എൻകാതലീ: ഭാഗം 78

enkathalee

രചന: ANSIYA SHERY

"കു.. കുഞ്ഞു ആരാ..?"

വിറയലോടെ സാതി ചോദിച്ചപ്പോഴാണ് അലക്സിന് പറഞ്ഞ കാര്യം ഓർമ്മ വന്നത്.
അവൻ പെട്ടെന്ന് അവളിൽ നിന്ന് അകന്നു മാറി കടലിലേക്ക് നോക്കിയിരുന്നു.

"ആരാ കുഞ്ഞു..?"
വീണ്ടുമവൾ ചോദ്യം ആവർത്തിച്ചതും അലക്സ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.


"എന്റെ അനിയത്തി.."

"അനിയത്തി..? എന്നിട്ട് ഇന്നേ വരെ അങ്ങനൊരാളെ കുറിച്ച് എന്നോട് പറഞ്ഞില്ലല്ലോ.. ഒരു ഫോട്ടോ പോലും കാണിച്ച് തന്നിട്ടില്ല.."

"ഞാൻ പോലും കാണാത്ത എന്റെ അനിയത്തിയെ നിനക്കെങ്ങനെയാടീ ഞാൻ കാണിച്ചു തരുന്നത്.."

സാതി ഞെട്ടലോടെ അവനെ നോക്കി. അവൾക്ക് കാര്യമൊന്നും മനസ്സിലായില്ല. എങ്കിലും അവന്റെ മനസ്സ് ശെരിയല്ലെന്ന് മനസ്സിലാക്കി അവളവൻ അരികിലേക്ക് ചേർന്ന് ഇരുന്നു ആ കൈകളിൽ പിടിച്ചു.

അലക്സ് അവളുടെ മുഖത്തേക്കൊന്ന് നോക്കി.

"എന്റെ വീട്ടിൽ വന്നപ്പോ നീ കണ്ട ആ ആളില്ലേ.. ശെരിക്ക് അവരെന്റെ അമ്മയല്ല.."

"എന്ത്..? 😳" സാതി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.
അവനവളുടെ കൈകളിലെ പിടി മുറുക്കി കടലിലേക്ക് നോക്കി പറയാൻ തുടങ്ങി.

"ഞാനും പപ്പയും മമ്മയും. അതായിരുന്നെന്റെ ലോകം.. സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം.... പപ്പ വലിയൊരു ബിസിനസ് മാൻ ആയത് കൊണ്ട് തന്നെ പണത്തിന്റെ ബുദ്ധിമുട്ടും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല..
അതിനിടക്കാണ് മമ്മ ഗർഭിണിയാവുന്നത്..
ഒരു കുഞ്ഞനിയത്തിക്കായി ഒരുപാട് കൊതിച്ചത് കൊണ്ടാവാം മനസ്സിൽ വരെ വിളിക്കാൻ ഒരു പേര് കണ്ടു പിടിച്ചത്.. കുഞ്ഞു.. അതായിരുന്നു ആ പേര്..
പക്ഷെ എന്റെ സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞാണ് മമ്മയും കുഞ്ഞും പ്രസവത്തോടെ മരിച്ചത്...  ഞാനും പപ്പയും ആകെ തകർന്നു പോയി.. ദിവസങ്ങളോളം മുറിയിൽ തന്നെയായിരുന്നു ഞാൻ.."

"അപ്പൊ ഗായത്രി ആന്റിയെങ്ങനെ..? അവരോട് നിനക്കെന്താ ഇത്ര ദേഷ്യം..?"

