എൻകാതലീ: ഭാഗം 88

enkathalee

രചന: ANSIYA SHERY

കണ്ണുകൾ അടഞ്ഞു പോകുന്ന സമയത്താണ് ഫോൺ നിർത്താതെ അടിച്ചത്. കണ്ണുകൾ പോലും തുറക്കാതെ കാൾ അറ്റൻഡ് ചെയ്‌തവൾ ചെവിയോട് ചേർത്തു.


"വന്ന് ബാൽക്കണി വാതിൽ തുറക്ക്...."
മറുവശത്ത് നിന്ന് കേട്ട ശബ്ദത്തിൽ പകപ്പോടെ അവൾ കണ്ണുകൾ തുറന്നു. ഫോൺ നീട്ടി നോക്കിയതും അതിൽ തെളിഞ്ഞു വന്ന അലക്സിന്റെ നമ്പർ കണ്ടവൾ പകപ്പോടെ ചാടി എഴുന്നേറ്റു.
പിന്നെ ഒന്നും മിണ്ടാതെ ഫോൺ ചെവിയോട് ചേർത്തു.


"പ്ലീസെടീ.. ഒന്ന് വന്ന് വാതിൽ തുറക്ക് പെണ്ണേ.."

"നിനക്കെന്താ അലക്സേ.. ശല്യപ്പെടുത്താതെ ഒന്ന് പോയേ.. ഞാൻ വാതിൽ തുറക്കില്ല.."

ദേഷ്യം വന്നെങ്കിലും അലക്സ് അത് കടിച്ചമർത്തി.


"ഓക്കേ തുറക്കണ്ട... ഞാൻ നിന്റെ ഈ ബാൽക്കണി വാതിലിൽ ഇങ്ങനെ മുട്ടിക്കൊണ്ടിരിക്കാം.. ശബ്ദം കേട്ട് എല്ലാവരും എഴുന്നേൽക്കും.. പിന്നെ അകത്തേക്ക് വരാൻ എനിക്ക് എളുപ്പമാണ്..."

അതും പറഞ്ഞവൻ ഡോറിലൊന്ന് കൊട്ടി.

"വേ.. വേണ്ട..  ഞാൻ വാതിൽ തുറക്കാം.."
പകപ്പോടെ പറഞ്ഞവൾ ഫോൺ ടേബിളിലേക്ക് വെച്ച് ഓടിച്ചെന്ന് ബാൽക്കണിയുടെ വാതിൽ തുറന്നു.

പെട്ടെന്ന് തന്നെ അവളെയവൻ ഇറുകെ പുണർന്നതും സാതിയൊന്ന് പകച്ചു. അവനിൽ നിന്നുയരുന്ന മദ്യത്തിന്റെ ഗന്ധം അവളുടെ നെറ്റി ചുളിച്ചു.


"നീ കുടിച്ചിട്ടുണ്ടോ..?"

പകപ്പോടെ അവനെ തള്ളി മാറ്റി ചോദിച്ചതും ഒന്ന് തല കുടഞ്ഞു കൊണ്ട് നേരെ നിന്നവൻ ഇല്ലെന്നും ഉണ്ടെന്നും തലയാട്ടി.

"കള്ളും കുടിച്ചിട്ടാണോ എന്റെ വീട്ടിലേക്ക് വന്നത്.. കൃഷ്ണാ.. ഏത് നേരത്താണാവോ.. നിനക്കെന്താ വേണ്ടത്..?"

"സോറി...."
തല കുമ്പിട്ടവൻ പറഞ്ഞെങ്കിലും അവളിൽ ഭാവമാറ്റം ഒന്നും ഉണ്ടായില്ല.


"ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്.. അല്ലാതെ ഞാൻ ഒന്നും ചിന്തിച്ചിട്ടില്ല.."


"അലക്സിനറിയോ..."
അവളുടെ വാക്കുകൾ കേട്ടവൻ തലയുയർത്തി അവളെ നോക്കി.

"ദേഷ്യം വരുന്ന സമയത്ത് പറയുന്ന വാക്കുകളൊക്കെ ഉള്ളിൽ നിന്ന് വരുന്നവയാണ്. അലക്സിന് അപ്പോൾ ദേഷ്യം വന്നു. അപ്പോൾ ഉള്ളിലുള്ളതും പുറത്ത് വന്നു.."

"ഞാനങ്ങനെ  മനസ്സിൽ ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞതല്ലേ..."
ദേഷ്യത്തിൽ അവൻ ഒച്ചയിട്ടതും സാതി പെട്ടെന്ന് അവന്റെ വാ പൊത്തി.


"വേണ്ട അലക്സേ.. ശബ്ദം കേട്ട് എല്ലാവരും എണീറ്റ് വന്നാൽ പ്രശ്നമാ..
അവർക്കറിയില്ലല്ലോ.. നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിച്ച കാര്യം.."

