എൻകാതലീ: ഭാഗം 86

രചന: ANSIYA SHERY

മനസ്സൊന്ന് ശാന്തമായതും കണ്ണുകളടച്ചു കൊണ്ട് അലക്സ് ബെഡ്‌ഡിലേക്ക് ചാഞ്ഞു.
പെട്ടെന്ന് തന്നെ മനസ്സിലേക്ക് നേരത്തേ പറഞ്ഞ വാക്കുകളെല്ലാം റീവൈൻഡ് അടിച്ചു വന്നതും ഒരു പകപ്പോടെ ബെഡ്‌ഡിൽ നിന്ന് ചാടി എഴുന്നേറ്റു.


"ഷിറ്റ്... ഞാനെന്തൊക്കെയാ അവളോട് പറഞ്ഞത്.."
മുടിയിൽ പിച്ചിയവൻ ദേഷ്യത്തെ അടക്കി നിർത്തി.

പിന്നെ വേഗം ചെന്ന് തറയിൽ കിടന്ന ഫോൺ എടുത്തു..

"ശേ..."
ഫോൺ ഓൺ ആകുന്നില്ലെന്ന് കണ്ടവൻ ദേഷ്യത്തോടെ അത് വീണ്ടും തറയിലേക്ക് വലിച്ചെറിഞ്ഞു.

"ഞാനെന്തൊക്കെയാ കർത്താവേ വിളിച്ചു പറഞ്ഞത്... അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ്.. അവൾക്ക് വേദനിച്ചു കാണുവോ..?"

സ്വയം ചോദിച്ചവൻ അവിടെ ഇരുന്ന ചെയറിലേക്ക് ആഞ്ഞു ചവിട്ടി.

-----------

"ഇത്താ..."
മുറിയിലേക്ക് സന്തോഷത്തോടെ പാഞ്ഞു കയറി വന്ന പൊടിയെ ആലി സംശയത്തോടെ നോക്കി.

"നീ എവിടെപ്പോയതായിരുന്നു..?"

"അത്.. വീട്ടിൽ..."

"വാട്ട്... വീട്ടിലോ...?"
ഒരു പകപ്പോടെ ആലിയും ഉമ്മയും അവളെ നോക്കി. ആലിയുടെ നോട്ടം സാതിയിലേക്ക് നീണ്ടതും അവൾ മെല്ലെ പുറത്തേക്ക് വലിഞ്ഞു.

"നീ.. നീ തനിച്ചെന്തിനാ അങ്ങോട്ട് പോയത്.. അവരെന്തെങ്കിലും പറഞ്ഞോ..  നിന്നോടാരാടീ തനിച്ച് അങ്ങോട്ട് പോകാൻ പറഞ്ഞത്.."

ആലി ദേഷ്യത്തോടെ അവളെ നോക്കി ചോദിച്ചു.


"അവൾ ഒറ്റക്കല്ല... ഞാനും അവളുടെ കൂടെ ഉണ്ടായിരുന്നു.."
ദിയാന്റെ ശബ്ദം കേട്ടതും ആലിയവനെ ഉറ്റു നോക്കി. പിന്നെ മുഖം തിരിച്ച് ഉമ്മയെ നോക്കി.

വീടിനെ കുറിച്ചുള്ള സംസാരം കേട്ടതിനാൽ ആകാം ആ മുഖത്ത് വേദന പടർന്നിട്ടുണ്ട്.


"ആഹ് നിങ്ങൾ വന്നോ.. ഡിസ്ചാർജ് ആയിട്ടുണ്ട്.. ഇനി വീട്ടിലേക്ക് പോകാം..."
അകത്തേക്ക് കയറി വന്ന് ദിയാനെ നോക്കി ആരവ് പറഞ്ഞതും അവൻ തല കുലുക്കി.

****

"നിങ്ങളിവിടെ നിൽക്ക്.... ഞാൻ ഒരു ഓട്ടോ വിളിച്ചിട്ട് വരാം..."

ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് കടന്നതും ഉമ്മയേയും പൊടിയേയും നോക്കി പറഞ്ഞതും ഉമ്മ തലകുലുക്കി.


"ആലീ... ഞങ്ങൾ പോകുവാട്ടോ.. ഇനി സമയം പോലെ വീട്ടിലേക്ക് വരാം.."
സാതി പറഞ്ഞതും ആലി അവളുടെ മുഖത്തേക്ക് നോക്കി. ആകെ വിളറി നിൽപ്പുണ്ടാ മുഖം.. എന്തോ ഒരു സങ്കടം അവളിലുണ്ടെന്ന് ആലിക്ക് തോന്നി.
പെട്ടെന്ന് ഇവൾക്കിതെന്താ പറ്റിയേ...

എങ്കിലും അവളൊന്നും ചോദിച്ചില്ല. സാതിയും ആരവും പോയതും ആലി വേഗം ഓട്ടോയുള്ളിടത്തേക്ക് ചെന്നു.

ഒരു ഓട്ടോ വിളിച്ച് ഉമ്മയും പൊടിയും നിൽക്കുന്നിടത്തേക്ക് ചെന്നെങ്കിലും അവിടെ അവരുണ്ടായിരുന്നില്ല.

