എൻകാതലീ: ഭാഗം 85

enkathalee

രചന: ANSIYA SHERY

"വീട്ടിലെന്ത്‌ പ്രശ്നമാ ഉണ്ടായത്..?"

ചെയറിൽ ഇരുന്ന് ഉമ്മാടെ മടിയിലേക്ക് തല വെച്ച് കിടന്നുറങ്ങുന്ന ആലിയെ നോക്കിക്കൊണ്ട് ദിയാൻ പൊടിയോട് ചോദിച്ചു.

പറയണോ വേണ്ടയോ എന്നോർത്തവൾ ഒരു നിമിഷം ശങ്കിച്ചു. ഇനി വീട്ടിൽ ചെന്നാലും കയറാൻ പറ്റത്തില്ല. ഉമ്മുമ്മ ആട്ടിയോടിക്കും.
എല്ലാം അറിഞ്ഞാൽ കാക്കൂൻ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിലോ..

ഉള്ളിലാ ചിന്ത ഉയർന്നതും ഇന്നലെ നടന്നത് മുഴുവൻ ദിയാനോട്‌ അവൾ പറഞ്ഞു.
പറയുമ്പോഴവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

എല്ലാം ശാന്തമായി കേട്ടവന്റെ മിഴികൾ ആലിയിലേക്ക് നീണ്ടു.
അവളുടെ വാടിത്തളർന്ന മുഖവും ഇത്രയും നേരം അനുഭവിച്ച ഭയവും വേദനയും ഓർക്കവേ അവനുള്ളിൽ ദേഷ്യം നിറഞ്ഞു.
ഇതിൻ കാരണക്കാരയവരുടെ കരണത്തിട്ട് ഒന്ന് പൊട്ടിക്കാൻ അവന്റെ കൈ തരിച്ചു.

എങ്കിലും പൊടിയുടെ നോട്ടം കണ്ടവൻ മനസ്സിനെ ശാന്തമാക്കി നിർത്തി.


"ഇനി എന്താ നിങ്ങളുടെ പ്ലാൻ..?"

"അറിയില്ല.. എന്തായാലും ആ വീട്ടിലേക്കിനി ഇത്ത കയറുമെന്ന് എനിക്ക് തോന്നുന്നില്ല.. അത്രക്ക് ദേഷ്യം ഉമ്മുമ്മയോട് ഇത്താക്ക് ഉണ്ട്.. അത് കൊണ്ട് തന്നെ അവരെ കണ്ടാൽ ചിലപ്പോ നിയന്ത്രണം വിട്ടു പോയെന്ന് വരും.."


"പക്ഷെ നിങ്ങളുടെ സാധനങ്ങളെല്ലാം വീട്ടിലല്ലേ..?"


"മ്മ്.. അതെല്ലാം അവര് ഏർപ്പാടാക്കിയ ആൾക്കാർ പുറത്തേക്ക് ഇടും.."

"അതിന് മുന്നേ നമുക്ക് അവിടെ പോയി എടുത്ത് വരാം.."

"അതെങ്ങനെ.. ഇത്ത വരില്ല..."

"അവൾ വേണ്ട.. നമുക്ക് രണ്ട് പേർക്കും കൂടെ പോകാം.. പോയി വരുമ്പോഴേക്കും ഡിസ്ചാർജ് ആകും.. എന്നിട്ട്..."

"എന്നിട്ട്...?"

"നേരെ എന്റെ വീട്ടിലേക്ക് പോകാം.."

"വാട്ട്... അതിന് ഇത്ത സമ്മതിക്കില്ലെന്ന് പറഞ്ഞതല്ലേ.."

"നിന്റെ ഇത്താടെ സമ്മതം ആർക്ക് വേണം.. അവൾ വന്നില്ലേൽ പൊക്കിയെടുത്തിട്ടാണെങ്കിലും കൊണ്ട് പോകും ഞാൻ.."

അവൻ ദേഷ്യത്തോടെ പറയുന്നത് കേട്ട് പൊടിക്ക് ചിരി പൊട്ടി.
മുറിക്ക് പുറത്ത് അനുവിന് ഫോൺ വിളിച്ചോണ്ടിരിക്കുന്ന സാതിയോട് മാത്രം പറഞ്ഞവർ പുറത്തേക്ക് നടന്നു.


***

ആലി കണ്ണ് തുറന്നപ്പോൾ തന്നെ കണ്ടത് ഉമ്മയുടെ മുഖമാണ്.
അവൾ വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

"ഞാൻ ഒരുപാട് ഉറങ്ങിപ്പോയോ..? ഉമ്മാക്ക് വിളിക്കാമായിരുന്നില്ലേ.."

"സാരമില്ല... ഇന്നലെ നന്നായി ഉറങ്ങാൻ സാധിച്ചിട്ടില്ലല്ലോ നിനക്ക്.."


