എൻകാതലീ: ഭാഗം 9

enkathalee

രചന: ANSIYA SHERY

 "ആലീ... ഡീ പെണ്ണേ എഴുന്നേറ്റെ.. സമയം ഒരുപാടായി...എഴുന്നേറ്റ് വന്ന് ചായ കുടിച്ചേ..." "എന്താണുമ്മാ.. ആകെ കിട്ടുന്ന ഒരു ശനിയും ഞായറും ആണ്... ഞാനൊന്ന് ഉറങ്ങിക്കോട്ടെ..." ഉറക്കം വെടിഞ്ഞവൾ എഴുന്നേറ്റിരുന്ന് തല ചൊറിഞ്ഞു പറഞ്ഞു... "രാത്രി 12 വരെ ഫോണിൽ തോണ്ടി ഇരുന്നിട്ടാണ് നിന്റെ ഉറക്കം പോകാത്തത്..വന്നെന്നെ സഹായിച്ചേ..." എന്ന് പറഞ് ഉമ്മ പോയതും പിറു പിറുത്തു കൊണ്ടവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.... പല്ലും മുഖവും കഴുകിയതിന് ശേഷം പുറത്തേക്കിറങ്ങി ജനലിനരികിൽ വെച്ച ഫോണ് എടുത്ത് ഓണാക്കി പുറത്തേക്ക് നടന്നു.... അടുക്കളയിലേക്ക് ചെന്ന് ടേബിളിൽ ഇരുന്ന ചായ പാത്രത്തിൽ ഗ്ലാസ്സിലേക്ക് ചായ പകർത്തിയതിന് ശേഷം അതുമായി ഹാളിലേക്ക് നടന്നു... "ആലീ... ദോശ കൂടെ എടുത്തിട്ട് പോ..." "ഞാൻ പിന്നെ കഴിച്ചോളാം ഉമ്മാ.." "ഇനിയിപ്പോ ഉച്ച ആകാറായി..." അവൾ മറുപടിയൊന്നും പറഞ്ഞില്ല... ഹാളിലെ ടേബിളിൽ ഗ്ലാസ്‌ വെച്ചതിന് ശേഷം ചെയർ വലിച്ചിട്ടിരുന്നു.... വാട്സ്ആപ്പിൽ വന്ന മെസ്സേജ് എല്ലാം എടുത്ത് വായിച്ച് റിപ്ലൈ കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് സാതിയുടെ മെസ്സേജ് വന്നത്....

"ഗുഡ് മോർണിംഗ് ആലി..." "മോർണിംഗ്..." "എന്ത് പരിപാടി..." "ഒന്നുല്ല.. നിനക്കെന്താ പരിപാടി..?" "ഏട്ടന്റെ കൂടെ പുറത്ത് പോകാൻ നിൽക്കുവാ.." "ഓകെ... എന്നാ പോയിട്ട് വാ..." സാതി പോയതും അവൾ വാട്സ്ആപ്പ് ബാക്ക് അടിച്ചതിൻ ശേഷം ഇൻസ്റ്റായിലേക്ക് കയറി.... *** "നീയെങ്ങോട്ടാ ആരു ഇവളെയും കൊണ്ട്...?" പുറത്തേക്ക് ഇറങ്ങാൻ നിൽകുമ്പോഴാണ് അച്ഛന്റെ ചോദ്യം ഉയർന്നത്.... "ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം.. ചെറിയൊരു ഷോപ്പിംഗ്..." "കണ്ണിൽ കണ്ടതൊക്കെ മേടിച്ച് കൊടുത്ത് നിന്റെ പൈസ വെറുതെ ചിലവാക്കണോ മോനെ..." അവർക്കടുത്തേക്ക് വന്ന് അമ്മ ചോദിച്ചതും അവരെ ഒന്ന് തറപ്പിച്ചു നോക്കിയതിന് ശേഷം ആരവ് സാതിയെ നോക്കി.... "ഇനി ഇത് കേട്ട് മോങ്ങാൻ നിൽക്കാതെ വന്ന് കയർ..." --------- കോളേജിലേക്ക് പോകാനുള്ള ബസ് കാത്ത് നിൽക്കുമ്പോഴാണ് പെട്ടെന്ന് മുന്നിലൊരു കാർ വന്നു നിന്നത്... അത് ശ്രദ്ധിക്കാത്ത മട്ടിൽ നിൽക്കവേ പെട്ടെന്ന് കാറിന്റെ ഗ്ലാസ്‌ തുറന്നതും അകത്തിരിക്കുന്ന ആളെ കണ്ട് ആലിയ ഞെട്ടി... "പടച്ചോനേ സാർ..."

