എൻകാതലീ: ഭാഗം 81

enkathalee

രചന: ANSIYA SHERY

"ഹൈറുമ്മ ഒരു ദിവസം എനിക്ക് വിളിച്ചായിരുന്നു.. ഈ കല്യാണം എങ്ങനെ എങ്കിലും മുടക്കി നിന്നെ ഞാൻ കെട്ടണം എന്ന് പറഞ്.. ആദ്യമൊന്ന് പകച്ചെങ്കിലും 
സമ്മതം പറയാനുണ്ടായ കാരണവും പിന്നെ ആ ചെറ്റേടെ സ്വഭാവത്തെ കുറിച്ചും പറഞ്ഞപ്പോൾ എന്തോ ഹൈറുമ്മാനോട്‌ ഉണ്ടായ ചെറിയ ദേഷ്യവും പോയി..  നീ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് സഹിക്കാൻ കഴിയാതെയാണ് എനിക്ക് വിളിച്ചതെന്ന് കൂടെ പറഞ്ഞപ്പോൾ നിന്നെ ഞാനേ കെട്ടുകയൊള്ളു എന്ന ഉറപ്പ് ഞാൻ ഹൈറുമ്മാക്ക് നൽകി.."


ആലി ഉമ്മയെ നോക്കി. അവളുടെ നോട്ടം കണ്ടവർ തല കുനിച്ചതും ആലി കരച്ചിലോടെ പെട്ടെന്നവരെ കെട്ടിപ്പിടിച്ചു.

"എന്തിനാ മ്മാ.. ഇങ്ങനെയൊക്കെ.. ഇങ്ങടെ സന്തോഷം തന്നെ അല്ലേ എന്റെ സന്തോഷം.. എനിക്കീ കല്യാണത്തിൻ എതിർപ്പൊന്നും ഇല്ലാന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ.."

പെട്ടെന്ന് ദിയാൻ അവളുടെ കയ്യിൽ പിടിച്ച് വിളിച്ചതും അവളവന്റെ നെഞ്ചിൽ തട്ടി നിന്നു. പകപ്പോടെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.


"ആഹ്ഡീ.. ചെന്ന് കഴുത്ത് നീട്ടിക്കൊടുക്ക്.. ആ ചെറ്റ ഇവിടെ വന്ന് അത്രയൊക്കെ ചെയ്തിട്ടും അവൾക്ക് മതിയായില്ല.. മറ്റുള്ളോരുടെ സന്തോഷം മാത്രം നോക്കി ജീവിക്കാൻ നീയാരാടീ  മദർ തെരേസയോ..?" ഇനി നീ വല്ലതും പറഞ്ഞാലുണ്ടല്ലോ.."

അവൻ നിർത്തുന്നില്ലെന്ന് കണ്ടതും അവൾ പെട്ടെന്ന് അവനിൽ നിന്ന് മാറി നിന്ന് ഉമ്മാടെ പിറകിൽ ഒളിച്ച് നിന്ന് തല മാത്രം പുറത്തേക്കിട്ടവനെ നോക്കി.

അവളുടെ പ്രവർത്തി കണ്ട് അവന്റെ ദേഷ്യം പോലും മാഞ്ഞു പോയി. എങ്കിലും ഗൗരവത്തിൽ അവൻ അവളെ നോക്കി.

പെട്ടെന്നവൻ ഉമ്മാക്ക് അരികിലേക്ക് വന്ന് കയ്യിൽ പിടിച്ചതും ആലി പെട്ടെന്ന് പൊടിക്കരികിലേക്ക് മാറി നിന്നു.

"ഇനി അവര് വല്ല പ്രശ്നവുമുണ്ടാക്കി ഇങ്ങോട്ട് വന്നാൽ ഹൈറുമ്മ എന്നെ വന്ന് വിളിച്ചാൽ മതി.. ഞാൻ വന്ന് എന്റെ വീട്ടിലേക്ക് നിങ്ങളെ കൊണ്ട് പോകും.."

