എൻകാതലീ: ഭാഗം 90

enkathalee

രചന: ANSIYA SHERY

"ആന്റീടെ മോന്റെ കലിപ്പ് കുറച്ച് കുറക്കാൻ പറയണം കേട്ടോ.. ക്ലാസ്സിൽ വന്നാൽ ഒരലർച്ചയാ..."

ജ്യൂസ് കുടിച്ചു കൊണ്ട് പറഞ്ഞവൻ നേരെ നോക്കിയത് തന്റെ മുന്നിൽ കൈ കെട്ടി നിൽക്കുന്ന ദിയാനെയാണ്.
ഒരു പകപ്പോടെ അനു ചാടി എണീറ്റു.

"അത് പിന്നെ... സാർ പാവമാണെന്ന് പറയുവയിരുന്നു..."

"മ്മ്.. മതി... ഞാൻ എല്ലാം കേട്ടു.."

"കേട്ടല്ലേ..." അവിഞ്ഞ ഇളിയോടെ ചോദിച്ചതും ദിയാനവനെ തറപ്പിച്ചു നോക്കി. അനു പെട്ടെന്ന് തന്നെ അവൻ പിറകിൽ നിൽക്കുന്ന ആലിയിലേക്ക് നോട്ടം മാറ്റി.

"ന്റെ ആലീ..."
എന്ന് അലറിക്കൊണ്ട് കയ്യും വിടർത്തി അവളെ കെട്ടിപ്പിടിക്കാനായി അവൾക്കരികിലേക്ക് ഓടിയതും ദിയാൻ പെട്ടെന്ന് അവൾക്ക് മുന്നിലേക്ക് കയറി നിന്നിരുന്നു.
ഓടി വന്ന അവന്റെ നെഞ്ചിൽ തന്നെ അനു ചെന്നിടിച്ചതും അവൻ തല ഉയർത്തി നോക്കി.

കലിപ്പിൽ നിൽക്കുന്ന ദിയാനെ കണ്ട് അവൻ വേഗം അകന്നു നിന്നു.

"നിന്നോട് ഞാനെന്താടാ നേരത്തേ പറഞ്ഞത്..?"

"എന്ത് പറഞ്ഞുന്നാ.."
സംശയത്തോടെ ചോദിച്ചതും ദിയാനവനെ തറപ്പിച്ചു നോക്കി.


"നീ എവിടേ പോയി കിടക്കുവായിരുന്നെടാ ചെറുക്കാ.."
പെട്ടെന്ന് ദിയാനെ തള്ളി മാറ്റി അനുവിന് മുന്നിലേക്ക് നിന്ന് ആലി ചോദിച്ചതും ദിയാനവളെ മിഴിച്ചു നോക്കി.

"ഞാനോ... ഞാനൊന്ന് കുളു മണാലി വരെ പോയതാടീ... 😌"

"വാട്ട്.. മണാലിയോ.. എന്നിട്ട് ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ.."

"പെട്ടെന്നുണ്ടായിരുന്നതാടീ.. ഫാമിലി ടൂർ ആയിരുന്നു... അവിടുന്നാ സാതി എനിക്ക് വിളിക്കുന്നത്.. നിന്റെ വീട്ടിൽ ഉണ്ടായ പ്രശ്നമൊക്കെ പറഞ്ഞു.. നീയാണേൽ വിളിച്ചിട്ട് എടുക്കുന്നുമില്ല.. അതാ ട്രിപ്പ് കഴിഞ്ഞ ഉടനേ ന്റെ ആലി.. അല്ല നിന്നെ കാണാൻ വന്നത്..."


"ഓഹ്.. എന്നിട്ട് നീ എനിക്കൊന്നും കൊണ്ട് വന്നില്ലേ.."

അപ്പോഴാണ് അനുവിനും ആ കാര്യം ഓർമ്മ വന്നത്. തല ചൊറിഞ്ഞു കൊണ്ട് അവനൊന്ന് ഇളിച്ചു കാണിച്ചതും ആലി കലിപ്പിൽ അവനെ നോക്കി.