ആലി  പേടിയോടെ ചുറ്റും നോക്കിയതും മുന്നിലൊരു കാർ വന്നു നിന്നു.
ഒരു പകപ്പോടെ കാറിലേക്ക് നോക്കിയതും ഫ്രന്റ്‌ സീറ്റിലിരിക്കുന്ന ഉമ്മയേയും ദിയാനേയും കണ്ട് ഞെട്ടി.

"ഉ.. ഉമ്മ എന്താ സാറിന്റെ കാറിൽ..."


"നമ്മൾ കാക്കൂന്റെ വീട്ടിലേക്കാ ഇത്താ പോകുന്നത്... വന്ന് കയർ..."
പിറകിൽ നിന്ന് പുറത്തേക്ക് തലയിട്ട് കൊണ്ട് പൊടി പറഞ്ഞതും ആലി നീരസത്തോടെ ദിയാനെ നോക്കി.

"അതൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ... ഞങ്ങൾ വീട്ടിലേക്ക് പൊക്കോളാം.."


"ഏത് വീട്ടിലേക്ക്..? കൂടുതൽ വാശി പിടിച്ചിരിക്കാതെ വന്ന് കയറെടീ.."
ദിയാൻ ശബ്ദമുയർത്തി പറഞ്ഞെങ്കിലും ആലി അത് കേൾക്കാത്ത മട്ടേ മുഖം തിരിച്ചു.


"ഉമ്മാ.. പൊടീ.. ഇറങ്ങിയേ..."

"ഇവളെ ഞാനിന്ന്..."
ദേഷ്യത്തോടെ പല്ലിറുമ്പിക്കൊണ്ട് ദിയാൻ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
ഉറഞ്ഞു തുള്ളിക്കൊണ്ട് നിൽക്കുന്ന ആലിക്കടുത്തേക്ക് ചെന്ന് അവളെ പെട്ടെന്ന് പൊക്കിയെടുത്ത് ഷോൾഡറിലേക്ക് ഇട്ടു.

ആലി ഒരു പകപ്പോടെ അവന്റെ ഷർട്ടിൽ പിടിത്തമിട്ടു.

"ആഹ്.. സാറേ ന്നേ വിട്.. ഞാനിപ്പോ വീഴും... സാർ..."

"നിന്ന് പിടിക്കാതെടീ കുരിപ്പേ.. നല്ല ഭാഷയിൽ പറഞ്ഞാൽ അവൾ കേൾക്കത്തില്ല.."

അതും പറഞ്ഞവൻ പിൻ വശത്തെ ഡോർ തുറന്ന് അവളെ സീറ്റിലേക്ക് ഇരുത്തി.

"ഉഫ്.. ന്റെ കാക്കൂ.. ഇങ്ങൾ പറഞ്ഞ പോലെ ഇത്തൂനെ പൊക്കിയെടുക്കും എന്ന് ഞാൻ വിചാരിച്ചില്ല..😍"

പൊടി അത്ഭുതത്തോടെ പറഞ്ഞതും ദിയാൻ അവൾക്കൊന്ന് സൈറ്റടിച്ചു കാണിച്ചിട്ട്... പുറത്തേക്ക് ഇറങ്ങിയോടാൻ നിൽക്കുന്ന ആലിയെ അകത്തേക്ക് തന്നെ തള്ളി ഡോർ വലിച്ചടച്ചു.


"ഇനിയിത് തുറക്കാൻ നോക്കണ്ട.. ഞാൻ ലോക്ക് ചെയ്തിട്ടുണ്ട്..."
അതും പറഞ്ഞവൻ ആ ഓട്ടോ ഡ്രൈവറെ പറഞ്ഞയച്ച് കാറിലേക്ക് ചെന്നിരുന്നു.

ക്ഷീണം കാരണം ഉമ്മ കണ്ണടച്ചിട്ടുണ്ട്.
പൊടിയാണേൽ ഫോണിൽ തല കുമ്പിട്ടിരിക്കുവാണ്.
കാറിലെ മിററിലൂടെ അവൻ ആലിയെ നോക്കി.

മുഖവും വീർപ്പിച്ച് പുറത്തേക്ക് നോക്കി കയ്യും കെട്ടി ഇരിക്കുവാണ് കക്ഷി..
ഇടയ്ക്കിടെ ആ മിഴികൾ നനയുന്നുമുണ്ട്.

അത് കണ്ട് ഉള്ളിലൊരു നോവ് നിറഞ്ഞെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല.
ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനുള്ള അവളുടെ വാശി ഓർക്കവേ അവനിൽ അഭിമാനം നിറഞ്ഞു. ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.


"നേരെ നോക്കി ഓടിക്ക്.. ഇല്ലേൽ പിന്നെ പിന്നീട് നോക്കാൻ ആളുണ്ടാവത്തില്ല.."
പെട്ടെന്ന് പൊടിയുടെ ശബ്ദം കേട്ടതും അവൻ പകപ്പോടെ അവളിൽ നിന്ന് കണ്ണുകൾ മാറ്റി.