പിടക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ കഴിയാതെ അവൾ ചുറ്റും മിഴികൾ പായിച്ചു... "ആലിയാ..."എന്ന വിളി കേട്ടതും അവൾ ഞെട്ടിത്തരിച്ച് അവനെ നോക്കി... ചുറ്റുമുള്ളവരുടെ നോട്ടവും തന്നിലാണെന്ന് അറിഞ്ഞപ്പോൾ ഉള്ളിലൊരു ഭയം ഉയർന്നു... "എന്താ സാർ...." "കാറിൽ വന്നു കയർ...ഇന്ന് ബസ്സൊക്കെ കുറവാണ്... കോളേജിൽ എത്തുമ്പോഴേക്കും ലേറ്റ് ആകും.." എന്നവൻ പറഞ്ഞത് കേട്ടതും ആലി ആകെ ഞെട്ടിപ്പോയി... പടച്ചോനേ... സാറെന്തിനാ എന്നോടിങ്ങനെ പറയുന്നത്... "ഞാ... ഞാൻ ഓട്ടോ പിടിച്ച് വന്നോളാം... സാർ പൊക്കോ...എന്റെ കുറച്ച് ഫ്രണ്ട്സ് വരാനുണ്ട്..." "നിന്നോട് ഞാൻ വരാമോ എന്നല്ല ചോദിച്ചത്... വന്ന് കയറാൻ ആണ്..." ശബ്ദം കടുപ്പിച്ചവൻ പറഞ്ഞതും അവൾ ഭയത്തോടെ വന്ന് പിറകിലെ സീറ്റ് തുറന്ന് കയറിയിരുന്നു.... "നീയെന്നെ ഡ്രൈവർ ആക്കിയല്ലേ.." "സാ... സാർ.... "ന്ന് അവൾ വിളിച്ചതും അവൻ ഒന്നും മിണ്ടാതെ കാർ മുന്നോട്ട് എടുത്തു.... ആലിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു... ഭയം കാരണം കൈകളൊക്കെ തണുത്തുറഞ്ഞത് പോലെ...

"പഠിപ്പിക്കുന്ന സാറിനെ കണ്ടാൽ മുഖം തിരിക്കാറാണോ പതിവ്..?" പെട്ടെന്നവന്റെ ചോദ്യമുയർന്നതും ആലിയ ഞെട്ടി.... "അ... അത് സാറിൻ എന്നെ മനസ്സിലായില്ലെങ്കിലോ എന്ന് കരുതി..."ന്ന് പറഞ്ഞു നിർത്തിയതും പെട്ടന്നവൻ കാർ നിർത്തിയതും ഒരുമിച്ചായിരുന്നു... "പഠിപ്പിക്കുന്ന സ്റ്റുഡന്റിനെ അങ്ങനെ അങ്ങ് മനസ്സിലാകാതിരിക്കോ... പ്രത്യേകിച്ച് നിന്നെ..." അർത്ഥം വെച്ച പോലെ അവൻ പറഞ്ഞു നിർത്തിയതും ആലിയ ആകെ ഭയന്നു... ഭയം കാരണം മിഴികൾ നിറഞ്ഞൊഴുകി.... അവളുടെ തേങ്ങൽ കേട്ടാണവൻ തിരിഞ്ഞു നോക്കിയത്... "എ.. എന്താ ലിയാ... എന്തിനാ കരയുന്നത്...?" "സാർ അന്ന് പറഞ്ഞതൊന്നും വെച്ച് എന്നെ ഉപദ്രവിക്കരുത്..ശിഫക്ക് അന്ന് സാറിനെ അത്രക്ക് ഇഷ്ടമായിരുന്നു.. സാറിനോട്‌ പറയാൻ പേടി ആയത് കൊണ്ട് എന്നോട് പറയാൻ പറഞ്ഞതാ.. അല്ലാതെ ഒന്നും ഇല്ല സാർ..." "അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ എന്നോട് വന്നാണ് പറയേണ്ടത്.. അല്ലാതെ കൂട്ടുകാരിയെ അയച്ചല്ല.." കടുപ്പിച്ചവൻ പറഞ്ഞതും ആലിയ മുഖം താഴ്ത്തി...

