എൻകാതലീ: ഭാഗം 82

enkathalee

രചന: ANSIYA SHERY

ബെഡ്‌ഡിൽ നിന്ന് എഴുന്നേറ്റ് സാതി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു. മുടി വകഞ്ഞു മാറ്റി കണ്ണാടിയിലൂടെ കഴുത്തിലേക്ക് നോക്കിയതും അവിടെ ചുവന്ന നിറമായി മാറിയത് കണ്ട് കലിപ്പോടെ തിരിഞ്ഞവനെ നോക്കി.

"നിനക്കെന്താ അലക്സേ..."

"എനിക്കെന്താ..?"

"കുന്തം.. നീയെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്.. ആരെങ്കിലും കണ്ടിരുന്നെങ്കിലോ..? അതും പട്ടാപ്പകൽ ഫ്രന്റിലൂടെ തന്നെ വരികയും ചെയ്തേക്കുന്നു.."

"എനിക്കെന്റെ പെണ്ണിനെ കാണാൻ തോന്നി.. വന്നു.. അതിന് നേരവും കാലവുമൊന്നും ഞാൻ നോക്കാറില്ല.."

ചുണ്ട് കോട്ടി അവൻ പറഞ്ഞതും സാതി സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.
അവനെയൊന്ന് കനപ്പിച്ച് നോക്കി ബെഡ്‌ഡിൽ ചെന്നിരുന്നതും കോളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് അതേ പടി എഴുന്നേറ്റു.

"ന്റെ കൃഷ്ണാ.. അമ്മേം അച്ഛനും വന്നെന്നാ തോന്നുന്നത്.. നിനക്കിപ്പോ സമാധാനം ആയല്ലോ.."
അലക്സിനെ കലിപ്പിച്ച് നോക്കി പേടിയോടെ പറഞ്ഞവൾ മുറിയിൽ ഉലാത്താൻ തുടങ്ങി.

"നീയിങ്ങനെ ടെൻഷൻ അടിച്ചോണ്ട് ഇരുന്നാൽ പിന്നെ വാതിൽ ആര് പോയി തുറക്കും."

"എന്നാ നീ പോയി തുറക്ക്.."
ദേഷ്യത്തിൽ പറഞ്ഞവൾ വിരൽ ഞൊടിച്ചു കൊണ്ട് വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അലക്സിന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞപ്പോൾ സാതി തല ഉയർത്തി നോക്കി. മുറിയിൽ അവനില്ലെന്ന് കണ്ടതും അവളൊരു പകപ്പോടെ പുറത്തേക്കോടി.

"തുറന്നോന്ന് പറഞ്ഞപ്പോഴേക്കും പോയി തുറന്നിരിക്കുന്നു.. അസുരൻ.."
പിറു പിറുത്ത് കൊണ്ട് ഹാളിലേക്ക് ചെന്നെങ്കിലും അവിടെ സോഫയിൽ മലർന്നു കിടക്കുന്ന അലക്സിനെയല്ലാതെ ആരെയും കണ്ടില്ല.

"അപ്പൊ അവര് വന്നില്ലേ..?"

"ഇല്ലാ..."
മെല്ലെ പറഞ്ഞതാണെങ്കിലും അതവൻ കേട്ടെന്ന് അവന്റെ മറുപടി കേട്ടപ്പോൾ മനസ്സിലായി.

"പിന്നാരാ ഇപ്പോ വന്നത്..?"

"ആവശ്യമില്ലാത്ത സാധനങ്ങൾ ഉണ്ടോ ചോദിച്ച് വന്നതാ.. നീ പുറത്തേക്ക് വരാഞ്ഞത് നന്നായി.. അല്ലേൽ നിന്നെ പിടിച്ചോണ്ട് പോയിരുന്നേനെ.."

"മ്മ്.." മൂളിയതിന് ശേഷമാണ് സാതിക്ക് സംഗതി കത്തിയത്. തനിക്കിട്ട് താങ്ങിയതാണെന്ന് മനസ്സിലായതും അവളവനടുത്തേക്ക് ഉറഞ്ഞു തുള്ളിക്കൊണ്ട് ചെന്നു.


"ഉഫ്.. ന്റെ പെണ്ണെ നീ ഇങ്ങനെ നിന്ന് തുള്ളല്ലേട്ടാ.."

"അയിന് നിനക്കെന്താടാ.. ഞാനിനിയും തുള്ളും.. തള്ളും.. അതൊക്കെ എന്റിഷ്ടം..😏"

പറഞ്ഞു തീർന്നതും പെട്ടെന്നവൻ അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടിരുന്നു.
അരയിലൂടെ കൈ ചുറ്റിയവൻ അവളിലെ പിടിത്തം മുറുക്കിയതും സാതി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.


"നീ തുള്ളിക്കോ.. എത്ര വേണേലും തുള്ളിക്കോ.. പക്ഷെ, പിന്നെ എന്റെ കൺട്രോൾ പോയി വല്ലോം ചെയ്തേച്ചാൽ നിന്ന് മോങ്ങീട്ട് കാര്യണ്ടാവില്ല..."


അപ്പോഴാണ് സാതിക്ക് ബോധം വന്നത്.. ഇത്രയും നേരം അവന്റെ മുന്നിൽ നിന്നത് ടീഷർട്ടും ഷോർട്ട്സുമിട്ടിട്ടാണെന്നുള്ള കാര്യം ഓർമ്മ വന്നതും അവൾ ഞെട്ടി.