"ഓഹ് അല്ലേലും ഞമ്മളെ ഒക്കെ ഓർമ്മ വേണ്ടേ.. നീ പോയെന്ന് പറഞ്ഞപ്പോ ഒരു ഡയറി മിൽക്ക് എങ്കിലും ഞാൻ ആശിച്ചു.."


"ഞാൻ ഇവിടുന്ന് വാങ്ങിത്തരാടീ.. 😌"

"നിന്റെ ശാലിനിക്ക് കൊണ്ട് പോയി കൊടുക്ക്..."
ചവിട്ടിത്തുള്ളിയവൾ അവനെയും അടുത്ത് നിൽക്കുന്ന ദിയാനേയും തറപ്പിച്ചു നോക്കി പുറത്തേക്ക് പോയി.

"നിന്നോട് വഴക്കിട്ടതിന് എന്നെ എന്തിനാടാ അവൾ നോക്കിപ്പേടിപ്പിക്കുന്നത്..."

"സാറിന്റെ കയ്യിലിരിപ്പ് കൊണ്ടാകും.."
ചുവന്നു വരുന്ന അവന്റെ മുഖം കണ്ടപ്പോഴാണ് അവൻ അമളി പറ്റിയത്. ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അനു പുറത്തേക്ക് ഓടി.


"ഒരു ഭാഗത്ത് ഇങ്ങേർ.. മറു ഭാഗത്ത് ആ അലക്സ്... രണ്ട് അളിയന്മാരും കൂടി കല്യാണത്തിന് മുന്നേ എന്റെ ശവമടക്ക് നടത്തുമെന്നാ തോന്നുന്നത്... ഈശ്വരാ.. ഈ കുഞ്ഞിചെറുക്കനെ കാത്തോണേ.."


------------


ദിവസങ്ങളങ്ങനെ കടന്നു പോയി.
അവധി ദിവസവും ദാ എന്ന പോലെ പോയി. ഇന്ന് കോളേജ് തുറക്കുവാണ്.


രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് റെഡിയായി മൂന്നും കോളേജിലേക്ക് ഇറങ്ങി.
ഗേറ്റിനരികിൽ കാത്തു നിൽക്കണമെന്നുള്ള ഓർഡർ ഉള്ളത് കൊണ്ട് തന്നെ മൂന്നു പേരും വന്ന ശേഷമാണ് ക്ലാസ്സിലേക്ക് ചെന്നത്.

പ്രത്യേകിച്ചൊരു മാറ്റവും ഇല്ല.. അതേ ക്ലാസ്റൂം.. അതേ സ്റ്റുഡന്റസ്.. അതേ ട്യൂട്ടർ....
എടുക്കുന്ന വിഷയങ്ങൾക്ക് മാത്രം മാറ്റം..

കുറേ ദിവസം കഴിഞ്ഞ് കാണുന്നത് കൊണ്ട് തന്നെ എല്ലാർക്കും പറയാൻ വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു.

ദിയാൻ ക്ലാസ്സിലേക്ക് കടന്നു വന്നപ്പോഴാണ് പിന്നെ സംസാരം നിന്നത്.

"സാർ ലുക്ക്‌ കൂടിയല്ലേടി.. ഉഫ്.. ആ ഷർട്ട് ഇട്ടിരിക്കുന്നത് നോക്കിയേ.."
മുന്നിലിരുന്ന ഒരു കുട്ടി പറഞ്ഞത് കേട്ട് ആലീടെ മുഖം വീർത്തു. എല്ലാവരേയും നോക്കുന്ന കൂട്ടത്തിൽ ദിയാന്റെ നോട്ടം അവളിലേക്കുമെത്തിയതും അവന്റെ നെറ്റി ചുളിഞ്ഞു. അവനെ കനപ്പിച്ചു നോക്കി അവൾ നോട്ടം തിരിച്ചതും തന്നെ തന്നെ നോക്കി താടക്ക് കൈ കൊടുത്തിരിക്കുന്ന സാതിയേ ആണ് കണ്ടത്.

