എൻകാതലീ: ഭാഗം 77

enkathalee

രചന: ANSIYA SHERY

ശബ്ദമുണ്ടാക്കാതെ അടുക്കളയിലെത്തി പിറക് വശത്തെ ഡോർ തുറന്നു.
ആ നിശബ്ദതയിൽ ഉയർന്നു കേൾക്കുന്ന ഹൃദയമിടിപ്പ് പോലും അവളിൽ ഭയം നിറച്ചിരുന്നു.

ഡോർ തുറന്നപ്പോൾ പുറത്താരെയും കാണാഞ്ഞപ്പോൾ ആലിയുടെ ഭയം വർദ്ധിച്ചു.

"ഇനി സാർ വെറുതെ പറഞ്ഞതായിരിക്കുമോ..?"
പുറത്തേക്ക് പോകണോ അകത്തേക്ക് പോകണോ എന്നറിയാതെ ആലി സംശയിച്ചു.
പിന്നെ രണ്ടും കൽപ്പിച്ച് പുറത്തേക്കിറങ്ങിയതും പെട്ടെന്നാരോ അവളെ വാ പൊത്തി പിടിച്ച് വലിച്ചിരുന്നു.

ആലിയുടെ ഹൃദയമിടിപ്പ് അതിവേഗത്തിലായി.
നെറ്റിയിൽ ഭയത്തിന്റെ നീർ മുത്തുകൾ പ്രത്യക്ഷമായി.

ചുമരിലേക്ക് അവളെ പിടിച്ചു നിർത്തി വായിൽ നിന്ന് കൈ വിട്ടതും അവൾ അലറാനായി വാ തുറന്നു. അതേ നിമിഷം തന്നെ ആ കരം വീണ്ടും വാ പൊത്തിപ്പിടിച്ചതോടൊപ്പം തൊട്ടടുത്ത് അയാളുടെ സാമീപ്യവും അറിഞ്ഞു.


"ലിയാ.. ഇത് ഞാനാ.."
കാതിനരികിൽ അവന്റെ സ്വരം..!
അവളിലെ ഭയം വിട്ടു മാറി.
ഹൃദയമിടിപ്പ് പഴയ രീതിയിലായി.

ഇത്രയും നേരം പേടിച്ചത് ഓർക്കവേ ആലിക്ക് അവനോട് ദേഷ്യം തോന്നി.
അവളവനെ തട്ടി മാറ്റി കലിപ്പിൽ നോക്കി.

"എന്താടീ.."

"ഞാനെങ്ങാനും ഹാർട് അറ്റാക്ക് വന്ന് ചത്തിരുന്നെങ്കിലോ.. മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്.."

"നിന്നെ അങ്ങനെ ചാവാൻ ഞാൻ വിടുവോടീ.."
ചിരിയോടെ പറഞ്ഞതോടൊപ്പം അവന്റെ കൈകൾ അവളുടെ കയ്യിൽ പിടിത്തമിട്ടു.
പെട്ടെന്ന് അവളുടെ കൈ പിറകിലേക്ക് മടക്കി അവളെ തന്നോട് ചേർത്തതും ആലി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.

ഇത്രയും നേരം ചിരിച്ചു നിന്നവന്റെ മുഖം രക്തവർണ്ണമായത് നിലാ വെട്ടത്തിൽ അവൾ കണ്ടു..!

ഉള്ളിലൂടെ ഒരാന്തൽ പോയി..

"നിനക്ക് എന്നെ ഒഴിവാക്കി വേറൊരുത്തനെ കെട്ടണം അല്ലേടീ.."

അവന്റെ സ്വരം ഉയർന്നതും ആലി പകപ്പോടെ ചുറ്റും നോക്കി. ആരെങ്കിലും കേട്ടോണ്ട് വന്നാൽ..

"സാ.. സാറേ.. ആരേലും കേൾക്കും.."