"ലിയാ..."എന്നവന്റെ വിളി കേട്ടതും അവളവന്റെ മുഖത്തേക്ക് നോക്കി... "സാർ വേറെ വല്ലവരെയും ഓർക്കുന്നുണ്ടോ ഇപ്പോ.. എന്റെ പേര് ലിയ അല്ല... ആലിയ ആണ്..." "അതെന്താ നിന്നെ ലിയാ എന്ന് വിളിച്ചാൽ...?" എന്നവൻ ചോദിച്ചതും ചുണ്ടിലെ ചിരി മാഞ്ഞു.. ഞെട്ടലോടെ ആലിയ അവനെ നോക്കി... "അന്ന് കൂട്ടുകാരിയുടെ ഇഷ്ടം തുറന്ന് പറയാൻ വന്ന നിനക്കാണ് എന്നെ ഇഷ്ടമെന്ന് പറഞ്ഞൂടായിരുന്നോ... എങ്കിൽ ഞാൻ എത്ര ഹാപ്പി ആകുമായിരുന്നു...." "സാ.... സാർ...."ഒരു പകപ്പോടെയാണ് അവളവനെ വിളിച്ചത്.... ഒന്നും പറയാതെ തിരിഞ്ഞവൻ നേരേ ഇരുന്ന് കാർ ഓടിക്കാൻ തുടങ്ങി... കോളേജിൻ മുന്നിൽ എത്തിയപ്പോഴാണ് പിന്നീടവൻ അവളെ നോക്കിയത്.... ഇപ്പോഴും പകച്ചിരിക്കുന്നവളെ കണ്ട് ചുണ്ടിലൊരു ചിരി വിരിഞ്ഞു... "ആലിയാ...." എന്നവൻ വിളിച്ചതും ഞെട്ടിയ അവൾ അവനെ നോക്കി...

"കോളേജെത്തി..." മറുത്തെന്തെങ്കിലും പറയും മുന്നേ അവൻ കാറിൽ നിന്നിറങ്ങിയതും ഒരു പകപ്പോടെ ആലിയയും ഇറങ്ങി... ചുറ്റും ഉള്ളവരുടെ നോട്ടം തന്നിലാണെന്ന് അറിഞ്ഞതും അവൾ വേഗം കോളേജിലേക്ക് നടന്നു.... അവന്റെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ മുഴങ്ങി കേൾക്കുന്നത് പോലെ... സാറെന്ത്‌ ഉദ്ദേശിച്ചാണ് അത് പറഞ്ഞത്...? ലിയ... സാറെന്തിനാ എന്നെ അങ്ങനെ വിളിച്ചത്...ഇനി എന്നോട് വല്ല ഇഷ്ടവും.. ഹേയ്.... അങ്ങനെ വരില്ല... ചിലപ്പോ കളിയാക്കിയതാവും... ക്ലാസ്സിലേക്ക് കയറി ചെന്നതും അവളെ കണ്ട സാതി കയ്യുയർത്തി കാണിച്ചു... അവൾക്കൊന്ന് ചിരിച്ചു കാണിച്ചതിന് ശേഷം അവൾ അടുത്ത് വന്നിരുന്നു...

"ഹായ് ആലീ..." "പറ... സാതി..." കൈകൾ കൂട്ടിത്തിരുമ്മിയവൾ പറഞ്ഞതും സാതി സംശയത്തോടെ അവളെ നോക്കി... "നിനക്കെന്താ പറ്റിയേ..?" "ഒന്നുല്ല..." അപ്പോഴേക്കും ബെല്ലടിച്ചിരുന്നു... വേഗം ബാഗ് തുറന്ന് ബുക്കെടുത്ത് കൊണ്ട് ആലിയ ഡെസ്ക്കിൽ വെച്ചു... "ഇന്ന് ദിയാൻ സാർ ഉണ്ടോ നമുക്ക്...?" ന്ന് ആലിയ ചോദിച്ചതും സാതി തലയാട്ടി... "എത്രാമത്തെ പിരീഡാ..." "രണ്ട്....എന്താ ചോദിച്ചേ..." "ഒന്നുല്ല..." സാതിയെന്തോ ചോദിക്കാൻ തുനിഞ്ഞതും ക്ലാസ്സിലേക്ക് കയറി വരുന്ന സാറിനെ കണ്ട് നേരേ ഇരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story