ബോധോദയം വന്നത് പോലെ ആലി തല കുലുക്കി. അവളോടെന്തോ ചോദിക്കാൻ വന്നപ്പോഴാണ് അലക്സിന്റെ സ്വരം സാതിയുടെ കാതിലെത്തിയത്.
മിഴികൾ വാതിലിനരികിലേക്ക് നീണ്ടു.


"ഓഹ് അലക്സോ.. കയറിയിരിക്ക്.. ഈ വർഷമെങ്കിലും മുടങ്ങാതെ ഒന്ന് ക്ലാസിലിരിക്കുമോടോ.."


"ശ്രമിക്കാം സാർ..."
ദിയാന്റെ ചോദ്യത്തിന് മറുപടി നൽകിയവൻ സാതിയേ നോക്കി കണ്ണിറുക്കി. എന്നാലവൾ മുഖം വെട്ടിച്ചത് കണ്ടവന്റെ നെറ്റി ചുളിഞ്ഞു.


------------

ഇന്റർബെൽ ടൈം ആയപ്പോൾ തന്നെ ആലി ലൈബ്രറിയിലേക്കോടി.
സ്ഥിരം പ്ലേസ് അതാണല്ലോ...


അലക്സ് സാതിക്കടുത്തേക്ക് വരുന്നത് കണ്ട് അനു വേഗം അവിടുന്ന് മുങ്ങി.
അലക്സ് വന്നതറിയാതെ സാതി ഡെസ്ക്കിൽ തല ചായ്ച്ചു കിടക്കുകയറിയിരുന്നു.
പരിചിതമായൊരു ഗന്ധം നാസികയിലേക്ക് അടിച്ചതും അവൾ തല ഉയർത്തി നേരെ ഇരുന്ന് നോക്കി.

അലക്സിനെ കണ്ട് എഴുന്നേറ്റ് പോകാൻ തുനിഞ്ഞതും അവന്റെ പിടി കയ്യിൽ മുറുകിയിരുന്നു. അതേ പടി ബെഞ്ചിലേക്ക് തന്നെ ഇരുന്നു പോയി.


"നിനക്കെന്നതാടീ പറ്റിയേ...?"
മറുപടിയൊന്നും നൽകാതെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവൻ പിടി വിട്ടില്ല.

"എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാണ്ട് പറയെടീ..."

"ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുവോ..?"
പെട്ടെന്നവളുടെ ചോദ്യം കേട്ട് അവന്റെ നെറ്റി ചുളിഞ്ഞു. പിന്നെ ഒരു ചിരിയോടെ തലയാട്ടി.


"അർജെന്റായിട്ടല്ലാതെ ഇനി നീ ലീവ് എടുക്കില്ലെന്ന് എനിക്ക് വാക്ക് താ.."

"അത് പറ്റില്ല..." അവന്റെ മുഖം മങ്ങി.

"എന്നാൽ എന്നോടിനി മിണ്ടണ്ട.."

"ഹാ.. പിണങ്ങി പോകാതെടീ.. ഞാൻ ശ്രമിക്കാം.."

"ശ്രമിച്ചാൽ പോരാ.. മുടങ്ങരുത്.. ആകെ ഈ ഒരു വർഷം കൂടെ ഉള്ളു.. ഇനിയുള്ളതേലും നന്നായി പഠിക്കാൻ നോക്ക്.."

"മ്മ്...."
ഒന്ന് മൂളിയവൻ അവളെ ചേർത്തു പിടിച്ച് ഷോൾഡറിൽ താടകുത്തി.


"വിടലക്‌സെ.. എല്ലാരും നോക്കുന്നുണ്ട്..."

"തിരിഞ്ഞിരിയെടാ എല്ലാ എണ്ണവും.."
അവന്റെ അലർച്ചയിൽ അവരെ നോക്കിയിരുന്ന എല്ലാ എണ്ണവും മുഖം തിരിച്ചു.

"ഇനി കുഴപ്പമില്ലല്ലോ.."

