എൻകാതലീ: ഭാഗം 8

enkathalee

രചന: ANSIYA SHERY

"എന്താ...?" "തന്റെ മുഴുവൻ പേരും നമ്പറും പറ..." "എന്റെ നമ്പർ കിട്ടിയിട്ട് നിനക്കെന്തിനാടീ.."എന്നലക്സ് ചോദിച്ചതും സാതി അവനെ തറപ്പിച്ചു നോക്കി... "പുഴുങ്ങി തിന്നാൻ...സാർ ക്ലാസ്സിൽ പറഞ്ഞതൊന്നും താൻ കേട്ടില്ലെടോ.. അതിനെങ്ങനെയാ കേൾക്കാ..ഉള്ള മസിലും പെരുപ്പിച്ച് മറ്റുള്ളോരെ പോയി തട്ടലല്ലേ പണി..." ആലിയ അവളുടെ കൈകളിൽ മുറുകെ പിടിച്ച് വേണ്ടെന്ന് തലയാട്ടി... "ഡീ....."എന്നലറിക്കൊണ്ട് അലക്സ് അവൾക്ക് അടുത്തേക്ക് നീങ്ങിയതും ഞെട്ടിയ സാതി പിറകിലേക്ക് നീങ്ങി... "നിനക്കെന്നെ ശെരിക്കറിയാഞ്ഞിട്ടാ പുന്നാര മോളേ... ഈ അലക്സിനോട്‌ കളിക്കാൻ മാത്രം നീ വളർന്നിട്ടില്ല.. വേണ്ടാ വേണ്ടാ വെക്കുമ്പോ തലയിൽ കയറി നിരങ്ങരുത്...നിനക്കെന്താടി നമ്പർ വേണ്ടേ...?" ഞെട്ടി നിൽക്കുന്ന ആലിയായോടായി അവൻ അവസാനം ചോദിച്ചതും അവൾ വീണ്ടും ഞെട്ടിക്കൊണ്ട് വേണം എന്ന് തലയാട്ടി... "മ്മ്... എഴുതിക്കോ...പേര് അലക്സ് ജേക്കബ്... നമ്പർ...7018......" അവൻ പറയുന്നതെല്ലാം ആലിയ ബുക്കിലേക്ക് എഴുതി.... "പിന്നെ ദേ നിന്റെ ഈ കൂട്ടുകാരിയോട് പറഞ്ഞേക്ക് കൂടുതൽ കളിക്കാൻ വരേണ്ടെന്ന്..." ന്ന് അവൻ പറഞ്ഞതും തലയാട്ടിയ ആലിയയേയും സാതിയേയും തറപ്പിച്ചു നോക്കിയവൻ തിരിഞ്ഞു നടന്നു....

അപ്പോൾ തന്നെ സാതിയുടെ കയ്യും പിടിച്ച് ആലിയ അവിടുന്നോടി... സ്റ്റാഫ് റൂമിന് മുന്നിലെത്തിയപ്പോഴാണ് ആലിയ സാതിയുടെ കയ്യിലെ പിടി വിട്ടത്... "എന്തിനാ ആലി നീയെന്റെ കയ്യും പിടിച്ച് ഓടിയത്... അവനോട് രണ്ടെണ്ണം പറയാൻ നിന്നതായിരുന്നു..." ദേഷ്യത്തിൽ സാതി പറഞ്ഞു നിർത്തിയതും ആലിയ അവളെ പല്ല് കടിച്ചു നോക്കി... "ഇത്രേം കിട്ടിയതൊന്നും പോരേ നിനക്ക്... നിന്നെ കൂടെ കൂട്ടിയത് കൊണ്ടാ ഇപ്പോ ചീത്ത ഞാനാ കേട്ടത്..." "കൂട്ടേണ്ടായിരുന്നല്ലോ.. നീയല്ലേ വിളിച്ചോണ്ട് വന്നത്..." "അതെനിക്ക് പറ്റിയ തെറ്റ്..."ന്ന് പറഞ് അവൾ കൈ കൂപ്പി കാണിച്ചതും സാതി പല്ല് കടിച്ചു.... "ഞാനിതൊന്ന് കൊണ്ട് കൊടുത്തിട്ട് വരാം.. നീ ഇവിടെ നിക്ക്..." സാതിയോട് പറഞ് അകത്തേക്ക് കയറിയെങ്കിലും ആലിയയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു... ദിയാനിനായി അവളുടെ മിഴികൾ ചുറ്റും പാഞ്ഞു നടന്നു... കയ്യിലിരുന്ന പേപ്പർ വിറക്കുന്നത് അറിഞ് വേഗം കൈ താഴ്ത്തി വെച്ചു.... അഫ്സൽ സാറിന്റെ അടുത്തുള്ള സീറ്റിൽ സംസാരിച്ചിരിക്കുന്ന ദിയാനെ കണ്ടതും ആലിയയുടെ ഉള്ളിലൂടെ ഒരു കാളലങ്ങ് പോയി....

