എൻകാതലീ: ഭാഗം 80

enkathalee

രചന: ANSIYA SHERY

പെട്ടെന്ന് കോളിങ്ങ് ബെൽ അടിഞ്ഞ ശബ്ദം കേട്ടതും ഒരു പകപ്പോടെ അർഷാദിന്റെ കൈ അവളിൽ നിന്ന് അയഞ്ഞു.
ആ നിമിഷം പാഴാക്കാതെ അവനെ പിറകിലേക്ക് തള്ളി ആലി ഡോറിനടുത്തേക്ക് ഓടി.

"ഡീ..."
അലറി വിളിച്ച് പിറകെ അവനെത്തും മുന്പേ ആലി വാതിൽ തുറന്നിരുന്നു.
മുന്നിൽ പെട്ടെന്ന് ദിയാനെ കണ്ടതും അവൾ മറുത്തൊന്നും ചിന്തിക്കാതെ പെട്ടെന്ന് അവനെ ഇറുകെ കെട്ടിപ്പിടിച്ചു.


"എനിക്കീ കല്യാണം വേണ്ടാ.. ന്നേ രക്ഷിക്കണേ സാറേ..."

"ഡീ..." എന്ന് വിളിച്ച് പാഞ്ഞു വന്നവന്റെ കാലുകൾ പെട്ടെന്ന് നിശ്ചലമായി. കണ്ണുകളിൽ പകപ്പ് നിറഞ്ഞു.

ഓരോ നിമിഷവും ദിയാനിലുള്ള ആലിയുടെ പിടി മുറുകി വന്നു. ശരീരം വല്ലാതെ വിറച്ചു.
അവൾ വല്ലാതെ ഭയന്നിട്ടുണ്ടെന്ന് ആ വിറയലിൽ നിന്ന് മനസ്സിലാക്കിയ ദിയാന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.


"ഡാ... നിന്നെ ഞാൻ..."
അലർച്ചയോടെ ആലിയെ അകറ്റി മാറ്റി അവൻ നേരെ പായാൻ തുനിഞ്ഞതും ആലിയുടെ പിടി വീണ്ടുമവനിൽ മുറുകിയിരുന്നു.

"ന്നേ വിടല്ലേ... "
പറയുന്നതിനോടൊപ്പം വീണ്ടുമവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.
കണ്ണുകളൊന്ന് ഇറുകെ അടച്ച് തുറന്നവൻ അവളെ ചേർത്ത് പിടിച്ചു.

"ആലീ..."
പെട്ടെന്നുമ്മാന്റെ ശബ്ദം കേട്ടതും അവൾ പെട്ടെന്ന് തല ഉയർത്തി നോക്കി.
ദിയാൻ പിറകിൽ ഉമ്മയെയും പൊടിയേയും കണ്ടതും അവൾ പകപ്പോടെ അവനിലുള്ള പിടി വിട്ട് അവർക്കരികിലേക്ക് പാഞ്ഞു ചെന്ന് ഉമ്മാനെ കെട്ടിപ്പിടിച്ചു.


ദിയാന്റെ കണ്ണുകൾ ചുവന്നു. ആലിയെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും ആ ദേഷ്യം വർദ്ധിച്ചു.
കാലുയർത്തി അവന്റെ നെഞ്ചിലേക്ക് ചവിട്ടിയതും അവൻ നിലത്തേക്ക് പതിച്ചു.

പകപ്പോടെ ആലിയവനെ നോക്കി.

"നിന്റെ സൂക്കേട് തീർക്കാൻ എന്റെ പെണ്ണിനെ തന്നെ വേണമല്ലേടാ നിനക്ക്.."
നിലത്ത് വീണവന്റെ കോളറിൽ പിടിച്ച് എഴുന്നേല്പിച്ച് അവൻ അലറിയതും അർഷാദ് അവനെ പുച്ഛത്തോടെ നോക്കി.

"നിന്റെ പെണ്ണോ..? ഞാൻ കെട്ടാൻ പോകുന്നവളാ അവൾ.. എനിക്ക് ആസ്വദിക്കാനുള്ളതാ അവളെ.. വേണേൽ അതിന് ശേഷം നിനക്കും അവളെ..."
പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ മുഷ്ടി ചുരുട്ടി ദിയാൻ അവന്റെ മൂക്കിലേക്ക് ആഞ്ഞിടിച്ചിരുന്നു.

ദിയാന്റെ കൈകളിലെ ഞരമ്പുകൾ തെളിഞ്ഞു വന്നു. ദേഷ്യത്തിന്റെ അതിഭീകര അവസ്ഥയിൽ എത്തിയിരുന്നു അവൻ...

വീണ്ടും വീണ്ടും അവന്റെ മൂക്കിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു. തിരിച്ചൊന്ന് പ്രതികരിക്കാൻ പോലുമുള്ള അവസരം കിട്ടും മുന്നേ വീണ്ടും വീണ്ടും അവന്റെ പ്രഹരം അർഷാദിൻ കിട്ടിയിരുന്നു.
മൂക്കിൽ നിന്ന് ചോര വാർന്നൊഴുകിയിട്ടും അവൻ നിർത്തിയില്ല.

ആലി ഉമ്മയെയും പൊടിയേയും നോക്കി. ആ മുഖങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഭാവം കണ്ടവൾ പെട്ടെന്ന് അവനരികിലേക്ക് ഓടി.