"കേൾക്കട്ടെ.. കേട്ടാൽ എനിക്കെന്താ.. നിന്റെ കല്യാണം മുടങ്ങും.  അത് തന്നെയാ എനിക്ക് വേണ്ടത്."
അവളെ ഒന്നൂടെ അടുപ്പിച്ചവൻ പറഞ്ഞതും ആലി ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി.

ഭയം കൊണ്ടും സങ്കടം കൊണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടതും അവന്റെ മുഖത്തെ ദേഷ്യം അയഞ്ഞു.

കൈകളിലെ പിടിത്തമയച്ചതും ആലി പെട്ടെന്നവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

ദിയാന്റെ കണ്ണുകൾ മിഴിഞ്ഞു.
അവളിൽ നിന്ന് ഇത്തരമൊരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല.
നെഞ്ചിൽ വന്നു പതിയുന്ന അവളുടെ നിശ്വാസം അവനിൽ ഇത് വരെ അനുഭവിക്കാത്ത മറ്റെന്തൊക്കെയോ വികാരങ്ങൾ നിറച്ചു.

കണ്ണുകൾ ഇറുകെ അടച്ചവൻ അവളെ ചേർത്ത് പിടിക്കാൻ ആഞ്ഞതും ആലി പെട്ടെന്നവനിൽ നിന്ന് അകന്നു മാറി.
അതവനിൽ നിരാശ നിറച്ചു.

സ്നേഹിക്കുന്ന പെണ്ണിനെ നിലാവെട്ടത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് നില്ക്കുന്നത് അവനും സ്വപ്നം കണ്ടു കാണണം.!

"അ.. അത് ഞാൻ പെട്ടെന്ന്.. സോ.. സോറി സാർ.."

"ഇപ്പോഴും എന്നോട് ഒരു തരി പോലും ഇഷ്ടമില്ലേ ലിയാ..?"

"സാർ എന്റെ കല്യാണം ഉറപ്പിച്ചു.."

"ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമല്ലല്ലോ ഇത്.."
കണ്ണുകൾ വീണ്ടും പെയ്തു. എങ്കിലും ഉത്തരമൊന്നും പറഞ്ഞില്ല.
ഉള്ളിൽ ഒരായിരം തവണ പറഞ്ഞു.. ഇഷ്ടമാണെന്ന്.. പക്ഷെ,


ഒന്നും മിണ്ടാതെ അകത്തേക്ക് നടക്കാൻ തുനിഞ്ഞതും അവനവളെ പിറകിൽ നിന്ന് വലിച്ചിരുന്നു.

"ഞാൻ എന്തിനാ വന്നതെന്ന് പോലും ചോദിക്കുന്നില്ലേടീ പെണ്ണേ.."
അവന്റെ വാക്കുകൾ ഇടറിയിരുന്നു.

അവൾ തിരിഞ്ഞവനെ കലങ്ങിയ കണ്ണുകളോടെ നോക്കി. അവളുടെ ആ നോട്ടം നെഞ്ചിൽ തന്നെ വന്ന് തറച്ചതും അവനവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

അവളൊന്നും മിണ്ടാതെ അവന്റെ നെഞ്ചോട് ചേർന്ന് കണ്ണടച്ചു.

"നിനക്കിതിന് സമ്മതമല്ലെന്ന് ഒരു വാക്ക് പറഞ്ഞാൽ മതിയെടീ.. നിന്റെ ഉമ്മാനെ പോലും നോവിക്കാതെ ഞാൻ ഈ കല്യാണം മുടക്കി തരും.."

അങ്ങനെ നടക്കില്ലെന്ന് മനസ്സ് പറഞ്ഞത് കൊണ്ടാകാം അവളൊന്നും മിണ്ടാഞ്ഞത്..

അവനവളെ തന്നിൽ നിന്ന് അകറ്റി മാറ്റി ആ കണ്ണുകൾ തുടച്ചു കൊടുത്തു.