പകപ്പോടെ അലക്സ് അവളുടെ കൈകളെ തട്ടി മാറ്റി.

"നീ.. നീയെന്താ പറഞ്ഞേ..?"

"#അല്ലെങ്കിലും അട്ടയെ പിടിച്ച്  മെത്തയിൽ കിടത്തുമ്പോ ഓർക്കണമായിരുന്നു. ഒന്ന് കെട്ടിയ നിന്നെ ഞാൻ പ്രേമിച്ചത് തന്നെ ഭാഗ്യമായി കരുത്... ശത്രു എന്നും ശത്രു തന്നെയാ.. അത് ഓർക്കണമായിരുന്നു.. വെച്ചിട്ട് പോടീ പുല്ലേ...#"
താൻ പറഞ്ഞ വാക്കുകളെല്ലാം തന്നെ അവൾ റിപ്പീറ്റ് അടിച്ചതും കണ്ണുകൾ ഇറുകെ അടച്ചവൻ തല താഴ്ത്തി.

"ഓർമ്മയില്ലേ ഈ വാക്കുകൾ... നീ തന്നെ പറഞ്ഞതാണ്. എന്നെ സ്നേഹിച്ചത് ഒരബന്ധമായി പോയി എന്നല്ലേ ഇതിനർത്ഥം.. സമയം ഇനിയുമുണ്ട് എന്നെ ഒഴിവാ..."

പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അലക്സ് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വലിച്ചതും സാതിയവന്റെ നെഞ്ചിൽ തട്ടി നിന്നു.


"ആഹ് പറഞ്ഞു.. അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.. അത് ഞാൻ പോലും മനസ്സിൽ ചിന്തിക്കാത്ത എന്തൊക്കെയോ ആയിപ്പോയി.. അതിന്റെ പേരിൽ പിന്നേം കുത്തി നോവിക്കല്ലേ..."


"ഞാനിങ്ങനെ പറയുമ്പോൾ നിനക്ക് നോവുന്നുണ്ടല്ലേ.. അപ്പൊ നീ ആ പറഞ്ഞ വാക്കുകളൊക്കെ കേട്ട എന്റെ അവസ്ഥയോ.."
അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു.
അതിന് മറുപടിയായി അവനിലൊന്നും ഉണ്ടായിരുന്നില്ല.


"ഓകെ... നീയും എന്നെ എന്തേലൊക്കെ എനിക്കും അത് പോലെ നോവുന്ന രീതിയിൽ പറഞ്ഞോ... അങ്ങനെയെങ്കിലും ഒന്ന് മിണ്ടോ..?"

"നീ ഇപ്പോൾ എന്നെ ചേർത്തു പിടിച്ചിരിക്കുന്നത് എന്റെ ശരീരത്തോടുള്ള ഇഷ്ടം കൊണ്ടല്ലേ..."

"വാട്ട്..." എന്നലറാനായി അവൻ വാ തുറന്നതും സാതി അവന്റെ വാ പൊത്തിപ്പിടിച്ചു.


"ഒരു തവണ അലറല്ലേ എന്ന് ഞാൻ നിന്നോട് പറഞ്ഞതാണ്."

അലക്സ് പെട്ടെന്ന് അവളുടെ ഇടുപ്പിലെ പിടി അയച്ചു.

"നീ... നീ എന്താ ഇപ്പോ പറഞ്ഞേ..?"

"കേട്ടില്ലേ.. ഇല്ലേൽ ഒന്നൂടെ റിവൈൻഡ് അടിച്ചു നോക്ക്..."

"ഞാനെല്ലാം കേട്ടതാണ്... ഞാനങ്ങനെയാണ് നിന്നെ കാണുന്നതെന്ന് നിനക്ക് തോന്നിയോടി.."
ദേഷ്യത്തിൽ അവൻ അവളെ പിടിച്ചു കുലുക്കി ചോദിച്ചതും സാതിയവന്റെ കൈകളെ തട്ടി മാറ്റി കൈ കെട്ടി നിന്നു.

"ഞാനിപ്പോ പറഞ്ഞ വാക്കുകൾ നിനക്ക് പൊള്ളിയോ..? പൊള്ളിയെങ്കിൽ അത് പോലെ തന്നെയായിരുന്നു നീ എന്നോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ചതും.."

അവൻ പെട്ടെന്ന് നിശബ്ദനായി. പിന്നെ പെട്ടെന്നവളെ കെട്ടിപ്പിടിച്ചു.


"ഞാനങ്ങനെ ഒന്നും സത്യത്തിൽ ചിന്തിച്ചിട്ടില്ലെടി... പിന്നെ ആ വാക്കുകൾ എങ്ങനെ വന്നുവെന്ന് എനിക്കും അറിയില്ല.. തിരുത്താൻ കഴിയില്ലെന്ന് അറിയാം.. എന്നാലും സോറി... പറ്റുമെങ്കിൽ എന്നോട് ക്ഷമിക്ക്..."