ഒരു പിടച്ചിലോടെ അവനിൽ നിന്ന് അകന്നു മാറാൻ നോക്കി.
എന്നാൽ അലക്സ് അവളെ വിടാതെ പിടിച്ചതും സാതി ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി.


"സാതീ.. ഐ വാന്റ് എ ഡീപ് കിസ്..."

അവളുടെ കണ്ണുകളിൽ നോക്കി ആർദ്രമായി പറഞ്ഞവന്റെ മിഴികൾ അവളുടെ ചൊടിയിലേക്ക് നീണ്ടു.

"അ.. അലക്സേ.."

"നോ.. കാൾ മീ ഇച്ചായാ.. ഇങ്ങനെയുള്ള നിമിഷങ്ങളിലൊക്കെ നീ എന്നെ അങ്ങനെ വിളിച്ചാൽ മതി.."

സാതി അതിന് മറുപടിയൊന്നും നൽകാതെ അവന്റെ മിഴികളിലേക്ക് നോക്കി.


പെട്ടെന്നവൻ അവളെയും കൊണ്ട് എഴുനേറ്റ് സോഫയിലേക്ക് ചാരി ഇരുന്നതും ഇവനിത് എന്തിനുള്ള പുറപ്പാടാ എന്ന നിലക്ക് സാതിയവനെ നോക്കി.
അവളെ തനിക്ക് നേരെ മടിയിൽ തിരിച്ചിരുത്തിയവൻ അവളുടെ ഇരു കൈകളും പിടിച്ച് തന്റെ ഷോൾഡറിലേക്ക് വെച്ചു.


"എന്താ.. അല..."
പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവളുടെ വയറിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് അവളുടെ അധരങ്ങളെ തന്റെ അധരങ്ങളാൽ അവൻ കോർത്തിരുന്നു.

അവന്റെ ഷോൾഡറിൽ അവളുടെ കൈകൾ മുറുകി.
അവളുടെ കീഴ്ചുണ്ട് അവൻ വായിലാക്കിയപ്പോൾ സാതിയുടെ കണ്ണുകളൊന്ന് പിടഞ്ഞു.
ചുണ്ടിൽ നിന്നവന്റെ നീക്കം നാവിലേക്കെത്തിയതും നാവിനാൽ അവയെ കോർത്തു വലിച്ചു.
ഒപ്പം കൈകൾ അവളുടെ ടീ ഷർട്ടിനിടയിലൂടെ നഗ്നമായ വയറിൽ അലഞ്ഞു നടന്നു.

കൈകൾ മെല്ലെ മുകളിലേക്ക് നീങ്ങി മാറിലെത്തിയതും സാതി പകപ്പോടെ പെട്ടെന്നവനെ തള്ളി മാറ്റി.

"ന്റെ കൃഷ്ണാ.. കുറച്ചൂടെ വൈകിയിരുന്നെങ്കിൽ..😬"

പറയുന്നതിനോടൊപ്പം അവളവനെ പല്ല് കടിച്ചു നോക്കി.

"നീ പേടിക്കേണ്ടെടീ.. എന്തായാലും നമ്മുടെ കെട്ടിന് നമ്മുടെ മക്കൾ ഉണ്ടാകില്ല.. അത് പോരേ നിനക്ക്.."
സൈറ്റടിച്ചവൻ പറഞ്ഞതും സാതി അവനെ കൂർപ്പിച്ചു നോക്കി.

-----------

"ഹൈറേ.. ഡീ ഹൈറേ..."
ഉച്ചത്തിലുള്ള ഉമ്മുമ്മാടെ ശബ്ദം കേട്ടാണ് മൂന്ന് പേരും ഉമ്മറത്തേക്ക് ചെന്നത്.

ദേഷ്യത്തിൽ ചെയറിലിരിക്കുന്ന ഉമ്മുമ്മയെ കണ്ടതും ആലി ഉമ്മയെ നോക്കി കണ്ണടച്ച് കാണിച്ചു.


"എന്താ ഉമ്മാ...?"
സൗമ്യമായി ചോദിച്ചതും ചാടി എഴുന്നേറ്റ് അവരുമ്മയെ തറപ്പിച്ചു നോക്കി.


"എന്താന്നോ...?"

"ഉമ്മുമ്മ അതിന് ദേഷ്യപ്പെടുന്നതെന്തിനാ.. അതിന് മാത്രം ഉമ്മയൊന്നും പറഞ്ഞിട്ടില്ലല്ലോ.."
ആലി ഇടക്ക് കയറി പറഞ്ഞതും അവരവളെ ദേഷ്യത്തിൽ നോക്കി.


"ഇത്രേം ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ നില്കുന്നത് കണ്ടില്ലേ.. എന്റെ കുഞ്ഞിനെ എന്തിനാടീ നിങ്ങളെല്ലാം കൂടെ അടിച്ചത്.."

"കയ്യിലിരിപ്പ് നല്ലതല്ലെങ്കിൽ അങ്ങനെയൊക്കെ ഇരിക്കും.."

പുച്ഛത്തോടെ ആലി പറഞ്ഞതും അവരവളെ അടിക്കാൻ കയ്യോങ്ങി.
പെട്ടെന്നുമ്മ അവർക്കിടയിലേക്ക് കയറി നിന്നതും പകപ്പോടെ അവരുമ്മയെ നോക്കി..

"എന്റെ കുഞ്ഞിനെ അടിക്കാൻ ഞാൻ സമ്മതിക്കില്ലുമ്മാ..!!" ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story