എൻകാതലീ: ഭാഗം 87

enkathalee

രചന: ANSIYA SHERY

സ്വീകരണ മുറിയിലിരിക്കുമ്പോഴും ആലിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല.
അർഹത ഇല്ലാത്തതെന്തോ നേടിയ അനുഭൂതി ആയിരുന്നു അവൾക്ക്..

അത് കൊണ്ട് തന്നെ ഇരുന്നിടത്ത് തന്നെ അവൾ പല തവണ തിരിഞ്ഞു മറിഞ്ഞു കളിക്കാൻ നോക്കി. ദിയാന്റെ കണ്ണുരുട്ടൽ കണ്ടതിൽ പിന്നെ അവൾ സോഫയിൽ നിന്ന് ചലിച്ചതേയില്ല.


"ചായ കുടി കഴിഞ്ഞില്ലേ.. ഇനി മക്കൾ വീടൊക്കെ ചുറ്റിക്കണ്ടോ.. ഞാനും ഹൈറയും കൂടെ വിശേഷം പറഞ്ഞിരിക്കട്ടെ..."

അതും പറഞ് ഉമ്മയെ കൂട്ടി ഫാത്തിമ്മ അവിടെ നിന്ന് പോയതും ആലിയുടെ നോട്ടം പൊടിയിലേക്കും ദിയാനിലേക്കും നീണ്ടു.

"ഇത്താ വാ പോയി കാണാം.."

"നീ നടന്നോ പൊടീ.. നിന്റെ ഇത്തയെ കൂട്ടി ഞാനങ്ങോട്ട് വന്നോളാം.."
ദിയാൻ പറഞ്ഞത് കേട്ട് ആലി പകപ്പോടെ  അവന്റെ മുഖത്തേക്ക് നോക്കി. രണ്ട് പേരെയും നോക്കി ഒന്ന് ആക്കിച്ചിരിച്ചു കൊണ്ട് പൊടി പോയതും അതേ പകപ്പോടെ ആലി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.
പൊടിക്ക് പിറകെ ഓടാനായി തുനിഞ്ഞതും മുന്നിലവൻ തടസ്സമായി നിന്നിരുന്നു.


"സാർ... മാറിനിൽക്ക്..."


"മാറി നില്ക്കാനാണെങ്കിൽ എനിക്ക് തടഞ്ഞു നിർത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ..?"
പിരികമുയർത്തി അവൻ ചോദിച്ചതും ആലി പല്ല് കടിച്ചു കൊണ്ട് മുഖം തിരിച്ചു.


"ഡീ... അഭിമാനി.. മുഖത്തേക്ക് നോക്ക്.."

"അതേ... ഞാൻ അഭിമാനി തന്നെയാ.. അതിന് നിങ്ങൾക്കെന്താ..?"

"എനിക്കെന്താ.. ഒന്നുല്ല.."

"ഒന്നുല്ലല്ലോ.. എന്നാൽ അങ്ങോട്ട് മാറി നിൽക്ക്..."

"നിന്നില്ലേൽ..?"

"നിന്നില്ലേൽ പിടിച്ചു വെച്ച്..."

"പിടിച്ചു വെച്ച്... ഒരു ഉമ്മ തരുവോ..?"

അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞതും ആലിയുടെ കണ്ണ് തള്ളി. ഉറഞ്ഞു തുള്ളിക്കൊണ്ടവൾ സോഫയിൽ ചെന്നിരുന്നതും ചിരി കടിച്ചമർത്തികൊണ്ടവൻ അവൾക്കടുത്ത് ചെന്നിരുന്നു.
എങ്കിലും അവനെ കാണാത്ത മട്ടേ അവൾ ചുറ്റും നോക്കിയിരുന്നു.

