എൻകാതലീ: ഭാഗം 76

enkathalee

രചന: ANSIYA SHERY

അവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ ഒന്നും പറയേണ്ടായിരുന്നുവെന്ന് സാതിക്ക് തോന്നി.

"സാ.. സാർ..."

"ഇത് കൊണ്ടാണോ അവളെന്നോട് മിണ്ടാതെ നടക്കുന്നത്.."

"മ്മ്.. അവൾക്കിതിന് ഇഷ്ടമല്ല.. പക്ഷെ, 
ഉമ്മാടെ വാക്കിനപ്പുറം അവൾ പോകുകയും ഇല്ല.."

"ഹൈറുമ്മ അല്ലേ.. ഞാൻ പറഞ്ഞാൽ കേൾക്കും.."

അതും പറഞ് ദൃതിയിൽ പോകാൻ നിന്നവനെ സാതി തടഞ്ഞു നിർത്തി.

"സാർ ആലീടെ വീട്ടിൽ പോകാൻ നിൽക്കുവാണോ..?"

"മ്മ്.. അതേ.. എന്റെ മനസ്സിൽ കയറിക്കൂടിയിട്ട് വല്ലവനേയും കെട്ടാൻ ഞാൻ സമ്മതിക്കത്തില്ല"
അവന്റെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു.


"സാറിപ്പൊ അവളുടെ വീട്ടിൽ പോകുന്നത് നല്ലതല്ല.  ആലീടെ ഉമ്മുമ്മ ഭയങ്കര പ്രശ്നമാണ്. സാറുമായി എല്ലാം പറഞ്ഞുറപ്പിച്ചിട്ട് പോലും ഹൈറുമ്മ വാക്ക് മാറണമെങ്കിൽ ഉമ്മുമ്മ കാരണമാണ്.  സാറിൻ അറിയോ.. ഈ കല്യാണം എങ്ങാനും മുടങ്ങിയാൽ പിന്നെ ഈ ജന്മം അവളെ കാണില്ലെന്നാ ആലി ഞങ്ങളോട് പറഞ്ഞത്. അത് കൊണ്ട് സാറിപ്പോ അവളുടെ വീട്ടിൽ പോകണ്ട."

അവനൊന്നും മിണ്ടാതെ അവിടെ നിന്ന് പോയതും  സാതി നെടുവീർപ്പിട്ടു. അവൻ പോകില്ലെന്ന് പ്രതീക്ഷിക്കാം.!

അപ്പോഴാണ് ആരവ് അങ്ങോട്ട് വന്നത്. കൂടെ അശ്വതിയും ഉണ്ടായിരുന്നു.

"നിന്റെ സാറെവിടെ?  പോയോ..?"
ചുറ്റും മിഴികൾ പായിച്ചവൻ ചോദിച്ചതും സാതിയൊന്ന് മൂളി.


"ഹായ്  സാതീ.."
അശ്വതി അവളെ നോക്കി ചിരിച്ചതും സാതിയും ചിരിച്ചു. പിന്നീട് മൂന്ന് പേരും കൂടെ ഡ്രെസ്സിങ് ഷോപ്പിലേക്കായിരുന്നു ചെന്നത്.

ഒരു ഡ്രസ്സ്‌ എടുത്ത് കാണിച്ച് സാതിയോട് ഇട്ട് നോക്കാൻ പറഞ്ഞതും അത് വാങ്ങി അവൾ ട്രയൽ റൂമിലേക്ക് നടന്നു.

അതിട്ട് നോക്കി പാകമാകാഞ്ഞതിനാൽ തന്നെ ഇട്ട അതേ പടി ഊരി പഴയ ഡ്രസ്സ്‌ ഇട്ടു.
ഇട്ടതിന്റെ ശേഷമാണ് അവൾക്ക് അബന്ധം പറ്റിയെന്ന് മനസ്സിലായത്.

പിറകിൽ സിബ്ബ് ഉള്ള വസ്ത്രം ആണ്. 
കയ്യെത്തില്ല. വരുമ്പോ പോലും അമ്മയാണ് ഇട്ടു തന്നത്.

