എൻകാതലീ: ഭാഗം 89

enkathalee

രചന: ANSIYA SHERY

"സമാധാനമായല്ലോ നിനക്കിപ്പോ.. ആരെങ്കിലും വന്നാൽ തീർന്നു.."

സീറോ ബൾബിന്റെ വെട്ടത്തിൽ ബെഡ്‌ഡിലിരുന്ന് തന്നെ തന്നെ ഉറ്റു നോക്കുന്നവനെ നോക്കി പല്ല് കടിച്ച് പറഞ്ഞെങ്കിലും അവനൊരു കുലുക്കവും ഉണ്ടായിരുന്നില്ല. പിന്നെ അവളും ഒന്നും മിണ്ടാൻ പോയില്ല.

ദീർഘ നേരത്തിനു ശേഷവും പുറത്ത് നിന്ന് പ്രത്യേകിച്ചൊരു ശബ്ദവും കേൾക്കാഞ്ഞപ്പോൾ അവൾ ബെഡ്‌ഡിൽ നിന്നെഴുന്നേറ്റു.


"വാ...."

"ഞാനിന്നിവിടെ കിടന്നോളാടീ.."
അവളൊന്ന് നോക്കിയതേയുള്ളു. അവൻ ചാടിപ്പിടഞ്ഞെണീറ്റ് മുഖവും വീർപ്പിച്ച് ബാൽക്കണിയിലേക്ക് നടന്നു.
എന്നാൽ സാതിയവിടെ എത്തുന്നതിൻ മുന്നേ ബാൽക്കണിയിൽ നിന്നവൻ താഴേക്ക് ചാടിയിരുന്നു.
പകപ്പോടെ സാതി ഓടിച്ചെന്ന് താഴേക്ക് നോക്കിയതും ഒരു കൂസലുമില്ലാതെ നിലത്ത് നിന്നെഴുന്നേറ്റ് പോകുന്നവനെയാണ് കണ്ടത്..

"ന്റെ കുഞ്ഞിഷ്ണാ.. ഇതിനെ ഒന്ന് തളച്ചേക്കണേ.."
മുകളിൽ നോക്കി പ്രാർത്ഥിച്ചവൾ ബൈക്കിൽ കയറി പോകുന്നവനെ നോക്കി നിന്നു.


-------------

കോളിങ്‌ ബെല്ലിന്റെ ശബ്ദം കേട്ടാണ് ഫാത്തിമ്മ ചെന്ന് ഡോർ തുറന്നത്..
മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന അനുവിനെ അറിയാത്തത് കൊണ്ട് തന്നെ അവരുടെ നെറ്റി ചുളിഞ്ഞു.

"ഹലോ ആന്റീ.. ആന്റീടെ വീടാണോ ഇത്..?"
ഫാത്തിമ്മ അവനെ അടിമുടി നോക്കി.

"ഓഹ് സോറി... Question മാറിപ്പോയി.. ഇവിടെ ന്റെ ആലിയില്ലേ..?"

"ഓഹ് ആലീടെ ഫ്രണ്ടാണോ..?"

"അതെ..." ഇളിച്ചോണ്ട് തന്നെ അവൻ തലയാട്ടി അകത്തേക്ക് നോക്കിയതും ദിയാനെ കണ്ട് മിഴികൾ വിടർന്നു.

"ഹലോ.. സാറേ..."
ദിയാനും അപ്പോഴാണ് അവനെ കണ്ടത്..

"നീയെന്താടാ ഇവിടെ..?"
അനുവിനെ അടിമുടി നോക്കികൊണ്ട് ഗൗരവത്തോടെ ദിയാൻ ചോദിച്ചതും ഒന്ന് ഞെളിഞ്ഞു നിന്നു കൊണ്ട് അനു അവനെ നോക്കി പുഞ്ചിരിച്ചു.

"നിനക്കറിയുവോ ഈ ചെറുക്കനെ.."

"ആഹ്.. ഉമ്മാ.. എന്റെ സ്റ്റുഡന്റ്ഡ് ആണ്.. പിന്നെ ആലിടെ ഫ്രണ്ടും.."

"ഓഹ്.. ന്നാ മോൻ കയറിയിരിക്ക്ട്ടോ.. ഞാൻ കുടിക്കാൻ വല്ലോം എടുക്കാം.."
അതും പറഞ് ഉമ്മ അകത്തേക്ക് പോയതും ദിയാൻ കൈ കെട്ടി അവനെ നോക്കി.