"മ.. മതി.. സാറേ.. എന്തേലും പറ്റും.."

"പറ്റാൻ വേണ്ടി തന്നെയാഡീ പുല്ലേ ഞാൻ ഈ ചെയ്യുന്നത്.. ചാകുവാണേൽ ചാവട്ടെ..."

അവൾ പിടിച്ച കൈ തട്ടി മാറ്റി അലറിയവൻ നിലത്തേക്ക് വീണവനെ ആഞ്ഞു ചവിട്ടി.

ആലി ഉമ്മയേയും പൊടിയേയും ഒന്നൂടെ നോക്കി. അവർക്കിതൊന്നും കണ്ടു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായതും മറ്റൊന്നും ചിന്തിക്കാതെ അവൾ പെട്ടെന്നവനെ കെട്ടിപ്പിടിച്ചു.

ദിയാന്റെ കൈകൾ പൊടുന്നനേ നിശ്ചലമായി. അവളുടെ സാമീപ്യത്തിൽ ദേഷ്യത്തിന്റെ കാടിന്യം കുറഞ്ഞു.


"വേ.. വേണ്ട സാറേ.. മതി.. ഉമ്മേം പൊടിയും ഇവിടുള്ളതാ.."

ദിയാന്റെ കണ്ണുകൾ നിലത്ത് കിടക്കുന്നവനിലേക്ക് നീണ്ടു.
ഇത്രയും കിട്ടിയിട്ടും അവന്റെ കണ്ണുകൾ ഇപ്പോഴും ആലിയിൽ തന്നെയാണെന്ന് കണ്ടവന്റെ ദേഷ്യം നിറഞ്ഞു.
അവൻ പെട്ടെന്ന് ആലിയെ പൊതിഞ്ഞു പിടിച്ചതും ആലി പകപ്പോടെ അവനിൽ നിന്ന് വിട്ടു മാറി ഉമ്മയെ നോക്കി.

തന്നിലും ദിയാനിലും മാറി മാറി ഉമ്മയുടെ നോട്ടം എത്തിയതും ആലിയുടെ മുഖം താണു.

"സോറി ഹൈറുമ്മാ.. കണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് അടിക്കേണ്ടി വന്നത്.. ഇനി എനിക്ക് തന്നൂടെ ആലിയെ.."

"ദേ തള്ളേ... നിങ്ങടെ മോളേ എനിക്ക് കെട്ടിച്ച് തരാമെന്ന് പറഞ്ഞതാ നിങ്ങൾ.. അത് മറക്കണ്ട..."

അർഷാദ് അവർക്ക് നേരെ കയർത്തതും ദിയാൻ പെട്ടെന്നവനെ ആഞ്ഞു ചവിട്ടി.

"ഇനി നിന്റെ വായ തുറന്നാലുണ്ടല്ലോ പൊന്ന് മോനേ അർഷാദേ.. നീ ഇവിടുന്ന് തിരിച്ച് പോകത്തില്ല.. ആലിയ എനിക്കുള്ളതാ.. ആ ഉറപ്പ് ഹൈറുമ്മ എന്നേ എനിക്ക് തന്നതാ.."

ആലി പകപ്പോടെ ഉമ്മയെയും ദിയാനേയും മാറി മാറി നോക്കി.

"അപ്പൊ ഞങ്ങളെ എല്ലാവരെയും ചതിക്കുവായിരുന്നല്ലേ.. ഞാൻ ഉമ്മുമ്മാനോട്‌ പറയുയുന്നുണ്ട്.. തള്ളക്കും മക്കൾക്കും ഇനി പുറത്ത് കടക്കാം.."

ദിയാൻ പെട്ടെന്നവനടുത്തേക്ക് പാഞ്ഞു ചെന്ന് കോളറിൽ പിടിച്ച് വലിച്ച് പുറത്തേക്ക് തള്ളി.


"പറയെടാ.. ദേ ആ കാണുന്നതല്ലേ തറവാട്.  അവിടെ നീ പറഞ്ഞ ഉമ്മുമ്മയുണ്ടാകും.. പോയി പറയെടാ.."

പുച്ഛത്തോടെ പറഞ്ഞവനെ കലിപ്പിച്ച് നോക്കിയവൻ ഞൊണ്ടി നടന്നു പോയി.


----------


"പറ ഉമ്മാ.. ഞാൻ കേട്ടത് സത്യാണോ..? സാറിൻ ഉമ്മ പിന്നേം വാക്ക് കൊടുത്തായിരുന്നോ..?"

അടുക്കളയിൽ നിന്ന് ആലിയുടെ ശബ്ദം ഉയർന്നു കേട്ടതും പൊടിയോടൊപ്പം ഇരിക്കുവായിരുന്ന ദിയാൻ എഴുന്നേറ്റ് അങ്ങോട്ട് ചെന്നു.

"ആ അതേ.. സത്യമാണ്.."

"പിന്നെന്തിനാ ഉമ്മുമ്മാനോട്‌ ആ കല്യാണത്തിൻ സമ്മതം ആണെന്ന് പറഞ്ഞത്..?"

"അത് ഞാൻ പറയാം.."
ദിയാന്റെ ശബ്ദം ഉയർന്നപ്പോഴാണ് ആലി അവനെ ശ്രദ്ധിച്ചത് തന്നെ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story