഴങ്ങി കേട്ടിരുന്നു.!.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story