ആലി അവനേയും പൊടിയേയും സംശയത്തോടെ മാറി മാറി നോക്കി.

"എന്താ പൊടീ..?"

"ഒന്നുല്ല എന്റെ ഇത്തൂ... കേൾക്കേണ്ട ആൾക്ക് അത് മനസ്സിലായിട്ടുണ്ട്.. അല്ലേ കാക്കൂ..🤭"
ദിയാനൊന്ന് ചൂളിപ്പോയി. പല്ല് കടിച്ചു കൊണ്ടവൻ പൊടിയെ പ്രാകി.

അത്യാവശ്യം വലിയൊരു വീട്ടിലേക്ക് കാർ കയറിയതും ആലി പുറത്തേക്ക് നോക്കി.


"ഉഫ്.. കാക്കു റിച്ച് ആണല്ലേ.."
പൊടി അത്ഭുതത്തോടെ ചോദിച്ചതും അവനൊന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങി.

ഡോർ തുറന്ന് ആലിയിറങ്ങി ഫ്രന്റിലെ ഡോർ തുറന്ന് ഉമ്മയെ എഴുന്നേൽപ്പിച്ചു.


"നിനക്കെന്താ ഹൈറേ പറ്റിയേ...?"
പെട്ടെന്ന് ഒരു അലർച്ച കേട്ട് മൂവരും പകപ്പോടെ അങ്ങോട്ട് നോക്കി.
അകത്ത് നിന്ന് ദൃതിയിൽ നടന്നു വന്ന ഫാത്തിമ്മ ഉമ്മയുടെ കയ്യിൽ പിടിച്ചതും ആലി ഉമ്മയിലുള്ള പിടി വിട്ടു.


"ഒന്നുല്ല ന്റെ പെണ്ണെ.. ചെറിയൊരു നെഞ്ച് വേദന.. അത്രയേ ഒള്ളു.."


"അത് കൊണ്ടായിരിക്കും അല്ലെടി ഈ കുഞ്ഞുങ്ങൾ അലറിക്കരഞ്ഞത്.."
കണ്ണുരുട്ടി നോക്കിയതും ഉമ്മ ചിരിച്ചു കാണിച്ചു.


"അതേ.. അകത്തേക്ക് കയറിയിരുന്നിട്ട് പോരേ സുഹൃത്തിനോടുള്ള പരിഭവം പറച്ചിൽ... "
ദിയാൻ അവരെ കളിയാക്കി പറഞ്ഞതും ഫാത്തിമ്മ അവനെ കണ്ണുരുട്ടി നോക്കി.


"നീ പോടാ ചെറുക്കാ.. നീ വന്നേ ഹൈറേ.. കുറേ പറയാനുണ്ട്.. മക്കളെ നിങ്ങളും വാ..."
അതും പറഞ് ഉമ്മയുടെ കൈ പിടിച്ചവർ അകത്തേക്ക് നടന്നതും പൊടിയും അവർക്ക് പിറകെ നടന്നു.

എന്തോ പിറകോട്ട് വലിക്കുന്ന പോലെ.. മുന്നോട്ട് ചലിക്കാൻ കാലുകൾ അനുവദിക്കുന്നതേയില്ല.

പെട്ടെന്ന് കയ്യിലൊരു പിടി വീണതും ആലി തല ചെരിച്ചു നോക്കി.
ദിയാനാണെന്ന് കണ്ടവൾ എന്തോ പറയാനായി തുനിഞ്ഞതും അവൻ ചുണ്ടിൽ കൈ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.

"സാ.. സാറേ... വീട്ടിൽ..."


"നിങ്ങൾക്കാവശ്യമുള്ള എല്ലാ സാധനങ്ങളും പൊടി വീട്ടിൽ നിന്ന് എടുത്തിട്ടുണ്ട്.. കാറിന്റെ ഡിക്കിയിലുണ്ട് അതെല്ലാം. പിന്നെ പേടിക്കണ്ട.. അവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.."

അതും പറഞ് അവളുടെ കയ്യിലെ പിടി വിടാതെ തന്നെ അവളുമായി അകത്തേക്ക് നടന്നു..!


-------------

വീട്ടിലെത്തിയതും വേഗം മുറിയിലേക്ക് ഓടിയവളെ കണ്ട് ആരവിന്റെ നെറ്റി ചുളിഞ്ഞു.
എങ്കിലും ഉള്ളിൽ ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അത് കാര്യമാക്കാതെയവൻ തന്റെ മുറിയിലേക്ക് നടന്നു.

"കാര്യമെന്താണെന്ന് പോലും ഒന്ന് അന്വേഷിച്ചില്ല. അതും പോരാഞ് പഴയ കാര്യവും അതിലേക്ക് വലിച്ചിട്ടു.. അപ്പൊ എന്നോട് ഉണ്ടായിരുന്ന ഇഷ്ടം സത്യമല്ലായിരുന്നല്ലേ..."

സ്വയം  പതം പറഞ്ഞവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story