അവൾ വേഗം ഫോൺ എടുത്ത് അശ്വതിയെ വിളിച്ച് വേഗം അങ്ങോട്ട് വരാൻ പറഞ്ഞു.

ഡോറിൽ മുട്ട് കേട്ട് തുറന്നതും അവളെ പിറകിലേക്ക് തള്ളി അകത്തേക്ക് കയറിയിരുന്നു.
പകപ്പോടെ നോക്കിയതും മുന്നിൽ നിൽക്കുന്നവനെ കണ്ട് കണ്ണ് മിഴിഞ്ഞു.

"അ.. അലക്സ്.. നീയെന്താ ഇവിടെ..?"

അവളുടെ ചോദ്യത്തിന് മറുപടി നൽകാതെ അവൻ ഡോറടച്ചതും സാതി സംശയത്തോടെ അവനെ നോക്കി.

അലക്സ് അവൾക്ക് നേരെ തിരിഞ്ഞു. 
അവന്റെ നോട്ടം തന്റെ പിറകിലേക്ക് ആണെന്ന് അറിഞ്ഞതും അവൾ പകപ്പോടെ പുറകിൽ കൈ വെച്ചു.
ചുറ്റും കണ്ണാടിയാണ്.  എങ്ങനെ നിന്നാലും അവൻ എല്ലാം കാണാം.


അവൾ വേഗം മുടിയഴിച്ച് പിറകിലേക്ക് പരത്തിയിട്ടിട്ടവനെ നോക്കി. പിന്നെ പെട്ടെന്നെന്തോ ഓർമ്മ വന്ന പോലെ ഓടിച്ചെന്നവന്റെ കയ്യിൽ പിടിച്ചു.

"നീയെന്താ ഇവിടെ..? അയ്യോ.. ഏട്ടനെങ്ങാനും കണ്ടാൽ.. വേഗം പുറത്തിറങ്ങിക്കേ.."

അവന്റെ കൈ പിടിച്ച് വലിച്ചവൾ പറഞ്ഞതും അവനവളുടെ കയ്യിൽ പിടിച്ചു.

"എനിക്ക് സംസാരിക്കാനുണ്ട്.."

"അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം.. ഇപ്പോ ഒന്ന് പോ ന്റെ ഇച്ചായാ.."
കെഞ്ചിപറഞ്ഞവൾ അവനെ നോക്കിയതും അലക്സ് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് കണ്ണാടിയോട് ചേർത്തു നിർത്തിയിരുന്നു.

പകപ്പോടെ സാതിയവനെ നോക്കി.
ഇരുവശത്തും കൈ കുത്തി അലക്സ് അവളെ നോക്കി.
അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പ്രണയത്തിൽ അവളുടെ ഉടൽ ഒന്ന് വിറച്ചു.

"അ.. അലക്സേ.."

"നോ.. കാൾ മീ ഇച്ചായൻ.. നീ നേരത്തേ വിളിച്ചതു പോലെ വിളിക്ക്.."

അറിയാതെ വിളിച്ചു പോയ ആ നിമിഷത്തെ അവൾ ശപിച്ചു പോയി.
ദയനീയമായി അവൾ അലക്സിന്റെ മുഖത്തേക്ക് നോക്കി.

പെട്ടെന്ന് ഫോൺ അടിച്ചതും അവൾ പകപ്പോടെ കയ്യിലേക്ക് നോക്കി.
അവനെന്തോ പറയാൻ തുടങ്ങിയതും ഒരു കയ്യാൽ അവന്റെ വാ പൊത്തി അവൾ കാൾ അറ്റൻഡ് ചെയ്തു.


"ആഹ്.. സാതീ.. ഞാനിപ്പോ വരാട്ടോ.. ഒരു ഡ്രസ്സ്‌ നോക്കിക്കൊണ്ടിരിക്കുവാണ്.. അതാ വൈകുന്നത്.."