"പപ്പയെ പണ്ട് സ്നേഹിച്ചിരുന്ന ആളാണ് അവര്.. മമ്മ മരിച്ചപ്പോൾ പപ്പ ബിസിനസിലും ബാക്കിലേക്കായി.. ഇതൊക്കെ അറിഞ്ഞ അവര് ഞങ്ങളെ തേടി എത്തി.. ആദ്യമൊക്കെ എനിക്ക് അവരോട് ഇഷ്ടക്കേട് ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷെ നിരന്തരം ഉള്ള വീട്ടുകാരുടെ  നിർബന്ധത്തിൽ പപ്പ അവരെ വിവാഹം കഴിച്ചു..  എന്റെ മമ്മയാണ് അവരെന്നും പറഞ്ഞു.. 
പക്ഷെ എനിക്കത് ഇഷ്ടപ്പെട്ടില്ല.. എന്റെ മമ്മ എന്നും ഒരാൾ മാത്രമാണ്.. പപ്പയെ മയക്കി എടുത്തതാണവർ.. അതെനിക്കറിയാം.. എന്നെയും അത് പോലെ മയക്കാനായിരുന്നു അവരുടെ ശ്രമം.. പക്ഷെ ഞാൻ പിടി കൊടുത്തിട്ടില്ല.. പെറ്റമ്മയുടെ സ്നേഹം എന്തായാലും രണ്ടാനമ്മക്ക് ഉണ്ടാകില്ലല്ലോ.."

"അങ്ങനെ ആണെങ്കിൽ എന്നെ പ്രസവിച്ച എന്റെ അമ്മക്ക് എന്നെ ഇഷ്ടം അല്ലല്ലോ.. അതെന്ത് കൊണ്ടാ.. പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകില്ല ഇച്ചായാ.."

അവളുടെ ചോദ്യത്തിന് അവൻ ഉത്തരമില്ലായിരുന്നു.. അത് കൊണ്ട് തന്നെ അവളെ ദേഷ്യത്തോടെ നോക്കിയവൻ എഴുന്നേറ്റ് പോയി..


--------

"പടച്ചോനെ.. ഇച്ചായന്റെ ലൈഫിൽ ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടുണ്ടോ.. എന്നാലും പാവം ആന്റി.. 
ഇത്രയും ദേഷ്യം അവരോട് വെച്ച് നടന്നിട്ട് എന്ത് കിട്ടാനാ.."

ആലിക്ക് ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണ് എല്ലാം..

"ഇനിയും എന്തൊക്കെയോ അങ്ങേര്ടെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്.. ഏട്ടൻ പറഞ്ഞത് പണ്ട് ഫുട്ബോളിൽ ഫേമസ് ആയിരുന്നു ഇങ്ങേരെന്നാ.. എന്നാൽ ഇന്ന് അങ്ങനെ ഒരു കുന്തോം ഇല്ല.. അതൊക്കെ ഉപേക്ഷിച്ച മട്ടാ.."

"അതിന്റെ കാരണം എന്താ..?"

"ആവോ.. കണ്ട് പിടിക്കണം.."

"മ്മ്... പിന്നെ സാർ ഇന്നലെ രാതി ഇങ്ങോട്ട് വന്നിരുന്നു.."

"രാത്രിയോ..?"സാതിയുടെ കണ്ണ് മിഴിഞ്ഞു.

"മ്മ്..അതേ.. എന്നോട് കുറേ സംസാരിച്ചു.. പോകാൻ നേരം ആ കണ്ണ് നിറഞ്ഞിരുന്നെടീ.."

"നിന്റെ ഭാഗ്യാടീ സാർ..?"

"ആയിരുന്നെന്ന് പറ.. എനിക്കറിയില്ല സാതീ..  സാറിനെങ്ങനെ എന്നെ ഇഷ്ടപ്പെട്ടു എന്ന്.. സാറിന്റെ പകുതി പോലെ എത്തില്ല എന്റെ ലുക്ക്‌ ഒന്നും.. എന്നിട്ട് സാറെന്നേ എന്ത് കണ്ടാ സ്നേഹിച്ചെന്ന് എനിക്കറിയില്ല.. പണ്ട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. എന്നെയും ആരെങ്കിലും ഒക്കെ പ്രണയിച്ചിരുന്നെങ്കിൽ എന്ന്.. ഓരോ കഥകളൊക്കെ വായിക്കുമ്പോൾ അതിലുള്ള പോലെ ഒരാളെ എനിക്കും ലഭിച്ചിരുന്നെങ്കിൽ എന്ന്.. ഇന്നാ ഭാഗ്യം ലഭിച്ചു.. പക്ഷെ എന്നിട്ടും ഒന്നിക്കാൻ പറ്റിയില്ല.."