പടച്ചോനേ... രണ്ട് കടുവമാരും ഒപ്പമുണ്ടല്ലോ.. എന്നേ കാത്തോണേ... ഉള്ളിലെ വെപ്രാളം മുഖത്ത് പ്രകടമാക്കാതെ ചിരിച്ചു കൊണ്ടവൾ അവർക്കടുത്തേക്ക് നടന്നു... "സാർ....."ന്ന് വിളിച്ചതും രണ്ട് പേരും ഒരുമിച്ച് ആലിയയുടെ മുഖത്തേക്ക് നോക്കി.... അവരുടെ നോട്ടം കണ്ടതും അവളാകെ പതറിപ്പോയി..... "എന്താണ് ആലിയ...?" എന്നാ ദിയാന്റെ ചോദ്യം കേട്ടതും അവൾ വേഗം പേപ്പർ മുന്നോട്ട് നീട്ടി.... "ഓഹ്.. ഞാനിത് മറന്നായിരുന്നു.. താനെല്ലാവരുടെ പേരും നമ്പറും മേടിച്ചിട്ടില്ലേ..." ആ പേപ്പർ നിവർത്തി കണ്ണോടിച്ചു കൊണ്ട് തന്നെ അവളെ നോക്കി ചോദിച്ചതും ആലിയ തലയാട്ടി... "എന്നാ താൻ പൊക്കോ..ഇനിയെന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ പറയാം..." എന്നവൻ പറഞ്ഞതും തലയാട്ടിയിട്ടവൾ വേഗം പുറത്തേക്ക് നടന്നു.... "വന്ന് രണ്ട് ദിവസമായപ്പോഴേക്കും നീ പിള്ളേരുടെ പേരൊക്കെ പഠിച്ചല്ലേ..ഭീകരാ..."

ആലിയ പോയതും ദിയാൻ നേരേ തിരിഞ്ഞ് കണ്ണും മിഴിച്ച് അഫ്സൽ ചോദിച്ചതും അവനൊന്ന് ചിരിച്ചു..... -------- "ഇനി നാളെയും മറ്റന്നാളും ലീവ്...ഈ രണ്ട് ദിവസം ശടപടേന്ന് പറഞ്ഞങ്ങ് കഴിഞ്ഞ് പോകും..." ക്ലാസ്സ്‌ കഴിഞ്ഞിറങ്ങും വഴി ആലിയ പറഞ്ഞതും സാതി ചിരിച്ചു കൊണ്ട് അതിനെ ശരിവെച്ച് തലയാട്ടി... സ്റ്റോപ്പിനരികിലെത്തിയതും ബസ്സ് വന്നതും ഒരുമിച്ചായിരുന്നു... അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.. ആലിയയും സാതിയും എങ്ങനെയൊക്കെയോ ബസ്സിലേക്ക് കയറി നിന്നു.... ആലിയക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയതും അവൾ ബസ്സിൽ നിന്നിറങ്ങി.. പിന്നെയും പത്ത് മിനിറ്റുണ്ടായിരുന്നു സാതിക്ക്.... സ്റ്റോപ്പെത്തിയതും അവളിറങ്ങി വീട്ടിലേക്ക് നടന്നു.... മുറ്റത്തെത്തിയതും അകത്ത് നിന്നുമുയരുന്ന ശബ്ദങ്ങൾ കേട്ട് സാതി ഞെട്ടിത്തരിച്ചു നിന്നു.... ഉള്ളിലുയർന്ന ഭയത്തെ അടക്കി നിർത്തിയവൾ ചെരുപ്പഴിച്ച് അകത്തേക്ക് കയറിയതും ഹാളിൽ അമ്മയോട് സംസാരിച്ചു നിൽക്കുന്ന അമ്മായിയെ കണ്ട് പെട്ടെന്ന് നിന്നു.... "ആഹാ മോൾ വന്നോ..?നിന്നെക്കുറിച്ച് ഞങ്ങളിപ്പോ പറഞ്ഞേ ഉള്ളു... അല്ലേടീ..."