"ഞാൻ ന്റെ ആലിയെ കാണാൻ വന്നത്.. അവൾ സാറിന്റെ വീട്ടിലാ താമസം എന്ന് കേട്ടു.."

"നിന്റെ ആലിയോ..?"
പിരികമുയർത്തി ദിയാൻ ചോദിച്ചതും അനു ഒന്ന് വളിച്ച ഇളി ഇളിച്ചു.

"ഐ മീൻ... ന്റെ ഫ്രണ്ട് ആലിയെ കാണാൻ എന്ന്...😁😌"

"മ്മ്... അവളിവിടെ അല്ല.. ഞങ്ങടെ ഗസ്റ്റ്‌ ഹൗസ്സിൽ ആണ് താമസം.. ഞാൻ പോയി വിളിച്ചോണ്ട് വരാം.."

"ഓഹ് അത് വേണ്ട സാറേ.. ഞാൻ അങ്ങോട്ട് പൊയ്കൊള്ളാം.."

"അപ്പൊ നിനക്ക് ഉമ്മ കൊണ്ട് വരുന്ന വെള്ളം വേണ്ടേ കുടിക്കാൻ.."

"ഈശ്വരാ.. അങ്ങനെ ഒന്നുണ്ടല്ലോ അല്ലേ.. സാർ ഓർമ്മിപ്പിച്ചത് നന്നായി.. സാറവളെ വിളിച്ചോണ്ട് വാ.. ഞാനിവിടെ നിൽക്കാം.."

"നീ അകത്തേക്ക് കയറിയിരുന്നോ.."
അതും പറഞ് ദിയാൻ ഗസ്റ്റ് ഹൗസിലേക്ക് നടന്നു.

ബെല്ലടിക്കാനായി തുടങ്ങിയപ്പോഴാണ് തുറന്നു കിടക്കുന്ന വാതിലവൻ ശ്രദ്ധിച്ചത്...
അകത്തേക്ക് കയറിയെങ്കിലും ഹാളിൽ ആരെയും കണ്ടില്ല..

"ഹൈറുമ്മാ..."
അവന്റെ വിളി കേട്ടതും അടുക്കളയിൽ നിന്ന് ഉമ്മ ഇറങ്ങി വന്നു.

"മോനായിരുന്നോ..?"

"ഇതെന്താ ഹൈറുമ്മാ വാതിൽ തുറന്നിട്ടിരിക്കുന്നത്... പുറത്താണേൽ ആരുമില്ല..."

"ഓഹ്.. അതാ പൊടീടെ പണിയായിരിക്കും.. പുറമൊക്കെ കാണണം എന്ന് പറഞ്ഞിരുന്നു.."

"മ്മ്.. ആലി എവിടേ..?"
ചോദ്യത്തോടൊപ്പം അവന്റെ മിഴികൾ ചുറ്റും പാഞ്ഞു നടന്നു.

"ഓഹ് അവളോ.. അവൾ മുകളിലുണ്ടാവും.. കിടക്കുന്ന മുറി ഒന്നൂടെ വൃത്തിയാക്കണം എന്ന് പറഞ് നടപ്പുണ്ടായിരുന്നു.. എന്താ മോനേ.."

"അത്.. അനു വന്നിട്ടുണ്ട് അവളെ കാണാൻ.."

"ആണോ.. എന്നാ മോൻ പോയി അവളെ വിളിച്ചോ.. എനിക്ക് കുറച്ച് പണിയുണ്ട്.."
എന്നുമ്മ പറഞ്ഞതും അവൻ തലയാട്ടി.

സത്യത്തിൽ അവളെ കാണണമെന്നുള്ള ആഗ്രഹം കൊണ്ടാണ് അവനെ ഇങ്ങോട്ട് അയക്കാഞ്ഞത് തന്നെ.. അവനിങ്ങോട്ട് വന്നാൽ തനിക്ക് അവളെ കാണാൻ പറ്റില്ല.. ഇതാവുമ്പോ ഒന്ന് അടുത്ത് കിട്ടുകേം ചെയ്യും കാണുകേം ചെയ്യാം..

ചിന്തയോടെ ദിയാൻ മുകളിലേക്കുള്ള പടികൾ കയറി. തുറന്നിട്ട ഒരു മുറി കണ്ടതും അവൾ അതിനകത്തുണ്ടായിരിക്കുമെന്ന് അവനൂഹിച്ചു.