"അതിന്റെ ആവശ്യം ഞങ്ങൾക്കില്ല.."
എടുത്തടിച്ച പോലെ ആലി പറഞ്ഞതും അവനവളെയൊന്ന് നോക്കി. ഉള്ളിലെ നീരസത്തോടെ ആലി അവനിൽ നിന്ന് മുഖം വെട്ടിച്ചു.

"ഞങ്ങടെ വീടിന്റെ അടുത്ത് തന്നെ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്.. എന്തെങ്കിലും ബുദ്ധിമുട്ട് ഇവിടുന്നുണ്ടായാൽ നിങ്ങൾക്കവിടെ വന്ന് താമസിക്കാം.."

ഉമ്മയൊന്നും പറയാതെ അവന്റെ നെറുകിൽ തലോടി.


***


കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് സാതി ചെന്ന് നോക്കിയത്.
അമ്മയും അച്ഛനും ബന്ധു വീട്ടിൽ പോയിരിക്കുവാണ്. ആരവാണേൽ അച്ചുവിന്റെ കൂടെ കറങ്ങാനും..
ചുരുക്കി പറഞ്ഞാൽ സാതി മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു..

ആരവ് ആയിരിക്കുമെന്ന് വിചാരിച്ചാണ് വാതിൽ തുറന്നത്. എന്നാൽ മുന്നിൽ  അലക്സിനെ കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു.

പകപ്പോടെ അവനെ നോക്കി നിന്നതും അവനവളെ മറി കടന്ന് അകത്തേക്ക് കയറിയിരുന്നു.
പകപ്പ് വിട്ടു മാറിയതും പുറത്തേക്കൊന്ന് നോക്കിയവൾ വാതിൽ വേഗം അടച്ചു.

എന്നിട്ട് അകത്തേക്ക് ഓടി.
അവിടെ സോഫയിൽ കാലും കയറ്റി വെച്ചിരിക്കുന്നവനെ കണ്ട് അവളുടെ വാ താനേ തുറന്നു.

സ്വന്തം വീട് പോലെയല്ലേ അവൻ കയറിപ്പോയത്...!

"അലക്സേ..."

അവനാ വിളി കേൾക്കാത്ത മട്ടിൽ ടീവി ഓൺ ചെയ്തതും സാതിക്ക് എരിഞ്ഞു കയറി.


"ടാ അസുരാ..."
അവളുടെ വിളിയിൽ പെട്ടെന്നവൻ ചാടി എഴുന്നേറ്റതും സാതിയൊന്ന് പകച്ചു.
അവന്റെ മുഖം ചുവന്നു വരുന്നത് കണ്ടവളുടെ ഉള്ളിലൊരു വെള്ളിടി വിട്ടു.

"ഈശ്വരാ.. ഞാനിപ്പൊഴാ മറന്നത്.. കുളിക്കാൻ മറന്നു പോയല്ലോ.. "

അതും പറഞ് അവിടെ നിന്ന് വേഗം മുറിയിലേക്കോടി.

"ന്റെ കൃഷ്ണാ.. അങ്ങേരെന്തിനാണാവോ ഇപ്പോ ഇവിടെ വന്നത്.. ഒന്നും ചോദിക്കാനും പറ്റാത്ത അവസ്ഥ ആയിപ്പോയല്ലോ.."

മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും സ്വയം പറഞ്ഞു നടക്കവേ അവളുടെ മിഴികൾ വെറുതെ വാതിലിനരികിലേക്ക് നീണ്ടു.

കുറ്റിയിട്ട വാതിലിനരികിൽ ചാരി നിന്ന് കൈ കെട്ടി തന്നെ തന്നെ നിക്കുന്നവനെ കണ്ട് സാതിയുടെ കാലുകൾ നിശ്ചലമായി.

"ന്റെ കുഞ്ഞിഷ്ണാ..."
ഉള്ളിലൊരു ദൈവവിളി ഉയർന്നതോടൊപ്പം ഉമിനീരും ഇറക്കി.

