എൻകാതലീ: ഭാഗം 79

enkathalee

രചന: ANSIYA SHERY

പതിവിൻ വിപരീതമായി പിറ്റേന്ന് നേരത്തേ തന്നെ ആലി എഴുന്നേറ്റിരുന്നു.
പിന്നെ കണ്ണടച്ചിട്ടും ഉറക്കം വന്നതേയില്ല..
എന്തിനെന്നില്ലാതെ ഉള്ളിലൊരു ഭയം നിറഞ്ഞു നിന്നു.

എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നതും ഉമ്മ അവളെ കണ്ട് വാ പൊളിച്ചു.

"നീയെന്താ ഇന്ന് നേരത്തേ..?"

"ഒന്നുല്ല.. ഉറക്കം വന്നില്ല.."

"മ്മ്.. ഞാൻ ചായ ഉണ്ടാക്കിത്തരാം.. നീയെന്നാ പൊടിയെ കൂടെ വിളിച്ചോ.."

തലയാട്ടിയവൾ മുറിയിലേക്ക് നടന്നു.

പൊടിയെ തട്ടി എഴുന്നേല്പിച്ച് അടുക്കളയിലേക്ക് നടന്നു.

കപ്പിലെ ചായ ഗ്ലാസ്സിലേക്ക് ഒഴിക്കവേ ഉമ്മ അവളെ നോക്കി.

"നീ കല്യാണത്തിൻ വരുന്നില്ലേ..?"

"കല്യാണമോ.. ആരുടെ കല്യാണം..?"

"നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലായിരുന്നോ നമ്മുടെ ഇവിടെ പണ്ട് താമസിച്ചിരുന്ന ഷീല ചേച്ചീടെ മോന്റെ കല്യാണമാണ് ഇന്നെന്ന്.."

"ഓഹ്.. ഞാനത് മറന്നു.. എന്തായാലും ഞാനില്ല.. നിങ്ങൾ പൊക്കോ.."

"അതെന്താ..?"

"എഴുന്നേറ്റത് മുതലേ ഭയങ്കര തലവേദന.. ഇനി യാത്ര ചെയ്‌താൽ പിന്നെ കൂടും.."

ഒരു രക്ഷക്കെന്നോണം കള്ളം പറഞ്ഞതും ഉമ്മയൊന്ന് അമർത്തി മൂളി.

-----------


"അറിയാത്ത ആര് വന്നാലും വാതിൽ തുറക്കാൻ നിൽക്കണ്ട.. ഇനി അഥവാ പേടി എങ്ങാനും ഉണ്ടെങ്കിൽ തറവാട്ടിലേക്ക് പോയാൽ മതി.."

കല്യാണത്തിൻ ഇറങ്ങാൻ നേരം ഉമ്മ പറഞ്ഞത് കേട്ട് ആലി എല്ലാത്തിനും തലയാട്ടി.

ഉമ്മയും പൊടിയും പോയതും വാതിലടച്ചവൾ മുറിയിലേക്ക് നടന്നു.
പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഫോണിൽ സ്റ്റോറിയും വായിച്ചിരുന്നു.

പെട്ടെന്ന് കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഉള്ളിലൂടെ ഒരു മിന്നലങ് പാഞ്ഞു പോയി.

പടച്ചോനേ.. ദിയാൻ സാർ ആയിരിക്കുമോ..?

വെപ്രാളത്തോടെ മുറിയിൽ നിന്നിറങ്ങി ഹാളിലേക്ക് ചെന്നു. കർട്ടനിടയിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും ആരെയും കണ്ടില്ല.. ഒരു ബൈക്ക് മാത്രം മുറ്റത്ത് കിടപ്പുണ്ട്..

അത് സാറിന്റെ ആകുവോ..?

തുറക്കണോ വേണ്ടയോ എന്നോർത്തവൾ ഒരു നിമിഷം ശങ്കിച്ചു.
പിന്നെ വേണ്ടെന്ന തീരുമാനത്തിൽ തിരിഞ്ഞ് നടന്നതും വീണ്ടും ബെൽ അടിഞ്ഞു.

ഉമ്മുമ്മയെങ്ങാനും കണ്ടാൽ.. അത് മതി പിന്നെ അടുത്ത വഴക്കിൻ...

രണ്ടും കല്പിച്ചവൾ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്നയാളെ കണ്ട് തറഞ്ഞു നിന്നു.

****


"അ.. അർഷിക്ക എന്താ ഇവിടെ..?"

"അതെന്താ എനിക്കിവിടെ വരാൻ പാടില്ലെന്നുണ്ടോ ആലീ.."

"അ.. അതല്ല.. കല്യാണം ഉറപ്പിച്ചതല്ലേ.."

"അതിനെന്താ.. ഞാൻ നിന്നെ കാണാൻ വന്നതാ.. കൂട്ടത്തിൽ അമ്മായിയേയും കാണണം.."