"ശെ...  ഇതെന്തൊരു പൊടിയാ..."
അകത്തേക്ക് കയറിയപ്പോൾ തന്നെ കാതിൽ കേട്ട സ്വരം അതാണ്. ശബ്ദം കെട്ടിടത്തേക്ക് അവന്റെ  മിഴികൾ പാഞ്ഞു.

ഒരു സ്റ്റൂളിൽ കയറി നിന്ന് അലമാരയുടെ മുകൾത്തട്ടിലുള്ള പുസ്തകം എടുക്കാനാണ് അവളുടെ പ്ലാൻ.
ദിയാൻ കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു.


"ശ്ശെ... ഇങ്ങേർക്ക് ഇതൊന്ന് വൃത്തിയാക്കി വെച്ചൂടെ.. സാറാണത്രെ.. ഒന്ന് വൃത്തിയാക്കാൻ പോലും വയ്യ..."

"അതെന്താടീ സാറുമാരെല്ലാം വൃത്തിയാക്കാൻ നടക്കുവാണോ..?"
പെട്ടെന്നവന്റെ അലർച്ച കേട്ട് പകപ്പോടെ തിരിഞ്ഞതും സ്റ്റൂളൊന്ന് ഇടറി അവൾ വീഴാനായി പോയിരുന്നു.

എന്നാൽ അതിന് മുന്നേ ഓടി വന്ന ദിയാനവളുടെ ഇടുപ്പിലൂടെ പിടിച്ച് നിർത്തിയതും ഇറുകെ ചിമ്മിയ തന്റെ കണ്ണുകൾ അവൾ തുറന്നു.

ആദ്യം തന്നെ കണ്ടത് പരിഭ്രമം നിറഞ്ഞ രണ്ട് കണ്ണുകളായിരുന്നു. അവളാ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.


"നിനക്കെന്താടീ നേരെ നോക്കി ചെയ്യാൻ അറിയില്ലേ.. ഇപ്പോ എങ്ങാനും വീണിരുന്നെങ്കിലോ.."
അലർച്ചയോടൊപ്പം ഇടുപ്പിൽ അവനൊന്ന് പിച്ചിയതും പകപ്പോടെ ആലി അവനിൽ നിന്ന് അകന്നു മാറി.

പിന്നെ ഇടുപ്പിൽ കൈ വെച്ച് അവനെ നോക്കി.

"അയ്യേ.. സാറെന്താ കാണിച്ചേ.." ആത്മഗതമായി പറഞ്ഞതാണെങ്കിലും ശബ്ദമിത്തിരി കൂടിയിരുന്നു.


ഞാനെന്ത് കാണിച്ചെന്നാ.. ഒന്ന് പിച്ചിയതിന് അയ്യേ പറയുവാണെങ്കിൽ ബാക്കിയുള്ളതിനൊക്കെ നീയെന്ത് പറയും.. "
ഒരു കൂസലുമില്ലാതെ അവൻ ചോദിച്ചതും ആലി കണ്ണും മിഴിച്ച് അവനെ നോക്കി.

"നിന്ന് മിഴിച്ചിരിക്കാണ്ട് വാ പെണ്ണേ.."

"എങ്ങോട്ട്..."

"നിന്റെ ഫ്രണ്ട് അനു വന്നിട്ടുണ്ട്.. എന്റെ വീട്ടിലുണ്ട്.. നിന്നെ കൂട്ടി അങ്ങോട്ട് വരാമെന്ന് പറഞ്ഞതാ ഞാൻ.."

"അവനിങ്ങോട്ട് വന്നാൽ പോരായിരുന്നോ..?"
എന്നവൾ സംശയത്തോടെ ചോദിച്ചതും ദിയാൻ അവളെ തറപ്പിച്ചു നോക്കി. എന്നിട്ട് ചവിട്ടി കുലുക്കി പുറത്തേക്ക് പോയതും ഇങ്ങേർക്കിത് പെട്ടെന്നെന്താ പറ്റിയെ എന്നോർത്ത് ആലി വാ പൊളിച്ചു.
അവൾക്കറിയില്ലല്ലോ.. അവളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ചെക്കൻ ഇങ്ങോട്ട് ഓടിവന്നതെന്ന്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story