അവളൊന്നും മിണ്ടാതെ ചുറ്റും നോക്കി. മുറിയിൽ താനും ഉമ്മയും മാത്രമേ ഉള്ളുവെന്ന് അറിഞ്ഞപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു.

"അവരൊക്കെ എവിടേ...?"

"പുറത്തുണ്ടാകും.."

"മ്മ്.. ഞാനൊന്ന് നോക്കട്ടെ... ഉമ്മ കിടന്നോ.. എഴുന്നേൽക്കാൻ നിൽക്കണ്ട.."
അതും പറഞ്ഞവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
മുറിക്ക് പുറത്തുള്ള ബെഞ്ചിൽ ഇരിക്കുന്ന സാതിയെ കണ്ടവളുടെ മിഴികൾ ചുറ്റും പാഞ്ഞു.

"പൊടിയും സാറും എവിടേ സാതീ..?"

അവളുടെ ചോദ്യം കേട്ടതും സാതി പകപ്പോടെ ചാടി എഴുന്നേറ്റു.
എന്ത് പറയണമെന്നറിയാതെ അവൾ ശങ്കിച്ചു.
വീട്ടിലേക്ക് പോയി എന്നറിഞ്ഞാൽ അവൾ ദേഷ്യപ്പെടും എന്ന് സാതിക്ക് ഉറപ്പായിരുന്നു.

"പറ സാതീ.."

"ആലീ..."
പെട്ടെന്ന് ആരവിന്റെ ശബ്ദം കേട്ടതും രണ്ട് പേരുടെയും നോട്ടം അങ്ങോട്ട് വീണു.
സാതിക്കപ്പോഴാണ് സമാധാനം ആയത്.


"ഡിസ്ചാർജ് ആയിട്ടുണ്ട്.. ഇനി വീട്ടിലേക്ക് പോകാം.."

"ബില്ല്...?"

"ബില്ല് ഞാൻ അടച്ചിട്ടുണ്ട്.."
അവന്റെ മറുപടിയിൽ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവനതൊരു ബുദ്ധിമുട്ടായോ എന്നവൾ ചിന്തിച്ചു.

"ആരവേട്ടാ ഞാൻ..."

"ക്യാഷ് തരാം എന്ന് പറയാനാണെങ്കിൽ വേണ്ട.. സാതിയെ പോലെ തന്നെയാ എനിക്ക് നീയും.. അതിനിടയിൽ ഈ ഒരു നന്ദിയുടെയും തിരിച്ച് പണം തരലിന്റെയും ആവശ്യം ഇല്ല... കേട്ടോടീ അഭിമാനീ..."

ലാസ്റ്റ് ഒന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് അവളുടെ തലക്കിട്ടൊന്ന് മേടി. ആലി കണ്ണ് ഉരുട്ടിക്കൊണ്ടവനെ നോക്കിയതും സാതിയും ആരവും പൊട്ടിച്ചിരിച്ചു.


"വാ മുറിയിലേക്ക് പോകാം.. ഉമ്മ തനിച്ചല്ലേ..."
സാതി പറഞ്ഞതും മൂന്ന് പേരും കൂടെ മുറിക്കകത്തേക്ക് നടന്നു.

അപ്പോഴാണ് ആലിക്ക് പിന്നെയും പൊടിയുടെ കാര്യം ഓർമ്മ വന്നത്.

"അവരെവിടെ ആലി.. നീ കണ്ടില്ലായിരുന്നോ..?"

അവളുടെ ചോദ്യത്തിൽ സാതി വീണ്ടും പകച്ചു. 

"അവര്.. ആഹ് അവര്... ഇന്നലെ കരഞ്ഞത് കൊണ്ട് പൊടി ആകെ തളർന്നിരിക്കുവല്ലേ.. സാറവളെയും കൂട്ടി ഹോസ്പിറ്റലൊന്ന് ചുറ്റിക്കാണാൻ പോയതാ.."

അവളുടെ മറുപടിയിൽ തൃപ്തിയല്ലെങ്കിലും അവളൊന്ന് മൂളി.


"നിങ്ങൾ വീട്ടിൽ പൊക്കോ.. ഇന്നലെ വന്നതല്ലേ ?"
ആലി ആരവിനേയും സാതിയേയും നോക്കി പറഞ്ഞതും സാതി അവളെ കനപ്പിച്ചു നോക്കി.


"ഞങ്ങളിവിടെ നിൽക്കുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ പൊക്കോ.."
അതും പറഞ്ഞവൾ ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നതും ഫ്രന്റിൽ തന്നെ വന്നു കിടക്കുന്ന അലക്സിന്റെ വോയ്സ് മെസ്സേജ് കണ്ട് തുറന്നു നോക്കി.

"നിന്റെ അമ്മൂമ്മ ചത്ത് പോയോടീ പുല്ലേ ഫോൺ എടുക്കാതിരിക്കാൻ.. അവളുടെ ഒരു @&₹₹&#"

പ്രതീക്ഷിക്കാതെയുള്ള അവന്റെ അലർച്ചയിൽ അവളുടെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണു. ഇല്ല അതിന് മുന്നേ ചാടി പിടിച്ചവൾ മുന്നിൽ കണ്ണും മിഴിച്ച് ഇരിക്കുന്നവരെ നോക്കി വളിച്ച ഇളി ഇളിച്ചു കാണിച്ചു.