"ഈ അസുരൻ..."
തലക്കടിച്ചു കൊണ്ട് സാതി പറഞ്ഞതും അലക്സ് അവളെ കണ്ണുരുട്ടി നോക്കി. അതോടെ പെണ്ണിന്റെ വായടഞ്ഞു.


****


"നീ ദിയാൻ സാറെ കണ്ടോടി.. ഇത്രേം ദിവസം കഴിഞ്ഞ് കാണുന്നത് കൊണ്ടാണോ എന്താ അറിയില്ല.. ഇപ്പോ നല്ല ഹാൻഡ്സം ആയിട്ടുണ്ട്.. പ്രത്യേകിച്ച് ആ ഷർട്ട് ഇട്ട രീതി.. ഉഫ്... ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നുന്നുണ്ട്.."

ലൈബ്രറിയിലേക്ക് നടക്കവേയാണ് അടുത്തൂടെ പോയ രണ്ട് പെമ്പിള്ളേരുടെ ശബ്ദം കേട്ടത്.
ആലീടെ മുഖം ചുവന്നു. അവർക്കിട്ട് രണ്ടെണ്ണം പൊട്ടിച്ച് എന്റെ ചെക്കനാടീ എന്ന് പറയാൻ നാവ് തരിച്ചെങ്കിലും എന്തോ പിറകോട്ട് വലിച്ചു.


അതേ ദേഷ്യത്തോടെ തന്നെയാണവൾ ലൈബ്രറിയിലേക്ക് കയറിയത്. ഉള്ളിലേക്ക് കയറിയതും മനസ്സിനെ ഒന്ന് കൂളാക്കി വിട്ടു.

തന്റെ സ്ഥിരം പ്ളേസിനടുത്തേക്ക് നടക്കുമ്പോഴാണ് ഒരു ഷെൽഫിൽ ബുക്ക്‌ പരതിക്കൊണ്ട് ഇരിക്കുന്ന ദിയാനിലേക്ക് മിഴികൾ എത്തിയത്.
അതേ സമയം തന്നെ ബുക്ക്‌ എടുത്ത് അവൻ തിരിഞ്ഞതും ആലിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.

എന്നാൽ അവൻ തിരിഞ്ഞപ്പോൾ കണ്ട അവന്റെ ഷർട്ടും ക്ലാസ്സിൽ വെച്ചും ലൈബ്രറിക്ക് മുന്നിൽ വെച്ചും കേട്ട വാക്കുകളും അവളുടെ മുഖം ചുവപ്പിച്ചു.
ചുറ്റുമൊന്ന് നോക്കിയ ശേഷം അവൾ അവനടുത്തേക്ക് പാഞ്ഞു.


ദിയാനെ ഒന്ന് കണ്ണുരുട്ടി നോക്കിയതിന് ശേഷം അവനെ പിടിച്ചവൾ ക്യാമറയിൽ പെടാത്ത സ്ഥലത്ത് ചുമരോട് ചേർത്ത് നിർത്തി. മിഴിച്ചു നോക്കുന്നവനെ പല്ല് കടിച്ച് നോക്കിയവൾ അവന്റെ കൈ പിടിച്ച് കടിച്ചു.

അലറാനായി വാ തുറന്നതും അവൾ വാ പൊത്തിയിരുന്നു.

"പെമ്പിള്ളേർ കാണുന്ന രീതിയിൽ തുറന്നിട്ടോണം.. ഷാരൂക് ഖാൻ ആണെന്നാ വിചാരം.. 😡"
ദേഷ്യത്തിൽ പറഞ്ഞവൾ അവന്റെ ഷർട്ടിൽ പിടിച്ച് മുകളിൽ തുറന്നിട്ട ബട്ടണ് ഇട്ടു കൊടുത്തു.