"അറിയാം.. നിനക്കിതിന് ഇഷ്ടമല്ലെന്ന്.. 
പക്ഷെ പറയില്ലെന്ന വാശിയല്ലേ..
തീരെ മനസ്സ് ഇതിനോട് യോജിക്കുന്നില്ല എന്ന് നിനക്ക് തോന്നിയാൽ എന്നെ ഒന്ന് വിളിച്ചാ മതി.. എവിടെയാണേലും ഞാൻ ഓടി എത്തും.. ബികോസ് ഐ ലൗ യൂ.."

അവളവനെ നോക്കിയോന്ന് നിർവികാരമായി ചിരിക്കുക മാത്രം ചെയ്തു.


-----------


വന്ന് അരമണിക്കൂർ കഴിഞ്ഞിട്ടും ഒന്നും മിണ്ടാതിരിക്കുന്ന സാതിയെ അലക്സ് ദേഷ്യത്തോടെ നോക്കി.


"മൗനവൃതത്തിൽ ഇരിക്കാൻ വേണ്ടി ആണോടീ നീ എന്നോട് വരാൻ പറഞ്ഞത്..?
അവൻ കലിപ്പിൽ ചോദിച്ചതും സാതി പകപ്പോടെ അവനെ നോക്കി.

ഈശ്വരാ.. ഈ അസുരനെന്താ..
ചിന്തയോടെ ആരെങ്കിലും കേട്ടോ എന്നറിയാൻ അവൾ ചുറ്റും നോക്കി.

"ഒന്ന് ശബ്ദം കുറച്ച് പറ അസുരാ.."

"ഡീ..." അവന്റെ അലർച്ചയിൽ ആണ് അവൾക്ക് ബോധം വന്നത്.. നാക്ക് കടിച്ചു കൊണ്ട് അവളവനെ നോക്കി ഇളിച്ചു.

"അത് പിന്നെ ശീലമായിപ്പോയിട്ടാ..😁"

അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകാൻ തുനിഞ്ഞതും സാതി അവന്റെ കയ്യിൽ പിടിച്ചു.

"ഹാ പോകല്ലേ അസുരാ.. അല്ല അലക്സേ.. ഞാൻ പറയാം.."
അവനവളെ കനപ്പിച്ചൊന്ന് നോക്കി മണലിലേക്ക് തന്നെയിരുന്നു.


എങ്ങനെ തുടങ്ങുമെന്ന ആശങ്കയോടെ സാതി വിരലുകൾ പൊട്ടിച്ചു.
പറയാൻ വൈകിയതിന്റെ പേരിൽ ഇനി കലിപ്പാവോ..

"സ്വപ്നം കണ്ടിരിക്കാണ്ട് നീ പറയുന്നുണ്ടോ..?"
വീണ്ടും അവന്റെ സ്വരം ഉയർന്നതും സാതി അവനെ നോക്കിയൊന്ന് വെളുക്കനെ ചിരിച്ചു.

"പറയുന്നതിന്റെ മുന്നേ ഒരു കാര്യം.. കേട്ടു കഴിഞ്ഞാൽ കലിപ്പ് ആകില്ലെന്ന് എനിക്ക് വാക്ക് താ.."
അവന്റെ നെറ്റി ചുളിഞ്ഞു. അവൾ കൈ അവൻ നേരെ നീട്ടിയതും അവൻ ആ കയ്യിലേക്കും അവളെയും നോക്കി പിരികമുയർത്തി.

"ദേഷ്യം വരുന്ന കാര്യമാണെങ്കിൽ ഞാൻ ദേഷ്യപ്പെടും.. നീ പറയുന്നുണ്ടോ..?"

"ആ.. ആഹ് പറയാം.. ദേഷ്യപ്പെടില്ലെന്ന് വാക്ക് താ.."

"മ്മ്.. ഇല്ല..."