അതും പറഞ്ഞവൻ അകത്തേക്ക് പെട്ടെന്ന് കയറിയത് ആലി പരിഭ്രമത്തോടെ അവനെ നോക്കി.

"ഉമ്മ ഇവിടെ ഇല്ല..."

"ഇല്ലെ..? എവിടെപ്പോയി..?"

"കല്യാണത്തിൻ.."

"അപ്പൊ തനിച്ചാണല്ലേ ഇവിടെ..?"
അവന്റെ വാക്കുകളിൽ ആകാംക്ഷ നിറഞ്ഞതും ആലിയൊന്ന് ഞെട്ടി.

"അ.. അതേ.. അർഷിക്ക പോയി പിന്നെ വാ.."

"അതിന് ഞാനെന്തിനാ പോവുന്നത്.. ഞാൻ കെട്ടാൻ പോകുന്ന  പെണ്ണല്ലേ നീ.. എന്തായാലും നീ എനിക്ക് കുറച്ച് തണുത്ത വെള്ളമെടുത്ത് കൊണ്ട് താ.."

മറുത്ത് എന്തൊക്കെയോ പറയാൻ നാവ് തരിച്ചു വന്നെങ്കിലും ഉമ്മയെ ഓർത്തവൾ മൗനം പാലിച്ച് അടുക്കളയിലേക്ക് നടന്നു.

ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്ത് തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവനെ കണ്ട് പകപ്പോടെ അവളുടെ കയ്യിൽ നിന്ന് കുപ്പി നിലത്തേക്ക് വീണു.

"നീയെന്തിനാ ആലീ വിറക്കുന്നേ..?"

"ഒന്നുല്ല.. പെട്ടെന്ന് പിറകിൽ കണ്ടപ്പോൾ പേടിച്ചതാ.."
പറഞ്ഞു കൊണ്ട് പെട്ടെന്ന് നിലത്ത് നിന്ന് കുപ്പി എടുത്തവൻ നേരെ നീട്ടി.
അത് വാങ്ങി കുടിക്കുമ്പോഴും അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു.
അതവളിൽ വല്ലാത്തൊരു അസ്വസ്ഥത നിറച്ചു.

കെട്ടാൻ പോകുന്നവൻ ആണെങ്കിലും സ്വഭാവം ഇത്തിരി നന്നല്ലെന്നുള്ള കാര്യം അവൾക്ക് നേരത്തേ അറിയാവുന്നതാണ്. ഉമ്മയുടെ കൂടെ പോകാതിരുന്ന ആ നിമിഷത്തെ അവൾ ശപിച്ചു.


"നീ മനസ്സോടെ തന്നെയല്ലേ ആലീ ഈ കല്യാണത്തിൻ സമ്മതിച്ചത്..?"
അവളുടെ കൈകളിൽ പിടിത്തമിട്ടവൻ പെട്ടെന്ന് ചോദിച്ചതും ആലി പകപ്പോടെ കൈ പിറകിലേക്ക് വലിച്ചു.

"അ.. അതേ..."

"പിന്നെ നീയെന്തിനാ ഇങ്ങനെ ഭയക്കുന്നത്.."

"നിക്കാഹ് കഴിയുന്നതിൻ മുന്നേ ഇങ്ങോട്ട് വരുന്നത് നല്ലതല്ല.. ഉമ്മുമ്മാക്കൊന്നും അതിഷ്ടപ്പെടില്ല.. ഈ കല്യാണം അഥവാ നടന്നില്ലെങ്കിൽ..."

"അങ്ങനെ നടക്കാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്.."

അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞതും ആലി സംശയത്തോടെ അവനെ നോക്കി.

പെട്ടെന്നവൻ അവൾക്കടുത്തേക്ക് നീങ്ങിയതും പകപ്പോടെ ആലി പിറകോട്ട് നീങ്ങി.

"നീയെന്തിനാ ആലീ എന്നെ ഇങ്ങനെ ഭയക്കുന്നത്.. ഞാൻ നിന്റെ അർഷിക്കയല്ലേ..?"

അവന്റെ സംസാരത്തിന്റെ ശൈലി മാറിയതും ആലിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
അത് നോക്കി നിന്നവന്റെ കരം അവിടേക്ക് നീങ്ങിയതും മുഖം വെട്ടിച്ചവൾ അവനെ പെട്ടെന്ന് തള്ളി മാറ്റി ആക്രോഷിച്ചു.


"നിങ്ങളെന്താ ഈ ചെയ്യുന്നത്.. ഇതൊന്നും നല്ലതല്ല അർഷിക്കാ.."

"കൂൾ ആലീ.. ഇനി നീ പറഞ്ഞ പോലെ അഥവാ കല്യാണം മുടങ്ങിയാലോ.. അങ്ങനെ മുടങ്ങാതിരിക്കാൻ വേണ്ടി ഇന്നേ എല്ലാം കഴിഞ്ഞാൽ പ്രശ്നം ഉണ്ടാകില്ലല്ലോ.."