അലക്സ് മെല്ലെ അവൾക്കരികിലേക്ക് നടന്ന് വന്നതും സാതിയുടെ കാലുകൾ പിറകോട്ട് ചലിച്ചു.
തൊട്ടടുത്ത് അവൻ എത്തിയതും അവൾ അവന്റെ മുഖത്തേക്ക് നോക്കി.

"ദേ അങ്ങോട്ട് നോക്ക്..."
പെട്ടെന്ന് ബെഡ്‌ഡിനരികിലേക് വിരൽ ചൂണ്ടി അവൾ പറഞ്ഞതും അവന്റെ നോട്ടം അങ്ങോട്ട് വീണു.

ആ സമയം കൊണ്ട് അവനെ തട്ടി മാറ്റി ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.. അതിന് മുന്നേ അവളുടെ അരയിലൂടെ കൈ ചുറ്റി പിടിച്ചവൻ എടുത്തുയർത്തി  ബെഡ്‌ഡിലേക്കിട്ടതും സാതി പകപ്പോടെ അവനെ  നോക്കി.


"ഇനി നീ എങ്ങനെ പോകും..?"
പിരികമുയർത്തി ചോദിക്കുന്നതിനൊപ്പം അവനവൾക്ക് മുകളിൽ കൈ കുത്തി നിന്നു.
അവളവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല. പല്ല് കടിസിച്ച് അവനെ നോക്കിയതും അവൻ പിരികമുയർത്തി.

"നിനക്കെന്നെ ഇനി അസുരനെന്ന് വിളിക്കണ്ടേ.."
ഗൗരവത്തിൽ ചോദിച്ചതും സാതി  വേണ്ടെന്ന് തലയാട്ടി.

"വേ.. വേണ്ട.."

"അങ്ങനെ പറയരുത്.. നീ അങ്ങനെ വിളിച്ചാൽ അല്ലേ എനിക്ക് നിനക്കുള്ള ശിക്ഷ തരാൻ പറ്റുവൊള്ളു.."

"ശി.. ശിക്ഷയോ..?😳"

"മ്മ്.. അതേ. ഇനി എന്നെ അങ്ങനെ വിളിക്കാൻ തോന്നുമ്പോഴൊക്കെ നിനക്കാ ശിക്ഷ ഓർമ്മ വരണം.."

പറയുന്നതിനൊപ്പം കൈകൾ കൊണ്ട് കഴുത്തിലേക്ക് പരന്നു കിടക്കുന്ന മുടിയിഴകളെ പിറകിലേക്ക് നീക്കി മാറ്റി.

സാതി അവനെ ഉമിനീരിറക്കി നോക്കി. 

"ഞാനിനി വിളിക്കില്ല.."

"വിളിക്കുവോ ഇല്ലയോ എന്നതല്ല.. വിളിച്ചതിനുള്ള ശിക്ഷയാണ്.."

"വേണ്ട അലക്... ആഹ്..."
പറയാൻ വന്നത് പൂർത്തിയാക്കും മുന്നേ അവന്റെ മുഖം കഴുത്തിലേക്ക് താഴ്ന്നതോടൊപ്പം അവിടെ ആഴത്തിൽ കടിച്ചകന്നു മാറി.

ആ നിമിഷം തന്നെ സാതി അവനെ തള്ളി മാറ്റി ചാടി എഴുന്നേറ്റ് കഴുത്തിൽ കൈ വെച്ചവനെ പല്ല് കടിച്ചു നോക്കി,.


"നിനക്കെന്തിന്റെ കേടാടാ അസു..."
പൂർത്തിയാക്കാതെ വിഴുങ്ങിയവൾ വാ പൊത്തി.

"എന്താ ഇനിയും വേണോ..?"

"വേണ്ട.. 😬"
പല്ല് കടിച്ചു പറയുന്നതിനോടൊപ്പം അവനിൽ നിന്ന് മുഖം തിരിച്ചിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story