"ഇതെന്താടീ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടോ..?"
ആരവ് കണ്ണ് മിഴിച്ച് ചോദിച്ചതും അവൾ ഒന്നൂടെ ഇളിച്ചു കാണിച്ചിട്ട് ഫോണും കൊണ്ട് പുറത്തേക്ക് ഓടി.

-------


"ആരെ കാണിക്കാൻ വേണ്ടിയാണ് അവൾ ഫോണും കൊണ്ട് നടക്കുന്നത്.. ഒന്നുകിൽ കട്ടാക്കും.. ഇല്ലെങ്കിൽ മറ്റാരെങ്കിലുമായി കോളിലായിരിക്കും.. എന്നോട് മാത്രം സംസാരിക്കാനവൾക്ക് വയ്യ..."


ദേഷ്യത്തോടെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ് അലക്സ്...
പെട്ടെന്ന് ഫോൺ ബെല്ലടിച്ച ശബ്ദം കേട്ടതും അവൻ ഓടിച്ചാടി ചെന്നെടുത്തു.
സാതിയാണെന്ന് കണ്ടതും ഉള്ളിൽ ഒരു സന്തോഷം നിറഞ്ഞു.
ഒപ്പം ദേഷ്യവും..
അതേ ദേഷ്യത്തോടെ തന്നെ കാൾ അറ്റൻഡ് ചെയ്തവൻ ചെവിയോട് ചേർത്തു.


"നിനക്കെന്തിന്റെ കേടാടാ അസുരാ.. നീ എന്തൊക്കെയാ ആ വോയ്സിൽ പറഞ്ഞേ.. അവരുടെ മുന്നിൽ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി.. "


അവനെ പറയിക്കാൻ സമ്മതിക്കാതെ സാതി പറഞ്ഞതും അലക്സിന്റെ ദേഷ്യം കൂടി.

"ഉരിഞ്ഞു പോയെങ്കിൽ ഉരിഞ്ഞിട്ട് അവിടെ ഇരിക്കെടീ... നിനക്കെന്താടീ ഫോൺ വിളിച്ചാൽ എടുക്കാൻ അറിയില്ലേ.. കണ്ടില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു.. ഞാനാണ് വിളിക്കുന്നതെന്ന് അറിഞ്ഞിട്ടും നീ മനപ്പൂർവം കട്ടാക്കിയില്ലേടീ...😠"


"ഞാനത് നിന്നോട് സംസാരിക്കാൻ പറ്റിയ സിറ്റുവേഷനിൽ അല്ലായിരുന്നു.. അതാ അലക്സേ..."
സാതി ദയനീയമായി പറഞ്ഞെങ്കിലും അവനതൊന്നും കേട്ടില്ല.

"കണ്ടവന്മാരോട് ഫോണിൽ സംസാരിക്കുമ്പോൾ നിന്റെ സിറ്റുവേഷൻ ഒരു കുഴപ്പവുമില്ലല്ലോ.. എന്നോട് സംസാരിക്കുമ്പോൾ ആണല്ലേടീ നിനക്ക് പ്രശ്നം..."


"ഇച്ചായാ.. വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കണം.."

"ആടീ... ഉപയോഗിക്കാമെടീ.. നിനക്കെന്തും ആവാമല്ലോ.. എന്നോട് സംസാരിക്കുമ്പോ മാത്രം നിനക്ക് പ്രശ്നം..."


"ഒന്ന് നിർത്തുന്നുണ്ടോ.. ഞാൻ പറഞ്ഞില്ലേ നല്ല സിറ്റുവേഷൻ അല്ലായിരുന്നെന്ന്.. ഏത് നേരത്താണാവോ പ്രേമിക്കാൻ തോന്നിയത്..."

"ഇനിയും സമയം ഉണ്ടെടീ.. ഒഴിവാക്കിക്കോ.. അല്ലെങ്കിലും അട്ടയെ പിടിച്ച്  മെത്തയിൽ കിടത്തുമ്പോ ഓർക്കണമായിരുന്നു. ഒന്ന് കെട്ടിയ നിന്നെ ഞാൻ പ്രേമിച്ചത് തന്നെ ഭാഗ്യമായി കരുത്... ശത്രു എന്നും ശത്രു തന്നെയാ.. അത് ഓർക്കണമായിരുന്നു.. വെച്ചിട്ട് പോടീ പുല്ലേ..."

ആക്രോഷിച്ചു കൊണ്ട് അവൻ ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു.

സാതിയൊരു തരിപ്പോടെ നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ പറഞ്ഞ അവസാന വാചകങ്ങൾ തന്നെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു..!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story