ഉള്ളിലൊരു തണുപ്പ് പടരുന്നത് സാതി അറിഞ്ഞു. എങ്കിലും  അവളവനിൽ നിന്ന് അകന്നു മാറി കൈ കെട്ടി നിന്നു.


"മ്മ്... ഇത്തവണ ഞാൻ ക്ഷമിച്ചിരിക്കുന്നു... ഇനിയിത് പോലെ ഉണ്ടാകരുത്..."


"അതുറപ്പ് പറയാൻ പറ്റില്ല.. എങ്കിലും ശ്രമിക്കാം.. ദേഷ്യം വരുമ്പോ എനിക്ക് എന്നെ പിടിച്ചു നിർത്താൻ പാടാണ്.. ഇനി അഥവാ നിനക്ക് വേദനിക്കുന്ന വല്ലോം പറഞ്ഞാൽ അപ്പോൾ തന്നെ എനിക്കിട്ട് ഒരടി തന്നാൽ മതി..."

പറഞ്ഞു നിർത്തിയതും കവിളിൽ അവളുടെ കൈകൾ പതിഞ്ഞിരുന്നു.

"എന്തിനാടീ ഇപ്പോഴെന്നെ തല്ലിയത്..."
പല്ല് കടിച്ചവൻ ചോദിച്ചു.


"ഇത് അന്ന് പറഞ്ഞ വാക്കുകൾക്കുള്ളത്.."

"അപ്പൊ എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ.."

"മ്മ്....."
മറുപടിയായി ഒന്ന് മൂളി നിർത്തിയതേയുള്ളൂ. പെട്ടെന്നവൻ അവളെ പിടിച്ച് ചുമരോട് ചേർത്ത് നിർത്തി ചുണ്ടുകളെ കവർന്നിരുന്നു.

സാതിയുടെ കണ്ണുകൾ മിഴിഞ്ഞു.  കൈകൾ അവന്റെ ഷോൾഡറിൽ മുറുകി.

വല്ലാത്തൊരു ആവേശത്തോടെ അവളുടെ ചുണ്ടുകളെ അവൻ നുണഞ്ഞു. നാവിനെ നാവുമായി ചുഴറ്റി വലിച്ചു.

അതിനൊപ്പം കൈകൾ ടോപ്പിനിടയിലൂടെ നഗ്നമായ വയറിൽ ഒഴുകി നടന്നു.
ഒപ്പം മേൽചുണ്ടിനെ മാത്രം കവർന്നവൻ..
വയറിൽ നിന്ന് കൈകൾ മെല്ലെ മുകളിലേക്ക് നീങ്ങിയതും പകപ്പോടെ സാതിയവനെ തള്ളി മാറ്റി.

"നിനക്കെന്താടീ തിരിച്ചിങ്ങോട്ട് ഒന്ന് പ്രതികരിച്ചാൽ.. ഞാൻ തരുന്നത് മാത്രം വാങ്ങിച്ചോണ്ട് ഇരുന്നോണം.. കള്ള കിളവി.."

"അത് നിന്റെ മറ്റവളാടാ അസുരാ..."
പറഞ്ഞു നിർത്തി കിതച്ചതും അവളുടെ ഇടുപ്പിൽ വലിച്ച് ചുണ്ടുകളെ ഒന്നൂടെ പൊതിഞ് കടിച്ചു വിട്ടിരുന്നവൻ..

സാതി വേദനയോടെ അവനെ തള്ളി മാറ്റി വാ പൊത്തി.


"മിണ്ടാട്ടം തീരാൻ കാത്ത് നിൽക്കുവായിരുന്നു ഉമ്മിക്കാൻ.. മിണ്ടാതെ നിൽക്കുവായിരുന്നു ഇതിലും നല്ലത്.... ഉമ്മച്ചൻ..."

"ഇനി വേറെ പേര് വല്ലതും ഉണ്ടോടീ.."
അവളുടെ പിറുപിറുക്കൽ കേട്ടവൻ ചോദിച്ചതും സാതിയവനെ കണ്ണുരുട്ടി നോക്കി.


"കയ്യിലിരിപ്പ് ഇങ്ങനെയാണെങ്കിൽ ഇനിയും കുറേ പേര് വന്നെന്ന് വരും.."

പുച്ഛിച്ചു കൊണ്ട് അവൾ പറഞ്ഞതും അലക്സ് അവളെ നോക്കി കണ്ണിറുക്കി.

പെട്ടെന്ന് വീട്ടിലെ മുൻ വശത്തെ ബൾബ് കത്തിയതും സാതി പകപ്പോടെ അലക്സിന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു....കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story