"ഇനി വേണ്ട അച്ചുവേച്ചി.. ഇപ്പോ ശെരിയായി.  ഞാനങ്ങു വന്നേക്കാം.. ഹാ ഓക്കേ.."
കാൾ കട്ട് ചെയ്‌തവൾ ആശ്വാസത്തോടെ കണ്ണാടിയിൽ ചാരി നിന്നു.

അപ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന അലക്സിനെ അവൾ ശ്രദ്ധിച്ചത്.
സാതി കലിപ്പിൽ അവനെ നോക്കി.


"നീയെന്തിനാ ഇപ്പോ ഇവിടെ വന്നത്..😠"

"ഞാൻ വെറുതെ വന്നതാ.. അപ്പോഴാ നിന്നെ കണ്ടത്.. നീ ഇങ്ങോട്ട് കയറി വരുന്നത് കണ്ടപ്പോ പിറകെ വന്നു.. അത്രയേ ഉള്ളു.."

"എന്താ നിനക്കിപ്പോ വേണ്ടത്.?"

"എനിക്കോ..?"
ചിന്തിക്കുന്ന മട്ടിൽ അവൻ അവളെ നോക്കിയതും സാതിയുടെ നെറ്റി ചുളിഞ്ഞു.

"എന്ത് ചോദിച്ചാലും തരുവോ..?"
വഷളച്ചിരിയോടെ ചോദിച്ചതും സാതിക്ക് പെട്ടെന്ന് തന്നെ കാര്യം കത്തി.. അവൾ പെട്ടെന്നവനെ തള്ളി മാറ്റി.


"കിന്നരിക്കാൻ പറ്റിയൊരു സ്ഥലം.. ഒന്ന് പോ അസുരാ.."
അവൾ പറഞ്ഞു നിർത്തിയതും അലക്സ് അവളെ പിടിച്ച് പഴയ പടി കണ്ണാടിയിലേക്ക് തന്നെ ചാരി നിർത്തി.

"ഡീ.. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. അങ്ങനെ വിളിക്കരുതെന്ന്.."
കലിപ്പിൽ അവൻ പറഞ്ഞതും സാതിയൊന്ന് പകച്ചു. എങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ അവനെ നോക്കി കണ്ണുരുട്ടി.


"ആനക്കാര്യത്തിനിടക്കാ അങ്ങേര്ടെ ചേനക്കാര്യം.. ഒന്ന് പോകുന്നുണ്ടോ.."

"വന്നത് ഞാനാണെങ്കിൽ പോകാനും എനിക്ക് അറിയാം.."

"ഞാൻ അലറി ആളെ വിളിച്ചു കൂട്ടും.."

"ഒന്ന് അലർ.. കാണട്ടെ ആരൊക്കെ വരുന്നെന്ന്.."
ഒരു കൂസലുമില്ലാതെ അവൻ പറഞ്ഞത് കേട്ട് സാതിക്ക് അടിമുടി ഇരച്ചു കയറി.

അവൾ ഉച്ചത്തിൽ ഒച്ച വെക്കാനായി തുടങ്ങിയതും അവനവളുടെ അധരത്തിലേക്ക് തന്റെ അധരം ചേർത്തു വെച്ചിരുന്നു.
അവളുടെ കണ്ണുകൾ മിഴിഞ്ഞു.
അവനെ തള്ളി മാറ്റാനായി നോക്കിയതും അവളുടെ ഇരു കയ്യിനെയും തന്റെ കൈകളാൽ അവൻ ബന്ധിച്ചു.

അവളുടെ കീഴ്ചുണ്ട് വായിലാക്കി അവൻ നുണഞ്ഞതും സാതിയിൽ നിന്നൊരു മൂളൽ ഉയർന്നു.
കണ്ണുകൾ അടഞ്ഞു.
അവൾ തനിക്ക് വിധേയയായെന്ന് മനസ്സിലായതും അവളുടെ കൈകളിലെ പിടി വിട്ടവൻ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

സാതിയുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി. ഇരു ദളങ്ങളെയും വായിലാക്കിയവൻ നുണയുമ്പോൾ  ആ പിടി മുറുകിക്കൊണ്ടേയിരുന്നു.
അവളും തിരിച്ചവനെ ചുംബിക്കാൻ തുടങ്ങിയിരുന്നു.