ആലിയുടെ നെറ്റി ചുളിഞ്ഞു.

"നിനക്ക് മനസ്സിലായില്ലല്ലേ.. ഞാൻ ചെയ്തു കാണിച്ചു തരാം.."

അതും പറഞ്ഞവളുടെ ഇരു കയ്യിലും പിടിച്ചവൻ ചുമരോട് ചേർത്തതും ആലി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.

"അ.. അർഷിക്കാ.."

"സത്യസന്ധമായിട്ട് പറ ആലീ.. നിനക്ക് എന്നെ ഇഷ്ടമാണോ..?"
ദേഷ്യത്തിൽ അവൻ ചോദിച്ചതും ആലി കണ്ണുകളൊന്ന് ഇറുകെ അടച്ചു തുറന്നു പറഞ്ഞു.

"അല്ല.. എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്.."

"സംശയം ഉണ്ടായിരുന്നു.. ഇപ്പോഴത് ബോധ്യമായി.. പക്ഷെ എന്ത് ചെയ്യാനാ.. നിന്നെ ഞാൻ മോഹിച്ചു പോയില്ലേ.. ആ സ്ഥിതിക്ക് നിന്നെ കെട്ടാതെ ഞാൻ അടങ്ങില്ല.."

അവന്റെ വാക്കുകൾ ആലിയെ വല്ലാതെ ചൊടിപ്പിച്ചു.

"ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടില്ല.. പിന്നെ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് സമ്മതിച്ചത്.. "

"നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോടീ.."
അവളുടെ കഴുത്തിലേക്ക് നോക്കിയവൻ പറഞ്ഞതും ആലി പെട്ടെന്ന് പകപ്പോടെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചു.
ഇല്ല.. പറ്റുന്നില്ല... ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു.


"അല്ലെങ്കിലും പെണ്ണിന്റെ വിയർപ്പിൻ വല്ലാത്തൊരു മണം തന്നെയാ.. "
അതും പറഞ്ഞവൻ മുഖം അവളുടെ കഴുത്തിൻ നേരെ താഴ്ത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞു.

ഉള്ള ബലം  മുഴുവൻ പ്രയോഗിച്ച് കൈ വലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മറ്റൊരു വഴി മുന്നിൽ തെളിഞ്ഞതും അവൾ മുട്ട് കാലുയർത്തി അവന്റെ വയറിലേക്ക് ആഞ്ഞിടിച്ചു.

"ആഹ്..."
അലർച്ചയോടെ അവനവളിലെ പിടി വിട്ടതും ആലി അവനെ തട്ടി മാറ്റി ഓടാൻ നോക്കി.

"ഡീ... "
അലർച്ചയോടൊപ്പം അവന്റെ കൈകളിൽ തട്ടം മുറുകിയതും തലയിൽ നിന്ന് തട്ടം അഴിഞ്ഞു വീണു.

അത് കാര്യമാക്കാതെ ഹാളിലേക്ക് ഓടിയ അവൾക്ക് പിറകെ വേദന കടിച്ചമർത്തി അർഷാദും പാഞ്ഞു.

"എന്നെ ഇടിക്കാനായല്ലെടീ .....മോളേ.."
അവന്റെ വായിൽ നിന്നുതിർന്നു വീഴുന്ന വാക്കുകൾ ആലിയിൽ ഞെട്ടൽ പടർത്തി.
ഇടക്ക് ഉമ്മയെ കുറിച്ചുമവൻ അസഭ്യം പറയുന്നത് സഹിക്കാൻ കഴിയാതെ തിരിഞ്ഞ് പാഞ് അവൻ അടുത്തേക്ക് ചെന്ന്  കവിളിലേക്ക് ആഞ്ഞടിച്ചു.

"ഡീ... നീ എന്നെ അടിച്ചല്ലേ."

"ആഹ്.. അടിച്ചു... ഇനിയും എന്റെ ഉമ്മാനെ കുറിച്ച് വല്ലതും പറഞ്ഞാൽ..."

"നീയൊന്ന് സഹികരിച്ചു തന്നാൽ ഞാൻ ഒന്നും പറയില്ലെഡീ.."
അതിനവനെ തറപ്പിച്ചു നോക്കി തിരിഞ്ഞതും മുടിയിൽ അവന്റെ കരം അമർന്നിരുന്നു.

"ആഹ്..."
അവന്റെ വലിയിൽ ആലിക്ക് വല്ലാതെ വേദനിച്ചു.
ഒന്ന് തടയാൻ പോലും സാധിക്കാതെ അവൾ നിന്ന് പിടഞ്ഞു.

ഷോൾഡറിൽ നിന്ന് അവൻ പെട്ടെന്ന് ഡ്രസ്സ്‌ വലിച്ചു താഴ്ത്തിയതും ആലിയുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി.
എല്ലാം തീരാൻ പോകുന്നുവെന്ന് അവൾക്ക് ഒരുവേള തോന്നി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story