അവൾ പറയുന്നതൊക്കെ കേട്ട് സാതി നിന്നു. അങ്ങോട്ടെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോൾ ഉറക്കം വരുന്നെന്ന് പറഞ് ഫോൺ കട്ട് ചെയ്തു.


****


ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി...

പണ്ടത്തെ പോലെയല്ല.. ഇപ്പോ ഉമ്മാക്കും ഈ കല്യാണത്തിൻ സമ്മതമാണെന്ന് അവൾക്ക് തോന്നി. സന്തോഷത്തിലാണ് ആളെപ്പോഴും..
ഉള്ള് നീറുമ്പോഴും ഉമ്മാക്ക് ഇഷ്ടമാണല്ലോ എന്നോർത്ത് അവൾ മനസ്സിനെ സമാധാനിപ്പിക്കും.

അന്നത്തെ രാത്രിക്ക് ശേഷം ദിയാനെ കണ്ടിട്ടില്ല.. കല്യാണത്തിൻ ക്ഷണിക്കാൻ വേണ്ടി അലക്സിന് വിളിച്ചതേ ഓർമ്മ
യുള്ളൂ.. അവന്റെ വായിൽ നിന്ന് കേട്ടതിന്റെ കണക്ക് അറിയില്ല.

അന്ന് പതിവില്ലാതെ രാത്രി സാതി വിളിച്ചു.
ദിയാൻ തന്നെയായിരുന്നു വിഷയം..

"നിനക്ക് സാറിനെ ഇഷ്ടമാണേൽ അതങ്ങ് പറഞ്ഞൂടെ ആലീ.. എങ്ങനെയെങ്കിലും അപ്പൊ സാറീ കല്യാണം മുടക്കി തരും.."

"അതൊന്നും വേണ്ടെടീ.. സാറിൻ എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും.. എന്നെപ്പോലൊരാളല്ല സാറിൻ ചേർന്നത്.. 
സാറൊരു കല്യാണം കഴിച്ചാൽ പിന്നെ എന്നോട് തോന്നിയ അട്ട്രാക്ഷൻ ഒക്കെ താനെ മാറിക്കോളും.."

"എനിക്ക് നിന്നോട് തോന്നിയത് അട്ട്രാക്ഷൻ ആണെന്ന് നിന്നോട് ഞാൻ പറഞ്ഞോടീ പുല്ലേ.."

പെട്ടെന്ന് ദിയാന്റെ ശബ്ദം കേട്ടതും പകപ്പോടെ ആലിയുടെ കയ്യിൽ നിന്ന് ഫോൺ ബെഡ്‌ഡിലേക്ക് വീണു.
പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അവൾ വിറയലോടെ ചെവിയോട് ചേർത്തു.

"വേണ്ടാ വേണ്ടാ വെച്ച് ഇരിക്കുമ്പോ തലയിൽ കയറുവാണോ..? ഞാൻ ആരെ പ്രേമിക്കണം പ്രേമിക്കണ്ട എന്നുള്ളതൊക്കെ എന്റെ ഇഷ്ടമാണ്.. അതിൽ കയറി തലയിടാൻ നിൽക്കണ്ട.. അവളൊരു ത്യാഗി വന്നേക്കുന്നു.. ഇനിയിതിങ്ങനെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കത്തില്ല.. എന്ത് വന്നാലും നാളെ ഇതിനൊരു പരിഹാരം ഞാൻ ഉണ്ടാക്കിയിരിക്കും.."

അതും പറഞ്ഞവൻ കാൾ കട്ട് ചെയ്ത് പോയതും ഒന്ന് മിണ്ടാൻ പോലും കഴിയാതെ ആലി തറഞ്ഞു നിന്നു.

"സോറി ചങ്കേ.. നീയിങ്ങനെ തീയിൽ ചവിട്ടി നില്കുന്നത് കാണാൻ കഴിയാത്തത് കൊണ്ടാ ഞാൻ സാറിനെ കോൺഫറൻസിൽ ഇട്ടത്.. പേടിക്കണ്ട.. നാളെ സാറൊരു തീരുമാനം ഉണ്ടാക്കും.."

അതും പറഞ്ഞവളും കാൾ കട്ട് ചെയ്ത് പോയി..  ആലിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..

നാളെ എങ്ങാനും ദിയാൻ വന്നാൽ..!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story