ചുണ്ടിൽ അവന്റെ പല്ല് അമർന്നപ്പോഴാണ് സാതിക്ക് ബോധം വന്നത്. അവളവനെ പെട്ടെന്ന് തള്ളി മാറ്റി കിതച്ചു.

"എനിക്ക് മതിയായില്ല..."
വീണ്ടും തനിക്കരികിലേക്ക് വരുന്നവനെ അവൾ തുറിച്ചു നോക്കി.


"കടിച്ച് മുറിച്ചതും പോരാ.. എന്നിട്ട് മതിയായില്ലെന്ന്..🙄😬

ഒന്ന് പോ അസുരാ.."

"ഓകെ പോകാം... അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം. നീയെന്താ ഇപ്പോ ഫോണൊന്നും വിളിച്ചിട്ട് എടുക്കാത്തത്.."

സാതിയും അപ്പോഴാണ് ആ കാര്യം ഓർത്തത്. ആലിയുടെ പ്രശ്നത്തിന്റെ പിറകെ ആയത് കൊണ്ട് അവനോടൊന്ന് മിണ്ടാൻ പോലും മൂഡില്ലായിരുന്നു.
അവനോട് ആ കാര്യം തുറന്നു പറയണമെന്ന് അവൾക്ക് തോന്നി.

"ഒരു പ്രശ്നമുണ്ട്.. കാര്യം ഞാൻ നാളെ പറയാം.. വൈകീട്ട് ബീച്ചിലേക്ക് വന്നാൽ മതി.."

"അതെന്താ നിനക്കിപ്പോ പറഞ്ഞാൽ..?"

"ഓഹ്.. പറയാൻ പറ്റിയൊരു സ്ഥലവും.. ആരേലും കാണുന്നേൻ മുന്നേ ഒന്ന് പോ..."

ആരും നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയാണ് സാതി അവനെ പുറത്തേക്ക് തള്ളിയത്..
അതിന്റെ ശേഷം അവളും ഒന്നുമറിയാത്ത മട്ടേ ആരവിനടുത്തേക്ക് ചെന്നു.


****


രാത്രി ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ആലി ഞെട്ടി കണ്ണ് തുറന്നത്.
എടുത്തു നോക്കിയതും ദിയാൻ ആണെന്ന് കണ്ടവൾ പകപ്പോടെ ചാടി എഴുന്നേറ്റിരുന്നു.


"സാറെന്തിനാ ഇപ്പോ വിളിക്കുന്നത്..?"

ഉള്ളിൽ ഒരു പേടി തങ്ങി നിന്നതിനാൽ തന്നെ ആലി കാൾ എടുത്തില്ല. കാൾ നിന്നതും ആശ്വാസത്തോടെ കിടക്കാൻ പോയതും വീണ്ടും അടിച്ചു.


മനസ്സിനെ നിയന്ത്രിച്ച് കാൾ അറ്റൻഡ് ചെയ്ത് അവൾ ചെവിയോട് ചേർത്തു.


"കൂർക്കം വലിച്ചുറങ്ങാണ്ട് വന്ന് വാതിൽ തുറക്കെടീ കോപ്പേ..😠"
മറുപുറത്ത് നിന്നുള്ള അവന്റെ അലർച്ചയിൽ ആലിയുടെ കണ്ണ് മിഴിഞ്ഞു.

"സാർ എന്തൊക്കെയാ പറയുന്നേ..?"

"നിന്റെ വീടിന്റെ പുറകു വശത്ത് ഞാനുണ്ട്.. വേഗം വന്ന് വാതിൽ തുറക്ക്.."

പകപ്പോടെ ആലി ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു. വീണ്ടും മറുപുറത്ത് നിന്ന് അവന്റെ ശബ്ദം ഉയർന്നതും ഫോൺ ബെഡ്ഡിലേക്ക് ഇട്ടവൾ വേഗം പുറത്തേക്ക് പാഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story