"അത് പിന്നെ.. ആലീടെ കല്യാണം ഉറപ്പിച്ചു.. അവള്ടെ മുറചെക്കനുമായിട്ട്.."

"വാട്ട്..."
ഒരലർച്ചയോടെ അവൻ ചാടി എഴുന്നേറ്റതും സാതി ചുറ്റും നോക്കി പകപ്പോടെ എഴുന്നേറ്റു.

"ചൂടാവില്ലെന്ന് വാക്ക് തന്നതാ.."
അവൾ വിളിച്ചു പറഞ്ഞതും കണ്ണുകൾ ഒന്ന് ഇറുകെ അടച്ച് തുറന്ന് അലക്സ് അവൾക്ക് നേരെ തിരിഞ്ഞു.

"എന്നാ കല്യാണം.."

"പതിനെട്ടിൻ.. വെക്കേഷന്റെ തുടക്കത്തിൽ തന്നെ എല്ലാം തീരുമാനിച്ചതാണ്.."

"എന്നിട്ട് ഇപ്പോഴാണോടീ കോപ്പേ എന്നോടിത് പറയുന്നത്..?"
അവന്റെ ശബ്ദം വീണ്ടും ഉയർന്നതും സാതി അവന്റെ വാ പൊത്തിപ്പിടിച്ചു.

"ഒന്ന് മെല്ലെ പറയ് അസുരാ.. ഞാനൊന്ന് പറയട്ടെ..."
അവനവളെ കലിപ്പിച്ചു നോക്കി കൈ തട്ടി മാറ്റി.

"അവൾക്കീ കല്യാണത്തിൻ സമ്മതമാണോ..?"

"അല്ല.. അവൾക്ക് ദിയാൻ സാറിനെയാ ഇഷ്ടം.."

"സാർ അറിഞ്ഞോ?"

"മ്മ്.. ഇന്നലെ അറിഞ്ഞു.."

ഇത് വരെ നടന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞതും അലക്സിന്റെ മുഖം ദേഷ്യത്താൽ ചുവന്നു. മുഷ്ടി ചുരുട്ടി പിടിച്ചവൻ കണ്ണുകളടച്ച് എഴുന്നേറ്റു.

"എങ്ങോട്ട് പോകുവാ..?"

"ആ തള്ളയെ കാണാൻ.."

പെട്ടെന്ന് സാതിയവന്റെ കയ്യിൽ പിടിച്ചു.

"ഞാൻ പറയുന്നത് കേൾക്ക്.. ഇപ്പോ പോകണ്ട.."

"കൈ വിട് സാതീ.. ആ തള്ളയെ ഞാനിന്ന് കൊല്ലും.."

"ഇപ്പോ പോകണ്ട പറഞ്ഞില്ലേ.."

"വിടെടീ.. ഞാൻ പോകും.. അവൾക്ക് ഇഷ്ടമില്ലാത്ത കല്യാണം നടത്താൻ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ സമ്മതിക്കില്ല.."

"വേണ്ട ഇച്ചായാ.. അത് വലിയ പ്രശ്നമാകും.."
അവസാനമായെന്നോണം അവൾ വിളിച്ചതും അവൻ ഒന്ന് കൂളായി.


"നിനക്കറിയാഞ്ഞിട്ടാ സാതീ.. അവൾ വല്ല അബദ്ധവും ചെയ്‌ത് വെച്ചാൽ.. എനിക്കെന്റെ കുഞ്ഞുവിനെ തന്നെ നഷ്ടപ്പെട്ടു.. ഇനി ഇവളെ കൂടെ നഷ്ടപ്പെട്ടാൽ.."
ബാക്കി പറയാതെ അവനവളെ കെട്ടിപ്പിടിച്ച് കരഞ്ഞതും സാതി തറഞ്ഞു നിന്നു.

ഇത്രക്ക് കരയാനും മാത്രം ആരാണ് അവൻ കുഞ്ഞു..?....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story