"നിനക്കെന്നോട് ഇപ്പോഴും ഇഷ്ടം തോന്നിയിട്ടില്ലേടീ... അത് കൊണ്ടാണോ ഇപ്പോഴും ഒരു അപരിചിതനെ പോലെ..."
ബാക്കി പറയാതെ അവൻ നിർത്തി. വാക്കുകളിൽ ഇടർച്ച വന്നിരുന്നു.
ആലിയവന്റെ മുഖത്തേക്ക് നോക്കി.


"സാറിനെന്ത് തോന്നുന്നു...?"

"എനിക്കെന്ത് തോന്നിയിട്ടും കാര്യമില്ലല്ലോ..  അറിയേണ്ടത് നിന്റെ നാവിൽ നിന്നാണ്.."


"അങ്ങനിപ്പോ ചോദിച്ചാ.."

"ചോദിച്ചാ...?" അവന്റെ വാക്കുകളിൽ ആകാംക്ഷ നിറഞ്ഞു.

"ഞാൻ പറയാം.. പക്ഷെ അതിന് മുന്നേ എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്.. എന്നിട്ടേ തീരുമാനമെടുക്കാൻ പറ്റൂ.."

"എന്ത് കാര്യങ്ങൾ..?"

"സാറിനെന്നോട് എങ്ങനെയാ ഇഷ്ടം തോന്നിയേ..? എപ്പോഴാ ഇഷ്ടം തോന്നിയേ..?"
അവളുടെ ചോദ്യം കേട്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.


"അങ്ങനിപ്പോ ചോദിച്ചാ... "

"ചോദിച്ചാ..?" നേരത്തേ അവനിലുണ്ടായിരുന്ന ആകാംക്ഷ അവളിൽ നിറഞ്ഞു.

"പ്രത്യേകിച്ച് കാരണമൊന്നുമില്ല.. ക്ലാസ്സിലെ എല്ലാ സ്റ്റുഡന്റസും എന്നോട് കൂട്ടായിരുന്നു. നീ ഒഴികെ.. ക്ലാസിൽ വെച്ച് മാത്രം എന്നെ നോക്കും. പുറത്ത് വെച്ച് കണ്ടാൽ വഴി മാറി നടക്കും. അത് കൊണ്ട് തന്നെ പിന്നീട് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ആ ശ്രദ്ധ പിന്നീട് ഞാൻ പോലും അറിയാണ്ട് പ്രണയത്തിലേക്ക് വഴി മാറി. അന്ന് നീ അവളുടെ വക്കാലത്തുമായി കത്തും തന്ന് പോയപ്പോഴുണ്ടല്ലോ നിന്റെ ചെവിക്കല്ല് അടിച്ച് ഒന്ന് പൊട്ടിക്കാനാ എനിക്ക് തോന്നിയത്..."
അവസാനം ദേഷ്യത്തിൽ അവൻ പറഞ്ഞതും ആലി പെട്ടെന്ന് കവിൾ പൊത്തിപ്പിടിച്ചു.
അത് കണ്ടവൻ അറിയാതെ ചിരിച്ചു പോയി.

"അതിനെന്തിനാ സാറിൻ എന്നോട് ദേഷ്യം തോന്നുന്നത്..?"
കണ്ണും മിഴിച്ചുള്ള അവളുടെ ചോദ്യത്തിൽ അവന്റെ വാ തുറന്നു.
അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.


"പിന്നെ പ്രേമിക്കുന്ന പെണ്ണ് വന്ന് എന്റെ കൂട്ടുകാരിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഞാൻ ചിരിച്ചോണ്ട് നിൽക്കണമായിരുന്നോ..?"

ശബ്ദമുയർത്തി ചോദിച്ചതും അവളറിയാതെ തലയാട്ടിയതും കണ്ണ് കൂർപ്പിച്ച് അവനൊരൊറ്റ നോട്ടമായിരുന്നു.

പെട്ടെന്ന് ബോധം വന്ന പോലെ അവനെ തള്ളി മാറ്റി ആലി അവിടെ നിന്നോടി.

----------


"ഉമ്മാ വാ പോവാം...."