"ഇനി ഇത് തുറന്നിട്ട് കണ്ടാൽ..."
അതും പറഞ് തിരിഞ്ഞു പോകാൻ തുനിഞ്ഞതും പെട്ടെന്ന് ഇടുപ്പിൽ പിടിച്ചു വലിച്ചവൻ അടുത്തേക്ക് ചേർത്ത് നിർത്തിയിരുന്നു.
ആലി പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.
ആ മുഖത്തെ ഗൗരവം കണ്ടപ്പോഴാണവൾക്ക് നേരത്തേ ചെയ്തതൊക്കെ ഓർമ്മ വന്നത്..

പടച്ചോനെ... ഒരു പകപ്പോടെ അവൾ തന്റെ വാ പൊത്തി.. ഞാനെന്തൊക്കെയാ ചെയ്തത്.. അപ്പോഴത്തെ കലിപ്പിൽ നിയന്ത്രണം വിട്ടപ്പോൾ.. സാറെന്ത്‌ കരുതിക്കാണും...

പെട്ടെന്ന് ഇടുപ്പിലെ പിടി മുറുകിയതും അവളവന്റെ മുഖത്തേക്ക് നോക്കി..

"സാ.. സാർ ആരേലും കാണും വിട്.."

"കുറച്ച് മുന്നേ എന്തൊക്കെയോ ചെയ്തു കൂട്ടിയാരുന്നല്ലോ.. അപ്പൊ ഈ പറഞ്ഞ ആളുകളൊക്കെ എവിടെയായിരുന്നു.."

"അത്.. ഞാ.. ഞാൻ..."
വാക്കുകൾ കിട്ടാതെയവൾ തല താഴ്ത്തി.

"ലിയാ..."
അവളെ ഒന്നൂടെ തന്നിലേക്ക് അടുപ്പിച്ചവൻ വിളിച്ചതും ആലിയവന്റെ മുഖത്തേക്ക് നോക്കി.


"കുശുമ്പാണല്ലേടി..."
ചിരിയോടെ അവൻ ചോദിച്ചതും അവൾ പകച്ചു.

"എ... എനിക്കെന്തിന് കുശുമ്പ്..."

"ഞാനെല്ലാം കണ്ടായിരുന്നു.. ആ പെമ്പിള്ളേർ പറയുന്നതെല്ലാം കേട്ട് മുഖവും വീർപ്പിച്ച് നില്കുന്നത്.. അത് കണ്ടിട്ടാ ഞാനിങ്ങോട്ട് കയറി വന്നത്..."


"ഞാൻ അറിയാതെ ചെയ്തതാ..."

ആലി വെപ്രാളത്തോടെ അവന്റെ പിടി അഴിക്കാൻ നോക്കി.

"എന്നാലും ഇഷ്ടമാണെന്ന് തുറന്ന് പറയരുത്.."
അവൾ മറുപടിയൊന്നും നൽകിയില്ല.
ദിയാൻ പെട്ടെന്ന് ചുറ്റുമൊന്ന് നോക്കി.
ആരുമവിടെ ഇല്ലെന്ന് ഉറപ്പായതും ഒന്ന് താഴ്ന്നു വന്നവൻ അവളുടെ താടയുടെ തുമ്പത്ത് പല്ലമർത്തി. ഒപ്പം അലറാനായി പോയവളുടെ വാ പൊത്തിപ്പിടിച്ചു.

"നിനക്ക് നല്ല ഉച്ചത്തിൽ അലറാൻ കല്യാണം കഴിഞ്ഞിട്ട് ഞാൻ അവസരം തരാടീ.. അതും നമ്മുടെ റൂമിൽ വെച്ച്... ഇപ്പോ കടിച്ചമർത്തി നിന്നേക്ക്.. പിന്നെ ഇപ്പോ തന്നത് ഇനി അടുത്ത സമയത്ത് വേറെ സ്ഥാനത്തായിരിക്കും.."

അതും പറഞ്ഞവൻ കടിച്ചിടത്ത് ഒന്ന് ചുംബിച്ച് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവിടുന്ന് പോയി. ആലിയാണേൽ അവൻ പറഞ്ഞ വാക്കുകളുടെ ഷോക്കിൽ സ്വയം വാ പൊത്തി മിഴിച്ചു നിന്നു.!.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story