സാതിയുടെ അമ്മയെ നോക്കി അവർ ചോദിച്ചതും അവളെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ടവർ മെല്ലെ ചിരിക്കാൻ ശ്രമിച്ചു... "മോളെന്താ അവിടെ തന്നെ നില്കുന്നത്.. ഇങ്ങോട്ട് വന്നേ...ഞാനൊന്ന് ചോദിക്കട്ടെ.. മോളെന്തിനാ വിഷ്ണു മോനേ ഒഴിവാക്കിയത്.. ഇഷ്ടമല്ലായിരുന്നേൽ അന്നേ പറഞ്ഞൂടായിരുന്നോ..." അവരുടെ ചോദ്യത്തിന് മറുപടി പറയാൻ നാവ് തരിച്ചെങ്കിലും ഉള്ളിലെ ഭയം അതിന് സമ്മതിച്ചില്ല... മറുപടിയൊന്നും പറയാതെ ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് പാഴ്ശ്രമമായി മാറി... "ചേച്ചി ഇങ് വന്നേ... ഞാൻ ചായ ഉണ്ടാക്കി തരാം..."വിഷയം മാറ്റാനെന്ന വണ്ണം അവരുടെ കയ്യിൽ പിടിച്ച് അമ്മ പറഞ്ഞു... "നീയൊന്ന് മിണ്ടാതിരുന്നേ വസന്തേ.. ഞാൻ ചോദിക്കട്ടെ ഇവളോട്... ഞാൻ കൊണ്ട് വന്ന നല്ലൊരു ആലോചന ആയിരുന്നു... നല്ല പയ്യൻ... എന്നിട്ടും അവനെ ഒഴിവാക്കി ഇവളിവിടെ പഠിക്കാൻ നടക്കാ...ഈ പഠിപ്പൊക്കെ പണ്ടേ നിർത്താൻ ഞാൻ എത്ര തവണ പറഞ്ഞതാ.. ഇത്രയൊക്കെ ചെയ്ത് വെച്ചിട്ടും നീ എന്റെ അനിയൻ കൊണ്ട് വന്ന ആലോചന മുടക്കി അവനെ നാണം കെടുത്തിയില്ലേ...

അന്ന് ഞാൻ ഇവിടെ ഇല്ലാത്തത് കൊണ്ടാ നീ രക്ഷപ്പെട്ടത്..." സാതിയുടെ കണ്ണുകൾ നിറഞ്ഞു...വേഗം അവരെ മറികടന്നവൾ മുകളിലേക്ക് ഓടി... മുറിയിലെത്തിയതും ഡോർ അടച്ച് കുറ്റിയിട്ടതിൻ ശേഷം ബെഡ്‌ഡിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു.. "എന്തിനാ ഈശ്വരാ എന്നോട് മാത്രം ഇങ്ങനെ...?" **** "ഉമ്മാ.. ഉമ്മാക്കറിയോ... ഇന്നില്ലേ സാതി ഞാൻ പറഞ്ഞ ആ ചെക്കനുമായി വീണ്ടും തല്ലുണ്ടാക്കി എന്നേ കൂടെ വഴക്ക് കേൾപ്പിച്ചു..." പതിവ് പോലെ രാത്രി ഭക്ഷണം കഴിക്കും നേരം ആലിയ ഉമ്മയോടായി പറഞ്ഞു... "ആഹാ അത് കൊള്ളാലോ... ഇത്താക്ക് ഒരു ചീത്ത കിട്ടാത്തതിന്റെ കുറവ് ഉണ്ടായിരുന്നു..." "ഡീ...വെറുതെ എന്റെ കയ്യിൽ നിന്നും തല്ല് കൊള്ളിക്കല്ലേ..." "നീ പോടീ ദിയാൻ സാറിനെ പ്രൊപ്പോസ് ചെയ്ത് ചീത്ത കേട്ട് വന്നവളെ..." "ദേ..പൊടീ... ഞാൻ പല തവണ പറഞ്ഞതാ ദിയാൻ സാറിനെ പ്രൊപ്പോസ് ചെയ്തതല്ല ഞാനെന്ന്...ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു കുട്ടിക്ക് അയാളെ ഇഷ്ടമായിരുന്നു... അത് ഒന്ന് എന്നോട് പറയാൻ പറഞ്ഞു എന്നൊള്ളൂ..." "ഇത്ത ഇനി ഒന്നും പറയണ്ട.. എനിക്കെല്ലാം അറിയാം..."ന്ന് കൊഞ്ഞനം കുത്തി അവൾ പറഞ്ഞു നിർത്തിയതും ആലിയ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു... ഉമ്മാന്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടതും അവൾ അതേ പടി ചെയറിലേക്കിരുന്നു.... "ഇനി രണ്ടും കിടന്ന് അടി കൂടിയാൽ എന്റെ കയ്യിൽ നിന്നായിരിക്കും വാങ്ങിക്കുന്നത്..." ഉമ്മാടെ ശബ്ദം ഉയർന്നതും രണ്ട് പേരും വേഗം തല താഴ്ത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story