അടുക്കളയിൽ ഫാത്തിമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുവായിരുന്ന ഉമ്മാക്ക് അരികിൽ ചെന്ന് പതുങ്ങിയ ശബ്ദത്തിൽ ആലി പറഞ്ഞതും ഫാത്തിമ്മ അവളെ നോക്കി.


"എന്താ മോളേ...?"

"ഒ.. ഒന്നുല്ല.. ഫാത്തിമ്മാ.. ഞാൻ വെറുതെ വന്നതാ.."
അതും പറഞ്ഞവൾ ഉമ്മാനോട് കണ്ണ് കൊണ്ട് പോകാം എന്ന് ആഗ്യം കാണിച്ചു.

"ഹൈറുമ്മാ..."
പെട്ടെന്ന് പിറകിൽ നിന്ന് ദിയാന്റെ ശബ്ദം കേട്ടതും ആലി പകപ്പോടെ ഉമ്മാന്റെ അരികിൽ നിന്ന് മാറി നിന്നു.
വെപ്രാളത്തോടെ നില്കുന്നവളെ സംശയത്തോടെ ഒന്ന് നോക്കിയവൻ ഉമ്മാക്ക് നേരെ തിരിഞ്ഞു.

"ഞാൻ പറഞ്ഞ പോലെ ഇവിടെ താമസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഹൈറുമ്മാക്ക് ഞങ്ങടെ ഗസ്റ്റ് ഹൗസിൽ താമസിക്കാം.. ഇതിന്റെ തൊട്ടപ്പുറത്ത് തന്നെയാണ്.."


അതിനുമ്മ ആലിയേ ഒന്ന് നോക്കി തലയാട്ടിയപ്പോഴാണ് അവൾക്ക് സമാധാനമായത്.


----------------


ഒറ്റ നോട്ടത്തിൽ തന്നെ ആലിക്ക് ആ ഗസ്റ്റ് ഹൗസ് ഇഷ്ടമായി. അകത്തേക്ക് കയറിയപ്പോൾ തന്നെ വല്ലാത്തൊരു സമാധാനം ഉള്ളിൽ നിറഞ്ഞ പോലെ..

എല്ലാം സെറ്റാക്കിയതിന് ശേഷം സലാം പറഞ് ഇറങ്ങാൻ പോയ ദിയാന്റെ പിറകെ ആലി ഓടി.

"സാർ...."
അവന്റെ കാലുകൾ നിശ്ചലമായി.


"എങനെ നന്ദി പറയണം എന്നറിയില്ല.. ഇത്ര ഒക്കെ പ്രശ്നം സംഭവിച്ചിട്ടും എന്റെ ഉമ്മ ഇപ്പോഴും സന്തോഷത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ പങ്ക് സാറിനും കൂടെയുണ്ട്... ഞാനിതിന് എന്ത് പ്രത്യുപകാരമാ ചെയ്യേണ്ടത്..."


പറയുമ്പോഴവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചുറ്റുമൊന്ന് നോക്കി ദിയാൻ അവൾക്കടുത്തേക്ക് കുറച്ച് നീങ്ങി നിന്നു.


"നീ പ്രത്യേകിച്ചൊന്നും ചെയ്യണ്ട.. ഉള്ള് തുറന്ന് എന്നെ ഇഷ്ടമാണ് എന്നൊന്ന് പറഞ്ഞാൽ മാത്രം മതി..."
ആലി പകപ്പോടെയും ദയനീയതയോടെയും അവന്റെ മുഖത്തേക്ക് നോക്കി.
പെട്ടെന്ന് അവൾക്കടുത്തേക്ക് മുഖം കുനിച്ചവൻ കവിളിൽ അമർത്തി ചുംബിച്ചതും കണ്ണുകൾ മിഴിഞ്ഞു.

ഒന്ന് സൈറ്റടിച്ചു കാണിച്ചവൻ ഓടിപ്പോയപ്പോഴും അതേ പടി തരിച്ചവൾ നിന്നു....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story